Image

പ്രൗഢഗംഭീരമായ കേരള സെന്റെര്‍ അവാര്‍ഡ് നിശ -2021

ജോസ് കാടാപുറം Published on 16 November, 2021
പ്രൗഢഗംഭീരമായ കേരള സെന്റെര്‍  അവാര്‍ഡ് നിശ -2021
ന്യൂയോര്‍ക് : ന്യൂയോര്‍ക്ക് കേരള സെന്ററിന്റെ 29-ാമത് പുരസ്‌കാര നിശ വര്‍ണ്ണഭമായി.നവംബര്‍ പതിമൂന്നിന് എല്‍മണ്ടിലെ കേരളാ സെന്റര്‍  ആസ്ഥാനത്തായിരുന്നു അവാഡ് ദാന ചടങ്ങു്.വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച ആറു പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം നല്‍കിയത്. കൂടാതെ കോവിഡ് മഹാമാരിയുടെ കാലത്തെ സേവനത്തിന് രണ്ടു ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പുരസ്‌കാരവും നല്‍കി.

മെഡിസിന്‍ & പ്രൊഫഷണല്‍ സേവന മേഖലകളില്‍ നിന്ന് ഡോ. ജോര്‍ജ് എബ്രഹാം, പൊതു സേവനത്തിന് ഡോ. ദേവി നമ്പ്യാപറമ്പില്‍, രാഷ്ട്രീയ നേതൃത്വത്തിന് മേയര്‍ റോബിന്‍ ഇലക്കാട്ട്, നഴ്സിംഗിലും സാമൂഹ്യസേവനത്തിനും മേരി ഫിലിപ്പ്, നിയമ രംഗത്തെ സേവനത്തിന് അറ്റോര്‍ണി നന്ദിനി നായര്‍, പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ ചന്ദ്രിക കുറുപ്പ് എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. കോവിഡ് മഹാമാരിയുടെ കാലത്തെ സേവനത്തിന് പ്രതേക പുരസ്‌ക്കാരം നല്‍കപ്പെട്ടത് ഡോക്ടര്‍ ദമ്പതികളായ സാബു വര്‍ഗീസിനും ബ്ലെസി മേരി ജോസഫിനുമാണ്.

ബെയ്‌ലി സ്റ്റീഫന്റെയും ലോറന്‍ ജോസഫിന്റെയും അമേരിക്കന്‍, ഇന്ത്യന്‍ ദേശീയ ഗാനാലപത്തോടെ  പുരസ്‌കാര രാവിന്റെ തിരശീല ഉയര്‍ന്നു. പ്രസിഡന്റ് അലക്‌സ് കെ. എസ്തപ്പാന്‍ സെന്ററിന്റെ പ്രവര്‍ത്തങ്ങളും ലക്ഷ്യങ്ങളും ഹൃസ്വമായി വിവരിച്ചുകൊണ്ട് ആഘോഷരാവിനെ ധന്യമാക്കാന്‍ സന്നിഹിതരായ സഹൃദയരായ  എല്ലാവരെയും സ്വാഗതം ചെയ്തു.  ഇന്ത്യന്‍ കോണ്‍സല്‍ എ. കെ. വിജയകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.  നമ്മുടെ കമ്മ്യൂണിറ്റിയിലെ വ്യക്തികള്‍ നല്ല നിലയില്‍ എത്തുന്നതും നല്ല കാര്യങ്ങള്‍ ചെയ്തു എന്നു കേള്‍ക്കുന്നതും വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് മലയാളിയായ കോണ്‍സല്‍ വിജയകൃഷ്ണന്‍ പറഞ്ഞു. അവരുടെ പ്രവര്‍ത്തങ്ങള്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  അവാര്‍ഡ് കമ്മിറ്റിയുടെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും ചെയര്‍മാനായ ഡോ. മധു ഭാസ്‌ക്കരന്‍ മുഖ്യാതിഥിയെ പരിചയപ്പെടുത്തി.

അവാര്‍ഡ് ജേതാവ് കൂടിയായ ഡോ. ഡോ. ജോര്‍ജ് എബ്രഹാമാണ് മുഖ്യ പ്രഭാഷണം നടത്തിയത്.അമേരിക്കന്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സു എന്ന സംഘടനയുടെ പ്രെസിഡെന്റ് കൂടിയായ മലയാളിയാണ്.എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകണമെന്നും  അതുറപ്പു വരുത്തേണ്ടത് നേതാക്കന്മാരുടെ കടമയാണെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഒരു ഓര്‍ഗനൈസേഷന്‍ ശക്തി പ്രാപിക്കുന്നത് അതിലെ എല്ലാ വിഭാഗങ്ങളെയും കാഴ്ചപ്പാടുകളെയും ഉരുക്കിയെടുക്കുമ്പോളാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.  കേരള സെന്റര്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും അവാര്‍ഡ് കമ്മിറ്റി മെമ്പറുമായ ഡോ. തോമസ് എബ്രഹാം ഡോ. ജോര്‍ജ് എബ്രഹാമിനെ പരിചയപ്പെടുത്തി. ഇന്ത്യന്‍ കോണ്‌സുലേറ്റിലെ കോണ്‍സല്‍  എ. കെ. വിജയകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിച്ചു.
 
രാഷ്ട്രീയ രംഗത്തെ നേട്ടത്തിന് ആദരിക്കപ്പെട്ടത് ടെക്സാസിലെ സിറ്റിയായ മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് ആണ്.  റെഡ് സ്റ്റേറ്റ് ആയ ടെക്‌സസ്സില്‍ നിന്നും ബ്ലൂ സ്റ്റേറ്റ് ആയ ന്യൂയോര്‍ക്കില്‍ വന്നപ്പോള്‍ താന്‍ കേട്ട പല കാര്യങ്ങളും സി എന്‍ എന്‍ ഉണ്ടാക്കിയ കഥകള്‍ മാത്രമാണെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു. മേയറായതിന് ശേഷം തനിക്ക് ആദ്യമായി ഒരു അവാര്‍ഡ് കിട്ടുന്നത് കേരള സെന്ററില്‍ നിന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരള സെന്ററിന്റെ മതേതര മുഖം മലയാളിയുടെ അഭിമാനം എന്നും അദ്ദേഹം പറഞ്ഞു  .  കേരള സെന്ററിന്റെ യുവ നേതാവായ ജെയിംസ് തോമസാണ് മേയര്‍ റോബിന്‍ ഇലക്കാട്ടിനെ പരിചയപെടുത്തിയത്.  മലയാളിയും ന്യൂയോര്‍ക്ക് സെനറ്ററുമായ കെവിന്‍ തോമസ്  അവാര്‍ഡ് സമ്മാനിച്ചു.  


പൊതു സേവനത്തിന് അവാര്‍ഡ് നേടിയത് ഡോ. ദേവി നമ്പ്യാപറമ്പിലാണ്. ഡോ. ദേവി ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്ഥാനമായ പബ്ലിക് അഡ്വക്കേറ്റ് സ്ഥാനത്തേക്ക് റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.  കോവിഡ് കാലത്തു താനും തന്റെ കുടുംബവും കടന്നു പോയ ദുരിത അനുഭവങ്ങള്‍ തന്നെ പൊതു സേവനത്തിന് കൂടുതല്‍ പ്രേരിപ്പിച്ചുവെന്ന് അവര്‍ പ്രസ്താവിച്ചു. തെരഞ്ഞെടുപ്പില്‍ തന്നെ സഹായിച്ച മലയാളി സമൂഹത്തോട് ഡോ. ദേവി പ്രത്യേകമായി നന്ദി പറഞ്ഞു.  കേരള സെന്റര്‍ ബോര്‍ഡ് മെമ്പര്‍ രാജു തോമസ് ഡോ. ദേവിയെ പരിചയപ്പെടുത്തി. അറ്റോര്‍ണി അപ്പന്‍ മേനോന്‍ അവാര്‍ഡ് സമ്മാനിച്ചു.

നിയമ രംഗത്തെ അവാര്‍ഡിന്  അര്‍ഹയായത് അറ്റോര്‍ണി നന്ദിനി നായര്‍ ആണ്. ഒന്നുമില്ലാതെ വന്ന് അമേരിക്കന്‍ ഡ്രീം വെട്ടിപ്പിടിച്ച തന്റെ മാതാപിതാക്കള്‍ തന്റെ വഴികാട്ടിയാണെന്ന് ഇമ്മിഗ്രേഷന്‍ അറ്റോര്‍ണിയായ നന്ദിനി നായര്‍ പറഞ്ഞു. കേരള സെന്റര്‍ ബോര്‍ഡ് മെമ്പര്‍ ഡോ. തെരേസ ആന്റണിയാണ് നന്ദിനി നായരെ  പരിചയപെടുത്തിയത്. സബിന്‍സ കോര്‍പ്പറേഷനിലെ ഡോ. ആശ രമേശ് അവാര്‍ഡ് സമ്മാനിച്ചു.

നഴ്‌സിംഗ് & കമ്മ്യൂണിറ്റി സര്‍വീസിന് അവാര്‍ഡ് നേടിയത് ശ്രീമതി മേരി ഫിലിപ്പാണ്. മറ്റുള്ള സംഘടനകളുടേതില്‍ നിന്നും ഒരു വേറിട്ട പ്രവര്‍ത്തനമാണ് കേരള സെന്ററിന്റേതെന്ന് മേരി ഫിലിപ്പ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ആതുര സേവന രംഗത്തു സേവനം ചെയ്യുന്നവരെ പ്രത്യേകമായി ആദരിച്ചതും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ പ്രതിരോധ സേനയില്‍ നിന്ന് വിരമിച്ച ജവാന്മാരെക്കൊണ്ട് പതാക ഉയര്‍ത്തിപ്പിച്ചതും വേറിട്ട കാര്യങ്ങളായി മേരി എടുത്തു പറഞ്ഞു. മറ്റു പല അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും കേരള സെന്ററിന്റെ അവര്‍ഡാണ് ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നതെന്ന്  മേരി പറഞ്ഞു. ക്രിസ്റ്റി തോട്ടം മേരി ഫിലിപ്പിനെ പരിചയപ്പെടുത്തി. കേരള സെന്റര്‍ ട്രസ്റ്റി ഡോ. ഉണ്ണി മൂപ്പന്‍ അവാര്‍ഡ് സമ്മാനിച്ചു.

പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ അവാര്‍ഡ് നേടിയത്  ശ്രീമതി ചന്ദ്രിക കുറുപ്പ് ആണ്. തന്റെ കൂട്ടികള്‍ വലുതായി ഡാന്‍സ് സ്‌കൂളുകള്‍ ആരംഭിച്ചിരിക്കുന്നത് കാണുന്നതില്‍ വളരെ സന്തോഷമുണ്ടെന്നു ചന്ദ്രിക പറഞ്ഞു. കേരള സെന്റര് യുവ നേതാവ് ആനി എസ്തപ്പാന്‍  ചന്ദ്രിക കുറുപ്പിനെ പരിചയപ്പെടുത്തി. അബ്രഹാം ഫിലിപ്പ്( സി പി എ) അവാര്‍ഡ് സമ്മാനിച്ചു.

കോവിഡ് മഹാമാരിയുടെ കാലത്തെ സേവനത്തിന് പ്രത്യേക    പുരസ്‌ക്കാരം നല്‍കപ്പെട്ട ഡോക്ടര്‍ ദമ്പതികളായ സാബു വര്‍ഗീസിനെയും ബ്ലെസി മേരി ജോസഫിനെയും പരിചയപ്പെടുത്തിയ ബന്‍സി തോമസ്, ഡിഎന്‍ പി തന്റെ കോവിഡ് അനുഭവങ്ങള്‍ വിവരിച്ചത് വേദന നിറഞ്ഞ വാക്കുകളോട് ആയിരുന്നു . ഡോ. സാബു  വര്‍ഗീസ് തന്റെ ഒരു കോളീഗും കോവിഡ് രോഗിയുമായിരുന്ന ഡോക്ടറിന്റെ അനുഭവങ്ങള്‍ വിവരിച്ചത് ഹൃദയ സ്പര്‍ശിയായി. ഡോ. ബ്ലെസ്സി തന്റെ കോവിഡ് കാല അനുഭവങ്ങള്‍ വിവരിച്ചത് വിങ്ങിപ്പൊട്ടുന്ന ഹൃദയ വികാരങ്ങളോടെയായിരുന്നു. ഡോ. സാബുവിന്  കൈരളി ടിവിയുടെ അമേരിക്കയിലെ അമരക്കാരന്‍ ജോസ് കാടാപുറവും  കേരള സെന്റര്‍ ട്രസ്റ്റി ജി. മത്തായിയും ഡോ. ബ്ലെസ്സിക്ക്  കേരള സെന്റര്‍ ട്രസ്റ്റി ജി. മത്തായിയുംഅവാര്‍ഡ് സമ്മാനിച്ചു.കോവിഡിന്റെ മൂര്‍ദ്ധന്യത്തില്‍ ന്യൂയോര്‍ക്കിലെ മലയാളികള്‍ക്ക് ഉള്‍പ്പെടെ  ഈഡോക്ടര്‍  ദമ്പതികള്‍ നല്‍കിയ സേവനം അവിസ്മരണീയമാണ്.

ഈ അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ചിറക്കിയ സുവനീറിന്റെ പ്രകാശനം കമ്മിറ്റി ചെയര്‍മാന്‍ പി. റ്റി. പൗലോസ് മറ്റു കമ്മിറ്റി അംഗങ്ങളായ ജോണ്‍ പോള്‍, എബ്രഹാം തോമസ് എന്നിവരുടെ സാന്നിത്യത്തില്‍ ഡോ. സൂസന്‍ ജോര്‍ജിന് ഒരു കോപ്പി നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. 

കേരള സെന്റര്‍ സാരഥി ഇ.എം.സ്റ്റീഫന്റെ അഭാവത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തമ്പി തലപ്പള്ളിയും ഡയറക്ടര്‍ എബ്രഹാം തോമസും  പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അവാര്‍ഡ് ഡിന്നറിന്റെ ചെയര്‍മാന്‍ ജെയിംസ് തോട്ടം ആയിരുന്നു. ചടങ്ങിന്റെ എംസിയായിരുന്ന ഡയ്‌സി പള്ളിപ്പറമ്പില്‍ ഈ പരിപാടിയെ ഹൃദയ സ്പര്‍ശിയായ ഒരനുഭവമാക്കി. ശാലിനി രാജേന്ദ്രന്റെയും ലോറന്‍ ജോസഫിന്റെയും സ്വരമധുരമായ ഗാനങ്ങളും  നൂപുര ഡാന്‍സ് സ്‌കൂളിലെ കലാകാരികളുടെ നൃത്തച്ചുവടുകളും അവാര്‍ഡ് രാവിന് വര്‍ണ്ണപ്പകിട്ടേകി. സെക്രട്ടറി ജിമ്മി ജോണ്‍ വിശിഷ്ട്ട വ്യക്തികള്‍ക്കും സദസ്യര്‍ക്കും ഈ പരിപാടി വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അതിനു ശേഷം വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി പുരസ്‌കാര രാവ് പൂര്‍ണ്ണമായി.



ജോസ് കാടാപുറം  

പ്രൗഢഗംഭീരമായ കേരള സെന്റെര്‍  അവാര്‍ഡ് നിശ -2021പ്രൗഢഗംഭീരമായ കേരള സെന്റെര്‍  അവാര്‍ഡ് നിശ -2021പ്രൗഢഗംഭീരമായ കേരള സെന്റെര്‍  അവാര്‍ഡ് നിശ -2021പ്രൗഢഗംഭീരമായ കേരള സെന്റെര്‍  അവാര്‍ഡ് നിശ -2021പ്രൗഢഗംഭീരമായ കേരള സെന്റെര്‍  അവാര്‍ഡ് നിശ -2021പ്രൗഢഗംഭീരമായ കേരള സെന്റെര്‍  അവാര്‍ഡ് നിശ -2021പ്രൗഢഗംഭീരമായ കേരള സെന്റെര്‍  അവാര്‍ഡ് നിശ -2021പ്രൗഢഗംഭീരമായ കേരള സെന്റെര്‍  അവാര്‍ഡ് നിശ -2021പ്രൗഢഗംഭീരമായ കേരള സെന്റെര്‍  അവാര്‍ഡ് നിശ -2021പ്രൗഢഗംഭീരമായ കേരള സെന്റെര്‍  അവാര്‍ഡ് നിശ -2021പ്രൗഢഗംഭീരമായ കേരള സെന്റെര്‍  അവാര്‍ഡ് നിശ -2021പ്രൗഢഗംഭീരമായ കേരള സെന്റെര്‍  അവാര്‍ഡ് നിശ -2021പ്രൗഢഗംഭീരമായ കേരള സെന്റെര്‍  അവാര്‍ഡ് നിശ -2021പ്രൗഢഗംഭീരമായ കേരള സെന്റെര്‍  അവാര്‍ഡ് നിശ -2021പ്രൗഢഗംഭീരമായ കേരള സെന്റെര്‍  അവാര്‍ഡ് നിശ -2021പ്രൗഢഗംഭീരമായ കേരള സെന്റെര്‍  അവാര്‍ഡ് നിശ -2021
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക