പ്രായത്തിന്‍ പടികള്‍ ചവിട്ടിക്കയറി
'എണ്‍പത്തിനാലിന്‍' പടവിലെത്തി;
ദുഃഖസുഖങ്ങളിലിത്രദൂരം,
നിത്യവും കാത്തു വഴിനടത്തി;
മോഹങ്ങള്‍, മോഹഭംഗങ്ങളേകി,
വീഴാതെ താങ്ങും തണലുമായി,
ആത്മസ്വരൂപന്‍ കരംപിടിച്ചു-
ആയിരം പൗര്‍ണ്ണമി ദര്‍ശിക്കുവാന്‍.
താരും തളിരും വിരിക്കട്ടെ നിന്‍-
ജീവിതം സൗഭഗദായകമായ്;
മാറ്റൊലിക്കൊള്ളട്ടെ മാത്രതോറും,
പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ത്തുടിയില്‍;
'ജോയന്; ജീവതാളങ്ങള്‍ക്കൊത്ത്-
ശാന്തിഗീതങ്ങളുതിര്‍ത്തിടുവാന്‍,
അക്ഷരപൂജയര്‍പ്പിച്ചീടുവാന്‍,
ആയുരാരോഗ്യങ്ങള്‍ നേരുന്നു ഞാന്‍.
ജോയന്‍ കുമരകത്തിന് ജന്മദിനാശംസ.