Image

ജ്വാലയാകുന്നവർ (കവിത: രേഖാ ഷാജി മുംബൈ)

Published on 20 November, 2020
ജ്വാലയാകുന്നവർ (കവിത: രേഖാ ഷാജി മുംബൈ)
കുടുംബവിളക്കിൻ
ദീപ്തി പോൽ ജ്വലിക്കുന്നവൻ.
ആദിത്യ നെപോൽ 
സ്വയം  ജ്വലിച്ചു പ്രകാശമാകുന്നവൻ.
പരിഭവങ്ങളൊക്കെയും. പരിലാള നങ്ങൾ  ആക്കുന്നവൻ.
ജീവിതവീഥിയിൽ
കൈത്താങ്ങാ ക്കുന്നവൻ.
മക്കൾക്ക്  കരുതലിൻ
വാത്സല്യ മാകുന്നവൻ.
മനസ്സിൽ  പ്രഷുബ്ധതയുടെ
തിര ഉയരുമ്പോളും
ശാന്ത മായി  മന്ദസ്മിതംതൂ കുന്നവൻ.
കരുത്തായി  കരുതലായി  ആഞ്ജാ 
ശക്തി യായി
നിത്യവും
കൂടെ ഉണ്ടാകുന്നവൻ.
കാറ്റിനു സുഗന്ധ മായി
നീഹാരത്തിന്  കുളിരായി
മാ കന്ദത്തിനു  മധുരമായി
പറവകൾക്ക്  ചിറകുകൾ  പോൽ
അത്ര മേൽ
ലോകത്ത് ത്തിനു
പ്രിയങ്കരമായവൻ.
ഒരു  വേള അമ്മയ്ക്കു മുന്പേ  മനസ്സിൽ 
താരാട്ടിൻ
ഈണം  നൽകിയവർ
നരനില്ലായെങ്കിൽ
നാരിതൻ മനോഹരിതയ്ക്ക്  എന്തു  മനോഹാരിത.
Join WhatsApp News
Jyothylakshmy Nambiar 2020-11-21 19:25:50
പലസന്ദര്ഭങ്ങളിലും സ്ത്രീയും പുരുഷനും ശത്രുക്കളായി കാണുന്ന ഈ കാലഘട്ടത്തിൽ സ്‌ത്രീയ്‌ക്കൊപ്പം തന്നെ പുരുഷനുമുള്ള സവിശേഷത ശ്രദ്ധേയം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക