Image

ആന്തരങ്ങള്‍-(കഥ: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 10 December, 2020
 ആന്തരങ്ങള്‍-(കഥ: ജോണ്‍ വേറ്റം)
ആകാശത്ത്, ആ അതിശയലോകത്ത്, നിരന്ന നീരദനിരകള്‍ക്കുമേലേ വിമാനം ഒരേവേഗത്തില്‍ പറന്നു. അതില്‍, ആകാംക്ഷയോടെ ജെസ്സി ഇരുന്നു. ആദ്യത്തെ യാത്ര. അനുഗ്രഹിച്ചുവിട്ടവരുടെ മുഖങ്ങള്‍ മനസ്സില്‍തെളിഞ്ഞു. ആത്മാര്‍ത്ഥതയുടെ നിര്‍മ്മലതയില്‍ നിന്നുകൊണ്ട് അനുരാഗരാഗംമീട്ടിയ ഒരാളുടെ 'മറക്കരുത്' എന്ന അപേക്ഷ ഓര്‍ത്തപ്പോള്‍ കണ്ണ്‌നിറഞ്ഞു. മഹത്ത്വത്തിന്റെ ഉടയവന്‍ കാത്തുകൊള്ളുമെന്ന വിശ്വാസം ആശ്വസിപ്പിച്ചു. എങ്കിലും, ആ പുറപ്പാട് എവിടെയെത്തിക്കുമെന്നു നിശ്ചയമില്ല. വിശുദ്ധവും വിമോഹനവുമായ പ്രതീക്ഷമാത്രം. 

ആന്‍സിയും സ്റ്റീഫനും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. 'യാത്ര സുഖമായിരുന്നോ?' എന്നുമാത്രമേ സ്റ്റീഫന്‍ ചോദിച്ചുള്ളൂ. വീട്ടിലെത്തുവോളം ആന്‍സി സംസാരിച്ചുകൊണ്ടിരുന്നു. ജനപ്പെരുപ്പവും കെട്ടിടസമൂഹവുമുള്ള ഒരു നാല്‍ക്കലവയുടെ അയലത്ത്, ഒറ്റപ്പെട്ടുനില്‍ക്കുന്ന വീടിന്റെ മുറ്റത്തെത്തി. കാറില്‍നിന്നിറങ്ങിയപ്പോള്‍ ജെസ്സിക്ക് വലിയആനന്ദം! പുതിയൊരു ജീവിതത്തിന്റെ തുടക്കം. ഇരുനിലകളും മാളികപ്പുറവുമുള്ള ഭവനത്തില്‍പ്രവേശിച്ചപ്പോള്‍, അവള്‍ മൗനമായി പ്രാര്‍ത്ഥിച്ചു. ആന്‍സിയുടെയും സ്റ്റീഫന്റെയും കൂടെയിരുന്ന് ഭക്ഷണം കഴിച്ചപ്പോള്‍, ഉദാരപിന്തുണ നല്‍കിയ അവരോടുള്ള ആദരവും നന്ദിയും വര്‍ദ്ധിച്ചു. ഓര്‍മികളും ചിന്തകളും ഇടകലര്‍ന്നു വന്നതിനാല്‍ അന്ന് അവള്‍ നന്നായി ഉറങ്ങിയില്ല.

പതിവുപോലെ, അതിരാവിലെ എഴുന്നേറ്റു. ഇനിയെങ്ങോട്ട് എന്ന ചോദ്യം മനസ്സിലുയര്‍ന്നു. ഭാവിന•-യിലേക്കുള്ളവഴി ഉടനെ തുറക്കപ്പെടുമെന്ന പ്രതീക്ഷ. അവള്‍ ജാലകം തുറന്നു. ഉണര്‍ന്ന നഗരത്തിലേക്കു നോക്കിനിന്നു. അപ്പോള്‍, ആന്‍സി പ്രാതലിന് വിളിച്ചു. അരികിലെത്തിയപ്പോള്‍ സന്തോഷത്തോടെ പറഞ്ഞു:  അടുത്ത ആഴ്ചയില്‍ നിനക്ക് ജോലികിട്ടും. സ്റ്റീഫന്‍ രാവിലെ ഓഫീസില്‍ പോയി. ബാങ്ക്മാനേജരാണ്. പുള്ളിക്കാരന്‍ പള്ളിക്കമ്മിറ്റിയിലും സമാജത്തിലുമൊക്കെയുണ്ട്. നല്ലൊരു സംഘാടകനുമാ. അതുകാരണം വീട്ടിലിരിക്കാന്‍നേരമില്ല. ഞാനിന്ന് ഓഫീസില്‍പോയില്ല. ഇനി മറ്റൊരുകാര്യം; നിനക്കും ഈ വീട്ടില്‍ത്തന്നെ താമസ്സിക്കാം. താഴത്തെനില ഒഴിഞ്ഞുകിടക്കയാണ്. വാടകയ്ക്ക് ആരേയും താമസ്സിപ്പിക്കാറില്ല. 

വേലക്കാരിയുള്ളതുകൊണ്ട് വെച്ചുവെളമ്പുകേം വേണ്ടാ'. അവള്‍ രാവിലെ വരും. വൈകീട്ട്‌പോകും. നല്ലൊരു സ്ത്രീയാണ്.' അന്നേരം, ആത്മസന്തോഷത്തോടെ ജെസ്സി പറഞ്ഞു: 'ശ്ശൊ, എനിക്കെന്തിനാ ചേച്ചി ഇത്രയുംവലിയവീട്? എവിടെയെങ്കിലും ഒരു മുറി മാത്രം വാടകയ്ക്ക് വാങ്ങിത്തന്നാമതി.' ചിരിച്ചുകൊണ്ട് ആന്‍സി തുടര്‍ന്നു: ഈ നാട്ടില്‍വന്നപ്പോള്‍ ഞാനും ഒരു കൊച്ചുമുറിയിലാ താമസിച്ചത് എന്റെ കല്യാണത്തിനുമുന്‍പ് വാങ്ങിയതാ ഈ വീട്. അന്ന് വിലകുറച്ച്കിട്ടി. നീ വാടകതരണ്ടാ. നീയൊരു അന്യയുമല്ല. ജ്യേഷ്ഠാനുജന്മാരുടെ ചെറുമക്കളാണ് നമ്മള്‍. നീ ഇവിടെതാമസിച്ചാല്‍ എനിക്കുമൊരുകൂട്ടാവുമല്ലോ.'

താഴത്തെനില ജസ്സിയെ കാണിച്ചു. രണ്ട് കിടക്കമുറികളോടു ചേര്‍ന്ന് കുളിമുറി. അടുക്കളയുടെവശത്ത് ഊണുമുറി. സ്വീകരണമുറിയില്‍നിന്നോ അടുക്കളയിലൂടെയോ രണ്ടാംനിലയിലെത്താം. രണ്ട് നിലകളിലും പ്രവേശിക്കുവാന്‍ മുന്‍വശത്ത് വ്യത്യസ്തവാതിലുകള്‍. ഉച്ചയ്ക്കുമുമ്പ് ഒന്നാംനിലയില്‍ ജെസ്സിക്കയുടെ കിടക്ക തയ്യാറാക്കി. സ്വീകരണമുറിയില്‍ രണ്ടുപേരും ചേര്‍ന്ന് മെഴുകുതിരികത്തിച്ചുവച്ചു. ആത്മീയസങ്കീര്‍ത്തനം വായിച്ചു. പാട്ട്പാടി പ്രാര്‍ത്ഥിച്ചു! നവജീവനത്തിന്റെ തുടക്കവും ലളിതവുമായ ആ ചടങ്ങ് അനന്യമായ ആത്മസംതൃപ്തി നല്‍കി! അറിവ് പകര്‍ന്ന പകലുകളും സുഖദമായ ഓര്‍മ്മകളുടെ രാവുകളും കടന്നുപോയി.

വീട്ടില്‍നിന്നും രണ്ട് മൈല്‍ അകലെയുളഅള ആശുപത്രിയില്‍ ജെസ്സിക്ക് ജോലികിട്ടി. വിളിപ്പാടകലെ, ബസ് നിര്‍ത്തുന്നിടമുണ്ട്. അവിടെനിന്നും പോയിവരാം. പരിശീലനം കഴിഞ്ഞപ്പോള്‍ ജോലിരാത്രിയിലായി. അടുക്കും ചിട്ടയുമുള്ള ദിനചര്യ ക്രമീകരിച്ചു. ലൈസെന്‍സിനുവേണ്ടി പഠനം ആരംഭിച്ചു. രാവിലെ വീട്ടിലെത്തുമ്പോള്‍, രണ്ടാംനിലയില്‍ വേലക്കാരിമാത്രം ഉണ്ടാവും. അവള്‍ ഭക്ഷണത്തിനുക്ഷണിക്കും. എന്നാലും, സ്‌നേഹത്തോടെ നിരസിക്കും. ശമ്പളമുള്ളതിനാല്‍, സ്വന്തഭക്ഷണം പാചകംചെയ്തുണ്ടാക്കും. ഒഴിവ് ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ആന്‍സിയും സ്റ്റീഫനും വീട്ടിലുണ്ടാവും. എങ്കിലും, ആ ദിവസങ്ങളില്‍ അവര്‍ മക്കളെക്കാണാന്‍പോകും.

മഞ്ഞുകാലത്തിന്റെ മുന്നോടിയായി ശീതക്കാറ്റ് വീശിയപ്പോള്‍, ആന്‍സി സ്റ്റീഫനോട് ചോദിച്ചു: 'മുറ്റത്ത് വെറുതേയിട്ടിരിക്കുന്ന എന്റെ കാറ് ജെസ്സിക്ക് കൊടുക്കരുതോ? മഞ്ഞും മഴയുമേല്‍ക്കാതെ അവള്‍ക്കു ജോലിക്ക് പൊയ് വരാമായിരുന്നു.'അതിനും സ്റ്റീഫന്‍ സമ്മതിച്ചു. ആന്‍സി ജെസ്സിയെ ഡ്രൈവിംഗ് സ്‌ക്കൂളില്‍ ചേര്‍ത്തു. ലൈസന്‍സ് വാങ്ങി വന്നപ്പോള്‍ കാറിന്റെ താക്കോല്‍ക്കൂട്ടം കൊടുത്തു കൊണ്ട് പറഞ്ഞു: ഐശ്വര്യമുള്ള കാറാണ്, ഒരപകടവും ഉണ്ടായിട്ടില്ല!' ചേച്ചിയുടെ ഔദാര്യത്തിന്, അപ്പോഴും, അനുജത്തി നന്ദി പറഞ്ഞു.

ആള്‍ത്തിരക്ക്കുറഞ്ഞ വഴികളിലൂടെയായിരുന്നു ആദ്യയാത്ര. ജനപ്പെരുപ്പവും കൂടുതല്‍ വാഹനങ്ങളുമുള്ള റോഡുകളിലൂടെ ഓടിക്കുമ്പോള്‍ ഓര്‍ത്തിരിക്കേണ്ടകാര്യങ്ങള്‍ എന്തെല്ലാമെന്ന്, ജെസ്സിയോടൊപ്പം കാറിലിരുന്ന് സ്റ്റീഫന്‍ വിവരിച്ചുകൊടുത്തു. അയാള്‍ തുടര്‍ന്നു: പുതിയകാര്‍ ഓടിക്കുമ്പോളുണ്ടാകുന്ന സുഖം പഴയകാറില്‍ കിട്ടില്ല. അതുകൊണ്ട് മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഞങ്ങള്‍ പുതിയകാറ് വാങ്ങും. എന്നാലും, എല്ലാ വണ്ടിയിലും ഒരേ രസം കിട്ടാറില്ല. യഥാസമയം ഓയിലൊഴിച്ചും ഗ്രീസടിച്ചും സൂക്ഷിച്ചാല്‍ കുറേക്കാലം ഉപയോഗിക്കാം.

അന്നുരാവിലെ, ആന്‍സി ജെസ്സിയെവിളിച്ചു. വര്‍ത്തമാനംപറഞ്ഞിരുന്നപ്പോള്‍ അനിയത്തി ചോദിച്ചു: 'കുഞ്ഞുങ്ങളെ ഇവിടെ നിര്‍ത്തി പഠിപ്പിക്കരുതോ. കൂട്ടിനുഞാനുമുണ്ടല്ലോ?' ആന്‍സി പെട്ടെന്ന് പറഞ്ഞു: മക്കളെ കൂടെനിര്‍ത്തി വളര്‍ത്തുന്നതാണ് നല്ലതെന്ന് എനിക്കുമറിയാം. മൂത്തവള്‍ക്ക് പന്ത്രണ്ടും എളയവള്‍ക്ക് പത്തു വയസും പ്രായമുണ്ട്. അവരെ നിയന്ത്രിക്കാന്‍ അടുക്കളക്കാരിക്കാവില്ല, ജോലിസംബന്ധിച്ച് എനിക്ക് ദൂരയാത്രചെയ്യേണ്ടതിനാല്‍ ഞാനെന്നും വീട്ടിലുണ്ടാവില്ല. മക്കള്‍ക്ക് കാവലിരിക്കണമെന്ന് സ്റ്റീഫനോടും പറയാന്‍പറ്റില്ല. അതുകൊണ്ടാണ് ബോര്‍ഡിംഗിലാക്കിയത്. മറ്റൊരുകാര്യം, ഞങ്ങളിന്ന് ഒരുസ്ഥലത്ത് പോകും. നീയുംവരണം.'

അര്‍ദ്ധരാത്രികഴിഞ്ഞ്, കാറിലായിരുന്നു യാത്ര. പരന്നൊഴുകുന്നനിലാവിന്റെ വശീകരണഭംഗിയില്‍മുങ്ങിയ വഴിയോരക്കാഴ്ചകളില്‍ മിഴിനട്ടിരുന്നപ്പോള്‍, നേരംപോയത് ജെസ്സി അറിഞ്ഞില്ല. ഉദയത്തിനുമുമ്പ് കെസീന'യില്‍ എത്തി. ചൂതാട്ടത്തിന് ഒരു സ്ലാട്ട്് മെഷീന്റെ മുമ്പില്‍ ആന്‍സി ഇരുന്നു. കെസീനയിലെ, ആ പൊതുവിനോദവിഹാരശാലയിലെ, ഓരോഭാഗവും വിവിധവിനോദരീതികളും കാണാന്‍ സ്റ്റീഫന്റെകൂടെ ജെസ്സിനടന്നു. പുതിയ അറിവുനല്‍കിയ ആ ആകസ്മികയാത്ര അവള്‍ക്ക് വിസ്മരിക്കാനാവാത്ത അനുഭവമായി.

ആളും തരവുമറിഞ്ഞു പെരുമാറെണ്ടതിന്റെ ആവശ്യവും ഉദ്ദേശ്യവും എന്തെന്ന്് ആന്‍സി പഠിപ്പിച്ചു. വ്യായാമത്തിന് ജിംനേഷ്യത്തില്‍ അവളേയും കൊണ്ടുപോയി. ചേച്ചിയെ അനുകരിച്ച്, ജസ്സിയും കണ്ണെഴുതി. ചുണ്ട് ചുവപ്പിച്ചു. മുഖം മിനുക്കി. മുടി കെട്ടി. അരയോതുക്കി. അംഗലാവണ്ണ്യം വര്‍ദ്ധിപ്പിച്ചു. ഭിന്നദേശക്കാരുടെ വിവാഹച്ചടങ്ങുകളില്‍ പങ്ക്‌കൊള്ളാന്‍ അവളേയും ആന്‍സി കൂടെക്കൊണ്ടുപോയി. സൗന്ദര്യബോധം അവളുടെ സ്വഭാവത്തെയും മാറ്റി. രാവും പകലും ഏകാകിനിയായി സഞ്ചരിക്കാന്‍ ഭയന്നില്ല. യുവാക്കളോടും വിവാഹിതരോടും വിവാഹമോചിതരോടും വാചാലതയോടെ സംസാരിച്ചു. സദാചാരവും പാതിവ്രത്യവുമുള്ളവരുടെ സ്വഭാവമെന്തെന്ന് വായിച്ചറിഞ്ഞു. സ്ത്രീയുടെ അവകാശമാണ് ഭ്രൂണഹത്യയെന്ന വാദം ആംഗീകരിച്ചില്ല. അതൊരു ക്രൂരകര്‍മ്മമെന്ന് കരുതി. പരിഹസിച്ചവരെയും, വിമര്‍ശിച്ചവരെയും, ലജ്ജ കൂടാതെ സംഭോഗത്തിനു വിളിച്ചവരേയും അവഗണിച്ചു. എന്നിട്ടും കയ്യേറ്റക്കാരെ ഭയന്നു. ആ സമര്‍ത്ഥമായ മാറ്റം അവളെ കുറച്ചുകൂടെ സന്തുഷ്ടയാക്കി. അനുരാഗത്തിന്റെ മധുരംകിള്ളാന്‍ കൊതിച്ചു. പക്ഷേ, സ്്‌നേഹിക്കാനും സ്‌നേഹിക്കപ്പെടുവാനും സാധിച്ചില്ല! സ്ത്രീത്വത്തിന്റെ മോഹങ്ങള്‍ വിടരുകയും അടരുകയും ചെയ്തു. ധന്യനിമിഷങ്ങള്‍ക്കുവേണ്ടി ഏകാന്തത വെറുതേദാഹിച്ചു!

മുറ്റത്തിന്റെ വശങ്ങളില്‍ വളര്‍ന്നുനില്‍ക്കുന്ന ചെടികള്‍. അതില്‍ നാനാവര്‍ണ്ണങ്ങളോടുകൂടിയ പൂക്കല്‍. അവയില്‍ നോക്കിക്കൊണ്ട് ഇളവെയിലത്ത് നിന്ന സ്റ്റീഫന്റെ അരികില്‍ചെന്നു സന്തോഷത്തോടെ ജെസ്സിചോദിച്ചു: ഇവിടെയുള്ള എല്ലാപൂക്കളെയും ഇച്ചായനിഷ്ടമാണോ?' സ്റ്റീഫന്‍ അവളുടെ ഇണക്കമുള്ള കണ്ണില്‍ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: 'അതേ. അഴകും തേനും സുഗന്ധവുമുള്ളതിനോട് ഏറെയിഷ്ടം. എന്തേ ഇങ്ങനൊരുചോദ്യം?' സുഗന്ധവുമുള്ളതിനോട് ഏറെയിഷ്ടം. എന്തേ ഇങ്ങേനൊരുചോദ്യം?' പൂക്കളെ ഉണര്‍ത്തി അതിന്റെ കാതിലെന്തോ ഓതുന്നത്കണ്ടു.' രണ്ടുപേരും ഒപ്പം ചിരിച്ചു. ഒരു പനിനീര്‍പ്പൂവ് അടര്‍ത്തി അവള്‍ക്ക് കൊടുത്തുകൊണ്ട് സ്റ്റീഫന്‍ പറഞ്ഞു:  'ഇതുപോലെ നീയും ഒരു സുന്ദരിയാ!' ജെസ്സി അതുവാങ്ങി മണത്തു! 'നല്ല മണം' എന്നുപറഞ്ഞു നാണത്തോടെ ഓടിപ്പോയി. നീയും ഒരു സുന്ദരിയാ- ജീവിതത്തില്‍ ആദ്യമായികേട്ട മനോഹരവര്‍ണ്ണന. വീണ്ടും വീണ്ടും അവളുടെ ചേതസ്സില്‍ അത് മുഴങ്ങി, മന്ദ്രമധുരനാദംപോലെ! ഇച്ചായന്‍ എന്തിനു പൂവ് തന്നു? എന്തുകൊണഅട് സുന്ദരിയെന്നു പറഞ്ഞു? ആ മനസ്സിലെന്താണ്? അവള്‍ സ്വയം ചോദിച്ചു. ഇച്ചായനെ കാണ്മാനും കാര്യം പറയാനുമുണ്ടായ ആഗ്രഹം ജ്വലിച്ചു.

കാറ് കഴുകിക്കൊണ്ടുനിന്ന സ്റ്റീഫനെ ഉച്ചയൂണിന് ജെസ്സി വിളിച്ചു. ജോലിക്കാരി വന്നില്ലെന്നകാര്യം അപ്പോള്‍ അയാള്‍ ഓര്‍ത്തു. ജെസ്സിയുടെ വസതിയില്‍ പോകാറില്ലെങ്കിലും, ക്ഷണം സ്വീകരിച്ചു. ഊണ് കഴിഞ്ഞപ്പോള്‍ സംതൃപ്തിയോടെപറഞ്ഞു: 'സ്വാദുള്ള ഭക്ഷണം. നല്ല പാചകക്കാരി.' ജെസ്സി അയാളുടെ അരികില്‍ ചെന്നുനിന്നു. ആ ആര്‍ദ്രതയോടെ പറഞ്ഞു. 'ഇച്ചായാന്‍ ഒറ്റക്കിരുന്നുചിന്തിക്കുന്നത്  കാണുമ്പോ മൗനദുഃഖംചുമക്കുന്ന ഒരാളാണെന്നു തോന്നിയിട്ടുണ്ട്.' സ്റ്റീഫന്‍ പെട്ടെന്ന്‌ചോദിച്ചു അതേയോ?

ഇച്ചായനെ ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് ഒരാണ്ടിലേറെയായി. എത്ര ഒളിക്കാന്‍ശ്രമിച്ചാലും ചിലരുടെ ഹൃദയത്തിലുള്ളത് മുഖത്ത് വരും. എനിക്ക് ആരുടേയും മനസ്സുതുറക്കാനറിയില്ല. പണ്ട് ഇച്ചായന്‍ ഒറ്റക്കിരുന്നു ചിന്തിച്ചപ്പോ, ആ മുഖത്തു മൂടാപ്പായിരുന്നു. ഈയിടെ ഒറ്റക്കിരുന്നു പു്ഞ്ചിരിക്കുന്നതുകണ്ടു. എന്ത് പറ്റി?
'എന്നെ മാടിവിളിക്കുന്നൊരുപെണ്ണ് മനസ്സിലുണ്ട്!'
'ശ്ശോ! അതാരാ?'
'ഇപ്പഴറിയണ്ടാ പിന്നെപ്പറയാം.' സ്്റ്റീഫന്‍ മടങ്ങിപ്പോയി.
അന്ന്, അന്തിച്ചോപ്പ് പടര്‍ന്നനേരം. ജെസ്സി രണ്ടാംനിലയിലെത്തി. കംപ്യൂട്ടറിന്റെ മുന്നിലായിരുന്ന സ്റ്റീഫന്‍ സോഫയില്‍ ഇരുന്നുകൊണ്ട്, ഫലിതരസത്തോടെചോദിച്ചു: മുഖം നോക്കി ഫലംപറയാന്‍ വന്നതായിരിക്കും.'
'ഞാന്‍ ചേച്ചിയെ കാണാന്‍വന്നതാ.'
'അവളിന്നും വൈകിയേവരൂ.'
'ഇച്ചായന്റെ മനസ്സിലൊരുപെണ്ണുണ്ടെന്ന് എന്നോട് പറഞ്ഞല്ലോ. അവളാരാ?'
കുളിര്‍കാറ്റിനെപ്പോലും ചുംബിക്കാന്‍ അനുവദിക്കാത്തൊരു തബ്രാട്ടി! നിന്നോടൊരുചോദ്യം. ദൈവം ആദ്യം പുരുഷനെസൃഷ്ടിച്ചു. പിന്നെ സ്ത്രീയെ സൃഷ്ടിച്ചു. എന്നാല്‍ ആദ്യം കണ്ണ്തുറന്നത് സ്ത്രീയാണ്. എപ്പോള്‍?
'എനിക്കീ കിന്നാരമൊന്നും കേക്കണ്ട. ഇച്ചായന്‍ കള്ളംപറയാനും മിടുക്കനാ.'
സ്റ്റീഫന്‍ മൗനിയായി. നെടുതായി നിശ്വസിച്ചു. സൗമ്യതയോടെ പറഞ്ഞു' വിവാഹം ചിലര്‍ക്ക് സ്വാതന്ത്ര്യവും മറ്റു ചിലര്‍ക്ക് ബന്ധനവുമാണ്. ഒരു വിവാഹിതന്റെ നിരാശക്കും നിശ്ശബ്ധരോദനത്തിനും കാരണമുണ്ടാവും. അവ എന്തായാലും, കുടുംബഭദ്രതക്കുവേണ്ടി മരണം വരെ രഹസ്യമായി സൂക്ഷിക്കുന്നവരുണ്ട്. ഉണങ്ങാത്തമുറിവും ഉള്ളില്‍കാണും. ഒരു പക്ഷേ, സ്‌നേഹവും വിശ്വസ്തയുമുളളവര്‍ക്ക് അവരേ ആശ്വസിപ്പിക്കാന്‍ കഴിയും. എനിക്കങ്ങനെ ആരുമില്ല!'
'ഉണ്ടെങ്കിലോ?'
'അവരോട് സത്യം പറയും'
'സ്‌നേഹവും വിശ്വസ്തതയുമുണ്ടെന്ന് എങ്ങനെതെളിയിക്കണം?' സ്റ്റീഫന്‍ അവളെ അരികിലിരുത്തി. കണ്ണില്‍നോക്കി, അര്‍ത്ഥമുള്ള ശബ്ദത്തില്‍ പറഞ്ഞു: എന്റെ ഹൃദയത്തോട്‌ചേരണം. മൂവന്തിയുടെ മുഖം തുടുത്തു! കൊതിയും രാഗവും ഓടിവന്നു! ജെസ്സി പിടഞ്ഞുമാറിയില്ല. മടിച്ചില്ല. കാതും കവിളും അയാളുടെ നെഞ്ചിലമര്‍ത്തി! പെട്ടെന്ന് വികാരങ്ങളിരമ്പി! അധരവാതില്‍ തുറന്നു. നാവുകള്‍ പരസ്പരം തഴുകി! മോഹത്തിനുമേലേ ദാഹം അമര്‍ന്നുകിടന്നു! ആത്മാക്കളെ പോഷിപ്പിച്ച നിര്‍വൃതനിമിഷങ്ങള്‍! ആ അപ്രതീക്ഷിത തരംഗം ഒരു അരങ്ങേറ്റമായി! മറയിട്ട  അണിയറയില്‍, സഹശയനത്തിന്, ആത്മാവുകള്‍ മണവറകെട്ടി. മാസങ്ങള്‍ക്കും മനസാക്ഷിയുടെ ഉപദേശത്തിനും അതിനെ തടയാന്‍കഴിഞ്ഞില്ല!
ഊഷ്മളസ്‌നേഹത്തോടെ ആന്‍സി സഹായിച്ചെങ്കിലും, അവളില്‍നിന്നകലാനുള്ള അന്തര്‍പ്രചോദനം ജെസ്സിക്കുണ്ടായി. ചേച്ചി വിളിക്കുമ്പോള്‍ ഉള്ളംകിടുങ്ങും. സംസ്സാരിക്കുമ്പോള്‍ ചെടിപ്പ്. മനസ്സിലൊഴുകുന്ന സ്‌നേഹവും ബഹുമാനവും വറ്റുകയാണോ? മാറിത്താമസിക്കണമെന്ന ചിന്തപോലും ഉണ്ടായി. എന്താണതിന്റെ കാരണം?
സ്റ്റീഫന്‍ കാറില്‍കയറിപോകുന്നതുനോക്കി ജെസ്സി ജാലകത്തിനരികെ നിന്നപ്പോള്‍, അവളെ ആന്‍സി വിളിച്ചു. സ്‌നേഹം നടിച്ച്, ജെസ്സി അരികത്തിരുന്നപ്പോള്‍ ചേച്ചി പറഞ്ഞു: നീ വന്നിട്ട് രണ്ട് വര്‍ഷത്തോളമായി; ഇനിയിങ്ങനെ ജീവിച്ചാപ്പോരാ. നീ നാട്ടില്‍പൊകണം. വിവാഹംകഴിച്ചു മടങ്ങിയെത്തണം. ഇവിടെ നിനക്കുചേരുന്ന ചൊവ്വും ചോടിപ്പുമുള്ള ആണുങ്ങളെ  കിട്ടാന്‍ പ്രയാസം. കല്യാണം കഴിഞ്ഞാലും പെണ്ണുങ്ങടെ പിറകേ പോകുന്നവരാണധികം. ഡേറ്റിങ്ങിനെന്നുംപറഞ്ഞ് കൂടെ നടത്തി പറ്റിച്ചിട്ട് പോകുന്നവരും കുറവല്ല. നാട്ടിലാണെങ്കില്‍ യോഗ്യതയുള്ളവരെ കിട്ടും. നീ ഇന്നുതന്നെ  തീരുമാനിക്കണം. നിനക്കൊരു ചെറുക്കനെ കണ്ടുവെക്കാന്‍ ഞാന്‍ ചിറ്റപ്പോട് വിളിച്ചുപറയാം.' ന•-ക്കുവേണ്ടിയുള്ള  ഉപദേശമാണെങ്കിലും, അത് കേട്ടപ്പോള്‍ മുഖം മ്ലാനമായി. ആന്തരികഅസ്വസ്ഥത. ചേച്ചി വല്ലതുമറിഞ്ഞോ? സംശയം! അപ്പോഴും ചുണ്ടില്‍ ചിരിപടര്‍ത്തി. മടങ്ങിവന്നു കട്ടിലില്‍ തളര്‍ന്നുകിടന്നു. അരുതെന്ന് അനുഭവം പറഞ്ഞില്ല. തടസ്സമായിട്ടൊന്നും കണ്ടില്ല. എന്നിട്ടും, ഉചിതമായൊരുതീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. വിവേകത്തിന്റെ അഗാധവികാരങ്ങള്‍. സ്ത്രീയുടെ അവിവാഹിതജീവിതം സാഹസികമാണ്. സന്തോഷവും സുഖവും സുരക്ഷയും ദാമ്പത്യത്തിലാണ്. കല്യാണം മോചനമാകണം. എന്നും ഉണര്‍വ്വിന്റെ പാട്ട് പാടണം. അതിന്, പുതിയൊരുവഴിയേ പോകണം. അങ്ങനെ ചിന്തിച്ചു.

ആന്‍സിയും സ്റ്റീഫനും ജെസ്സിയോടൊപ്പം  എയര്‍പോര്‍ട്ടിലെത്തി. സുഖയാത്രയും വിവാഹാശംസകളും അവര്‍ നേര്‍ന്നു! യാത്രയാക്കി.
 ഇരുണ്ടുസാന്ദ്രമായ മേഘങ്ങള്‍ക്കിടയിലൂടെ പറന്ന വിമാനത്തിലിരുന്നപ്പോള്‍, മെസ്സിയുടെ മനസ്സ് വിഗതചേതനമായി! കൂട്ട്‌ചേരേണ്ട, കോമളനായമണവാളനും മധുവിധുവിന്റെ മധുരിതവേളകളും ചിന്തയില്‍വന്നില്ല. സംതൃപ്തബന്ധത്തിന് കരുതേണ്ടത് എന്തെല്ലാമെന്ന് ഓര്‍ത്തില്ല. എന്നും സമാധാനത്തിലായിരിക്കാന്‍ ഗഹനമായൊരു യാഥാര്‍ത്ഥ്യത്തെ അന്തരംഗത്തില്‍ കരുതലോടെ സൂക്ഷിച്ച, ഒരു മനുഷ്യന്റെ കദനവാക്കുകള്‍ അവളുടെ ആത്മനൊമ്പരത്തില്‍ മുഴങ്ങി!

പെട്ടെന്നുണ്ടായൊരാലോചന. ഒരാഴ്ചയ്ക്കുള്ളില്‍ ഉറപ്പും കെട്ടും കഴിഞ്ഞു. അന്നെനിക്ക് ഇരുപത്തിയഞ്ചും അവള്‍ക്ക് മുപ്പത്തിമൂന്ന് വയസ്സുമായിരുന്നു പ്രായം. കന്യകയും വിശുദ്ധയും സത്യന്ധയുമായ ഒരുവളെ കിട്ടുന്നതിനുവേണ്ടി ഞാന്‍ ആഗ്രഹിക്കയും എത്രയോ പ്രാര്‍ത്ഥിക്കയും ചെയ്തു! എന്നിട്ടും, ദൈവം എനിക്ക് തന്നത് ഒരു വെപ്പാട്ടിയെയാണ്. അത് മനസ്സിലാക്കാന്‍ ഞാനല്പം താമസിച്ചു! വെറുപ്പും വിദ്വേഷവും ഉണ്ടായി. അവള്‍ അടുത്തുവരുമ്പോള്‍ ലൈംഗികവികാരം തണുക്കുമായിരുന്നു. അപ്പോഴും, അവളോടുള്ള കടമ ആത്മബലത്തോടെ നിര്‍വഹിച്ചു. മനുഷ്യരിലൂടെ തുടരുന്ന ഒരു പ്രവര്‍ത്തിയാണ് വഞ്ചന. മനുഷ്യലോകമുള്ളകാലത്തോളം അതവസാനിക്കുകയില്ല!'

ജെസ്സി അവളുടെ ഹൃദയത്തിലേക്ക് നോക്കി!


Join WhatsApp News
Sudhir Panikkaveetil 2020-12-11 14:03:05
ഭാര്യയുടെ അനിയത്തിയുമായ ലൈംഗിക ബന്ധങ്ങൾ അവളുടെ കുടുംബം തകർത്തിട്ടുണ്ട്. ഒരേ മൊട്ടിൽ വിരിഞ്ഞ പുഷ്പങ്ങളെ (സഹോദരിമാരെ) വാസനിപ്പിക്കാൻ കൊതിക്കുന്ന പുരുഷൻ. എന്നാൽ സ്ത്രീക് ഉപദേശം ഉണ്ട്. ആയിരം പരപുരുഷന്മാരുടെ കൂടെ കിടന്നാലും സഹോദരി ഭർത്താവിന്റെ കൂടെയോ ഭാര്തതാവിന്റെ സഹോദരന്റെ കൂടെയോ കിടക്കരുത്. പലപ്പോഴും നിസ്സഹായതകൊണ്ട് ഇരയാകുന്നവരാണധികവും. കഥയുടെ അവസാനത്തിലാണ് കഥയുടെ മർമ്മം. സ്ത്രീ ഒരേ സമയം ഭാര്യയും മറ്റൊരുത്തന്റെ വെപ്പാട്ടിയുമാകുമ്പോൾ അവളുടെ കുടുംബ വിളക്ക് കെട്ടുപോകും. ശ്രീ വേറ്റം സാർ കഥകളിൽ ഒരു ചിന്ത, ഉപദേശം ഉൾപ്പെടുത്തുന്നു.
ജോണ്‍ വേറ്റം 2020-12-11 16:07:40
അഭിപ്രായം നല്‍കിയ സുധീര്‍ പണിക്കവീട്ടിലിന് നന്ദി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക