Image

പുട്ടിന്റെ പരാക്രമങ്ങള്‍ (മേരി മാത്യു മുട്ടത്ത്)

Published on 13 March, 2022
പുട്ടിന്റെ പരാക്രമങ്ങള്‍ (മേരി മാത്യു മുട്ടത്ത്)

ഓരോ ദിവസവും ഇപ്പോള്‍ ഒരു ഞെട്ടലോടെയാണ് ഉണരുന്നത്. ഇനിയും എന്ത് എന്ന ചോദ്യചിഹ്നം മുന്നില്‍! മൂന്നാം ലോക മഹായുദ്ധമോ? കോവിഡിന്റെ പിടിയില്‍നിന്ന് ഒന്ന് ഉയര്‍ത്തെഴുന്നേറ്റപ്പോഴേയ്ക്കും പുട്ടിന്റെ ഈ ആക്രമണം. അതും നാറ്റോയില്‍ അംഗമല്ലാത്ത പാവം യുക്രെയ്‌ന്റെ നേരേ. സത്യത്തില്‍ അക്രമങ്ങള്‍ കാണുമ്പോള്‍ മനസ്സില്‍ ഏറെ ദു:ഖമുണ്ട്. 

അവിടുത്തെ മനുഷ്യരുടെ എവിടേയ്‌ക്കെന്നറിയാത്ത പലായനങ്ങള്‍! പ്രായത്തില്‍ ഏറിയവരും കുഞ്ഞുകുട്ടി പരാധീനങ്ങളും. ഇടയ്ക്ക് അവര്‍ കാലിടറുമ്പോള്‍ അവരെ താങ്ങി നടക്കുന്ന മനുഷ്യര്‍, വേദനാജനകം. 

ഇതൊക്കെ കണ്ടു മടുക്കുമ്പോള്‍ വാര്‍ത്താപ്പെട്ടി പൂട്ടിക്കെട്ടാറുണ്ട് മിക്കവാറും. കണ്ടു മടുത്തു. ഈ യുദ്ധമൊന്ന് അവസാനിപ്പിക്കരുതോ പുട്ടിനെന്ന് തോന്നിപ്പോകും. ആര് കേള്‍ക്കാന്‍. പാവം പിതാവ് (പോപ്പ്) അഭ്യര്‍ത്ഥിച്ചിട്ടുപോലും ഗൗനിക്കാത്തവര്‍. എല്ലാവര്‍ക്കും ഓരോരോ അജണ്ടയുണ്ടല്ലോ. 

എന്തായാലും ഈ ലോകം ദൈവം അഥവാ സര്‍വ്വശക്തന്‍ സൃഷ്ടിച്ചു എന്ന് വിശ്വസിക്കുന്നവര്‍, ബൈബിളില്‍ വിശ്വസിക്കുന്നവര്‍ ഇതിനൊക്കെ ഉത്തരം കാണും എന്നു തീര്‍ച്ച. പണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ദൈവം കാണിച്ചിരുന്നുവല്ലോ.

പണ്ട് സോവ്യറ്റ് യൂണിയന്റെ (റഷ്യ) ഭാഗമായിരുന്ന ഉക്രെയ്ന്‍ സമ്പന്നതയിലും, വിശ്വാസത്തിലും മുന്നില്‍ നില്‍ക്കുന്നതുകൊണ്ടാവാം പുട്ടിന്‍ കയ്യടക്കാന്‍ ശ്രമിക്കുന്നതെന്നാണ് കരുതുന്നത്. 'അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ലേല്ലോ- ചൊല്ല്.

എന്തായാലും ഹിറ്റ്‌ലര്‍, അലക്‌സാണ്ടര്‍, സ്റ്റാലിന്‍...അങ്ങനെപോകുന്നു പടിച്ചടക്ക് വീരന്മാര്‍. ആ പട്ടികയില്‍ പുട്ടിന്റെ പേരും ഉടനെതന്നെ ഇടംപിടിക്കും എന്ന് തീര്‍ച്ച. 

പക്ഷെ ഒരു കാര്യം. വെട്ടിപ്പിടിച്ചവര്‍ ഒന്നും ആരും ഈ ലോകത്തില്‍ നിന്ന് കൂടെ കൊണ്ടുപോയിട്ടില്ല. എങ്ങോ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെക്കുറിച്ച് വായിച്ചൊരോര്‍മ്മ- 'ഞാനിതാ പോയിടുന്നു. ശവമഞ്ചത്തില്‍ രണ്ടുകൈയ്യം പുറത്തേക്കിട്ട്'. നാമൊന്നും ഈ ഭൂമിയില്‍ നിന്നും കൊണ്ടുപോവില്ല; വെട്ടിപ്പിടിച്ചതൊന്നും. ഓര്‍ക്കുക. കൊണ്ടുപോകുന്നത് കുറെ പാപഭാരങ്ങളുംപേറിയുള്ളൊരു വിടപറയല്‍. അത്രതന്നെ. വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരും. തീര്‍ച്ച. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക