(The teachings, miracles, sufferings, death on the cross, and the resurrection of Jesus Christ are not just stories, but events in history. As we have entered the Holy Week, the unconditional love of God is a topic worth contemplating. This Malayalam poem based on the teachings of Jesus in the gospels, and the first epistle of St. Paul to Corinthians chapter 13 mainly conveys the message that God is love. Wishing you all a blessed Easter!)
സ്‌നേഹമാകുന്നു ദൈവം, ദൈവമാകുന്നു സ്‌നേഹം സ്‌നേഹിതാ, മറക്കല്ലേ ദിവ്യമീ വാക്യങ്ങളെ; നേടി നീ സമൃദ്ധിയും ഏറെ സമ്പത്തെന്നാലും നേടിയില്ല യാതൊന്നും സ്‌നേഹമതില്ലെന്നാകില്‍!
മിത്രങ്ങളെ നിന്നെപ്പോല്‍ ആത്മനാ സ്‌നേഹിക്കുവിന്‍ ശത്രുക്കളെയും സ്‌നേഹത്താലെ നീ ജയിക്കുവിന്‍ സ്‌നേഹിതര്‍ക്കുവേണ്ടി നിന്‍ ജീവനെ കൊടുക്കുകില്‍ ശ്രേഷ്ട്മാം അതില്‍ പരം വേറെയില്ലൊരു സ്‌നേഹം!
സ്നേഹത്തിന്റെ ശ്രെഷ്ഠതീയെക്കുറിച്ച്
ഒരു ചെറിയ കാവ്യം. ഡോക്ടർ സാർ എപ്പോഴും
സ്നേഹവും നന്മയും കാംക്ഷിക്കുന്ന
ഹൃദയമുള്ള കവിയാണ്. എല്ലാ രചനകളിലും
ഈശ്വരചൈതന്യവും സ്നേഹത്തിന്റെ വിലയും
അദ്ദേഹം പ്രകടിപ്പിക്കുന്നു. ഈ വിശുദ്ധവാരം
അങ്ങേക്ക് അനുഗ്രഹപ്രദമാകട്ടെ. സാറിനും
കുടുംബത്തിനും ഈസ്റ്റർ ആശംസകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല