നീയെന്ന സത്യമെ -
ന്നരികില്‍ ഇല്ലായെങ്കില്‍
മഴയില്ല മഞ്ഞില്ല
വെയില്‍ നാള ചൂടില്ല
ഋതുഭേദ ശലഭങ്ങളൊട്ടുമില്ല
സ്വപ്നങ്ങളില്ലെന്നില്‍
പ്രതീക്ഷതന്‍ തിരിയില്ല
മോഹങ്ങള്‍ ചേക്കേറും
ഹൃദയത്തിന്‍ കൂടില്ല ,
എന്‍ നെഞ്ചിന്നി-
ടവഴിയില്‍ കരിയില
യനങ്ങില്ല
ഞാനെന്നരുവിയില്‍
ഓളങ്ങളില്ല ,
പൊഴിഞ്ഞടര്‍ന്നീടാന്‍
കൊതിക്കുമാ മൊഴിയില്ല
കാതരയാകുമെന്‍
കടമ്പൊന്നു പൂക്കില്ല
നിഴലായി നീയെന്ന -
രികില്‍ ഇല്ലായെങ്കില്‍
നിലാവില്ല , കുളിരില്ല
പൂക്കാല സുഗന്ധമില്ല
നിശ്ശബ്ദ ജീവിത -
വഴിത്താര ശൂന്യമായ്
ഇരുളിന്നകത്തള കല്‍ഹാരബിന്ദുപോല്‍
നീ ...നീമാത്രം ....
എന്നരികിലില്ലായിരു
ന്നെങ്കില്‍
വസന്തം പിണങ്ങിയൊരു
ചെമ്പക ചില്ലപോല്‍
അറിയാത്തൊരു
നോവില്‍ വെറുമൊരു
പാഴ്ജന്മമായേനെ.......
ജയശ്രീ രാജേഷ്