പണക്കാരനായ നിര്‍മാതാവ് തന്റെ പുതിയ സിനിമ സ്വയം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. മൂകനും ബധിരനുമായ കഥാനായകന്റെ വേഷം ജന്മനാ പൊട്ടനായ ഒരു പുതുമുഖത്തിന് നല്‍കണമെന്ന് അയാള്‍ക്ക് നിര്‍ബന്ധമായിരുന്നു. പത്രത്തില്‍ കൊടുത്ത പരസ്യം കണ്ട് പലരും അഭിമുഖത്തിന് വന്നെങ്കിലും ആരിലും സംവിധായകന്‍ തൃപ്തനായില്ല. ഒടുവില്‍ സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ അയാളുടെ മുന്നിലെത്തി. ആംഗ്യഭാഷയില്‍ താന്‍ പൊട്ടനാണെന്ന് സംവിധായകനെ യുവാവ് ആദ്യം തന്നെ അറിയിച്ചു. അഭിമുഖത്തിനായി തയാരാക്കിയിരുന്ന മുറിയിലെ ബോര്‍ഡില്‍ സംവിധായകന്‍ എഴുതി വയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി ബോര്‍ഡില്‍ തന്നെ യുവാവ് എഴുതികാണിച്ചു. സംതൃപ്തനായ സംവിധായകന്‍ ഒടുവില്‍ പറഞ്ഞു: നിങ്ങളെ ഞാന്‍ സെലക്ട് ചെയ്തിരിക്കുന്നു. എന്നാല്‍, കൂടെയുണ്ടായിരുന്ന സഹ സംവിധായകനോട് ഇപ്രകാരം ഒരു സംശയം പങ്കുവെച്ചു:
ഡയലോഗും സിറ്റുവേഷന്‍സും ഒക്കെ വിശദീകരിക്കാന്‍ ഓരോ സമയത്തും ഇങ്ങനെ ഇവനെ എഴുതിക്കാണിക്കണമെന്നു വെച്ചാല്‍ അതല്പം ബുദ്ധിമുട്ടായിരിക്കില്ലേ!ഏറെ എക്‌സൈറ്റ്‌മെന്റിലായിരുന്ന യുവ നടന്‍ ഇതു കേട്ട മാത്രയില്‍ പറഞ്ഞു:
സാര്‍, എനിക്ക് കാഴ്ചയും നല്ല ബുദ്ധിശക്തിയുമുണ്ട്. അതുകൊണ്ട് കാര്യങ്ങള്‍ സാര്‍ എന്റെ മുഖത്തുനോക്കിയങ്ങു പറഞ്ഞാല്‍ മതി; ചുണ്ടുകളുടെ അനക്കത്തില്‍ നിന്നും എന്താണ് പറയുന്നതെന്ന് ഞാന്‍ മനസിലാക്കിക്കൊള്ളാം. ഇതു കേട്ട മാത്രയില്‍ സംവിധായകന്റെ സംശയമെല്ലാം നീങ്ങി. ശരി; അപ്പോള്‍ പ്രശ്‌നം ഒന്നുമില്ല; നിങ്ങനെ തന്നെ ഈ പടത്തിലെ നായകനാക്കി ഉറപ്പിച്ചിരിക്കുന്നു. അടുത്ത മാസം തുടങ്ങുന്ന ഷൂട്ടിംഗിനു തയാറായിക്കൊള്ളൂ.
താങ്ക്‌യു സാര്‍ ഫോര്‍ സെലക്ടിംഗ് മീ; സംവിധായകനു നന്ദി പറയുവാനും ചെറുപ്പക്കാരന്‍ മറന്നില്ല. പൊട്ടനായി വന്ന യുവ നടനും സംവിധായകനും തമ്മിലുള്ള സംഭാഷണം കേട്ട് സഹ സംവിധായകന്‍ ഊറിച്ചിരിച്ചു!!