Image

ആര്‍ക്ക്‌ വോട്ടു ചെയ്യും (നൈനാന്‍ മാത്തുള)

Published on 16 October, 2020
ആര്‍ക്ക്‌ വോട്ടു ചെയ്യും (നൈനാന്‍ മാത്തുള)
തിരഞ്ഞെടുപ്പ് ജ്വരം ഉന്നത ഊഷ്മാവില്‍ തന്നെ തുടരുകയാണ്. മത്സരാര്‍ത്ഥികളെല്ലാം ഗോഥയില്‍ പ്രകടനം കാഴ്ച വെച്ചു തുടങ്ങി. അവര്‍ക്ക് കീജെയ് വിളിക്കാന്‍ പ്രേഷകരും. ആര്‍ക്കാണ് മുന്‍തൂക്കമെന്ന് പ്രവചിക്കാന്‍ വിഷമം. എന്തൊക്കെയായാലും സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ക്ക് മാത്രം വോട്ടു ചെയ്യുന്ന ഒരു ന്യൂനപക്ഷം ഇവിടെയുണ്ട്. മിക്കവര്‍ക്കും പാര്‍ട്ടി അനുഭാവമുണ്ടെങ്കിലും രണ്ടു പാര്‍ട്ടിയിലുള്ളവര്‍ക്കും വോട്ടു ചെയ്യുന്നവരാണ് - ഈ എഴുത്തുകാരനുള്‍പ്പെടെ. ആര്‍ക്കു വോട്ടു ചെയ്യണമെന്ന് തീരുമാനിക്കാനാണ് പലപ്പോഴും നാം ഡിബേറ്റ് കാണുന്നതും വാര്‍ത്തകള്‍ കേള്‍ക്കുന്നതും.

ആര്‍ക്ക് വോട്ടു ചെയ്യണമെന്നുള്ള തീരുമാനം പലര്‍ക്കും അത്ര എളുപ്പമല്ല. പല തരത്തിലുള്ള വടംവലികള്‍ അവസാനനിമിഷം വരെ പലരുടേയും മനസ്സിനെ മഥിക്കുന്നു. ആരായിരിക്കും നമ്മുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം. പഴയ അനുഭവങ്ങള്‍ വെച്ചു നോക്കിയാല്‍ വോട്ടു ചെയ്ത പലരും നമ്മെ നിരാശപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഗോഥയില്‍ മത്സരിക്കുന്ന പലരും സ്വാര്‍ത്ഥ താല്പര്യത്തിലാണ് അവിടെ ആയിരിക്കുന്നത്. സ്വന്തം കീശ വീര്‍പ്പിക്കുകയാണ് പലരുടേയും ലക്ഷ്യം. അവരെ തിരിച്ചറിയുക എളുപ്പമല്ല.ചക്കയല്ലല്ലോ തുന്നിച്ചു നോക്കാന്‍. മനസ്സു വായിക്കാനുള്ള യന്ത്രമൊന്നും കണ്ടുപിടിച്ചിട്ടുമില്ല. ചില സന്ദര്‍ങ്ങളിലൊക്കെ ചേഷ്ഠകളില്‍ നിന്നും ഉള്ളിലിരുപ്പ് മനസ്സിലാക്കാമെന്നാണ് ലക്ഷണം നോക്കുന്നവര്‍ പറയുന്നത് അതവിടെ നില്‍ക്കട്ടെ.

പൊതുജനസേവനം എന്ന ലക്ഷ്യത്തോടുകൂടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ തിരിച്ചറിയുക അത്ര എളുപ്പമല്ല. ഹൂസ്റ്റണില്‍ തിരഞ്ഞെടുപ്പില്‍ ജയിക്കണമെന്ന ലക്ഷ്യത്തോടുകൂടി ഒരു വ്യക്തി ഇവിടെയുള്ള മലയാളീ അസോസിയേഷനില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. കീശ വീര്‍പ്പിക്കുകയായിരുന്ന ലക്ഷ്യമെന്ന് നാട്ടുകാര്‍ക്ക് പിന്നീടാണ് മനസ്സിലായത്. ചെയ്യാമെന്ന് ഏറ്റിരുന്ന കാര്യം പോലും ചെയ്തുമില്ല. ചൂടുവെള്ളത്തില്‍ വീണ പൂച്ച തണുത്തവെള്ളം കാണുമ്പോഴും സംശയദൃഷ്ട്യാ വീക്ഷിക്കുന്നതുപോലെയാണ് നമ്മില്‍ പലരുടേയും അനുഭവം. മലയാളികളുടെ വോട്ടു കൊണ്ടു കൂടി ജയിച്ചിട്ട് നിയമത്തിനുള്ളില്‍ നിന്ന് മലയാളികള്‍ക്ക് ഒരു സഹായവും ചെയ്യാത്തവര്‍ പലരുണ്ട്. ചിലരെയെങ്കിലും നമ്മുടെ സമൂഹത്തില്‍ നിന്ന് ജോലിക്കെടുപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യാതിരുന്നാല്‍ സമൂഹത്തോട് മറുപടി പറയേണ്ടി വരും. നാമും നികുതി കൊടുക്കുന്നുണ്ടല്ലോ.അതിന്റെ ചെറിയ ഒരു ശതമാനമെങ്കിലും നമ്മുടെ സമൂഹത്തിലേക്ക് തിരിച്ചു വരുന്നതില്‍ എന്താണ് തെറ്റ്?

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറ്റു ചിലര്‍ ഇവിടുത്തെ മലയാളി അസോസിയേഷനുമായി ഒരു ബന്ധവും പുലര്‍ത്താത്തവരാണ്. പൊതു മീറ്റിംഗുകളില്‍ അവരെ കാണാറില്ല. അടുത്തിടെ നടന്ന ഡിബേറ്റില്‍ രണ്ടു സ്ഥാനാര്‍ത്ഥികളും പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. വെള്ളമില്ലാതെ മുങ്ങാന്‍ പറ്റുമോ? ജനങ്ങളില്ല എങ്കില്‍ ജനങ്ങളെ, മനുഷ്യനെ ഇഷ്ടമല്ല എങ്കില്‍ അവന്റെ ദൈനംദിന പ്രശ്‌നങ്ങളില്‍ താല്പര്യമില്ല എങ്കില്‍ സേവനം സാദ്ധ്യമാകുമോ എന്നത് ഏവരും ചിന്തിക്കണം.

സമൂഹമായി ഒരുമിച്ച് നിന്ന് വോട്ട് ചെയതാല്‍ പലരേയും വിജയിപ്പിക്കാന്‍ കഴിയുമെങ്കിലും പലതും സാധിക്കുമെങ്കിലും ഈ നവംബര്‍ ഇലക്ഷനില്‍ നമ്മുടെ ശക്തി അത്ര നിര്‍ണ്ണായകമല്ല. ഇവിടെ നാം മറ്റു സമൂഹവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയേ തരമുള്ളൂ. മിസ്റ്റര്‍ കെ. പി. ജോര്‍ജ്ജ് ഇവിടെ കൗണ്ടി ജഡ്ജിയായി വിജയിച്ചത് അതിന്റെ ഏറ്റവും നല്ല തെളിവാണ്. വെള്ളക്കാരെയും, കറുമ്പരേയും, ഹിസ്പാനിക്‌സിനേയും മറ്റ് പ്രവാസികളുടേയും വിശ്വാസം ആര്‍ജ്ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആവുമെങ്കില്‍ നാം അവരുടെ ശത്രുക്കളാണ് എന്ന ഒരു പ്രതിച്ഛായ സൃഷ്ടിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഭാവി തിരഞ്ഞെടുപ്പിലും നമുക്ക് ഈ സമൂഹങ്ങളുടെ സഹകരണം ആവശ്യമാണ്. അതുകൊണ്ട് അഴിമതിക്കാരായ രാഷ്ട്രീയക്കാരെ താഴെയിറക്കാന്‍ മത്സരിക്കേണ്ടത് ആവശ്യമാണെങ്കിലും പൊതുജനസമ്മതിയുള്ള വ്യക്തികള്‍ക്ക് എതിരായി മത്സരിച്ചു ശത്രുതാ മനോഭാവം സൃഷ്ടിക്കാതിരിക്കാം. അടുത്ത ഇലക്ഷനില്‍ സഹകരണം ഉറപ്പു തരുമെങ്കില്‍ മത്സരിക്കാതെ മാറിനില്‍ക്കുന്നതായിരിക്കും നല്ലത്.

ഇത് പറയാന്‍ കാരണം മിസ്റ്റര്‍ റോബിന്‍ എലക്കാട്ട് മിസൗറി സിറ്റി മേയറായി മത്സരിക്കുന്നത് കറുത്ത വര്‍ക്ഷക്കാരിക്കെതിരായിട്ടാണ്. അതുപോലെ മിസ്റ്റര്‍ ടോം വിരിപ്പനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് പൊതുജന സമ്മതിയുള്ള കറുത്തവര്‍ക്ഷക്കാരനുമായിട്ടാണ്. മനസ്സിലാക്കിയിടത്തോളം റിപ്പബ്ലിക്കന്‍ പക്ഷക്കാരുടെ വിഭജിച്ചു ഭരിക്കുക എന്ന തന്ത്രമാണ് ഇതിന് പുറകിലുള്ളതെന്നാണ്. രണ്ടുപേരേയും പുറകില്‍ നിന്ന് സഹായിക്കുന്നത് ഇവിടുത്തെ യാഥാസ്ഥിതികരായ വെള്ളക്കാരാണ്. അവരുടെ താല്പര്യം സംരക്ഷിക്കാന്‍ മാത്രമാണ് പൊതുവേ അവര്‍ നാമുമായി ചങ്ങാത്തം കൂടുന്നത്. അവരെ വിശ്വസിച്ച് നമുക്ക് മറ്റ് സമൂഹങ്ങളുടെ വെറുപ്പും നിസ്സഹകരണവും സമ്പാദിക്കാന്‍ പാടില്ല. ക്വയില്‍വാലി ഗോല്‍ഫ് ക്ലബ്ബിനുവേണ്ടി, ചുരുക്കം ചില വെള്ളക്കാര്‍ക്ക് മാത്രം പ്രയോജനം ഉണ്ടാകുന്ന ഒരു പ്രൊജക്റ്റിനുവേണ്ടി വലിയ തുക ചിലവഴിച്ചത് വലിയ കോലാഹലം ഉണ്ടാക്കിയിരുന്നു എന്ന കാര്യം റോബിന് അറിവുള്ളതാണ്.  ഇവിടെ ചര്‍ച്ചകളില്‍ക്കൂടി ബ്ലാക്ക് കമ്മ്യൂണിറ്റിയുമായി സഹകരിച്ച് മേയറായി മത്സരിക്കാന്‍ ശ്രമിക്കാമായിരുന്നു. മിസ്റ്റര്‍ സുരേന്ദ്രന്‍ കോര്‍ട്ട്ഹൗസ് ജഡ്ജായി മത്സരിച്ചപ്പോള്‍ എതിരായി നിന്നിരുന്നത് ഒരു കറുത്ത വര്‍ക്ഷക്കാരിയായിരുന്നു. അതുകൊണ്ട് നമ്മുടെ ശക്തി ഇവിടെ നിര്‍ണ്ണായകമല്ലാത്തതു കാരണം നാം മറ്റുള്ളവരുമായി സഹകരിച്ച് മത്സരിക്കുന്നതായിരിക്കും ഉത്തമം. മിസ്റ്റര്‍ റോബിന്‍ കോളനി ലേക്ക് ഹോം ഓണേഴ്‌സ് അസോസിയേഷനിലേക്ക് മത്സരിച്ചത് ജനപിന്തുണ നഷ്ടപ്പെട്ട വെള്ളക്കാരന് എതിരായി കറുത്ത വര്‍ക്ഷക്കാരുടെ ശക്തമായ പിന്തുണയോടുകൂടിയായിരുന്നു.

നമ്മുടെ ജീവിതയാത്രയില്‍ വിഘാതം സൃഷ്ടിച്ചുകൊണ്ട് മാര്‍ക്ഷതടസ്സമായി ഒരു പ്രതിബന്ധമായി ഒരു മരം വീണുകിടക്കുന്നുവെങ്കില്‍ അതിനെ മറി കടന്നുപോകാന്‍ വഴിയുണ്ടെങ്കില്‍ അത് വെട്ടിമാറ്റിയിട്ട് മുമ്പോട്ട് പോകാനുള്ള തീരുമാനം നമ്മുടെ പണവും ഊര്‍ജ്ജവും കാര്യക്ഷമമായി വിനിയോഗിക്കുകയല്ല. പ്രതിബന്ധത്തെ മറി കടന്നുപോയാല്‍ നമുക്ക് ബഹുദൂരം സഞ്ചരിക്കാന്‍ കഴിയും. വെട്ടി മാറ്റേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. ഈ പ്രാവശ്യം ഞാന്‍ നിങ്ങളെ പിന്തുണക്കാം; അടുത്ത പ്രാവശ്യം നിങ്ങള്‍ പിന്തുണക്കുമെങ്കില്‍ ഒരു ധാരണയിലെത്തിയാല്‍ കാര്യം എളുപ്പമായി. ഇവിടെയുള്ള മറ്റൊരു കൗണ്‍സില്‍ മെംബര്‍ അതാണ് ചെയ്തത്. ഒരു പൊതു തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ വളരെയധികം പണച്ചിലവുണ്ട്. സ്ഥാപിത താല്പര്യക്കാരുടെ പിന്തുണയുള്ളവര്‍ക്ക് പലപ്പോഴും പണത്തിന് പഞ്ഞമുണ്ടാകയില്ല. ഇലക്ഷനില്‍ ജയിച്ചു കഴിഞ്ഞാല്‍ അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലായിരിക്കും ശ്രദ്ധ. മലയാളികളായി മത്സരിക്കുന്ന രണ്ടുപേരും സുഹൃത്തുക്കളാണെങ്കിലും പണത്തിനുവേണ്ടിയോ പിന്തുണക്കുവേണ്ടിയോ വ്യക്തിപരമായി സമീപിച്ചിട്ടില്ല.
കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന മിസ്റ്റര്‍ കുല്‍ക്കര്‍ണ്ണിയാണ് മറ്റൊരു പ്രധാന സ്ഥാനാര്‍ത്ഥി. അദ്ദേഹം പൊതുജനങ്ങളുടെ ഇടയില്‍ സോഷ്യല്‍ മീഡിയായിലും ഡിബേറ്റിലും തന്റെ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. ഇവിടുത്തെ മുസ്ലീം സംഘടന കഴിഞ്ഞ പ്രാവശ്യം അദ്ദേഹത്തെ പിന്തുണച്ചെങ്കിലും ഈ പ്രാവശ്യം പിന്തുണ പിന്‍വലിച്ചിരിക്കുകയാണ്. കാരണം അദ്ദേഹത്തിന് ഹിന്ദുത്വശക്തികളുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നുള്ളതാണ് അവരുടെ കണ്ടെത്തല്‍. ഈ മലയാളിയുടെ ശ്രീ ജോര്‍ജ്ജ് ജോസഫ് ചോദിക്കുന്നത് നാട്ടില്‍ മതധ്രുവീകരണം നടത്തുന്ന ആര്‍.എസ്. എസ്., ബി.ജെ.പി. പോലുള്ള ഹിന്ദുത്വ ശക്തികളെ ഇവിടെ നാം പിന്തുണക്കേണ്ട ആവശ്യമുണ്ടോയെന്നാണ്. ഇന്ത്യാക്കാരനായതുകൊണ്ട് മാത്രമായില്ല. മതേതരത്വത്തിനുവേണ്ടി നിലകൊള്ളുന്നവരും നമ്മുടെ താല്പര്യം സംരക്ഷിക്കുന്നവരുമായിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഡെമോക്രാറ്റോണോ, റിപ്പബ്ലിക്കനാണോ നമ്മുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നത് എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. പൊതുവേ പറഞ്ഞാല്‍ ഇന്ത്യയോട് അനുഭാവപൂര്‍വ്വം സഹകരിച്ചിട്ടുള്ളവര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലുള്ളവരാണെന്ന് കാണാം. ബി.ജെ.പി. അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യയുടെ മതേതരത്വത്തില്‍ കോട്ടം ഭവിച്ചിരിക്കുന്നതുകൊണ്ട് ഡെമോക്രാറ്റ്‌സ് പലരും അനുഭാവപൂര്‍വ്വമല്ല കാര്യങ്ങള്‍ കാണുന്നത്. പ്രസിഡന്റ് ട്രംമ്പ് ഇന്ത്യയില്‍ മതപീഢനം നടക്കുന്നുണ്ടെങ്കിലും മോദിയുമായി ചങ്ങാത്തത്തിലാണ്. അത് കച്ചവട താല്പര്യത്തിലാണെന്ന് എല്ലാവര്‍ക്കുമറിയാം. കച്ചവട താല്പര്യങ്ങള്‍ രണ്ടു പാര്‍ട്ടിയിലുമുണ്ടെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ നയിക്കുന്നത് കൂടുതലും കച്ചവട താല്പര്യങ്ങളാണ് എന്നാണ് പലരുടേയും അഭിപ്രായം. വടക്കേ ഇന്ത്യക്കാരായ മോദിയുടെ ആരാധകരുടെ പിന്തുണക്ക് വേണ്ടി ട്രംമ്പ് മോദിയെ വിമര്‍ശിക്കാന്‍ തയ്യാറായിട്ടില്ല. ഇന്ത്യയുടെ ആപല്‍ഘട്ടങ്ങളില്‍ വിദേശ ആക്രമണം ഉണ്ടായിട്ടുള്ള സന്ദര്‍ഭങ്ങളില്‍ പിന്തുണച്ചിട്ടുള്ളവര്‍ ഡെമോക്രാറ്റ്‌സ് ആണ് കൂടുതലും. ആപത്തില്‍ സഹായിക്കാത്തവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്.

അത് കൂടാതെ മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പിക്കുന്നവര്‍ താരതമ്യേന ഡെമോക്രാറ്റ്‌സിലാണ് കണ്ടു വരുന്നത് - പ്രത്യേകിച്ച് ക്രിസ്ത്യന്‍ മൂല്യങ്ങള്‍. റിപ്പബ്ലിക്കന്‍സ് അധികാരത്തില്‍ വരുന്നതാണ് ചര്‍ച്ചിനും ക്രിസ്ത്യാനികള്‍ക്കും പ്രയോജനം എന്ന ഒരു പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ ക്രിസ്തു ഉയര്‍ത്തിക്കാട്ടിയ ക്രിസ്ത്യന്‍ മൂല്യങ്ങള്‍ പ്രസിഡന്റ് ട്രംമ്പില്‍ കാണാനില്ല എന്നത് ഒരു പരമാര്‍ത്ഥമാണ്. നമ്മുടെ തീരുമാനങ്ങള്‍ പലപ്പോഴും സ്വാര്‍ത്ഥ താല്പര്യത്തിലാണ് - നാമറിയാതെ തന്നെ നമ്മുടെ ഉപബോധമനസ്സാണ് നമ്മുടെ തീരുമാനങ്ങള്‍ എടുക്കുക. അതില്‍ നമ്മുടെ സുരക്ഷിതത്വബോധത്തിന് ഒരു നല്ല പങ്കുണ്ട്. ജോലിയും വരുമാന മാര്‍ക്ഷങ്ങളും അതില്‍ നല്ല ഒരു പങ്ക് വഹിക്കുന്നു. പണമുണ്ടാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നവര്‍, പണത്തെപ്പറ്റി ആധിയുള്ളവര്‍, ട്രംമ്പിന്റെ നയങ്ങളാണ് പണമുണ്ടാക്കാന്‍ (മറ്റുള്ളവരെ ചൂഷണം ചെയ്ത്) കണ്ടിട്ട് അദ്ദേഹത്തേയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നയങ്ങളേയും കണ്ണുമടച്ച് പിന്‍താങ്ങുന്നവരുണ്ട്. അതിന് അബോര്‍ഷന്‍ ഗേ ആന്റ് ലെസ്ബിയന്‍ എന്നീ വിഷയങ്ങളെടുത്ത് അവര്‍ പ്രചാരണം നടത്തുന്നു.

അമേരിക്കന്‍ ഇലക്ഷനില്‍ മുമ്പില്‍ നില്‍ക്കുന്ന രണ്ട് വിഷയങ്ങളാണ് അബോര്‍ഷനും സ്വവര്‍ക്ഷ വിവാഹവും. നാട്ടില്‍ നിന്ന് കുടിയേറ്റക്കാരായി ഇവിടെയെത്തിവരാണ് നാമെല്ലാവരും.നാട്ടില്‍ അബോര്‍ഷന്‍ ഒരു വിഷയമേയല്ല, അതവിടെ വിലപ്പോവില്ല. അവിടെ ഒരു പാര്‍ട്ടിയും, മതവിഭാഗവും അത് ഒരു വിഷയമായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടാറില്ല. അവിടെ ഉള്ള വരുമാന മാര്‍ക്ഷങ്ങള്‍ അവിടെ ഉള്ളവര്‍ക്ക് തന്നെ മതിയാകാതെയിരിക്കുമ്പോള്‍ കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നതിനോട് പലര്‍ക്കും താല്പര്യമില്ല. അതിനെതിരായി ഒരക്ഷരം മിണ്ടാത്തവര്‍ ഇവിടെ വന്ന് അബോര്‍ഷനെതിരായി പ്രചരണം നടത്തുന്നത് വലിയ വിരോധാഭാസമായി തോന്നുന്നു.

വ്യക്തിപരമായി ഈ എഴുത്തുകാരന്‍ അബോര്‍ഷന് എതിരാണ് എന്നാല്‍ അത് വ്യക്തിപരമായ ഒരു തീരുമാനമാണ്. അത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ട ഒരു തീരുമാനമല്ല. നിത്യതയില്‍ ഈശ്വരവിശ്വാസികള്‍ അതിന് ദൈവത്തോട് കണക്ക് ബോധിപ്പിച്ചാല്‍ മതിയാകും. അബോര്‍ഷന്‍ ആവശ്യമായ സന്ദര്‍ഭങ്ങള്‍ വരാം. അത് ഒരു വ്യക്തിയുടെ ജീവനെടുക്കുന്നതാണ് എന്നത് ഒരു അഭിപ്രായം മാത്രമാണ്. ദൈവം അതിനെ ഏത് രീതിയിലാണ് കാണുന്നതെന്ന് നമുക്കറിയില്ല. ശരിയായ നിര്‍വ്വചനമനുസരിച്ച് ഒരു വ്യക്തി ജനിക്കുന്നത് പിറന്നുവീണ് ആദ്യ ശ്വാസം എടുക്കുമ്പോള്‍ മാത്രമാണ്. അതിന് മുമ്പ് എന്തും സംഭവിക്കാം. ശ്വാസം എടുത്ത കുഞ്ഞിനെ ജീവിക്കാന്‍ അനുവദിക്കാതിരുന്നാല്‍ അത് കൊലപാതകം തന്നെ! എന്നാല്‍ ഏഴ്-എട്ട് അല്ലെങ്കില്‍ ഒമ്പത് മാസമായ ഭ്രൂണത്തിന് ശരീരത്തിന് പുറത്തും പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കാവുന്നതുകൊണ്ട് ഏഴ് മാസത്തിനുശേഷം അബോര്‍ഷന്‍ നടത്തുന്നതിന് എതിരായി നിയമങ്ങള്‍ കൊണ്ടുവരുന്നതില്‍ തെറ്റില്ല എന്ന് ചിന്തിക്കുന്നു.

അടുത്ത പ്രചാരണവിഷയം സ്വവര്‍ക്ഷ വിവാഹമാണ്. റിപ്പബ്ലിക്കന്‍സ് സ്വവര്‍ക്ഷ വിവാഹത്തിന് എതിരാണ് എന്നത് പ്രചാരണം മാത്രമാണ്. സ്വവര്‍ക്ഷരതിക്കാര്‍ റിപ്പബ്ലിക്കന്‍സിലും ഡെമോക്രാറ്റ്‌സിലും ഒരേ അനുപാതത്തില്‍ ഉണ്ട്. രാഷ്ട്രീയ കാരണങ്ങളാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ അതിനോട് അകല്‍ച്ച ഭാവിക്കുന്നു എന്നു മാത്രം! റിപ്പബ്ലിക്കന്‍സായിട്ടുള്ള ഭരണകൂടങ്ങള്‍ അവരോധിച്ചിട്ടുള്ള ജഡ്ജിമാരാണ് അത് നിയമമാകാന്‍ കാരണമായത്. എന്നാല്‍ ഡെമോക്രാറ്റ്‌സ് അവരെ മനുഷ്യരായി കാണണമെന്ന് ആവശ്യപ്പെടുന്നു. ഡെമോക്രാറ്റ്‌സ് കൊണ്ടുവരുന്ന ബില്ലുകള്‍ക്ക് റിപ്പബ്ലിക്കന്‍സ് പലരും അനുകൂലമായി വോട്ടു ചെയ്യുകയും, അതിന്റെ എല്ലാ ഗുണങ്ങളും അനുഭവിക്കുകയും ചെയ്തിട്ട് രാഷ്ട്രീയ കാരണങ്ങളാല്‍ അതിനെതിരായി പ്രചാരണം നടത്തുന്നത് കപടഭക്തി തന്നെ! ഈ എഴുത്തുകാരന്‍ സ്വവര്‍ക്ഷ വിവാഹത്തിന് എതിരാണ് കാരണം അത് ഇവിടെ മനുഷ്യവര്‍ക്ഷത്തിന്റെ നാശത്തില്‍ കലാശിക്കും. സ്വവര്‍ക്ഷരതിക്കാര്‍ക്ക് ഞാന്‍ അറിഞ്ഞുകൊണ്ട് വോട്ടു ചെയ്യുകയില്ല.

സ്വവര്‍ക്ഷരതി ഒരു ജനിതക സ്വഭാവവിശേഷമല്ല; ഹെറിഡിറ്ററി ആണെന്ന് അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും. അതുകൊണ്ട് അവരെ മനുഷ്യരായി ജീവിക്കാന്‍ അനുവദിക്കുക, അപ്പോള്‍ തന്നെ അവരെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുക; സമൂഹം അതിനുവേണ്ട നിയമങ്ങള്‍ കൊണ്ടുവരിക. സ്വവര്‍ക്ഷരതിക്കെതിരെ ഘോരഘോരം പ്രചാരണം നടത്തുന്ന എന്റെ കുട്ടികളില്‍ ഒരാള്‍ സ്വവര്‍ക്ഷരതിക്കാരനായാല്‍ ഞാന്‍ എന്തു ചെയ്യും. ആ മകനെ അല്ലെങ്കില്‍ മകളെ എറിഞ്ഞു കളയാന്‍ സാധിക്കുമോ? ആ സന്ദര്‍ഭത്തിലാണ് പലരുടേയും കപടഭക്തി വെളിവാകുന്നത്. അബോര്‍ഷനും, സ്വവര്‍ക്ഷരതിയും വിഷയമായെടുത്ത് പ്രചാരണം നടത്തുന്നവര്‍, ഉന്നതമായ ധാര്‍മ്മിക നിലവാരം അവകാശപ്പെടുന്നവര്‍ പലപ്പോഴും അവരുടെ കപടഭക്തി മറച്ചു വെക്കാനാണ് ശ്രമിക്കുന്നതെന്ന് അവരുടെ ജീവിതം പരിശോധിച്ചാല്‍ മനസ്സിലാകും. 

അടുത്ത വിഷയം കോവിഡ് -19 തന്നെ! ഡെമോക്രാറ്റ്‌സും റിപ്പബ്ലിക്കനും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഒരുപോലെ അതിനെ വേണ്ട രീതിയിലല്ല കൈകാര്യം ചെയ്തത്. അതിന് കാരണം അവര്‍ക്ക് വേണ്ട ഉപദേശം കൊടുത്ത ആരോഗ്യ പരിപാലകരും പത്രമാദ്ധ്യമങ്ങളുമാണ്. ഓരോ വര്‍ഷവും കോവിഡ് പോലുള്ള രോഗാണുക്കള്‍ പടര്‍ന്നു പിടിച്ചു എന്നു വരാം. ജനങ്ങളെ മുറിയടച്ച് അകത്തിരിക്കാന്‍ പ്രേരിപ്പിക്കുകയല്ല അതിന് പരിഹാരം. ജനങ്ങളില്‍ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനുള്ള ഭക്ഷണരീതികളും, വ്യായാമവും ജീവിതരീതികളും പിന്‍ തുടരുന്നതിന് ബോധവല്‍ക്കരണം ചെയ്യുകയായിരുന്നു ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടിയിരുന്നത്. ലോക്ഡൗണ്‍ എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിനോട് സമമാണ്. ഈ വിഷയത്തില്‍ ഡെമോക്രാറ്റ്‌സും റിപ്പബ്ലിക്കന്‍സും ഒരേപോലെ പരാജയമായിരുന്നു എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.

ആര്‍ക്ക് വോട്ട് ചെയ്യും എന്നതാണല്ലോ നമ്മുടെ വിഷയം. ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങളൊക്കെ കണക്കിലെടുത്ത് യുക്തമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വായനക്കാരെ ഈ ലേഖനം ചിന്തിപ്പിക്കും എന്നാശിക്കുന്നു.


Join WhatsApp News
George 2020-10-16 14:36:17
I am an indipendent voted for Trump in 2016, hoping that he would bring some changes. But he dashed my hope and divided this country. He also tarnished the Images of the true followers of Jesus. I voted this time for Biden becuse we need this old man to unite America. I see him as the old man in Earnest Hemingway’s ‘Old man and the sea’.
Democrats 2020-10-16 16:27:39
We were democrats once. Because Democrats work against FAMILY and Religion we will not vote for any democrat anymore. Democratscs are anti-American Communists supporters. These people are agaisnt America. Vote Republican . Always Vote REPUBLICAN.
Viju S Jacob 2020-10-17 11:15:36
Once upon a time the Republicans and the Democrats used to be two parties with similar kind of ideologies. Now they have become two parties with extremely different ideologies. The left wing of the Democratic party has become so radicalized that they almost look like an extension of the Communist Party of China. Please don't take a chance with socialism. Socialism has made India the beggars bowl of the world. We also know what happened to every country that experimented with socialism. Destruction was the outcome every time. We saw in the beginning of this new millennium that India has moved away from socialism. China and Russia have also rejected the Lenin and Marxian kind of socialism. They have switched into a state-controlled capitalism. It’s still gangsteristic in nature, but better than the oppressive kind of communism they had in place before. Bernie and AOC want to experiment with communism in America. They think they can produce a new kind of communism that will take America to dizzying heights. It’s only an utopian dream. If Biden wins this election, Bernie, AOC and Kamala Harris will take over the administration. They will also bring the Lenin and Marxian kind of communism to America. Not only will we lose the prosperity, but burning, looting and anarchy will rule every city, to the extent that people will be afraid to go out to shops and malls. We only saw the tip of the iceberg the last few months. Vote for Trump. Please remember that our freedom is at stake here. Please use your discernment. Its time that we Malayalees wake up and perceive the reality.
Radhika S Chandran 2020-10-17 11:37:08
Trump said, he will leave the country after the election- your thoughts
Mathew Thomas, Houston,TX 2020-10-17 11:43:47
Trump said in Georgia, ' hinted Friday that his future address could be much farther from the White House than he initially anticipated. He told supporters at a Georgia rally that he might have to leave the country if he loses to his Democratic rival, Joe Biden.
New York Times 2020-10-17 11:59:24
The New York Times went scorched earth in a scathing editorial Friday, calling Donald Trump — with his “rampant corruption, celebrations of violence, gross negligence with the public’s health” and incompetence — the “worst American president in modern history.” “End our national crisis” the Times pleaded with voters to oust the president, adding that Trump’s reelection campaign “poses the greatest threat to American democracy since World War II.” Trump “cannot solve the nation’s pressing problems because he is the nation’s most pressing problem,” the newspaper flatly said. “He is a racist demagogue presiding over an increasingly diverse country; an isolationist in an interconnected world; a showman forever boasting about things he has never done, and promising to do things he never will.” The editorial is part of a special package in the Times’ Sunday Review section that also features a series of accompanying essays about Trump’s corruption, his COVID-19 “superspreader agenda,” his “fake populism,” his racism, and his attacks on the environment, immigration and on the rights of people of color, women and the LGBTQ community.
John 2020-10-17 13:52:23
Very good article but some commends Quail valley golf course for White people not true at all, this course is very close to me and I could see all color and race people come there to play. Every day I see so many blacks, Chinese and different language speaking people playing. Next Abortion and same sex marriage both are approved laws in America. But what is wrong though the way some states allowing abortion all the way through the last stage of pregnancy. Most these states are run by Democrats. No one questioning the LGBT community they are protected same way and more as other minority not only that they will come under the hate crime rules also. What is important in this election the personnel safety of us. Most Indians hate to carry guns they must depend on the police for their protection. In so many Democrat controlled cities we have seen in the past few months, by the name of peaceful protest destroying minority business and beating up people and killing I did not see Joe Biden or Kamala asking those BLM and Antifa to quit violence. I am concerned if Biden wins these radical groups will get more power and they will spread their evolution into rural areas of the country.
G. Puthenkurish 2020-10-17 18:16:31
അമേരിക്കൻ രാഷ്ട്രീയവും മതപരവുമായ സാഹചര്യങ്ങളെ, അമേരിക്കൻ തിരഞ്ഞെടുപ്പുമായുള്ള ബന്ധത്തിൽ എഴുതിയ ചിന്തോദ്ദീപകമായ ഒരു ലേഖനം. I congratulate Ninan Mathulla for an excellent article. അമേരിക്കൻ രാഷ്ട്രീയത്തിൽ നിന്ന് വേറിട്ട് നിൽക്കാൻ കഴിയാത്തവണ്ണം നമ്മുളുടേയും അടുത്ത തലമുറകളുടേയും വേരുകൾ ഈ മണ്ണിൽ ആഴ്ന്ന് ഇറങ്ങിയിരിക്കുന്നു. അടിമയുടെ സന്താനത്തിന് അമേരിക്കൻ പ്രസിഡണ്ടാകാൻ രണ്ടു പ്രാവശ്യം അവസരം കൊടുത്ത ഈ രാജ്യം അമേരിക്കയിൽ ജനിച്ചു വളർന്ന ഒരു ഇന്ത്യൻ വംശത്തിൽ പെട്ട സ്ത്രീക്കോ പുരുഷനോ അവസരം കൊടുക്കുകയില്ലെന്ന് ആർക്ക് പ്രവചിക്കാൻ കഴിയും? ട്രംപിനെ അംഗീകരിക്കാൻ കഴിയാത്തതുകൊണ്ട് എല്ലാ റിപ്പബ്ലിക്കൻസും ചീത്തയാണെന്നോ, ബൈഡനെ അംഗീകരിക്കാൻ കഴിയാത്തതുകൊണ്ട് എല്ലാ ഡെമോക്രാറ്റ്സ് ചീത്തയാണെന്നോ അർഥം ഇല്ല. ഇവിടെ ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇന്ന് ലോകത്ത് പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയും അതിനോട് അനുബന്ധിച്ചുള്ള മരണങ്ങളും വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ഘടകമാണ് . കാരണം അത് അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ തകർക്കുകയും തൊഴിലില്ലായിമ വർദ്ധിപ്പിക്കുകയും ചെയ്യിതിരിക്കുന്നു . അതിലുപരി പറഞ്ഞാലും എഴുതിയാലും തീരാത്ത ദുരിതങ്ങൾ പലരുടെയും ജീവിതത്തിൽ വിതയ്ക്കുകയും ചെയ്തിരിക്കുന്നു . ഈ അവസരത്തിൽ ഈ രാജ്യത്തിന് നേതൃത്വം കൊടുക്കുന്നവരുടെ ദീർഘവീക്ഷണവും പ്രശ്നങ്ങളെ പരിഹരിക്കാനുള്ള കഴിവും വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് . ഇക്കാര്യത്തിൽ ട്രംപ് ഒരു പരാജയമാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇതിന്റെ അർഥം ട്രംപിനെ പിന്തുണക്കുന്നവരെല്ലാം അങ്ങനെയാണെന്നില്ല . അവർക്കൊക്കെ അവരവരുടേതായ അജണ്ടകൾ കാണും . ഒന്നാമത് ട്രംപ് ഒരു റിപ്പബ്ലിക്കനല്ല എന്ന് കരുതുന്നവനാണ് ഞാൻ. എന്നെ പോലെ കരുതുന്ന അനേകം റിപ്പബ്ലിക്കൻസ് (conservative and liberal ) ഉണ്ട് . അതുകൊണ്ടാണ് വളരെ അധികം പേർ ബൈഡനു വോട്ടു ചെയ്യുന്നത്. റീഗന്റെ സമയത്ത്, 'റീഗൻ ഡെമോക്രാറ്റ്സ്' ഉണ്ടായിരുന്നതുപോലെ ഈ തിരഞ്ഞെടുപ്പിൽ വളരെ അധികം 'ബൈഡൻ റിപ്പബ്ലിക്കൻസ് 'ഉണ്ട് . അമേരിക്കയുടെ ചരിത്രം പരിശോധിക്കുമ്പോൾ ഏകദേശം പതിനെട്ട് ഡെമോക്രാറ്റിക്ക് പ്രസിഡൻസും അതുപോലെ ഇരുപതോളം റിപ്പബ്ലിക്കൻ പ്രസിഡന്റുമാരും ഉണ്ടായിരുന്നു . ഇവരെല്ലാം പ്രസിഡണ്ടായി കഴിഞ്ഞാൽ ചെയുന്ന ഒരു കാര്യം ഉണ്ട് . അമേരിക്കൻ കോൺസ്റ്റിട്യൂഷനിന്റെ ആമുഖത്തിൽ പറയുന്ന ഒരു പ്രധാന കാര്യം പൂർണ്ണമാക്കാൻ ശ്രമിക്കുക എന്നതാണ് ."We the People of the United States, in Order to form a more perfect Union, establish Justice, insure domestic Tranquility, provide for the common defense, promote the general Welfare, and secure the Blessings of Liberty to ourselves and our Posterity, do ordain and establish this Constitution for the United States of America " 'ഒരു പെർഫെക്ട് യൂണിയൻ' എന്ന അടിസ്ഥാനപരമായ പോളിസിയെ നടപ്പാക്കുന്നതിൽ ട്രംപ് ഒരു തികഞ്ഞ പരാജയമാണ് . പ്രസിഡണ്ട് ട്രംപിനെ പിന്താങ്ങുന്ന ക്രിസ്ത്യാനികളോട് എനിക്ക് വലിയ മതിപ്പില്ല . ജീസസിന്റെ പിൻഗാമികൾ എന്ന് അവകാശപ്പെടുകയും അതിനു വേണ്ടി മറ്റു മതങ്ങളെ ചവുട്ടിമെതിക്കാൻ യാതൊരു മടിയും ഇല്ലാത്തവരാണ് . അവർ ചെയ്യുന്നത് ' നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക' എന്ന ഗുരുവിന്റ പരമപ്രധാനമായ പ്രഖ്യാപനത്തെ കാറ്റിൽ പറത്തുകയാണ് .(ഈ അവസരത്തിൽ ക്രിസ്തു പറഞ്ഞ വാക്കുകൾ 'ഇവർ ചെയ്‌യുന്നത്‌ എന്തെന്ന് അറിയായികകൊണ്ടു ഇവരോട് ക്ഷമിക്കേണേ ' എന്ന ആ മഹത്വാക്യവും മനസ്സിൽ ഉരുവിടാറുണ്ട് .) കുറെ മുസ്ലിംസ് അതിക്രമം ചെയ്യുമ്പോൾ എല്ലാ മുസ്ലീംസം ചീത്തയല്ല . ഒരു ക്രിസ്ത്യാനി ചീത്ത ആയതുകൊണ്ട് എല്ലാ ക്രിസ്ത്യാനിയും ചീത്തയല്ല . ഒരു ഹിന്ദു ചീത്തയായതുകൊണ്ട് എല്ലാ ഹിന്ദുക്കളും ചീത്തയല്ല . ട്രംപിന്റെ തെറ്റായ നയങ്ങളെയും അസന്മാർഗിക ജീവിത ശൈലികളെയും കാപട്യങ്ങളേയും എതിർക്കുന്നതുകൊണ്ടു ആ വ്യക്തിയെ വെറുക്കണം എന്നില്ല. RSS ന്റെയോ BJP യുടെ നയങ്ങളെ ഇഷ്ടമല്ലെങ്കിൽ, ശത്രുവിനെ സ്നേഹിച്ചുകൊണ്ട് അത് എങ്ങനെ പ്രാവർത്തിയകമാക്കാൻ കഴിയുമെന്ന് ചിന്തിക്കേണ്ടതാണ് . അല്ലെങ്കിൽ 'പാപത്തെ വെറുത്തിട്ടു പാപിയെ സ്നേഹിക്കുക' എന്നമാർഗ്ഗം സ്വീകരിക്കാവുന്നതാണ് . മുപ്പതു വര്ഷം ഹെൽത്ത് കെയർ പ്രൊഫെഷനിൽ ജോലി ചെയ്‌ത ഒരു വ്യക്തി എന്ന നിലക്ക്, മാരകമായ രോഗാണുക്കളെ ചെറുക്കൻ CDC യുടെ നിർദേശങ്ങൾ എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് എനിക്കറിയാം . എന്റെ സുഹൃത്തും കവിയുമായ ടി . എൻ . സമുവേൽ പറയുന്നതുപോലെ ' ശാസ്ത്രത്തിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കുമ്പോഴും അതിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്ന ട്രംപ് എന്ന വ്യക്തി ലോകം നേതൃത്വത്തിന് വേണ്ടി ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രത്തിന്റ നേതാവാകാൻ ഒരിക്കലും യോഗ്യനല്ല. ശാസ്ത്രത്തിന്റ ആനുകൂല്യങ്ങളും അനുഭവിച്ചു കോവിഡിനെ അതിജീവിച്ചു നിൽക്കുമ്പോൾ, അദ്ദേഹം അതിനെ അധിക്ഷേപിക്കുന്നത് കാണുമ്പോൾ, അമേരിക്കയ്ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണ് അയാൾ എന്നതിന് യാതൊരു സംശയവുമില്ല. “Outstanding leaders go out of the way to boost the self-esteem of their personnel. If people believe in themselves, it’s amazing what they can accomplish.” – Sam Walton, founder of Walmart and Sam’s Club
Joseph Thomas 2020-10-18 11:58:37
Ditching The Donald: Trump’s largest voter base is fleeing at an alarming rate. According to a report from MSNBC, the single largest segment of Donald Trump's base — non-college-educated white men — are fleeing the president's camp at an alarming rate and admitting that they have become embarrassed by his actions and his bullying. In interviews with MSNBC's Liz Plank, many stated that they are remaining in the Republican Party — or called themselves "recovering Republicans' — but added they want nothing to do with the current top of the ticket. As the report notes, a recent Wall Street Journal/NBC poll shows a dramatic drop in support for the president "among white male voters without college degrees …. from an enormous 35 points to a significant but narrowing 19 points."
Rev.John Samuel 2020-10-18 12:11:17
Trump Is Taking Down Names as Republicans Begin Jumping Ship on His ‘Totally Off the Rails’ Campaign. In the past few weeks, Donald Trump and close allies have kept tabs on prominent conservatives who the president believes are gearing up to throw him under the bus in the event he loses his bid for re-election. Two individuals who have spoken to Trump say the president has expressed suspicion that members of his own party believe he will be defeated by Joe Biden. That sense of paranoia has been fed by the president’s aides and confidants, who have flagged recent news coverage for him of Republican politicians either openly criticizing his conduct or trying to distance themselves from a possible electoral bloodbath. According to one of the sources with direct knowledge, the president is already contemplating retribution. “[The president] said something to the effect of: if you’re backing away from him now, don’t bother coming back for a favor when he wins,” the other source said. “He made a comment about how there are some people out there who you can only count on when things are going your way.” Some of the coverage that has been bookmarked for Trump includes recent stories on Senate Majority Leader Mitch McConnell (R-KY), who has not only split with the president on the issue of coronavirus-related stimulus legislation but made a point of saying he hadn’t been to the White House in weeks because of its cavalier approach to the pandemic.
Kamala 2020-10-18 15:19:24
Kamala Harris , the opportunist. One thing she needs to remember is that there are still some people in the democratic party that understand that she is another hypocrite. She never answered why she imprisoned an innocent black man for over six years while she was a district attorney in San Francisco. Yet she claims “black lives matter”. If so, what about this black man? Was he not “Black” enough? You ought to be ashamed of yourself for boasting yourself that you have an impeccable record. Do you think everybody is stupid? Don’t we see a problem here? Folks, This is a great country that we are fortunate enough to live in. DO NOT TAKE ANY CHANCES WITH THESE TWO CLOWNS (Biden and Kamala). Their place is not in the white house. As usual, Mr. Biden did not know any better. I bet the Democratic party is regretting making him the nominee who did not know whether he is running for the presidency or the senate. Who can blame him? At 77, brain cells don't function properly. The bad news is that it is not going to get any better. If you listen, the remaining brain cells are whispering "DROP OUT OF THE RACE" before most of us depart. Are you listening Mr. Hunter Biden's father?
Ninan Mathulla 2020-10-21 13:44:20
Thanks to all who read the article and all that commented on the article. About John’s claim that the Quail Valley Golf Course is useful to all- at least once a day I drive by that Golf Course and I do not remember seeing blacks or Hispanics or Indians playing there. Golf is a game mainly for Whites, although exceptions are there. On the other hand Soccer or American Football you can see everybody playing it. Noticed that attracted by the glamour of political offices and photo opportunities a few are attracted to it. Politics is not for the simple heart. Those who represent you in political offices must be warriors. They must be able to articulate their position on different issues, and must be good speakers, and passionate about what they stand for. It is no place for simple minded or cowards. A warrior must be ready to use force when necessary. They represent the kings of olden times. Now also they must be ready to give a blow (not physical) to the robbers of society with words or by taking action against them to jail them. So vote for suitable candidates to represent you. Best wishes in your choice.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക