(This poem is dedicated to the community of all women in the world. Wishing them all the BEST for this year’s International Women’s Day celebration coming up on March 8th!)
പത്തു മാസങ്ങളെന്നെ ഗര്ഭപാത്രത്തില്‍
കാത്തുസൂക്ഷിച്ചെനിക്കു നല്കി ജന്മം,
നിത്യവും വേണ്ടതെല്ലാം ഏകിയോളവള്‍
നിസ്തുല്യ സ്നേഹമാകുന്നൊരെന്‍ അമ്മയും
പൈതലായ് ഞാന്‍ വളര്ന്നീ ടുന്ന നാള്ക ളില്‍
കൈപിടിച്ചെന്നെ നടത്തിയോളാമവള്‍,
കാലങ്ങളേറെ കഴിഞ്ഞാലും ഇന്നുമെന്‍
കാവല്മാലഖയാം സോദരിയും
സന്തതമെന്‍ സഹചാരിയായ് വന്നെന്റെോ
സന്താപസൗഖ്യങ്ങള്‍ പങ്കുവച്ചീടുവോള്‍,
കര്മ്മസമതിന്‍ പൊരുള്‍ ധര്മ്മമാക്കി സദാ
നന്മ ഭാവം പകരുന്നൊരെന്‍ പത്നിയും
ദൂരെയായ് പാര്ക്കുയന്നൊരാ സമയങ്ങളില്‍
ദൂതിനാല്‍ ധന്യ സമിപ്യമേകുന്നവള്‍,
ദുരിതങ്ങള്‍ ഏറുന്ന വേളയിലെന്നും
കരുതും കരങ്ങളായെത്തുന്ന പുത്രിയും
ഒരു ചിത്രശലഭമതെന്നപോല്‍ ചുറ്റിലും
വിരുതോടെ പാറിക്കളിക്കുന്ന നേരം
ചാരത്തണഞ്ഞെനിക്കുമ്മ നല്കീടുന്ന
വാല്സതല്യമാം എന്‍ ചെറുമകള്‍ കുഞ്ഞും
വന്നതല്ലേ ജന്മ സാഫല്യമാകുവാന്‍
മന്നിതില്‍ സൗമ്യമാം സ്ത്രീ സ്വരൂപങ്ങളായ് !
അര്ദ്ധിനാരീശ്വര സങ്കല്പ്പം ചിന്തകള്‍
അര്ത്ഥിവത്തെന്നു ഞാനോര്ക്കയാലല്ല;
ഉന്നതം ദിവ്യ സ്നേഹത്തിന്‍ പ്രതീകമായ്
മന്നിതില്‍ ജന്മം ധരിച്ചവള്‍ സ്ത്രീ, നിന്നെ
സ്നേഹമാണീശ്വരന്‍ എന്നറിയുന്നതാല്‍
ദേവിയായെന്നും ഞാന്‍ കാണുന്നു ഭക്തിയില്‍ !!
*******************