Image

അന്യത്രം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍‍)

Published on 28 May, 2021
അന്യത്രം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍‍)
ഞാന്‍ നട്ട ചെടികള്ക്ക്  വെള്ളം നനയ്ക്കാന്‍
വാങ്ങിയൊരാ കുഴലിന്റെ്  മദ്ധ്യേ
കണ്ടേറെയാശങ്കയോടെ ഒരു ദിനം
വേണ്ടാത്തതാമൊരു കൊച്ചു ദ്വാരം;
ഹാ! നഷ്ടമാകുന്നുവല്ലോ കുറെജലം,
ഞാന്‍ പരിഹാരം തിരഞ്ഞു വേഗം !

ഒരുനാളിലാ ദ്വാരമൊട്ടിക്കുവാന്‍ ഞാന്‍
കരുതലായ്‌ തോട്ടത്തിലേക്കു ചെന്നു;
പാഴായി വീഴുന്നോരാ ജലധാരയില്‍
ആര്ത്തിവയില്‍ വളരുന്നൊന്നോരാ കാട്ടുപൂക്കളെ
കണ്ടുഞാനത്ഭുതത്തോടെ നിന്നീടവെ
കണ്ടത്തിയാചെറുദ്വാരത്തിനര്ത്ഥം !

വേഗമാ കാട്ടുപുഷ്പങ്ങളില്‍ തിങ്ങും
വേറിട്ടൊരാ ഭംഗിയാസ്വദിച്ചീടവെ
പിന്നെയശേഷവും  ശങ്കയതില്ലാതെ
ചിന്തിച്ചു, ഞാനടയ്ക്കില്ലയീ ദ്വാരം !!
****************
Note: അന്യത്രം = മറ്റൊരര്ത്ഥാത്തില്‍ (inanothersense)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക