മണ്മറഞ്ഞ മനുഷ്യര്‍ക്ക് ജീവനുള്ള ആത്മാവുകള്‍ ഉണ്ടോ? മരിച്ച മനുഷ്യരുടെ ആത്മാക്കളോട് സംസാരിക്കുവാന്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് സാധി ക്കുമെന്ന ആത്മമദ്ധ്യവര്‍ത്തികളുടെ പ്രസ്താവന അര്‍ത്ഥവത്താണോ? അരൂപിയായ ആത്മാവിനുണ്ടോ ജീവനും മനസ്സും? സകല ഭാഷകളും ഉപയോഗിക്കുവാന്‍ അതിന് ഭാഷാജ്ഞാനമുണ്ടോ? മനുഷ്യരിലും മൃഗങ്ങളിലും അവ പ്രവേശിക്കുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വാസ്തവത്തില്‍, മനുഷ്യാ ത്മാക്കള്‍ എവിടെ വസിക്കുന്നു? അതിനുമുണ്ടോ ഉത്പാദനശക്തി? ''മരിച്ചവര്‍ ഒന്നും അറിയുന്നില്ല'' എന്ന തിരുവെഴുത്ത് സജീവമായിരിക്കെ, ആത്മവര്‍ത്തികള്‍ ആത്മാക്കളോട് എങ്ങനെ ആശയവിനിമയം നടത്തുന്നു? അവരുടെ വിസ്മയകരമായ സാക്ഷ്യം തെളിയിക്കുന്നതിന്, പൂര്‍ണ്ണവും വ്യക്തവുമായ ദൃഷ്ടാന്തങ്ങള്‍ ഉണ്ടോ? ഇത് യുഗപഴക്കമുള്ള മതവ്യവസ്ഥികളില്‍ എഴുതിച്ചേര്‍ത്ത വ്യാജപാരമ്പര്യമോ?
അഗോചരമായ ആത്മമണ്ഡലം ഉണ്ടെന്നും, അവിടെയെത്തുന്ന ആത്മാക്കള്‍ മനുഷ്യശരീരത്തില്‍ ആയിരുന്നപ്പോള്‍ ചെയ്ത പാപത്തിന്റെഫലമായി, ശിക്ഷിക്കപ്പെടുകയോ പുനര്‍ജ്ജന്മം പ്രാപിക്കയോ ചെയ്യുമെന്നും മറ്റും മനുഷ്യസൃഷ്ടിയായ മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നു. ഇവ എത്രത്തോളം ആശ്രയ യോഗ്യമാണെന്ന സംശയം പരിഹരിച്ചിട്ടുമില്ല. ഒരിക്കല്‍പോലും, പൂര്‍ണ്ണമായി ട്ടോ, ഭാഗികമായിട്ടോ, മതഗ്രന്ഥങ്ങള്‍ വായിക്കുകയോ പഠിക്കുകയോ ചെയ്യാത്തവരും ആത്മാവില്‍ വിശ്വസിക്കുന്നു. വാസ്തവം മനസ്സിലാക്കുവാന്‍ ഏറെ ജിജ്ഞാസയുള്ളവരാണ് ആധുനികമനുഷ്യര്‍. അവരുടെ ചിന്തകള്‍ക്ക് അതിരുകളിടാന്‍ സാധ്യവുമല്ല. മനുഷ്യന്റെ അറിവിനുവേണ്ടിയുള്ള അന്വേഷണം പടരുന്നു. അഭിപ്രായങ്ങള്‍ ഭിന്നിക്കുന്നു. അവ കുറ്റവും തെറ്റുമാണോ?
പ്രകൃതിപ്രമാണപ്രകാരമല്ല മരണമെന്നു വിശ്വസിക്കുന്ന, മതങ്ങളുടെ മരണാനന്തരജീവിതം സംബന്ധിച്ച സിദ്ധാന്തങ്ങള്‍ക്ക് ചേര്‍ച്ചയില്ല. അവയെ ല്ലാം ദൈവദത്തമെന്നു വാദിക്കുന്നു. എല്ലാമതഗ്രന്ഥങ്ങളും; രചനകളും വിവര്‍ത്തനങ്ങളുമാണല്ലോ. മരണത്തോടെ, മനുഷ്യാത്മാവുകള്‍ മഞ്ഞു പോവുകയോ മൌനാവസ്ഥയിലായിരിക്കുകയോ ചെയ്യുന്നില്ലായെന്നും, അവ ഭൂമിയിലുള്ള എല്ലാ സംഗതികളും അറിയുകയും, അതെല്ലാം ജ്ഞാനശേഷിയു ള്ള മനുഷ്യരില്‍ എത്തിക്കുകയും ചെയ്യുന്നുവെന്ന് ആത്മമദ്ധ്യവര്‍ത്തികള്‍ പ്രസ്താവിക്കുന്നു. ജനങ്ങള്‍, സംശയിക്കാതെ, അത് സ്വീകരിക്കുന്നു.
മരണാനന്തരജീവിതത്തെ സാര്‍ത്ഥകമാക്കുന്നതിന്, ആത്മമണ്ഡലത്തിലെ വിചാരണവേളയില്‍ സംസാരിക്കുന്നതിനു കഴിവുള്ള, അനശ്വരനായ, ആത്മാവിനെ അവതരിപ്പിക്കേണ്ടത് മതങ്ങളുടെ ബാദ്ധ്യതയാണ്. ആത്മാക്കള്‍ അ ന്യോന്യം സംസാരിക്കുമെന്നു മതങ്ങള്‍ പറയുന്നില്ല. ആത്മമണ്ഡലത്തെക്കു റിച്ചുള്ള ശാസ്ത്രവീക്ഷണത്തെ വിചാരണചെയ്യുവാന്‍ ആരും ഇഷ്ടപ്പെടുന്നുമില്ല. ആത്മാവിന്റെ നിജസ്ഥിതി ആത്മീയതയുടെ ഭാഗമാക്കിയതിനാല്‍, മറ്റോരു സത്വരനിശ്ചയമെടുക്കുന്നതു, ഭക്തിയെ പരിശോധിക്കുന്നതുപോലെ, ശരിയ ല്ലെന്നു മതങ്ങള്‍ക്കു പരാതിയുണ്ട്. അതിനാല്‍, സത്യാന്വേഷികള്‍ വിമര്‍ശിക്ക പ്പെടുന്നു. സത്യം മറഞ്ഞുനില്‍ക്കുന്നു!
പുരാതനകാലത്ത് എവിടെയോ ആരംഭിച്ച, മന്ത്രവാദപരമായ കര്‍മ്മങ്ങള്‍ ലോകവ്യാപകമായി. ജനകോടികളുടെ പിന്തുണ ലഭിക്കുന്നതുകൊണ്ട്, വമ്പിച്ചവരുമാനമുള്ള ഉപജീവനമര്‍ഗ്ഗമായി. ആഭാസന്മാര്‍ക്കും, നീതി നിയമങ്ങളെ നിഷേധിക്കുന്ന കുറ്റവാളികള്‍ക്കും അഭയവും ആവരണവുമായി. മന്ത്രകര്‍മ്മത്തെ ചികിത്സയായി കാണുന്നവരും, മതാചാരത്തിന്റെ മര്‍മ്മ ഭാഗമെന്നു കരുതുന്നവരും ഉണ്ട്. ആത്മീയരംഗത്തുള്ളവര്‍ പ്രത്യേകപ്രാര്‍ ത്ഥനയാലും, മന്ത്രവാദികള്‍ തന്ത്രമുപയോഗിച്ചും ചികില്‍സിക്കുന്നുവത്രേ. പണ്ട്, മന്ത്രവാദകര്‍മ്മങ്ങളില്‍ ഉണ്ടായിരുന്ന ചില രീതികള്‍, കുറ്റകൃത്യങ്ങളും ക്രൂരവുമായിരുന്നതിനാല്‍, നിയമംമൂലം നിര്‍ത്തലാക്കി. എന്നിട്ടും, അപൂര്‍വ്വമായി നരബലി മറവിലും, മൃഗബലി പതിവിലും നടത്തുന്നു!
ചെകുത്താന്‍, ദുഷ്ടന്‍, പ്രേതം, ഭൂതം, മറുതാ എന്നും മറ്റുപല പേരുകളുമുള്ള പിശാചിനെപ്പറ്റി മതങ്ങള്‍ക്കുള്ളത് വ്യത്യസ്തവീക്ഷണങ്ങള്‍. ഇവയില്‍ ഒന്നിനും സ്വീകാര്യയോഗ്യതയില്ല. എന്നിട്ടും, ചോദ്യം ചെയ്യാതെ അതില്‍ വിശ്വസിക്കു ന്നു. അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും, കല്ലേറിനും കരിതേപ്പി നും, കണ്ണിയായ്ത്തീര്‍ന്ന ഒട്ടേറെ സംഭവങ്ങള്‍ സാത്താന്യസങ്കല്പങ്ങളിലുണ്ട്. സകല ദേവന്മാരുടെയും ദൈവങ്ങളുടെയും ശത്രുവെന്നും മനുഷ്യദ്രോഹി യെന്നും ചിത്രീകരിക്കപ്പെട്ട ഈ അരൂപി, മനുഷ്യനും മുമ്പ് ഉണ്ടായിരുന്ന ദൈ വസൃഷ്ടിയാണെന്നും, പിന്നീട് ദൈവത്തിന്റെ എതിരാളിയും, മനുഷ്യന്റെ ശതുവും, ജന്മപാപത്തിനു നിമിത്തവുമായിത്തീര്‍ന്നുവെന്ന സൂചനയുമുണ്ട്! തെളിയിക്കപ്പെടാത്ത, അനവധി അവകാശവാദങ്ങള്‍ വേറെ. ഏതുവിധമായാലും, മന്ത്രവാദം യുക്തമെന്നുകരുതുന്ന, ചിന്താപ്രാപ്തിയില്ലാത്തജനങ്ങള്‍ അതിനെ ജീവിതത്തോട് ചേര്‍ക്കുന്നു.
മനുഷ്യാത്മാവിനു ജീവനുണ്ടെന്ന ധാരണപകരുന്ന മറ്റൊരു കര്‍മ്മമാണ് ''കുഴിമാട സേവ.'' ശ്മശാനത്തിലെ കുഴിമാടത്തിന്റെ മുന്നിലിരുന്ന്, അതില്‍ മറവ്‌ചെയ്യപ്പെട്ട മനുഷ്യന്റെ, ആത്മാവിനോട് വേദവായനയിലൂടെയും മറ്റും ആശയവിനിമയം നടത്തുന്ന കര്‍മ്മനിഷ്ഠ. ഇത് എങ്ങനെ ഉണ്ടായി?
അതീന്ദ്രിയശക്തികളെക്കുറിച്ച് അറിവുള്ളവരെന്നു അറിയപ്പെടുന്നവരാണ് ''സൈക്കിക്ക് ' സമൂഹം. മരിച്ച മനുഷ്യരുടെ ആത്മാക്കളുമായി സംസാരി ക്കുവാന്‍, ജീവിച്ചിരിക്കുന്നവര്‍ക്ക് സാധിക്കുമെന്ന് അവര്‍ ഉറപ്പ്‌നല്‍കുന്നുണ്ട്. സ്വകാര്യമേഖലയിലും സര്‍ക്കാര്‍ വകുപ്പുകളിലും ജോലി ചെയ്യുന്ന ഇവരില്‍ ഭൂരിഭാഗം അഭ്യസ്തവിദ്യരും ബിരുദധാരികളുമാണ്. കുറ്റാന്വേഷണത്തിനും, ചാരപ്രവര്‍ത്തിക്കും, രഹസ്യപ്പൊലീസിലും ഇവരെ നിയമിക്കുന്നു. പ്രവര്‍ത്ത നപരിചയം, വിദ്യാഭ്യാസയോഗ്യത, സഞ്ചാരസന്നദ്ധത എന്നിവ പരിഗണിച്ചു ഇവരെ ജോലിക്കെടുക്കുന്ന ഏജെന്റുമാരും ഉണ്ട്. സഹായത്തിനു സമീപിക്കുന്നവ രുടെ സ്വകാര്യരഹസ്യങ്ങള്‍ ചോദിച്ചറിഞ്ഞ്, അധികാരികള്‍ക്ക് ചോര്‍ത്തിക്കൊ ടുക്കുന്ന വിരൂപരീതിയും ഇവരില്‍ ചിലര്‍ക്കുണ്ടത്രേ.
അതീന്ദ്രിയജ്ഞാനം, തത്ത്വശാസത്രം, പരഹൃദയജ്ഞാനം, ഭാവികാലപ്രവച നം, മാനസികരോഗചികിത്സ, മാസ്മരവിദ്യ, ലക്ഷണവിദ്യ, സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം എന്നിവ അഭ്യസിച്ചവരും സൈക്കിക്ക് സമൂഹത്തിലുണ്ട്. ഇവര്‍ മന്ത്രവാദികളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. മനുഷ്യാതീതശക്തികളുണ്ടെന്നും, അവയോടു സംസാരിക്കുവാന്‍ കഴിയുമെന്നും അവര്‍ പറയുന്നു. ഇത് വാസ്തവമോ അഥവാ വഞ്ചനാവചനമോയെന്നു തിരിച്ചറിയേണ്ടതാണ്.
അഞ്ജനക്കാര്‍, ആഭിചാരകര്‍, ക്ഷുദ്രക്കാര്‍, പ്രശ്‌നക്കാര്‍, മന്ത്രവാദികള്‍, മുഹൂ ര്‍ത്തക്കാര്‍, രക്തബലി അര്‍പ്പിക്കുന്നവര്‍, ലക്ഷണം പറയുന്നവര്‍, വെളിച്ചപ്പാടുകള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നവര്‍ ജനങ്ങളെ ആകര്‍ഷിച്ചു ധനം സമ്പാദിക്കുന്നു. ഇവര്‍, എങ്ങനെ എപ്പോള്‍ കാര്‍മ്മികാരായി എന്ന് തെളിയിക്കുന്ന വ്യക്തരേഖകള്‍ ഇല്ല. കാലാനുസൃതം കടന്നുവന്ന, മതവിശ്വാസങ്ങ ളെ ഉപകരണമാക്കി ഉപജീവനംകഴിക്കുന്നവര്‍ എന്നാണ് അനുമാനം. അവര്‍ പറയുന്നത് കേട്ടുവിശ്വസിക്കുകയും, ഉപദേശങ്ങള്‍ അനുസരിക്കുകയും, ചെയ്യുന്നവരുടെ സഹായമാണ് ജീവിതമാര്‍ഗ്ഗം. അറിവും അന്വേഷണവുമില്ലാതെ, അദ്ധ്വാനഫലം ആഭിചാരകര്‍മ്മങ്ങള്‍ക്കുവേണ്ടി ചിലവഴിക്കുന്നവര്‍ കുറച്ചൊന്നുമല്ല! അജ്ഞതയും അന്ധവിശ്വാസവും തകര്‍ച്ചയിലേക്കുള്ള രണ്ട് പാതകളാണല്ലോ. ആധുനികലോകത്ത്, മന്ത്രവാദികളെ ആശ്രയിക്കുന്ന വിദ്യാസമ്പന്നരും കുറവല്ലെന്ന അഭിപ്രായമുണ്ട്.
അക്രമികളും, അട്ടിമറിക്കാരും, കുറ്റവാളികളും, ദുര്‍ന്നടപ്പുകാരും, ഭീരുക്കളും, സ്വാര്‍ത്ഥമോഹികളുമാണ് തങ്ങളെ സമീപിക്കുന്നതെന്ന ബോധം മന്ത്ര വാദികള്‍ക്കുണ്ട്. അത്തരം ഇടപാടുകാരെ വഞ്ചിക്കാനും അധര്‍മ്മകര്‍മ്മം ചെയ്തുധനമുണ്ടാക്കാനും അനായാസം സാധിക്കുന്നു. കപടഭാഷണവും, നടനവും, മുഖസ്തുതിയുമാണ് അവരുടെ പ്രധാന പണിയായുധങ്ങള്‍. മന്ത്രം എന്ന പദത്തിന് പല അര്‍ത്ഥങ്ങളുമുണ്ട്. നാശം വരുത്തുക, ഭാവിഫലം പറയുക, മോഹിപ്പിക്കുക, രോഗിയാക്കുക, വശീകരിക്കുക, ശപിക്കുക, സ്വാധീനിക്കുക എന്നീവിധ ദുഷ്‌കര്‍മ്മങ്ങള്‍ മന്ത്രവാദികള്‍ ചെയ്യുമത്രേ. അവയില്‍ തട്ടിപ്പും വെട്ടിപ്പുമുണ്ട്. എന്നിട്ടും, ആരാധകര്‍ വര്‍ദ്ധിക്കുന്നു. അവരില്‍ ഉദ്യോഗസ്ഥരും, ഉന്നതരും, രാഷ്ട്രിയക്കാരും, സാമൂഹ്യപ്രവര്‍ത്തകരും മറ്റുമുണ്ടല്ലോ.
അനുരാഗം, അസൂയ, ഇഷ്ടവിവാഹം, ഉദ്ദിഷ്ടകാര്യസിദ്ധി, ഉദ്ദ്യോഗക്കയറ്റം, പ്രതികാരം, പ്രേമനൈരാശ്യാം, ഭ്രൂണഹത്യ, ദ്രോഹം, മാനഭംഗം, രതിമോഹം, രഹസ്യബന്ധം, രാഷ്ട്രീയനേട്ടം, വ്യവ്യവഹാരവിജയം, സന്താനലബ്ദി തുടങ്ങി യ സ്വയം പരിഹരിക്കാനാവാത്ത രഹസ്യകാര്യങ്ങള്‍ സാധിക്കുന്നതിനും, ഏല സ്സും മന്ത്രച്ചരടുകളും കെട്ടിക്കുന്നതിനും വേണ്ടിയത്രേ ആളുകള്‍ മന്ത്രവാദി കളെ സമീപിക്കുന്നത്. ആഭിചാരം ചെയ്യുന്നവരോട് ബന്ധപ്പെടാന്‍ അസൌകര്യവും ഭയവുമുള്ളവരും, ഇഷ്ടകാര്യം മനസ്സില്‍ കൊണ്ടുനടക്കുന്നവരും, അവി ഹിതവേഴ്ചകള്‍ ഒളിച്ചുവയ്ക്കുന്നവരും, ജീവിതപ്രാരാബ്ധങ്ങള്‍ ഉള്ളവരും ആരാ ധനാലയങ്ങളില്‍ നേര്‍ച്ചകള്‍ നല്കി മിടുക്കന്മാരും മിടുക്കികളുമകുന്നുണ്ട്.
ഇഛാശക്തി, ക്രീയാശക്തി, ജ്ഞാനശക്തി എന്നീ ശക്തിത്രയം ലഭിച്ചവരാണ് ഞങ്ങളെന്നും, മന്ത്രസിദ്ധി അഥവാ മന്ത്രജ്ഞാനം മനുഷ്യനിര്‍മ്മിതമല്ല പിന്നയോ ഈശ്വരദാനമാണെന്നും, അത് പവിത്രമാകയാല്‍ സല്‍ക്കര്‍മ്മങ്ങള്‍ക്ക് മാത്രമുള്ളതെന്നും, ഇതരജാതികള്‍ക്ക് പകര്‍ന്നുകൊടുക്കാവുന്നതല്ലെന്നും ഒരു വിഭാഗം മാന്ത്രികര്‍ ചുരുക്കിപ്പറയുന്നു. എന്നാലും, കള്ളപ്രമാണങ്ങള്‍ സൃഷ്ടി ച്ചും ഈശ്വരചിന്തയും വിശ്വാസവും തെറ്റിച്ചും, തിന്മചെയ്യുന്ന കപടമാന്ത്രികരുണ്ടെന്ന്, അവരും സമ്മതിക്കുന്നു.
ജീവനുള്ള ദേഹി, അഥവാ ജീവനോടുകൂടിയ ദേഹി അര്‍ത്ഥമാക്കുന്നതെന്താണ്? നിവസിതഭൂമിയിലെ മനുഷ്യന്‍, ജീവനുള്ള ശരീരത്തോടുകൂടിയവ നാണല്ലോ. എന്നിട്ടും, ജീവന്‍, ജീവാത്മാവ്, ദേഹി, പ്രാണന്‍, മനസ്സ്, ഹൃദയം എന്നീ പേരുകള്‍ മനുഷ്യാത്മാവിന് നല്‍കി. ആത്മാവിന്റെ അസ്തിത്വത്തിലും മറുജന്മത്തിലും വിശ്വസിക്കുന്നവര്‍ ബഹുലം. മരണത്തോടെ മനുഷ്യജീവിതം അവസാനിക്കുമെന്നും, മനുഷ്യാത്മാവ് ശ്വാസംമാത്രമാകയാല്‍, മാഞ്ഞുപോകുമെന്നും വിശ്വസിക്കുന്നവരുണ്ട്. പ്രസ്തുത രണ്ട് സമാന്തരസിദ്ധാന്തങ്ങളില്‍ ഏതാണ് ശരിയെന്നു തെളിയിക്കപ്പെടണം. എങ്ങനെയായാലും, മനുഷ്യന്‍ ജീവ നുള്ള ആത്മാവല്ല. ജീവശ്വാസമുള്ള വ്യക്തിയാകുന്നു. ദേഹി എന്ന ഭാഷാപദ ത്തിന്റെ അര്‍ത്ഥം ' ദേഹം അഥവാ ശരീരം ' എന്നല്ലേ? (ബൈബിള്‍ ഉല്പ. 2 : 7 )
അനുസരണക്കേടിന്റെ ആത്മാവ്, ആശുദ്ധാത്മാവ്, ജീവാത്മാവ്, ദാസ്യത്തിന്റെ ആത്മാവ്, പരമാത്മാവ്, പുത്രത്വത്തിന്റെ ആത്മാവ്, വഞ്ചനയുടെ ആത്മാവ്, വ്യാജാത്മാവ്, സത്യത്തിന്റെ ആത്മാവ്, എന്നീ പേരുകള്‍ നല്കി ആത്മാ ക്കളെ മതങ്ങള്‍ തരംതിരിച്ചിരിക്കുന്നു. ഈ നാമകരണത്തിന്റെ അടിസ്ഥാനം എന്താണ്? വസ്തുതാവിരുദ്ധമായ വര്‍ണ്ണനകളോ? അഥവാ യാഥാര്‍ത്ഥൃങ്ങളോ?
സ്വയം രൂപഭേദം വരുത്തുകയും, മറ്റു മനുഷ്യരിലും,മൃഗങ്ങളിലും പ്രവേശിക്കുകയും ചെയ്യുന്ന ''ദേഹാന്തരപ്രപ്തി'' യുള്ളതാണ് ആത്മാവെന്നും, സജ്ജനങ്ങ ളുടെയും ദുര്‍ജ്ജനങ്ങളുടെയും ആത്മാക്കള്‍ക്ക് വ്യത്യസ്തവാസസ്ഥലങ്ങള്‍ ഉണ്ടെന്നും, മരണത്തോടെ ശരീരംനശിച്ചാലും ആത്മാവ് അനശ്വരമായിരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. തെളിയിക്കപ്പെടാത്ത സങ്കല്പസൃഷ്ടിയെന്ന വിമര്‍ശനം വ്യാപകമാകുമ്പോഴും!
ശൌല്‍ രാജാവ് ഒരു വെളിച്ചപ്പാടത്തിയെ സമീപിച്ചുവെന്നും, മരിച്ച ശമു വേല്‍ പ്രവാചകനോടു സംസാരിച്ചുവെന്നും ബൈബിള്‍ (1 ശമുവേല്‍ 28: 8-16) രേഖപ്പെടുത്തി. എന്നാല്‍ വെളിച്ചപ്പാടത്തി സംസാരിച്ചത്, മനുഷ്യാത്മാവി നോടല്ല, ദുരാത്മാവിനോടായിരുന്നുവെന്നു തിരുത്തി. വെളിച്ചപ്പാടുകളെയും, മത്രവാദികളെയും സമീപിക്കരുതെന്നും, അവരാല്‍ അശുദ്ധരാകരൂതെന്നും, അവരുടെ ആരാധനകളില്‍ പങ്ക്‌കൊള്ളരുതെന്നുംഉപദേശമുണ്ട്. അനുസ രിക്കാത്തവരെ ഛേദിച്ചുകളയുമെന്ന മുന്നറിയിപ്പുമുണ്ട് (ലേവ്യ 19 : 31, 20:6 ). അങ്ങനെയാണെങ്കിലും, മാന്ത്രികര്‍ സുലഭാമായതിനാല്‍ ആത്മവിദ്യയുടെ ആചരണം വര്‍ദ്ധിച്ചു. കുടുംബങ്ങളിലും മത രാഷ്ട്രീയ സാമൂഹ്യതലങ്ങളിലും തിന്മ വ്യാപിച്ചു. ആത്മാര്‍ത്ഥതകുറയുന്നു. ആത്മീയ ഇടയന്മാക്ക് തെറ്റുന്നു! കുറ്റം ചുമക്കുന്ന ദോഷികള്‍, മന്ത്രവാദികളുടെ ഇരകളായിത്തീരുന്നു!
നിസ്വാര്‍ത്ഥമായ പ്രാര്‍ത്ഥനകളാല്‍ സാത്താന്യശക്തികളെ നശിപ്പിക്കാമെ ന്ന ധാരണ മതങ്ങളിലും ഉണ്ട്. തിന്മയെ നിഗ്രഹിക്കുന്നതിനും ധര്‍മ്മസംരക്ഷ ണത്തിനുംവേണ്ടി, വിഷ്ണു പലരൂപങ്ങളില്‍ അവതരിച്ചതും നല്ലദൃഷ്ടാന്തമാണ്. പുണൃപുരാതനമായ ശ്രേഷ്ഠസിദ്ധാന്തങ്ങളെ ആത്മവിദ്യയുടെ വ്യാജകാര്‍മ്മി കര്‍ മറച്ചുവയ്ക്കുന്നു. അക്കാരണത്താല്‍, സല്‍പ്രവൃത്തികള്‍ ചെയ്തുസന്തുഷ്ടമാക്കേണ്ട ജീവിതങ്ങളുടെ ഇടയില്‍ മന്ത്രവാദികള്‍ വളരുന്നു. അടവുനയങ്ങളാല്‍ അവര്‍ സമ്പന്നരാവുന്നു. അന്യോന്യം സ്‌നേഹിക്കുന്നതിനും, സകലരും സഹോ ദരങ്ങളാണെന്നുള്ള സത്യം ഓര്‍ത്ത് പ്രവര്‍ത്തിക്കുന്നതിനും അനുവദിക്കുന്നില്ല. സാത്താന്‍ സേവ, ''കറുത്ത കുര്‍ബാന'' എന്ന പേരില്‍ കേരളത്തിലും അര ങ്ങേറുന്നു. അവിടെ, അറപ്പുളവാക്കുന്ന അധര്‍മ്മകര്‍മ്മങ്ങള്‍ നടത്തുന്നു. നിത്യേന കന്യകമാര്‍ വഞ്ചിക്കപ്പെടുന്നു. എന്നിട്ടും, നിയമം കണ്ണും കാതുമടച്ചു നില്കുന്നു! ഭാവിഫലമാറിയന്‍ ആഗ്രഹിക്കുന്ന അരമനസ്സ് നിയമജ്ഞര്‍ക്കുമുണ്ട്!
മറുജന്മമെന്ന പ്രതിഭാസം ദൈവമതങ്ങളുടെ അടിസ്ഥാശിലകളിലൊന്നാ കയാല്‍, അതില്‍ വിശ്വസിക്കുന്നവരുടെ സ്വഭാവത്തിനും സംസ്‌കാത്തിനും മാറ്റം വരുന്നില്ല. നന്മ ചെയ്യാന്‍ സന്മനസ്സില്ലാത്തവര്‍ തിന്മ ചെയ്യാതിരിക്കേണ്ടതാണ്. പക്ഷേ, മതേതരത്വം മങ്ങുന്നു! മനസ്സുകളെ മന്ത്രവാദികള്‍ക്ക് അടിമവെ ക്കുന്ന സബ്രദായം വിശ്വാസഭ്രാന്താണെന്നു തിരിച്ചറിയുന്നുമില്ല. ഇരുണ്ട ചിന്തയും ഇടറുന്നജീവിതവും പടര്‍ത്താനല്ലാതെ; അന്ധകാരം, കാലാവസ്ഥ, പ്രകൃ തിക്ഷോഭം, മാരകരോഗം, യുദ്ധം, വെളിച്ചം തുടങ്ങിയ സംഗതികളെ നിയന്ത്രിക്കുവാന്‍ മന്ത്രവാദത്തിന് സാധിക്കുമോ?
മനുഷ്യാത്മാക്കളുടെ ആസ്തിക്ക്യം, ആത്മവിദ്യ എന്നിവ സംബന്ധിച്ചു ഗവേഷണങ്ങള്‍ നടത്തിയ അനേകരുടെ പൊതുഅഭിപ്രായം, മനുഷ്യത്മാവിന് ജീവന്‍ ഇല്ലെന്നും, അതിന് സംസാരിക്കുവാന്‍ സാദ്ധ്യമല്ല എന്നുമാണ്. മരിച്ച വരോട് സംസാരിക്കണമെങ്കില്‍, ആത്മാക്കള്‍ക്ക് അമര്‍ത്യജീവന്‍ ഉണ്ടായിരി ക്കണം. എന്നാല്‍, മണ്മറഞ്ഞ മനുഷ്യന് ജീവനുണ്ടാകുമെന്ന് ആരും ഇപ്പോഴും തെളിയിച്ചിട്ടുമില്ല. നമ്മുടെ ആവശ്യങ്ങളും ഉദ്ദേശങ്ങളും സാധിക്കുന്നതിനും മറ്റും, മരിച്ചവരെ ആശ്രയിക്കുന്നത് വ്യര്‍ത്ഥവിശ്വാസം ഹേതുവായിട്ടാണല്ലോ. ഊഹവും സങ്കല്പവും ഉപയോഗിച്ചുണ്ടാക്കിയ സിദ്ധാന്തങ്ങള്‍ നിലനില്‍ക്കുമോ?
ഭൂതകാലത്തുണ്ടായിരുന്ന, മതപരമായ പല സുവര്‍ണ്ണനിയമങ്ങളും മഞ്ഞു! വര്‍ത്തമാനകാലത്തിന്റെ ആചാരവീഥികളിലും തിന്മയുടെ വന്മലകളുണ്ട്. ഭാവി മനുഷ്യന്റെ ജ്ഞാനനദിയുടെവലിയ ഒഴുക്കില്‍പ്പെട്ട് അതും ഉടഞ്ഞുപോകാം. നവീകരണം നല്‍കുന്ന വികസിതപുരോഗതിയും, ശാസ്ത്രഗമനവും നിശ്ചലമാവുകയില്ല! ആചാരങ്ങളും വിശ്വാസങ്ങളും സഹോദരസ്‌നേഹം പകരുന്നതിനും, സകലര്‍ക്കും നന്മ ചെയ്യുന്നതിനുമാകട്ടെ!
___________________________________