സിരകളില്‍ നിറയും
രൂധിരവര്‍ണ്ണംപോല്‍
അത്രമേല്‍ ചടുല
ചാരുതമാം
യവ്വന നാളുകള്‍..
ധീരരായ് അജയ്യരായി
മുന്നേറുക ദീപനാളമായി
നാടിന്‍ നന്‍മ്മയ്ക്കായി
നിത്യവും നിലകൊള്ളുക
സത്യത്തിന്‍
സതീര്‍ഥ്യരായി.
ധര്‍മ്മത്തിന്‍ പോരാളി യായി
വിളങ്ങുകീയുലകില്‍.
യവ്വനതീഷ്ണത
മനസ്സില്‍ സ്വരുപിച്ചു
മാനവരാശിക്കായി
നിസ്വാര്‍ത്ഥമായി
നിരന്തരംവര്‍ത്തിക്കുക.
ഊര്‍ജ്ജസ്വലരാം
യുവാക്കള്‍ തന്‍
കരങ്ങളില്‍ ഭദ്രമാകുമീ നാടിന്റെ ഭാവി.
പ്രതീക്ഷതന്‍ പ്രതിരുപമായി
പ്രത്യശാകിരണമായി
അനശ്വര സ്‌നേഹത്തിന്‍
പ്രതിബിംബമായി
ലോകത്തിന്‍ മുകുര മാകുകയവ്വനകാലമേ.
വികാരങ്ങളെ വിവേകമാക്കി
വിവേകരാകുക
വഴികളില്‍ വഴി വിളക്കാകുക
വീരയവ്വന
സൗഹൃദങ്ങളെ.