Image

ഒരു കടങ്കഥ (കവിത: ഡോ.. .ഇ.എം. പൂമൊട്ടില്‍)

Published on 01 September, 2021
ഒരു കടങ്കഥ (കവിത: ഡോ.. .ഇ.എം. പൂമൊട്ടില്‍)
കേവലം രണ്ടക്ഷരം ചേര്ന്നൊരു വാക്കെങ്കിലും
കേമമാപ്രഭാവത്തില്‍ നിലനില്ക്കുണന്നീ ലോകം
വ്യാപ്തമാം വിഹായസില്‍ ചലിക്കും ഗോളങ്ങളെ
വ്യക്തമാം പഥങ്ങളില്‍ നിര്ത്തുോമൊരാകര്ഷംണം
ദിവ്യമീ ഭാവത്തിന്റെങ മറ്റൊരു പേരല്ലയോ
നിത്യ ചൈതന്യം തൂകും‍ ഹൃദ്യസാന്ത്വനമല്ലോ !  

പ്രിഥ്വിയിന്‍ സാരം അതെന്നോതിയോന്‍ മഹാകവി
മൃത്യുവിന്‍ സമം അതില്ലായ്കയെന്നതും ചൊല്ലി
ക്ഷമയിന്‍ ഉറവിടം, കനിവിന്‍ നിറവിത്
ക്ഷിതിയില്‍ സുഖം തരും നിത്യ ശന്തിയാമിത് !

നിന്നെപൊലെ നിന്‍ അയല്ക്കാ രനെ കരുതുവാന്‍
നിത്യവും ഹൃത്തില്‍ വസിക്കേണമീ മഹത് ഗുണം
ശത്രുവെപോലും നിന്റെ് മിത്രമാക്കുവാന്‍ പ്രാപ്തം
ശക്തമീ ഭാവം എന്നും ക്രിസ്തു ചോന്നതോര്ക്കു ക !

തിന്മ്മയെ ജയിക്കുവാന്‍ ധരയില്‍ വസിക്കുവോര്‍
നന്മയിന്‍ പൊരുള്‍ തേടും ശാശ്വത വഴിയിത്
സ്നേഹിതാ ഗ്രഹിച്ചുവോ ഹ്രസ്വമീ കടങ്കഥ
സ്നേഹമായ് ചോദിക്കുന്നു‍‍, ഉത്തരം ചൊല്ലീടുമോ !!
*************


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക