Image

വെയില്‍ ചായുമ്പോള്‍ (കവിത: ബിന്ദു രാമചന്ദ്രന്‍)

ബിന്ദു രാമചന്ദ്രന്‍ Published on 16 October, 2020
വെയില്‍ ചായുമ്പോള്‍ (കവിത: ബിന്ദു രാമചന്ദ്രന്‍)
പടിയിറങ്ങുന്ന പ്രണയമേ
പ്രാണനില്‍
പകുതിയും നീ പകുത്തു പോകുന്നുവോ.
പടഹമോതുന്ന പ്രായമേ
നീ രുദ്ര
നടനമാടി കളം  മായ്ച്ചിടുന്നുവോ
 പതിയെ നീങ്ങും നിഴല്‍;
പൂമരത്തിന്റെ
തണലുമൊപ്പം തണുപ്പും
കൊതിക്കവേ
ജഡില കാമന സ്പര്‍ദ്ധകള്‍
വേരറ്റു
വിജന വീഥിയില്‍ വാടിക്കരിയുന്നു.
 ലഹരിതന്‍ ആര്‍ത്ത
 നാദങ്ങളില്‍ സുപ്ത
വിരഹവേദന വീണ്ടും
മുഴങ്ങവേ
മരണ താളം നിലയ്ക്കും
വരേയ്ക്കു  നിന്‍
സ്മരണകള്‍ വലം
വയ്ക്കുമെന്‍ ഹൃത്തടം.

നിമിഷബിന്ദുവില്‍ നിസ്വനായിന്നു ഞാന്‍
പഴയൊരോര്‍മ്മ
പതം പറഞ്ഞൂട്ടവേ
പട നയിക്കുവാനാളല്ല ഞാന്‍
വൃഥാ
അടവുകള്‍ അഹാ,
സ്വായത്തമല്ല ഹേ
ശില കണക്കേ
തരിച്ചിരുന്നെങ്കിലീ
സമയസൂചിക
നിസ്തബ്ധമൊരു നൊടി,

പ്രണയമേ നിന്റെ  വഴി തടഞ്ഞേറ്റവും
പ്രണയമോടാ വിരല്‍ പിടിച്ചീടുമേ.
പതിയെ ഞാനാ മനം കവര്‍ന്നീടുമേ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക