വിഡ്ഢികളാക്കാനൊരു ദിനം
വിഡ്ഢികളകാൻ അനുദിനം
ഏപ്രിലിൻ ആദ്യദിനം
വിലപിച്ചു ചോദിപ്പൂ ...
ഞാനെന്തു പിഴച്ചു ?
വിഡ്ഢിദിനമെന്നു വിളിക്കാൻ
ഞാനെന്തു പിഴച്ചു?
ആ കരച്ചിൽ
ആര് കേൾക്കാൻ..?
മറുദിനങ്ങളും രഹസ്യമായ്
ചെവിയിൽ മൊഴിഞ്ഞു
ഞങ്ങളും വിഡ്ഢിവേഷം
കെട്ടിയവർ തന്നെ...!
പറ്റിക്കപ്പെടാതെ ജീവിക്കാൻ
പരിപാലനദിനം മാത്രം
ഈ ഉലകിലേയില്ല.....!
പലതിന് നേരെയും
രഹസ്യമായ് മിഴി പൂട്ടി
തളം കെട്ടിയ ഇരുട്ടിൽ
എല്ലാവരും 'എന്തോ' തിരയുന്നു.
കിട്ടിയാൽ കേമൻ,
ഇല്ലേൽ ....
ഞാനൊന്നുമറിഞ്ഞില്ലേ,
രാമനാരായണ !