മുറ്റത്ത് വിളക്കുതെളിയിക്കുന്ന കല്ലിനരികിൽ ബോധം മറഞ്ഞ് സരസ. അവളെ എണീപ്പിക്കാൻ നോക്കുന്ന കുഞ്ചിരി
"എന്തേ അമ്മാ? ഓള്ക്ക് എന്തായി ?"
ഓടി വന്ന പുളവ പേടിയോടെ ചോദിച്ചു "അറീല്ല ടാ. ഓള് തല മിന്നു ണു അമ്മാ ന്ന് പറഞ്ഞ് ഒറ്റ വീഴ്ച. പ്പ ബോതം പോയി"
"തല ആ കല്ല്മ്മ്ല് ഇടിച്ചതാ ചോര വര്ണ് ണ്ട്. ജ്ജ് ബേം ഓളെ ട്ക്ക്, മ്മക്ക് ഹെൽത്ത് സെൻ്ററി കൊണ്ടോ വാ"
പുളവ ഭാര്യയെ വാരിയെടുത്തു .നേരെ ഹെൽത്ത് സെൻ്ററിലേക്ക് ഓടി .പിന്നാലെ കുതിച്ചും കിതച്ചും കുഞ്ചാണനും കുഞ്ചീരിയും.
ഹെൽത്ത് സെൻ്ററിലെ ഡോക്ടർ അവളുടെ മുറിവ് കഴുകി മരുന്നു വച്ചു .
"പ്രശ്നമൊന്നുമില്ല, എന്നാൽ ... ഒരു പ്രശ്നമുണ്ടുതാനും"
ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു
"എന്ത്യേ.. ങ്ങള് പ്രശ്ന ണ്ട്ന്ന് പറഞ്ഞ്ട്ട് ചിറ്ക്കാ ഡോട്ടറേ?" കുഞ്ചാണൻ സഹികെട്ട് ചോദിച്ചു
"അല്ല വൈദ്യരേ പ്രശ്നം നല്ല പ്രശ്‌നമാണ് സന്തോഷമുള്ള പ്രശ്നം"
അവർ ആംഗ്യം കാണിച്ച തുകണ്ട് കുഞ്ചീരി സന്തോഷത്തോടെ മകനെ നോക്കി പുളവയുടെ കണ്ണുകൾ അഭിമാനം കൊണ്ട് വിടർന്നു അയാൾ പൊടുന്നനെ ചോദിച്ചു
"തന്നെ ?ൻ്റെ സരസ ഗർപണ്ടാ?"
"കുഞ്ചീര്യേ മ്മള് മുത്തച്ചനും മുത്തച്ചീം ആയില്ലെ ?"
കുഞ്ചാണനും ആഹ്ലാദത്തോടെ പറഞ്ഞു. അങ്ങനെ പത്തും തികഞ്ഞ് സരസ പ്രസവിച്ച കുട്ടിയാണ് ഇള
കുഞ്ചാണനെ കുഞ്ച എന്നും കുഞ്ചീരിയെ കുഞ്ചി എന്നും ഓമനപ്പേരിൽ വിളിക്കുന്ന അവരുടെ പേരക്കുട്ടി .
ഇനി ഇളയുടെ കുട്ടിക്കാലം വായിക്കാം വരും അധ്യായങ്ങളിൽ
മുൻ ലക്കങ്ങൾ വായിക്കുവാൻ
https://emalayalee.com/vartha/
https://www.emalayalee.com/
https://emalayalee.com/vartha/
https://www.emalayalee.com/
https://www.emalayalee.com/
https://www.emalayalee.com/
https://www.emalayalee.com/
https://www.emalayalee.com/
https://www.emalayalee.com/
https://www.emalayalee.com/
https://www.emalayalee.com/