(സ്വല്പം നർമ്മത്തിൽ, ഒരു വമ്പൻ സംഗതിയുടെ അറിവു പകരൽ മാത്രം )
തിരുമേനിമാരും പാസ്റ്ററന്മാരും വരാനിരിക്കുന്ന സ്വർഗ്ഗരാജ്യത്തെപ്പറ്റി ഉത്‌ഘോഷിച്ചുകൊണ്ട് നാട്ടിൽനിന്നും തൂടങ്ങി വിദേശത്തു വരെ നമ്മുടെ മഹത്വം പ്രചരിപ്പിക്കുന്നതിൽ സദാ ജാഗരൂകരാണ്. അവർ തിരക്കിലാണ് , അതുകൊണ്ട് അവരുടെ ഇടവകയിലെ പാവപ്പെട്ടവന്റെ ദാരിദ്ര്യമോ, നാട്ടിലെ കെടുതികളോ, മറ്റു ബുദ്ധിമുട്ടുകളോ പരിഹരിക്കാൻ മിനക്കെടാറുമില്ല. എങ്കിലും ഒറിഗണിൽ ആശ്രമങ്ങളും ഡാളസ്സിൽ അന്തർദേശീയ ആത്മീക കേന്ദ്രവും സ്ഥാപിച്ചുകൊണ്ട് മഹാഭാരതത്തിന്റെ യശസ്സ് ഉയർത്തുന്നതിൽ അവർ ഒരിക്കലും പരാജയപ്പെട്ടിട്ടില്ലത്രെ.
കൊച്ചുകേരളത്തിൽ ദിനവും 150-200 പേർ കോവിടുമൂലം മരിച്ചു വീഴുമ്പോഴും, ഈ മഹാമാരിയെ പിടിച്ചുകെട്ടിയെന്നു ആഗോളതലത്തിൽ അംഗീകാരം നേടിയെടുത്തുകൊണ്ട് നിരവധി അവാർഡുകൾ നമ്മുടെ ശൈലജ റ്റീച്ചർ വീണ്ടും വീണ്ടും കരസ്ഥമാക്കികൊണ്ടിരിക്കുന്നത്, നമുക്ക് അഭിമാനം പകരുന്നില്ലേ സഖാക്കളേ! പാവം മോഡിജി എന്തെല്ലാം ചെയ്യുന്നു, പക്ഷേ അദ്ദേഹത്തിന് ചീളു കേസിലൊന്നും താല്പര്യമില്ലതാനും. അതുകൊണ്ടുതന്നെ ലോകം നന്നാക്കിയെടുത്ത്, നോബൽ പ്രൈസിനേക്കാൾ പൊക്കമുള്ള പലതും കിട്ടുമോ എന്ന ശ്രമത്തിലാണ്.
തമാശ പറഞ്ഞാലും കുറ്റം പറയരുതല്ലോ. യോഗ എന്ന ഒറ്റ വിഷയം കൊണ്ട് ഇന്ത്യയുടെ യശസ് ഉയർത്തിയതിന്റെ പൂർണ്ണക്രെഡിറ്റിന് മോദിജിയ്ക്കു മാത്രമാണല്ലോ. അടുത്ത മഹാസംഭവുമായി മോദിജി വീണ്ടും ഇതാ നമ്മളെ അഭിമാനപുളകിതരാക്കാൻ ഗ്ലോബൽ കോൺക്ലേവിൽ വന്നിറങ്ങിയിരിക്കുന്നു. കോവിൻ എന്ന മഹാ ഫ്രീ ആപ്പുമായി 50 ലധികം ലോകരാഷ്ട്രങ്ങളുടെ പ്രശംസ നേടി, മോഡിജി അവരെക്കൊണ്ട് നമ്മുടെ മഹാ ആപ്പ് വാങ്ങിപ്പിച്ചത് നിസ്സാര സംഗതിയല്ല. കൂടുതൽ രാജ്യങ്ങൾ ഇനി ഇന്ത്യയുടെ ആപ്പിനായി ക്യൂവിൽ നിൽക്കുന്നുവെന്ന് കേൾക്കുമ്പോൾ രോമാഞ്ച കുഞ്ചിതരാകുന്നില്ലേ എന്റെ കൂട്ടുകാരേ ? largest vaccine drive
അതുകൊണ്ട് ഗൗരവ പൂർണ്ണരായി ബാക്കി കൂടി വായിച്ചു വളരുക.
കോവിൻ, എന്നാൽ എന്താണ് പൊന്നേ ?എന്തിനുവേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്?
‘കോവിഡ് വാക്സിൻ ഇന്റലിജൻസ് നെറ്റ്‌വർക്ക്’ അപ്ലിക്കേഷനായ "കോവിൻ ആപ്ലിക്കേഷൻ" വൻതോതിലുള്ള വാക്സിനേഷൻ ഡ്രൈവ് നിയന്ത്രിക്കാനും അളക്കാനും ഉപയോഗിക്കുന്നു. ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോമായ ഇവിന്റെ (ഇലക്ട്രോണിക് വാക്സിൻ ഇന്റലിജൻസ് നെറ്റ്‌വർക്ക്) പുനർനിർമ്മിച്ച പതിപ്പാണ് കോവിൻ ആപ്പ്.”പുതിയ ബോട്ടിലിൽ ഓൾഡ് വൈൻ” കോവിഡ് -19 വാക്സിനേഷന്റെ ആസൂത്രണം, നടപ്പാക്കൽ, നിരീക്ഷണം, വിലയിരുത്തൽ എന്നിവയ്ക്കുള്ള ക്ലൗഡ് അധിഷ്ഠിത ഐടി പരിഹാരമായാണ് ആപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്. കോവിൻ ആപ്ലിക്കേഷൻ വൻതോതിലുള്ള കുത്തിവയ്പ്പ് പ്രക്രിയയെ ഏകോപിപ്പിക്കാൻ സർക്കാരിനെ സഹായിക്കുന്നു എന്ന് മാത്രമല്ല, കൊറോണ വൈറസ് വാക്സിനുകൾ തത്സമയം നിരീക്ഷിക്കാൻ ആരോഗ്യ അധികാരികളുടെ സഹായമായും ഇത് സഹായിക്കുന്നു.
കോവിന് ആപ്പ്, വാക്സിനേഷൻ സ്ലോട്ടുകളുടെ രജിസ്ട്രേഷനും ബുക്കിംഗിനും നിങ്ങളുടെ സഹായി.
ഒരു മൊബൈൽ ആപ്ലിക്കേഷനും വെബ്‌സൈറ്റിന്റെ ഡെസ്ക്ടോപ്പ് പതിപ്പും ഉള്ള കോവിൻ, ഗുണഭോക്താക്കളെ അവരുടെ മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്ത് വാക്സിനേഷൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ അനുവദിക്കുന്നു. എന്നിരുന്നാലും, നിലവിൽ, Cowin.gov.in ൽ മുൻകൂട്ടി രജിസ്ട്രേഷൻ ആവശ്യമില്ല, പക്ഷേ വാക്സിനേഷൻ പ്രക്രിയയെക്കുറിച്ചുള്ള അപ്‌ഡേറ്റുകളുടെ ട്രാക്ക് സൂക്ഷിക്കുന്നതിന് വാക്സിൻ ലഭിക്കുന്നതിന് മുമ്പ് ഒരു ഗുണഭോക്താവ് നിർബന്ധമായും സൈറ്റിൽ സ്വയം രജിസ്റ്റർ ചെയ്യണം.
ക്യൂവിൽ പോയി വിഷമിക്കേണ്ട കോവിൻ നിങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വീട്ടിലെത്തിക്കുന്നു.
ലോകമെമ്പാടുമുള്ള നിരവധി സംസ്ഥാനങ്ങളും രാജ്യങ്ങളും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന ഒരു സമയത്ത് ഇത് ഈ ആപ്ലിക്കേഷന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്. അതിനാൽ, കോവിൻ വഴി, ഒരു വ്യക്തിക്ക് വാക്സിൻ ഷോട്ട് ലഭിച്ചാലുടൻ അവരുടെ രജിസ്റ്റർ ചെയ്ത അക്കൗണ്ടിൽ നിന്ന് പിശകില്ലാത്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയും. കോ-വിൻ സർട്ടിഫിക്കറ്റ് മറ്റ് രാജ്യങ്ങൾ രോഗപ്രതിരോധ കുത്തിവയ്പ്പ് നടത്തിയതിന്റെ യഥാർത്ഥ തെളിവായി അംഗീകരിക്കപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) റിപ്പോർട്ടുകൾ പറയുന്നു.
കോവിൻ നിങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റുമായി പാസ്‌പോർട്ട് ലിങ്കുചെയ്യാൻ അനുവദിക്കുന്നു.
കോവിന്റെ മറ്റൊരു പ്രധാന സവിശേഷത ഉപയോക്താക്കളെ അവരുടെ കോവിഡ് -19 രോഗപ്രതിരോധ സർട്ടിഫിക്കറ്റുമായി പാസ്‌പോർട്ട് ലിങ്കുചെയ്യാൻ സഹായിക്കുന്നു എന്നതാണ്, മാത്രമല്ല വിദേശത്ത് യാത്രചെയ്യാനോ ആസൂത്രണം ചെയ്യാനോ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ ആവശ്യമാണ്
കോവിൻ നിങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ ലയിപ്പിക്കാൻ സഹായിക്കുന്നു.
രണ്ട് വ്യത്യസ്ത ഫോൺ നമ്പറുകളിൽ നിന്ന് എൻറോൾ ചെയ്തുകൊണ്ട് രണ്ട് ഡോസ് കോവിഡ് -19 വാക്സിൻ സ്വീകരിച്ച് രണ്ട് വ്യത്യസ്ത സർട്ടിഫിക്കറ്റുകൾ ലഭിച്ച എല്ലാ ഗുണഭോക്താക്കൾക്കും ഇപ്പോൾ രണ്ട് സർട്ടിഫിക്കറ്റുകളും കോവിൻ പോർട്ടൽ വഴി ലയിപ്പിക്കാൻ കഴിയും.
ഇന്ന് കോവിൻ ഗ്ലോബൽ കോൺക്ലേവ് വേളയിൽ ഇന്ത്യ സ്വന്തം കോവിൻ പ്ലാറ്റ്ഫോം ലോകവുമായി പങ്കിടാൻ ഒരുങ്ങുന്നു. മറ്റ് രാജ്യങ്ങൾക്ക് സ്വന്തം കോവിഡ് -19 കുത്തിവയ്പ്പ് ഡ്രൈവുകൾ പ്രവർത്തിപ്പിക്കാൻ കോവിൻ പ്ലാറ്റ്ഫോം ഒരു ഡിജിറ്റൽ പൊതുനന്മയായി നമ്മുടെ രാജ്യം വാഗ്ദാനം ചെയ്യുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺക്ലേവിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിനെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കിടുമ്പോൾ. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ വെർച്വൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. വിദേശകാര്യ സെക്രട്ടറി എച്ച് വി ശ്രിംഗ്ല, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, ശർമ്മ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു
കാനഡ, മെക്സിക്കോ, നൈജീരിയ, പനാമ, ഉഗാണ്ട എന്നിവയുൾപ്പെടെ 50 ഓളം രാജ്യങ്ങൾ ഇതുവരെ കോവിൻ സ്വീകരിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. വിയറ്റ്നാം, ഇറാഖ്, ഡൊമിനിക്കൻ റിപ്പബ്ലിക്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ സ്വന്തം കോവിഡ് പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കുന്നതിനായി സ്വന്തം രാജ്യങ്ങളിൽ നടപ്പാക്കാനുള്ള കോ-വിൻ പ്ലാvറ്റ്‌ഫോമിനെക്കുറിച്ച് അറിയാൻ താൽപര്യം പ്രകടിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
വാൽക്കഷണം
സംഗതി നിസ്സാരമല്ലെന്നു ഇപ്പോൾ മനസിലായല്ലോ. ഈ ആപ്പോടെ കൊവിട് ഒടുങ്ങും .നാട്ടിലെ കോവിട് തന്നെ കെട്ടടങ്ങിക്കോളും, അത് നോക്കാൻ ശൈലജമാരും വീണാ ജോർജുമാരും അരയും തലയും മുറുക്കി ജാഗരൂകരാണ്. പക്ഷേ നമ്മൾ പഠിച്ചുകൊണ്ടിരിക്കുന്നത് മറ്റുള്ളവരെ പഠിപ്പിക്കുന്നതിന്റെ സുഖം നിങ്ങളോടു പറഞ്ഞാൽ മനസിലാകില്ല. പേപ്പട്ടി കടിക്കാതിരിക്കാൻ നൂതന വിദ്യയായി പണ്ടൊരു മോഹനൻ വൈദ്യർ രഹസ്യം പഠിപ്പിച്ചിരുന്നു. മറ്റൊന്നുമല്ല പേപ്പട്ടി വരുന്നത് കാണുമ്പോൾ ഓടി മരത്തിൽ കയറിയാൽ മതി. മഹാമാരി പടരുമ്പോൾ പാത്രം കൊട്ടിയാൽ മതിയെന്നും ലോകത്തെ പഠിപ്പിച്ചവരാണ് നമ്മൾ. വേണ്ടി വന്നാൽ കുർബാന ചൊല്ലാൻ അറിയാത്ത സകല കര്ദിനാളന്മാരെയും പോപ്പുകളെയും, കുർബാന പഠിപ്പിക്കാനുള്ള ആപ്പുകൾ വരെ, താമസിയാതെ ഇന്ത്യയിൽനിന്നും വന്നാലും അത്ഭുതപ്പെടരുത്, എന്റെ കൂട്ടുകാരേ !
--
Dr.Mathew Joys