Image

'ഭൂതം' സി. ജെ. തോമസിന്റെ നാടകങ്ങള്‍ (പി. ടി. പൗലോസ്)

Published on 11 November, 2020
'ഭൂതം' സി. ജെ. തോമസിന്റെ നാടകങ്ങള്‍ (പി. ടി. പൗലോസ്)
'എ ഡോള്‍സ് ഹൗസ് ' എന്ന നാടകത്തിൽ, കുടുംബജീവിതത്തിന്റെ
സങ്കീർണ്ണതകളിലേക്കിറങ്ങി വ്യക്തി അനുഭവിക്കുന്ന സംഘർഷങ്ങളെ തീവ്രതയോടെ അവതരിപ്പിക്കുകയാണ് ഇബ്‌സൻ ചെയ്തത്. കുടുംബജീവിതം ദുസ്സഹമായപ്പോൾ വീടുവിട്ടിറങ്ങുന്ന നോറയെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. പുറത്തു കടക്കുമ്പോൾ നോറ വലിച്ചടച്ച വാതിലിന്റെ ശബ്ദം യൂറോപ്പിനെയാകെ കിടിലം കൊള്ളിച്ചു എന്നാണ് നിരൂപകർ അന്ന് എഴുതിയത്. എങ്കിലും ഒരു വിമർശനം ഇബ്‌സനെതിരെ ഉയർന്നിരുന്നു. വീടിനുള്ളിൽ നിന്നുതന്നെ പ്രശ്നങ്ങൾ പരിഹരിക്കാൻ നോറ ശ്രമിക്കണമായിരുന്നെന്ന് .  അതിനുള്ള മറുപടിയാണ് 'ഭൂതം' (ഗോസ്റ്റ്).

വർത്തമാനകാലങ്ങളിൽ തന്റേതല്ലാത്ത കുറ്റത്തിന് തനിക്ക് സൂര്യനെ നിഷേധിക്കുന്ന പാരമ്പര്യഭൂതകാലത്തെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദുരാത്മാക്കളുടേതായൊരു പ്രപഞ്ചത്തിന്റെ സ്വാധീനമെന്നും ഈ പദത്തിന് അർത്ഥമുണ്ട്. നാടകത്തിലെ കഥാപാത്രങ്ങളെ സ്വാധീനിച്ചിരിക്കുന്നത് മരിച്ചുപോയവരുടെ ദുരാത്മാക്കളല്ല, ഭൂതകാലത്തിന്റെ പ്രേതങ്ങളാണ്. മിസ്സിസ് ആൽവിങ് വീടിനുള്ളിൽ എല്ലാം സഹിച്ചു കഴിയുന്നു. ഭർത്താവിന്റെ അനാശാസ്യജീവിതത്തിൽ സഹികെട്ട അവൾ വിവാഹാനന്തരം ഒരു വർഷം തികയുംമുമ്പ് ഭർത്താവിനെ ഉപേക്ഷിച്ചു പോയെങ്കിലും, പാതിരിയും ഭർത്താവിന്റെ സുഹൃത്തുമായ മാന്റേഴ്സന്റെ സ്വാധീനത്തിൽ സമാധാനപ്പെട്ടു തിരിച്ചുവരികയാണ് ചെയ്യുന്നത്. നിഗൂഢമനസ്സിന്റെ ഉടമയായ അവൾ സ്വന്തം മകനിൽ നിന്ന് കഴിഞ്ഞ കാലങ്ങൾ ഒളിച്ചു വയ്ക്കുന്നു. മിസ്റ്റർ ആൽവിങ്ങിന്റെ കഴിഞ്ഞ കാലങ്ങൾ മാറാരോഗത്തിന്റെ ഛായയില്‍ അവരുടെ പുത്രനായ ഓസ്വാള്‍ഡിനെ വേട്ടയാടുന്നു. മിസ്റ്റർ ആൽവിങ്ങിന്റെ ജാരസന്തതിയായ റജീനയുമായി ഓസ്വാൾഡ് പ്രണയത്തിൽ ആകുന്നു. മിസ്സിസ് ആൽവിങ്ങിന് അത് താങ്ങാവുന്നതിലേറെയായിയുന്നു. പാരമ്പര്യത്തിന്റെ പാപപങ്കിലതയിൽ രോഗബാധിതനായി സൂര്യനു പുറംതിരിഞ്ഞുനിന്നുകൊണ്ട്  ''എനിക്കെന്റെ സൂര്യനെ തരൂ'' എന്നുരുവിട്ട് പ്രകാശമാനമായ നഷ്ടലോകങ്ങൾക്കുവേണ്ടി അലമുറയിട്ടു കരയുന്ന ഒസ്വാൾഡിനെ ആശ്വസിപ്പിക്കാൻപോലും കഴിയാതെ നിൽക്കുന്ന മിസ്സിസ് ആൽവിങ്ങിന്റെ നാടകീയ ചിത്രീകരണത്തോടെ ഭൂതം എന്ന നാടകത്തിന് തിരശീല വീഴുന്നു. (അടുത്തതിൽ 'ഈഡിപ്പസ് '  'ആന്റിഗണി')


Join WhatsApp News
CJ Thomas who cares? 2020-11-13 01:42:26
Dear PTP, You are a talented writer. Live & write about what you see in front of you. Don't bury your head in the sand of reality. Who cares about C J Thomas? Write about American Politics. - chanakyan, NY
പട്ടാളം 2020-11-13 14:55:57
പട്ടാളം വിട്ട പട്ടാളക്കാർ അങ്ങിനെയാണ്. പഴയ പട്ടാളക്കഥകൾ പറഞ്ഞുകൊണ്ടേയിരിക്കും.
RAJU THOMAS 2020-11-13 17:03:59
Dear Mr. Paulose, don't even dignify below comments with your reaction. PattaaLam thinks your are also pattaaLam. Let him feel happy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക