ഏണിപ്പടികള്‍ തന് ആദ്യ പലകയില്‍
ഏറെയൊരവേശമോടെ ഞാന്‍ നില്‍ക്കവെ
കൂടിവന്നോരവര് ചൊല്ലി, ഭയം വേണ്ട,
കൂടെയില്ലേ താങ്ങുവാന്‍ ഞങ്ങളെന്നും!
ഉല്സാിഹമോടെ ഞാന്‍ പടികള്‍ ചവിട്ടി
ഉത്തുംഗ ശൃംഗത്തിലെത്തീടവെ
ഉളവായൊരാത്മസംതൃപ്തിയോടൊപ്പം
ഉള്ളില്‍ നിറഞ്ഞു അഹന്തഭാവം!
ഈവിധം നാളുകളേറെക്കഴിഞ്ഞീല
ജീവിതം മായയതെന്നറിഞ്ഞീടവെ
എന്നും വിവേകമോടെ വസിച്ചീടുവാന്,
എന്നന്തരoഗമെന്നോടേവമോതി:
താഴ്ന്ന നിലങ്ങളതത്രെ സുഖപ്രദം,
ഹാ! ഉന്നതം ദുഖമല്ലയോ കുഞ്ഞേ;
ഏറിയൊരുയരങ്ങളില് കാത്തിരിപ്പു
ഏറെയശാന്തി തന് മുള്മുരനകള്
കാല് നിനക്കൊന്നു പിഴച്ചുവെന്നാകില്
ദാരുണം വീഴ്ചയതായിരിക്കില്ലേ!
പിന്നിട്ടൊരാവഴിയാനിമിഷങ്ങളില്
പിന്തിടരിഞ്ഞൊന്നു ഞാന്‍ നോക്കീടവെ
പണ്ടവിടുണ്ടായിരുന്നോര് ജനങ്ങളെ
കണ്ടില്ല ഞാനവിടെങ്ങുമീ ഭൂവില്‍!!