Image

യുവത്വം (കവിത: രേഖാ ഷാജി)

Published on 24 January, 2021
യുവത്വം (കവിത: രേഖാ ഷാജി)
സിരകളിൽ നിറയും
രൂധിരവർണ്ണംപോൽ
അത്രമേൽ ചടുല
ചാരുതമാം
യവ്വന നാളുകൾ..

ധീരരായ്  അജയ്യരായി
മുന്നേറുക ദീപനാളമായി
നാടിൻ നൻമ്മയ്ക്കായി
നിത്യവും  നിലകൊള്ളുക
സത്യത്തിൻ
സതീർഥ്യരായി.

ധർമ്മത്തിൻ  പോരാളി യായി
വിളങ്ങുകീയുലകിൽ.
യവ്വനതീഷ്ണത
മനസ്സിൽ സ്വരുപിച്ചു
മാനവരാശിക്കായി
നിസ്വാർത്ഥമായി
നിരന്തരംവർത്തിക്കുക.
ഊർജ്ജസ്വലരാം
യുവാക്കൾ തൻ
കരങ്ങളിൽ  ഭദ്രമാകുമീ  നാടിന്റെ ഭാവി.

പ്രതീക്ഷതൻ  പ്രതിരുപമായി
പ്രത്യശാകിരണമായി
അനശ്വര സ്നേഹത്തിൻ
പ്രതിബിംബമായി
ലോകത്തിൻ മുകുരമാകുകയവ്വനകാലമേ.

വികാരങ്ങളെ വിവേകമാക്കി
വിവേകരാകുക
വഴികളിൽ  വഴി വിളക്കാകുക
വീരയവ്വന
സൗഹൃദങ്ങളെ.
read also
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക