'ന്റെ പരലേ
ജ്ജ് ന്തിനാ ഈ കടുംകൈ ചെയ്തത്
ന്റെ മുത്തേ
അപ്പന് നി ആരാള്ളത്'
'എടീ കുയിലി ജ്ജ് മ്മളെ പെണ്ണ് നേം അന്റടുത്തക്ക് കൊണ്ടോയീലേ '...
കായല്‍ക്കരയിലിരുന്ന് അലമുറയിടുന്ന ചെറുങ്ങോരന്റെ ശബ്ദം താമരച്ചേരിന്റെ നിശ്ശബ്ദതയെ വേദനയോടെ കീറി മുറിച്ചു കൊണ്ടിരുന്നു
'ചെറുങ്ങോരാ' ..
കുഞ്ചാണന്‍ തോളില്‍ത്തട്ടി വിളിച്ചു
'ഫ .. പറഞ്ഞ വാക്കിന് വിലയില്ലാത്ത
'അന്നെ നിക്ക് നി കാണണ്ട .'
'പൊയ്‌ക്കൊ ന്റെ മുന്ന്ന്ന്'
അപ്രതീക്ഷിതമായ ആ സംഭവത്തില്‍ അങ്ങനെ രണ്ടു സൗഹൃദങ്ങള്‍ തെറിച്ചു മാറുകയായിരുന്നു
മകളുടെ മരണ ശേഷം മനസ്സു കൈവിട്ട ചെറുങ്ങോരന്‍ പിന്നെ സാധാരണ നിലയിലെത്തിയില്ല .
അയാളെ പിന്നീട് പെങ്ങള്‍ ചെറോട്ടി കൂടെ കൊണ്ടു പോവുകയാണുണ്ടായത്
അറ്റുമാറിയ സൗഹൃദച്ചരട് കുഞ്ചാണന്റെ ജീവിതത്തെയും സാരമായി ബാധിച്ചു .
അതിനു കാരണക്കാരനായ മകനോട് അയാള്‍ വേണ്ടിയും വേണ്ടാതെയും വഴക്കിട്ടു
അപ്പനും മകനും പലപ്പോഴും ഇതേച്ചൊല്ലി വഴക്കായി .പതിയെപ്പതിയെ തമ്മില്‍ മിണ്ടാതെയുമായി
എങ്കിലും അവനെ മനസ്സുകൊണ്ട് തള്ളിപ്പറയാന്‍ ആ പിതാവിനും കഴിയുമായിരുന്നില്ല .
അയാള്‍ മകന്റെ വിവാഹം വീണ്ടും സ്വപ്നം കണ്ടു തുടങ്ങി.
എന്നാല്‍ അയാളറിയാതെ അടുക്കളപ്പുറത്ത് അതിനെച്ചൊല്ലി ഒരു ചര്‍ച്ച അമ്മയും മകനും നടത്തുകയായിരുന്നു
'അമ്മാ ..നിക്ക് മ്മടെ ഗോപാലേട്ടന്റെ മകളെ ഇഷ്ടാ' .
'ഞാം ഓളെ കെട്ടാമ്പോവാ'
പുളവ അപ്പന്‍ കേള്‍ക്കും വിധം ഉറക്കെ അമ്മയോട് പറഞ്ഞു
'ന്ത് ആ പെണ്ണോ ?
അദ് ഈ കുടുമ്മത്തില്‍ പറ്റൂലാ'
'മാര്യമ്മ കുടിരിക്കണ കാവാണ്ടാ ..ദാ ആ കാണുന്നത്'
'അനക്ക് ദ് ചോയ്ക്കാം തോന്നീ ലോ '
'നടക്കുലാ ദ് പുളവാ'
കുഞ്ചിരി കട്ടായം പറഞ്ഞു
ജാതി മത വര്‍ണ്ണ വര്‍ഗ്ഗവിവേചനം താമരച്ചേരിലും തീരെ ഇല്ലെന്നു പറഞ്ഞു കൂടാ .താഴ്ന്ന ജാതിയായി അവര്‍ കണ്ടിരുന്ന ഗോപാലന്റെ മകള്‍ ഉയര്‍ന്ന ജാതിയെന്നു പറയുന്ന കുഞ്ചാണ വൈദ്യ കുടുംബത്തിലേക്ക് . അത് ഓര്‍ക്കാന്‍ പോലും ആര്‍ക്കും ധൈര്യം വന്നില്ല
എന്നാല്‍ ഗോപാലന്റെ മകള്‍ സരസ പുളവയുടെ മനസ്സില്‍ ഉറച്ചു പോയ ഒരു തീരുമാനമായിരുന്നു
പള്ളിക്കൂടത്തില്‍ പഠിക്കുന്ന കാലം തൊട്ട് അവന്‍ അവളെ ഇഷ്ടപ്പെട്ടു
കൊലുന്നനെയുള്ള മുഖശ്രീയുള്ള നല്ല ഒതുക്കമുള്ള പെണ്ണായിരുന്നു സരസ
അമ്മ മാതയും ഒരു നല്ല സ്ത്രീ .ഗോപാലനാണ് താമരച്ചേരിന്റെ തെങ്ങു കേറ്റക്കാരന്‍ .
ഒട്ടും ഏറ്റമില്ലാത്ത സംതൃപ്ത കുടുംബ ജീവിതം നയിച്ചിരുന്ന ഒരു കൂട്ടര്‍ .അവരുമായി ബന്ധം സ്ഥാപിക്കാന്‍ വെറും ജാതി ഒരു തടസ്സമായി പുളവക്കു തോന്നിയില്ല
ഒരു ദിവസം കുഞ്ചാണനും ,കുഞ്ചീരിയും പട്ടണത്തിലുള്ള കുഞ്ചീരിയുടെ വീട്ടില്‍പ്പോയി വൈകുന്നേരത്തെ കടത്തി നാണ് തിരിച്ചു വന്നത്
കരയ്ക്ക് ബോട്ടടുത്തപ്പോഴോ ?
-------------------------------------------------
മുന്‍ ലക്കങ്ങള്‍ വായിക്കുവാന്‍