ഒരു ഭാഷ സാഹിത്യമാണോ? സാഹിത്യം ഭാഷയാണോ? സാഹിത്യം അറി യപ്പെടേണ്ടത് എങ്ങനെയാണ്? സാഹിത്യം എന്ന വാക്കിന് പല അര്‍ത്ഥങ്ങള്‍ ഉണ്ടെങ്കിലും അത്, അറിവും സര്‍ഗ്ഗഭാവനയും ചാതുര്യവും ചേര്‍ന്ന ആവിഷ്‌കാ രമാണ്. ഒരു വാക്കിന് ഒന്നിലധികം അര്‍ത്ഥങ്ങളും, പരസ്പരഭിന്നങ്ങളായ പര്യായപദങ്ങളുമുള്ള ഭാഷയാണ് മലയാളം. അത് ഒരുപോലെയാണോ ഉപയോ ഗിക്കുന്നത്?
ആകാശത്തും, ഭൂമിയിലും, ജലത്തിലുമുള്ള സകലതിനും പേരുകള്‍ ഉണ്ട്. ആചാരങ്ങള്‍ക്കും, അത്മാക്കള്‍ക്കും, ജാതികള്‍ക്കും, ദേവി ദേവന്മാര്‍ക്കും, ദൈവങ്ങള്‍ക്കും, മാലാഖമാര്‍ക്കും, പുണൃപ്പെട്ടവര്‍ക്കും വ്യത്യസ്തമായ പേരുകള്‍. ആരാമങ്ങളിലുള്ള ചെടികള്‍ക്കും, പുഷ്പങ്ങള്‍ക്കും, ഫലങ്ങള്‍ക്കും, നാമങ്ങ ളുണ്ട്. ഉദ്യോഗങ്ങള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, കലകള്‍ക്കും, കര്‍മ്മസ്ഥാനങ്ങള്‍ക്കും, കായികമത്സരങ്ങള്‍ക്കും, കാലാവസ്ഥകള്‍ക്കും, കാറ്റുകള്‍ക്കും, കൂടോ ത്രങ്ങള്‍ക്കും, കൊള്ളരുതായ്മകള്‍ക്കും പേരുകള്‍ നല്കി.
ദിവസത്തിനും, മാസത്തിനും, സംവത്സരത്തിനും പേരിട്ടു. യന്ത്രങ്ങള്‍ക്കും, യുദ്ധങ്ങള്‍ക്കും, യുദ്ധസാമിഗ്രികള്‍ക്കും, യോഗങ്ങള്‍ക്കും, യോഗാസനങ്ങള്‍ക്കും നാമങ്ങള്‍. വേഗത്തെയും, സമയത്തെയും, ശബ്ദത്തെയും പേരിട്ടുവിളിക്കുന്നുണ്ട്. സകല രാജ്യങ്ങള്‍ക്കും, സംസ്ഥാനങ്ങള്‍ക്കും, ജില്ലകള്‍ക്കും, പഞ്ചായത്തുകള്‍ക്കും പേരുകള്‍ നല്‍കുന്നു. പിശാചിനും നല്കി ആറ് നാമങ്ങള്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും, അവരുടെ അവയവങ്ങള്‍ക്കും, ആവശ്യങ്ങള്‍ക്കും, രൂപങ്ങ ള്‍ക്കും, ഭാവങ്ങള്‍ക്കും, കര്‍മ്മങ്ങള്‍ക്കും, ജീവിതാവസ്ഥകള്‍ക്കും വിവിധ പേരുകള്‍ നല്‍കുന്നുണ്ട്. അനുഭവങ്ങളെയും പേരിട്ടു വേര്‍തിരിക്കുന്നു.
ആഗ്രഹവും ആവശ്യബോധവും പേരിടീലിന്റെ പിന്നിലുമുണ്ട്. സ്ത്രീ പുരുഷവ്യത്യാസം അറിയിക്കാത്തപേരുകള്‍ സാധാരണമായി. ഭാര്യാ ഭര്‍ത്താക്കന്മാരുടെ പേരുകളുടെ അക്ഷരങ്ങള്‍ചേര്‍ത്ത്, നാമങ്ങള്‍നിര്‍മ്മിക്കുന്ന പതിവും പഴകി. സ്ത്രീ പുരുഷന്മാരുടെ നാമപദങ്ങള്‍, പട്ടികള്‍ക്കും പറവകള്‍ക്കും പൂച്ചകള്‍ക്കും നല്കി ഓമനിക്കുന്നരീതിക്കും പുതുമയില്ല. പലരും പേര് വിളിച്ചു ദേഷൃവും വിദ്വേഷവും വെറുപ്പും പ്രകടിപ്പിക്കുന്നുമുണ്ട്. അപ്രീയമെങ്കിലും, മരണാനന്തരം വ്യാകുലനാമങ്ങള്‍ മനുഷ്യനു നല്‍കുന്നു! മാനവന്‍ അറി ഞ്ഞതിനും കണ്ടതിനും നിര്‍മ്മിച്ചതിനും അഥവാ സകലതിനും അവന്‍ നാമ കരണം ചെയ്തു. ഇപ്രകാരം, ഓരോന്നിനും പേരിടുന്നത് എന്തിന്? പേരില്ലാത്തത് വല്ലതുമുണ്ടോ? പേരില്ലാത്തത് എന്താണെന്ന് എങ്ങനെഅറിയും? പേരില്ലാത്തതിനെ ഏതുവിധത്തില്‍ വര്‍ണ്ണിക്കും? സ്ത്രീക്കും പുരുഷനും നാമം നല്കുന്ന രീതി സംബന്ധിച്ചു ചില മതഗ്രന്ധങ്ങളില്‍ നിര്‍ദ്ദേശങ്ങളുണ്ട്. ഇപ്പോള്‍, പേരുകള്‍ രേഖപ്പെടുത്തുന്നതിനു നിയമങ്ങളുമുണ്ടല്ലോ. ഏതാനും മതവിഭാഗങ്ങള്‍ പേരിടുന്നത് ആചാരവും ആഘോഷവുമാക്കി. ഒരു നാമത്തിന് ഏകാര്‍ത്ഥവും വിപരീതാര്‍ത്ഥളുമുള്ളതിനാല്‍, സൂക്ഷ്മതയോടെ നല്‍കേണ്ടതാണ് നാമം.
ത്യജിക്കുവാനും നിഷേധിക്കുവാനും സാദ്ധ്യമല്ലാത്ത,ഉത്തരവാദിത്തമുള്ള കാര്യമാണ് പേരിടീല്‍. നാമകരണത്തിന്റെ ഉത്ഭവംസംബന്ധിച്ച അഭിപ്രായങ്ങ ളും ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ്യക്തതയുള്ളതിനാല്‍, അവയെല്ലാം ആശ്രയയോഗ്യമെന്ന് കരുതാന്‍ കഴിയുന്നില്ല.
സാഹിത്യം സംബന്ധിച്ച സകല സംഗതികള്‍ക്കും നാമങ്ങളുണ്ട്. എന്നാലും, സര്‍വ്വദേശീയസാഹിത്യം, സാര്‍വ്വത്രിക മലയാളസാഹിത്യം എന്നീ പദപ്ര യോഗങ്ങള്‍ അപൂര്‍വ്വമാണ്. ഏത് ഭാഷയില്‍ ആവിഷ്‌കരിച്ച സാഹിത്യസൃഷ്ടിയാണെങ്കിലും; രചയിതാവിന്റെ നിവസിതരാജ്യം, സംസ്ഥാനം, ഗ്രാമം, ഭവനം എന്നീ പേരുകളില്‍ ഏതെങ്കിലും ഒന്നിനോട് ചേര്‍ത്താണ് ശരിയായവിധം പുസ്തകം പ്രസിദ്ധീകരിക്കാറുള്ളത്. വിലാസവും നല്കാറുണ്ട്. തിരിച്ചറിയപ്പെടണം എന്ന ഉദ്ദേശ്യമാണ് ഇതിന്റെ പിന്നിലുള്ളത് . തൂലികാനാമം നിയമാനുസൃതവുമാണ്.
ലോകമെങ്ങുമുള്ള മലയാളികളുടെ, മലയാളഭാഷയിലുള്ള സാഹിത്യ സൃഷ്ടികള്‍ ''മലയാളസാഹിത്യം'' എന്ന ശീര്‍ഷകത്തില്‍മാത്രം അറിയപ്പെട്ടാല്‍
മതിയെന്ന അഭിപ്രായങ്ങള്‍ ധ്വനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകളും തടസ്സ വാദങ്ങളും ജ്വലിച്ചിട്ടുണ്ട്. പക്ഷേ, വ്യക്തമായഫലം കണ്ടില്ല. അതുകൊണ്ടത്രേ, ഇത് സംബന്ധിച്ച നിജസ്ഥിതി കണ്ടെത്താനുള്ള ശ്രമം.
നിലവിലുള്ള, ആധുനികമലയാളഭാഷ നവീകരണത്തിലൂടെ ഉപയോഗത്തില്‍വന്നിട്ട് രണ്ട് നൂറ്റാണ്ട് തികഞ്ഞിട്ടില്ല. മലയാളഭാഷയില്‍ പ്രസിദ്ധീകരിച്ച പല പുരാതനപുസ്തകങ്ങളും ഈ വസ്തുത തെളിയിക്കുന്നു. പതിനെട്ടാം നുറ്റാണ്ടില്‍ രചിയ്ക്കപ്പെട്ടതെന്നു കരുതപ്പെടുന്ന,'' തരിസാപ്പള്ളിപ്പട്ടയം അഥവാ ചെപ്പേടുകള്‍ ' ഉദാഹരണമാണ്. പണ്ട് പ്രസിദ്ധീകരിച്ച, രചനകളില്‍ ഉപയോഗിച്ച, കുറെ അടയാളവാക്കുകളും പുത്തന്‍മലയാളത്തില്‍ ചേര്‍ത്തിട്ടില്ല. ഇപ്പോഴും, കേര ളത്തില്‍വസിക്കുന്ന എല്ലാമലയാളികളും, മലയാളഭാഷയില്‍ ഒരുപോലെ ഏഴുതുകയും സംസാരിക്കുകയും ചെയ്യുന്നില്ല. എഴുത്തിലും ഉച്ചാരണത്തിലും വ്യത്യാസങ്ങളുണ്ട്. വടക്കന്‍കേരളത്തിലും, മദ്ധ്യകേരളത്തിലും, തെക്കന്‍കേരളത്തിലും പ്രയോഗിക്കുന്ന കുറെ പദങ്ങള്‍ക്ക് അര്‍ത്ഥവ്യത്യാസങ്ങളുമുണ്ട്.
ആധുനികതയുടെ സര്‍വ്വസ്വവും പൂര്‍ണ്ണമായിഎത്തിച്ചേരാത്ത, കുറെ പട്ടണങ്ങളും, ഏറെ ഗ്രാമങ്ങളും, ദരിദ്രജനതയും, പാരമ്പര്യങ്ങളും, വനവാസികളും, വിവിധജാതികളുമൊക്കെയുള്ള, വിരുദ്ധവിശ്വാസങ്ങളുടെ പൊരുത്തക്കേടുകള്‍ പതഞ്ഞൊഴുകുന്ന മനോഹരനാടാണ് കേരളം! അവിടെ ജീവിക്കുന്ന സാഹി ത്യകാരന്മാരുടെ ജ്ഞാനസമ്പത്ത്, പാശ്ചാത്യസാഹിത്യപ്രവര്‍ത്തനത്തെ വെല്ലുവിളിക്കാന്‍ പര്യാപ്തമോ? സുപ്രസിദ്ധരായ കേരളീയസാഹിത്യകാരന്മാരുടെ വിവര്‍ത്തനങ്ങള്‍ക്കും ഉത്തമരചനകള്‍ക്കും ആധാരമായത്, വിദേശസാ ഹിത്യത്തിലൂടെയും ലഭിച്ച നിര്‍മ്മാണാത്മകശക്തിയല്ലേ? സാഹിത്യസൃഷ്ടികളുടെ ഗുണമേന്മ നിച്ഛയിക്കുന്നതിനു, ചില നിരൂപകര്‍ ഇപ്പോഴും ഉപയോഗിക്കുന്നത് വസ്തുതയല്ല, പിന്നയോ വ്യക്തിപരമായ മാനസ്സികനിര്‍ണ്ണയമാണ്!
പ്രവാസി എന്നൊരുജനവിഭാഗം ഇല്ലെന്നും, പ്രവാസിയെന്ന നാമധേയം തെറ്റാണെന്നുമുള്ള പ്രസ്താവനകള്‍ ഉച്ചൈസ്തരം മുഴങ്ങി. ഒരു സംസ്ഥാനത്തിനുവെളി യിലോ രാജ്യത്തിന്പുറത്തോ ജീവിക്കുന്നവര്‍ക്ക്, ഔദ്യോഗികമായി നല്കിയിട്ടുള്ളതാണല്ലോ പ്രവാസി എന്ന നാമം. ഈ പേര്, അമേരിക്കയില്‍ അധിവസിക്കുന്നവര്‍ക്ക് ഒട്ടുംബാധകമല്ലേ? സാംസ്‌കാരികസംഘടനകളും, മറ്റുള്ളവരും വിവിധ പദ്ധതികളിലൂടെ നിരന്തരസഹായങ്ങള്‍ ജന്മനാടിനു നല്‍കുന്നു. കേരളത്തെയും മലയാളഭാഷയേയും സ്‌നേഹിക്കുന്നവരാണ് വിദേശമലയാളികള്‍! എന്നിട്ടും, അവര്‍ ഇന്‍ഡൃയില്‍ അനുഭവിച്ചുകൊണ്ടിരുന്ന ജന്മാവകാശവും സ്വാതന്ത്ര്യവും നിര്‍ത്തലാക്കി. ഇപ്പോള്‍, വിദേശപൌരന്മാര്‍ എന്നപദവി മാത്രമാണല്ലോ ഉള്ളത്.
മലയാളികള്‍ ഏത് അന്തസ്സിലും എവിടെ വസിച്ചാലും, അവരുടെ മലയാള സാഹിത്യം ഒരുപോലെയാണെന്നു വിശ്വസിക്കുന്നവരുണ്ട്. അത് ശരിയോ? അംഗീകരിക്കപ്പെട്ട പൊതുഭാഷകളിലൊന്നായ ഇംഗ്ലിഷില്‍, ഗ്രന്ഥങ്ങള്‍ രചിച്ച പ്രഗത്ഭരായ മലയാളിസാഹിത്യകാരന്മാരെ ഇംഗ്ലിഷുകാരെന്നും, മലയാളഭാഷയില്‍ ഗാനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ച വിദേശികളെ മലയാളികളെന്നും വിശേഷിപ്പിക്കാമോ? അംഗീകരിക്കപ്പെടുന്നത് സൃഷ്ടികര്‍ത്താവോ, അഥവാ സൃഷ്ടിയോ എന്ന ചോദ്യം സംബന്ധിച്ച സംശയം മാഞ്ഞിട്ടില്ല!
ഒരു ഭാഷയില്‍ സാഹിത്യമുപയോഗിച്ചു നിര്‍മ്മിക്കുന്ന ആവിഷ്‌കാരമാണല്ലോ സാഹിത്യസൃഷ്ടികള്‍. പ്രസ്തുത രചനകള്‍ ഒരു ഭാഷയില്‍ത്തന്നെ രചിക്കപ്പെട്ടാലും, അതിനെല്ലാം തുല്യതയുണ്ടെന്നു കരുതാമോ? അവ ഓരോന്നും പരസ്പരം വ്യത്യസ്ഥമെന്നും ആരുടേതെന്നും തിരിച്ചറിയേണ്ടതല്ലേ? ഇതിനുനിയമമുണ്ട്. സാഹിത്യകൃതിയുടെ പകര്‍പ്പവകാശം നിശ്ചയിക്കുന്നതിനുവേണ്ടി ഭരണ വകുപ്പ് ആവശ്യപ്പെടുന്നത്; രചയിതാവിനേയും, രചനയും സംബന്ധിച്ച വിവരങ്ങളും, ഉടമസ്ഥതയുടെ തെളിവും, സാക്ഷ്യപത്രവുമാണ്. ഭാഷയുടെ ഉടമ ഗ്ര ന്ഥകാരനാണെന്ന ധാരണ തെറ്റാണു്. ഭാഷ ഏകവും അതില്‍ ആവിഷ്‌കരിക്ക പ്പെടുന്ന കൃതികള്‍ ബഹുലവുമാണല്ലോ. അവ നാമം മുഖേന അറിയപ്പെടുന്നു. ഏത് നിരസനവും വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തിലാവണം. ഏറ്റുപറച്ചില്‍ ആവരുത്. അമേരിക്കന്‍ മലയാളസാഹിത്യത്തെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവരും ഉണ്ടാവാം. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചിന്തിക്കുന്നവര്‍ കുറവല്ല. പേരില്ലാത്തൊരു സാഹിത്യം നിലവിലുണ്ടോ?
''അമേരിക്കന്‍ മലയാളസാഹിത്യം'' എന്ന തലക്കെട്ടില്‍ വ്യത്യസ്തമായ സാഹിത്യം ഇല്ലെന്നും, അമേരിക്കന്‍ മലയാളികളുടെ സാഹിത്യവും ആകമാന മലയാളസാഹിത്യത്തിന്റെ ഭാഗമാണെന്നും,
വേര്‍തിരിച്ചുകാണരുതെന്നും കുറെ ഭാഷാസ്‌നേഹികള്‍ നിക്ഷിപ്തതാല്‍പ്പര്യത്തോടെപ്രസ്താവിച്ചിട്ടുണ്ട്. കേരളത്തിലും, ബാഹ്യകേരളത്തിലും, ലോകമെമ്പാടുമുള്ള മലയാളികളുടെ സാഹിത്യത്തിനു സമത്വം ഉണ്ടെന്നല്ലേ ഇത് അര്‍ത്ഥമാക്കുന്നത്? സാഹിത്യത്തിനു സമത്വംഉണ്ടോ? സകല രാഷ്ട്രങ്ങളിലുമുള്ള സാഹിത്യകാരന്മാരുടെയും സാഹിത്യസൃഷ്ടികള്‍ക്ക് സമാനതയുണ്ടെന്ന ചിന്താരീതി ശരിയല്ല.
കേരളത്തില്‍ ജീവിച്ചു പത്രപ്രവര്‍ത്തനംനടത്തിയവരും, ഗ്രന്ഥങ്ങള്‍രചിച്ചു പ്രസിദ്ധീകരിച്ചവരും, ആശുപത്രികളിലും, കോടതികളിലും, കോളേജുകളിലും, പ്രതിരോധവകുപ്പുകളിലുമൊക്കെ പ്രവര്‍ത്തിച്ചവരും ഉള്‍പ്പെട്ടതാണ് അമേരിക്കന്‍മലയാളിസമൂഹം! ബഹുജനപിന്തുണയോടെ, ഭരണതലങ്ങളില്‍ വിജയിച്ചെത്തിയവരും, ലോകപ്രശസ്തരായ പ്രതിഭകളും അമേരിക്കന്‍മലയാളികളുടെ കൂട്ടത്തില്‍ ഉണ്ടെന്ന് പറയുന്നതില്‍ നിഗളമില്ല അഭിമാനവും വിനയ വുമാണുള്ളത്. അഭിനന്ദനവും നന്ദിയും നല്‍കുന്നത് മാന്യതയാണ്!
അരനുറ്റാണ്ട്കാലത്തെ സാഹിത്യചരിത്രവും, ഏറെ എഴുത്തുകാരും, ഗ്രന്ഥ കര്‍ത്താക്കളും, നാടക നൃത്തവേദികളും, മലയാളം വിദ്യാലയങ്ങളും, മാധ്യ മങ്ങളും, മറ്റ് പ്രസിദ്ധീകരണങ്ങളും, നിരവധി സാഹിത്യ സാംസ്‌കാരികസംഘടനകളും ഉള്‍പ്പെട്ടതാണല്ലോ അമേരിക്കയിലെ മലയാളിസമൂഹം. അതില്‍, പ്രതിഫലംപറ്റാതെ സാഹിത്യപ്രവര്‍ത്തനം
നടത്തുന്നവരാണ് അധികം. കേരളത്തിലും വിദേശങ്ങളിലുമുള്ള എല്ലാസാഹിത്യകാരന്മാരെയും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു! കേരളത്തിലുള്ള പത്രപ്രവര്‍ത്തകരെ തിരഞ്ഞെ ടുത്തു മാധ്യമ അവാര്‍ഡുകള്‍ നല്കി ആംഗീകരിക്കുന്നപദ്ധതിയും നിലവിലുണ്ട്. അമേരിക്കയില്‍, വിവിധതുറകളില്‍ സേവനം ചെയ്ത് ജനങ്ങള്‍ക്ക് നന്മപകരുന്ന പ്രതിഭകളെ തിരഞ്ഞെടുത്ത് അവാര്‍ഡുകള്‍ നല്‍കുന്ന സംഘടനകളുമുണ്ട്. അമേരിക്കന്‍ സര്‍വ്വകലാശാലകളിലും മലയാളഭാഷ പഠനവിഷയമാക്കണമെന്ന ആഗ്രഹവും പരിശ്രമവും സഫലമാകുന്ന ഘട്ടവും ഇതാണ്. ഇവയെല്ലാം അമേരിക്കന്‍ മലയാളി സമൂഹത്തെ വ്യത്യസ്ഥമാക്കുന്നില്ലേ?
സാഹിത്യത്തിന്റെ മഹത്വവും സേവനത്തിലാണെന്ന് തിരിച്ചറിയേണ്ടാതാണ്. ' അമേരിക്കന്‍ മലയാളസാഹിത്യം ' എന്ന നാമം പോരാത്തതെന്നുതന്നെ കരുതണമോ? വിഭാഗീയതയുടെ വിധിയും വിമര്‍ശനവും മാതൃകാപരമല്ല ഒരിക്കലും പൂര്‍ണ്ണമാകാത്തതാണ് പരിജ്ഞാനം. എന്നാലും, അത് നയിക്കുന്നത് പാകതയിലേക്കും പുരോഗതിയിലേക്കുമാണ്. സാഹിത്യരംഗത്ത് പരസ്പരം നല്‍കേണ്ടത് സഹകരണവും സ്‌നേഹവുമാണ്.
അമേരിക്കന്‍ മലയാളസാഹിത്യത്തിനു വേറിട്ട തന്മയഭാവം ഉണ്ട്. ആ യാഥാര്‍ത്ഥ്യം വ്യാപകമാകണം. അതിന്, പരിഹാസവും തരംതാഴ്തലുമല്ല, നിരന്തര പ്രോത്സാഹനവും നല്ലനിരൂപണവുമാണ് ആവശ്യം. എല്ലാവരും നിഷ്പക്ഷതയെ മുന്നില്‍നിറുത്തുന്നതും
മാതൃകാപരമാണ്! അമേരിയ്ക്കന്‍ മലയാളസാഹിത്യ പ്രവര്‍ത്തനത്തിന്റെ അഭിമാനഭരിതമായ പുരോഗതി തുടരണം അതിന്, എപ്പോഴും അവശ്യമായ, സ്‌നേഹത്തോടുകൂടിയ ഏകോപനം അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ നടക്കല്ലായിരിക്കട്ടെ!