കിഴക്കോട്ട് പായുന്ന കടത്ത്ബോട്ടില്‍, ജാലകത്തോട്ചേര്‍ന്ന് “ഓസെ” ഇരുന്നു. ജോലിസ്ഥലത്തേക്കുള്ള പതിവ് യാത്ര. പട്ടണം കാണാനെത്തിയ വിദേശസഞ്ചാരിക ളും, ജോലിക്ക്പോകുന്നവരും ഉള്‍പ്പെട്ട യാത്രക്കാര്‍. ചുണ്ടുകള്‍ചുവപ്പിച്ചു മുഖം മിനു ക്കുന്ന സ്ത്രീകളും, ചൂട് ചായയോ തണുത്തബീയറോ കുടിക്കുന്നവരും, ദിനപ്പത്രങ്ങ ളോ പുസ്തകങ്ങളോ മൌനമായി വായിക്കുന്നവരും, ഫോണില്‍ സംസാരിക്കുന്നവരും, യാത്രാവേളയില്‍ ഉറങ്ങുന്നവരും ബോട്ടിലുണ്ട്.
ആകര്‍ഷകമായ ദൂരക്കാഴ്ചകളില്‍നോക്കി ചിന്തയില്‍മുഴുകിയപ്പോള്‍, ഓസെയു ടെ മുന്നിലിരുന്ന “ നിക്കി “ അയാളോട് ആദ്യമായി സംസാരിച്ചു. സൌന്ദര്യമുള്ള യു വതി. തൊട്ടുനില്ക്കുന്ന രണ്ട് കെട്ടിടങ്ങളില്‍ ജോലി ചെയ്യുന്നവരാണെന്നു ചോദി ച്ചും പറഞ്ഞും പരസ്പരം മനസ്സിലാക്കിയപ്പോള്‍ ഇരുവരും സന്തോഷിച്ചു. അന്നുമുത ല്‍, ജോലിസ്ഥലത്തേക്കുള്ള അവരുടെ യാത്ര ഒന്നിച്ചായി. ഉച്ചക്ക് ഒരിടത്തിരുന്ന് ഭക്ഷ ണം കഴിക്കും. മടക്കയാത്രക്ക്, ബോട്ടുകടവില്‍ ഒരാള്‍ ആദ്യമെത്തിയാല്‍, മറ്റെയാ ള്‍ക്കുവേണ്ടി കാത്തുനില്കും. അന്യോന്യംകരുതുന്ന അവരുടെ ആത്മാര്‍ത്ഥത ബോ ട്ട്‌യാത്രകളിലൂടെ വളര്‍ന്നു. തമ്മില്‍ത്തമ്മില്‍ കാണാതെയും കാര്യംപറയാതെയും കടന്നുപോകുന്ന രാപകലുകള്‍ വിരളമായി. അവധിദിവസങ്ങളിലും ചുറ്റിസഞ്ചരിച്ച് അവര്‍ ആഹ്ളാദിച്ചു!
ഓസെ സ്പാനിഷ്ഭാഷക്കാരന്‍. നിക്കി ഇറ്റലിക്കാരി. ജാതിവിവേചനം പാടില്ലന്നാണ് അവരുടെ അഭിപ്രായം. ലോകത്തിലെ രാഷ്ട്രീയവ്യവസ്ഥിതികള്‍ എപ്പോഴും സമാ ന്തരങ്ങളും, ചാഞ്ചാടുന്നതും, സത്യത്തില്‍ ഉറച്ചുനില്കാത്തതുമെന്ന് ഓസെ വിശ്വസി ക്കുന്നു. പരസ്പരം സ്നേഹിക്കണമെന്ന് പ്രസംഗിക്കും. പക്ഷേ തമ്മില്‍ സ്നേഹിക്കാന്‍ സമ്മതിക്കുകയുമില്ല. അതാണ് മതങ്ങളുടെ തന്ത്രമെന്ന് അയാള്‍ പരാതിപറയും. മത ങ്ങള്‍ ധാര്‍മ്മിക കര്‍മ്മങ്ങള്‍ക്കുള്ള നല്ലമാര്‍ഗ്ഗരേഖകള്‍ നല്കുന്നുണ്ടെന്നും, പാപങ്ങളെ തിരിച്ചറിയുകയും ഏറ്റുപറയുകയും വേണമെന്നുമാണ് നിക്കിയുടെ സിദ്ധാന്തം. അ വള്‍ക്ക് രാഷ്ട്രീയത്തില്‍ ഒട്ടും താല്പര്യവുമില്ല. വിധവയായ അമ്മയുടെ കൂടെയാണ് താമസം. രണ്ടാംകല്യാണം കഴിഞ്ഞ മാതാപിതാക്കള്‍ രണ്ടിടങ്ങളില്‍ പാര്‍ക്കുന്നതി നാല്‍, വാടകവീട്ടില്‍ ഓസെ താമസിക്കുന്നു. സഹോദരങ്ങള്‍ ഇല്ല. ആരാധനാശീലം അയാള്‍ക്കുണ്ടായിരുന്നു. ഒറ്റപ്പെട്ടപ്പോള്‍, അതും അകന്നുപോയി. എന്നാലും, കരുണ യും സമസൃഷ്ടിസ്നേഹവും ഉണ്ട്. സഹായിക്കുവാന്‍ സന്മനസ്സുള്ളവന്‍. പരാശ്രയം കൂടാതെ ജീവിക്കണം. അതിനുവേണ്ടി അദ്ധ്വാനിക്കണം. അതാണ് ജീവിതലക്ഷ്യം.
ഓസേയുടെ വസതിക്കടുത്തുള്ള ഡിപ്പോയിലേക്ക് നിയമനം ലഭിച്ചത്, അയാള്‍ക്ക് വലിയ സഹായമായി. അതോടെ ബോട്ട്‌യാത്ര ഒഴിവായി. മറ്റൊരു ജോലികൂടി കണ്ടെ ത്തി. രാവിലെ ഒന്‍പത് മണിമുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന്മണിവരെ ഒരു ഗ്യാസ്സ്റ്റേഷനി ലുള്ള ഗാരെജിലും, നാല് മണിമുതല്‍ അര്‍ദ്ധരാത്രിവരെ ഡിപ്പോയിലും ജോലിചെയ്യു ക പതിവാക്കി. അധികജോലിക്ക് വിളിച്ചാല്‍, സന്തോഷത്തോടെ സ്വീകരിക്കും. സാ മ്പത്തിക നേട്ടത്തിന് അവ പിന്തുണച്ചു. എന്നാലും, മനസ്സിന്‍റെ സുഖവും സ്വപ്നവുമായ നിക്കിയെ നിത്യവും കാണാന്‍ കഴിഞ്ഞില്ല. ഏകനായിരിക്കുമ്പോള്‍, മധുരം പകരുന്ന ഓര്‍മ്മകളില്‍ അവള്‍ നിറയും.
വാരാന്ത്യങ്ങളില്‍ ഒന്നിച്ച് സഞ്ചരിച്ചു. ചൂത് കളിച്ചു. മദ്യപിച്ചു. പ്രണയചുംബനങ്ങ ളുടെ സുഖം അനുഭവിച്ചു. സല്ലാപവേളകള്‍ സൃഷ്ടിച്ചു. നിക്കി പലപ്പോഴും ഓസെയു ടെ വസതിയിലുറങ്ങി. അപ്പോഴും, ഭാവിജീവിതത്തിലവള്‍ കൂട്ടാകണമെന്ന ആവശ്യ ബോധം ഓസെക്കുണ്ടായില്ല. യൌവനവികാരങ്ങളെ വിവേകത്തോടെ നിയന്ത്രിച്ചു. ആകസ്മികമായുണ്ടാകുന്ന അനുരാഗവും അവിഹിതബന്ധവും തല്ലിയുടച്ച ധാര്‍മ്മിക നിഷ്ഠകളെക്കുറിച്ച് കേട്ടിട്ടുമുണ്ട്.
ഒരു രാത്രിയില്‍, ഓസെയുടെ വീട്ടില്‍ ഇരുവരും മുട്ടിക്കൂടിയിരുന്നപ്പോള്‍, സ്ത്രീലജ്ജയോടെ നിക്കി മൊഴിഞ്ഞു: “ഞാനും കൂടി ഇവിടെ താമസിക്കുന്നത് നിനക്ക് ഇഷ്ടമാണോ? നമ്മള്‍ക്ക് വിവാഹിതരാകം.” സുഖദമായ ദാമ്പത്യത്തിലേക്കും സുകൃതമാകേണ്ട കുടുംബജീവിതത്തിലേക്കുമുള്ള ഹൃദ്യമായവിളി! മതപരമായ തിരുക്കര്‍മ്മത്തിലൂടെ വഴ്തപ്പെടേണ്ട ബന്ധത്തിനു മനസ്സമ്മതമുണ്ടോയെന്ന ചോദ്യം. പുളകിതനായെങ്കിലും, ആത്മനിയന്ത്രണത്തോടെ ഓസെ പറഞ്ഞു: “ എനിക്കിനിയും സ്വന്തമായൊരു വീടും, വിവാഹച്ചിലവിനുവേണ്ട തുകയും വേണം. അവ ഉണ്ടാക്കിയ തിനുശേഷം അക്കാര്യത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നാണ് എന്‍റെ തീരുമാനം.” നിക്കി അയാളെ ചുംബിച്ചുകൊണ്ടു തുടര്‍ന്നു: “ ഇനി കാത്തിരിക്കാന്‍ എനിക്കുവയ്യാ. വിവാഹമെന്ന ചടങ്ങില്ലെങ്കിലും ഒത്തൊരുമിച്ചു ജീവിക്കാന്‍ നിയമമുണ്ടല്ലോ.”
ഏകാന്തതയുടെ സര്‍ഗ്ഗസ്വപ്നങ്ങളില്‍നിന്നും നിത്യസന്തുഷ്ടിയെന്ന യാഥാര്‍ത്ഥൃ ത്തിലേക്കുള്ള മാറ്റമാണ് മനോജ്ഞമായ മംഗലൃം. കാലങ്ങള്‍ അതിനെ ആചാരമാ ക്കി. മതങ്ങള്‍ ഒഴിവാക്കാനാവാത്ത വഴക്കമാക്കി. രാഷ്ട്രീയ ഭരണക്രമങ്ങള്‍ നിയമ വിധേയമാക്കി, ആധുനികസംസ്കാരങ്ങള്‍ മതങ്ങളെ ഉപേക്ഷിച്ച് ഇഷ്ടമാര്‍ഗ്ഗങ്ങള്‍ സ്വീ കരിച്ചു. അവയിലൊന്നാണ്,” ഭര്‍ത്താവും സാധാരണഭാര്യയും” എന്ന സ്ഥിതിയില്‍, സ്ത്രീയും പുരുഷനും വിവാഹിതരാകാതെ, ഒത്തൊരുമിച്ചു ജീവിക്കുകയെന്നത്. നിക്കിയുടെ ആര്‍ദ്രവാക്കുകള്‍ അവളുടെ മനസ്സിന്‍റെ അവസ്ഥയെന്തെന്നറിയിച്ചു. ഓസെയുടെ ഹൃദയവാതില്‍ തുറന്നു. അയാള്‍ സമ്മതിച്ചു! പുതുമണവാളനും മണവാ ട്ടിയുമെന്നപോലെ അവര്‍ കിടപ്പുമുറിയില്‍ കടന്നു! വിവാഹാലോചനയും, കല്യാണ വസ്ത്രങ്ങളും, ചടങ്ങുകളും, ചിലവുകളുമില്ലാതെ, ചുടുചുംബനത്തോടെ വികാരാത്മ കജീവിതം ആരംഭിച്ചു!
സംതൃപ്തിയും സന്തുഷ്ടിയും സമ്പുഷ്ടമാക്കിയ സഹവാസം. അതിന്‍റെ വര്‍ണ്ണവശ ങ്ങളില്‍ എന്തെല്ലാം പറന്നുപറ്റാം. പ്രകാശിതവും പ്രമുദിതവുമായ ഒന്‍പത് മാസങ്ങള്‍ കൊഴിഞ്ഞു! മാനസികവും ശാരീരികവുമായ പരമാനന്ദത്തിന്‍റെ ഹ്രസ്വവേള!
ഉച്ചഭക്ഷണത്തിനുപോയാല്‍ മദ്യപിച്ചും സമയംതെറ്റിച്ചും വരുന്നുവെന്ന പരാതി പരമാര്‍ത്ഥമെന്നു തെളിഞ്ഞതിനാല്‍, ജോലിയില്‍നിന്നും നിക്കിയെ പിരിച്ചുവിട്ടു. ഓഫീസിലുള്ളവര്‍ തനിക്കെതിരായി കെട്ടിവച്ചആരോപണം വ്യാജമാണെന്ന അവ ളുടെ വാദം വിജയിച്ചതുമില്ല. ആ അപ്രതീക്ഷിതസംഭവം ഓസെയെ നിരാശനാക്കി. അയാളുടെ സാന്ത്വനം കൂട്ടുകാരിക്ക് ആശ്വാസമായി. അറിയാവുന്നതും ഇഷ്ടമുള്ള തുമായ ജോലിക്കുവേണ്ടി നിക്കി അന്വേഷിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ അലച്ചിലും വേ ദനയും അനുഭവിച്ചു. നിരങ്ങിനീങ്ങുന്ന മാസങ്ങള്‍. എന്ത്ജോലിയും ചെയ്യാമെന്ന വി ചാരവും ഉണ്ടായി.
ഒരു കമ്പനി, നിക്കിയെ ക്ഷണിച്ചു. ജോലി നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍, പെരു മാറ്റച്ചട്ടം തെറ്റിച്ചതിനാല്‍ പിരിച്ചുവിട്ടുവെന്ന വസ്തുത തൊഴിലുടമയ്ക്ക് നല്‍കിയ രേ ഖയില്‍ മനപ്പൂര്‍വം എഴുതിച്ചേര്‍ത്തില്ല. അതൊരു കുറ്റമാണെന്നന്ന ഓസെയുടെ താ ക്കീത് അവള്‍ സ്വീകരിച്ചതുമില്ല. എങ്ങനെയും ജോലി കൈക്കലാക്കുക എന്ന ഉദ്ദേ ശ്യം മാത്രമായിരുന്നു മനസ്സില്‍. ശമ്പളക്കുറവുണ്ടെങ്കിലു, കൂടുതല്‍ സ്വാതന്ത്ര്യം പുതി യസ്ഥാപനത്തിലുണ്ട്. പുലരുമ്മുമ്പ് ഉണരണ്ടാ. പതിനഞ്ച് മിനിട്ടുനേരം ബസ്സിലിരുന്നാ ല്‍, കമ്പനിയുടെ മുന്നിലെത്താം. വിളിപ്പാടകലെ, കടകളും ഭക്ഷണശാലകളുമുണ്ട്.
ഓരോദിവസവും, രണ്ടിടങ്ങളിലായി പതിനാല് മണിക്കൂര്‍സമയം ജോലിചെയ്ത ശേഷം, ഓസെ വീട്ടിലെത്തുമ്പോള്‍ അര്‍ദ്ധരാത്രി കഴിയും. സന്ധ്യക്ക് മടങ്ങിവരുന്ന നിക്കി അപ്പോള്‍ ഉറക്കത്തിലാവും. എന്നാലും, അവധിദിവസങ്ങളില്‍ അവര്‍ സഞ്ച രിക്കും. ചൂത് കളിക്കും. ഓസെ കൂട്ടിനില്ലെങ്കിലും കടകബോളങ്ങളില്‍ നിക്കി പോ കും. ഇഷ്ടമുള്ള ഭക്ഷണം വാങ്ങും. സ്വതന്ത്രമായി പറന്ന്, മരച്ചില്ലകളില്‍ മാറിമാറിയി യിരുന്ന്, നിഴലത്തോഴുകിയെത്തുന്ന കുളിര്‍കാറ്റ്കൊള്ളുന്ന “കൊത്തിത്തീനിപക്ഷി” യെപ്പോലെ അവളും അല്ലലറിയാതെ ആനന്ദിച്ചു.
പതിവുപോലെ പതിരാവ്കഴിഞ്ഞ്, ഓസെ വീട്ടിലെത്തിയപ്പോള്‍ നിക്കിയെ കണ്ടില്ല. എവിടെ പോയാലും അവള്‍ വിളിച്ചറിയിക്കാറുണ്ട്. കുളികഴിഞ്ഞ്,തണുത്ത ബീയര്‍ കുടിച്ചുകൊണ്ട്, വെളിയിലേക്കുനോക്കി ജാലകത്തിങ്കല്‍ നിന്നു. വീടിന്‍റെ മുന്നില്‍, റോഡരുകില്‍ കാറ് നിര്‍ത്തുന്നതും നിക്കിയും അയല്‍ക്കാരനായ “ ലുച്ചീനി” യും ഇറങ്ങിവരുന്നതും കണ്ടു. പരിചിതര്‍ക്ക് കാറില്‍ സൌജന്യയാത്ര നല്‍കുന്ന സ്വാഭാവം അവള്‍ക്കുണ്ട്. അന്ന് കണ്ടതും കേട്ടതുമായ കാര്യങ്ങളെക്കുറിച്ച് നിക്കി വിവരിച്ചു. ലൈംഗികോത്തേജനം നല്‍കുന്ന ചലച്ചിത്രംകണ്ടു. രണ്ടുപേരും സുഖിച്ചുറ ങ്ങി! നിയമാനുസൃതമായ വിവാഹത്തെക്കുറിച്ച് അപ്പോഴും അവര്‍ തീരുമനിച്ചില്ല.
രാത്രി എട്ട് മണിയായപ്പോള്‍ തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനാല്‍, ഓസെ ജോലി തുടര്‍ന്നില്ല. ആശുപത്രിയില്‍ പോകാന്‍ സഹപ്രവര്‍ത്തകര്‍ ഉപദേശി ച്ചെങ്കിലും പോയില്ല. അയാള്‍ വീടിന്‍റെ മുന്നിലെത്തിയപ്പോള്‍, റോഡരുകില്‍നിന്ന് നിക്കിയും ലുച്ചീനിയും തമ്മില്‍ സംസാരിക്കുന്നത് കണ്ടു. ലുച്ചീനി കടം വാങ്ങിയ തുക തന്നുവെന്ന് നിക്കി പറഞ്ഞു. പിറ്റേന്ന്, ഓസെ അവധിയെടുത്തു. ഡോക്ടറെ ചെ ന്നുകണ്ടു. പരിശോധനകള്‍ പൂര്‍ത്തിയായപ്പോള്‍, ഗുരുതരമാകാവുന്ന രോഗമുണ്ടെ ന്നും സൌഖ്യംപ്രാപിക്കാന്‍ ജീവിതശൈലി മാറ്റണമെന്നും ഡോക്ടര്‍ പറഞ്ഞു. അമിത മായ അദ്ധ്വാനം, ഉറക്കമില്ലായ്മ, ക്രമംകെട്ട ഭക്ഷണരീതി, നിത്യേനയുള്ള മദ്യപാനം, പുകവലി എന്നിവയാണ് രോഗകാരണമെന്നും അവ ഒഴിവാക്കണമെന്നും ഉപദേശിച്ചു. രോഗമുണ്ടെന്ന തിരിച്ചറിവ് ഓസെയെ ഭയപ്പെടുത്തി. ജീവിതത്തെ മധുരമാക്കുന്ന മനോഹരമോഹങ്ങള്‍ മങ്ങി. ആരോഗ്യം വീണ്ടെടുത്ത് സുരക്ഷിതനാവാന്‍, ഗ്യാസ് സ്റ്റേഷനിലെ ജോലി പാതിമനസ്സോടെ അയാള്‍ ഉപേക്ഷിച്ചു.
വരുമാനം കുറഞ്ഞു. ജീവിതച്ചിലവുകള്‍ വര്‍ദ്ധിച്ചു. ഉദ്ദേശ്യങ്ങളും കരുതലുകളും പൊരുത്തക്കേടുകളാല്‍ തെറ്റുന്ന അവസ്ഥ. നല്ലകാര്യങ്ങള്‍ നേടുന്നതിനുള്ള നീക്കം പാതിവഴിയില്‍ നില്‍ക്കുമെന്ന ആശങ്ക. മനസ്സില്‍ വരുന്നത് ആകുലകാര്യങ്ങള്‍. കഷ്ട തകളെ തടയാന്‍ വരുമാനം കൂട്ടണം. അതിന് നിക്കി സഹകരിക്കണം. രണ്ട് പേര്‍ ഒന്നി ച്ചു വസിക്കുമ്പോള്‍ വീട്ട്ചിലവുകള്‍ പങ്കിടണമെന്ന പരസ്പരധാരണയുമുണ്ട്. വരവ് നോക്കാതെ ചിലവാക്കുന്ന സ്വഭാവക്കാരിയാണ്. സമ്പാദനശീലമില്ല. അദ്ധ്വാനിച്ചുണ്ടാ ക്കുന്ന ധനം, തിന്നാനും കുടിക്കാനും ഉപയോഗിക്കാതെ സ്വരൂപിച്ചിട്ട്, ചത്തുപോകു ന്ന കെടുമ്പരേപ്പോലെ ജീവിക്കരുതെന്ന് അവള്‍ പലപ്പോഴുംപറഞ്ഞിട്ടുണ്ട്.
ഒരാളുടെ വരുമാനത്തില്‍ കാര്യങ്ങള്‍ ഒതുങ്ങതായി. അത്താഴത്തിനുമുമ്പ്, രണ്ട്പേ രും റ്റെലിവിഷനില്‍ നോക്കിയിരുന്നപ്പോള്‍ ഓസെ പറഞ്ഞു: “ ഒരുതിട്ടവുമില്ല. ഇങ്ങ നെ മുന്നോട്ടുപോയാല്‍ കടം വാങ്ങേണ്ടിവരും. അങ്ങനെയൊരവസ്ഥ ഉണ്ടാക്കരുത്. ആരോഗ്യം തിരിച്ചുകിട്ടിയാല്‍ വീണ്ടും ഗ്യാസ് സ്റ്റേഷനില്‍ പോകാം. അതുവരെ പി ടിച്ചുനില്ക്കണം. നീ സ്വല്പസഹായം ചെയ്താല്‍ കുഴപ്പംകൂടാതെ കഴിയാം”
നിക്കി പെട്ടെന്ന് ചോദിച്ചു: “ ഞാനെങ്ങനെ സഹായിക്കും. ശമ്പളം എന്‍റെ ചെലവി നുതന്നെ തെകയുന്നില്ല. സ്തീകള്‍ക്ക് എന്തെല്ലാം വേണമെന്നറിഞ്ഞുകൂടെ? “
സൗമ്യതയോടെ ഓസെ പറഞ്ഞു: “ അറിയാം. നിനക്ക് ആഴ്ചതോറും ബ്യൂട്ടീഷനെ കാണണം. ജിമ്മില്‍ പോകണം. നഖം വെട്ടിക്കണം. ചൂത് കളിക്കണം. വസ്ത്രംവാങ്ങ ണം. വിലകൂടിയ പെര്‍ഫ്യും വാങ്ങണം. ദിവസവും മദ്യപിക്കണം. ഉച്ചഭക്ഷണത്തിനും സഞ്ചാരത്തിനും മറ്റുപലകാര്യങ്ങള്‍ക്കും ചിലവാക്കണം.”
ആ വിശദീകരണം നിക്കിയെ ചൊടിപ്പിച്ചു. അവള്‍ ഉറപ്പിച്ചുപറഞ്ഞു. “ ഞാനെന്‍റെ ജീവിതം അഴിച്ചുപണിയാനുദ്ദേശിക്കുന്നില്ല. നിനക്ക് കോടീശ്വരനാകണം. എന്നും ആടിത്തളര്‍ന്നു ഗ്രീസിന്‍റെ നാറ്റവുമായിവരും. ഞാനൊരു പെണ്ണാണെന്ന് കരുതാതെ കൂര്‍ക്കം വലിച്ചുകെടന്നുറങ്ങും. ഒന്നിനും കൊള്ളാത്തവനായി.”
നിക്കിയുടെ വിമര്‍ശനം ഓസെയെ കുപിതനാക്കി. ആയാള്‍ ശബ്ദമുയര്‍ത്തി. “ ജീ വിക്കാനറിയാത്ത നീ പഠിപ്പിക്കണ്ടാ. വരവില്‍ക്കൂടുതല്‍ചെലവ് ചെയ്യാന്‍ നീ ശീലി ച്ചു. വാടകമുഴുവനും ഞാന്‍ കൊടുക്കുന്നു. വീട്ട്‌ചെലവും വഹിക്കുന്നു. നീ ചോദിക്കു മ്പോഴോക്കെ ഞാന്‍ തുക തരണം. നിനക്കൊരു സമ്പാദ്യവുമില്ല. ജോലിയുണ്ടെന്നുക രുതി അഹങ്കരിക്കരുത്. ആര്‍ക്കും ഭാവിയെക്കുറിച്ച് പ്രവചിക്കാനാവില്ല.”
നിക്കിയുടെ ശബ്ദംഉയര്‍ന്നു. കോപത്തോടെപറഞ്ഞു. “നിനക്ക് ഞാനൊരു ഭാരമാ യെന്ന് ഇപ്പോള്‍ മനസ്സിലായി. അടിമയാക്കാന്‍ ശ്രമിക്കണ്ടാ. നമ്മള്‍ ഒന്നിച്ച് താമസിക്കു ന്നുവെങ്കിലും ഭാര്യയും ഭര്‍ത്താവുമല്ലെന്നോര്‍ക്കണം.” അവള്‍ എഴുന്നേറ്റു. കിടക്കമു റിയില്‍ചെന്നു. ബാഗും താക്കോല്‍കൂട്ടവുമെടുത്തു. പുറത്തേക്ക് പോയി!
പ്രശ്നമുള്ള നിശ്ശബ്ദത ഭവനത്തില്‍ നിറഞ്ഞു. ഓസെ അസ്വസ്ഥനായി.” മാനസിക നിഗമനങ്ങള്‍ തെറ്റിയോ? മനോവീര്യം ചോരുന്നു. സമനിലയിലുള്ള വീക്ഷണവും ഗൌരവമുള്ള സഹകരണവും അവള്‍ തരുന്നില്ല. നിര്‍ലോഭമായി പങ്ക് വച്ചതൊന്നും മറന്നുകൂടാ. ഐക്യമാണ് സ്നേഹത്തിന്‍റെ ശക്തിയെന്ന് അവള്‍ക്കറിയാം. എന്നില്‍ സ്നേഹം നട്ടതും വളര്‍ത്തിയതും മറ്റാരുമല്ല. കഷ്ടതമാറ്റാന്‍ കൈത്താങ്ങ് ആവശ്യപ്പെ ട്ടത് കുറ്റമാണോ? പെട്ടെന്ന് കോപിക്കുകയും,സങ്കടപ്പെടുകയും,സാവകാശം തണുക്കു കയും ചെയ്യുന്നതാണ് അവളുടെ മനസ്സ്.” അങ്ങനെ ചിന്തിച്ചുകൊണ്ട് അയാള്‍ മുറ്റത്തി റങ്ങിനിന്നു. ചുറ്റുപാടും നോക്കി. നിക്കിയെ കണ്ടില്ല. അവള്‍ മടങ്ങിയെത്തുമ്പോള്‍ സാന്ത്വനപ്പെടുത്തണമെന്നു വിചാരിച്ചു.
രാവിലെ, ഓസെ ഉണര്‍ന്നു. ജാലകത്തിലൂടെ വെളിയിലേക്കു നോക്കിനിന്നു. നിക്കിയെകണ്ടില്ല. അവളെ വിളിക്കണമെന്നുതോന്നി. വിളിച്ചില്ല. ദുര്‍ബലീകരിക്കുന്ന വികാരങ്ങളോടെ ഡിപ്പോയിലേക്ക് പോയി. ഉച്ചക്ക് മുമ്പ്, നിക്കി വീട്ടില്‍വന്നു. സ്വകാ ര്യസാധനങ്ങള്‍ എടുത്തു കാറില്‍വച്ചു. ലുച്ചീനിയുടെകുടെ അവള്‍ മടങ്ങിപ്പോയി.
ഓസെ ആകാംക്ഷയോടെ നിക്കിയെ അന്വേഷിച്ചു. അവള്‍ അവധിയെടുത്തു എ ന്നുമാത്രം അറിഞ്ഞു. സ്വാര്‍ത്ഥതയിലല്ല, നിഷ്കളങ്കതയിലാണ് തന്‍റെ സ്നേഹമെന്ന്, അവളോടു പറയാന്‍ കൊതിച്ചു. എളിമയോടുകൂടിയ മൃദുസമീപനമാണല്ലോ വേണ്ട ത്. വിശ്വസ്തനായി, സഹിച്ചുനില്കാന്‍ നിശ്ചയിച്ചു.
“ പാകതയോടെ ജീവിച്ചവളാണ് ഞാന്‍. എന്‍റെയെല്ലാം അയാള്‍ക്ക് നല്കി. ഇപ്പോള്‍ എന്നേക്കാള്‍ കൂടുതലായി ധനത്തെ സ്നേഹിക്കുന്നു. സൌമൃയതയില്ലാതെ, എന്‍റെ പോരായ്മ മാത്രംകാണുന്ന മനുഷ്യനായി. ആശ്രയിക്കാനും വിശ്വസിക്കാനും യോഗ്യത യില്ലാത്തവനാണ്. ഞാന്‍ എന്തിനെന്‍റെ ജീവിതം അവന്‍റെ കാലില്‍ കെട്ടിയിടണം? പക്ഷേ, എനിക്കവനെ വെറുക്കാനോ മറക്കാനോ സാധ്യമല്ല.” നിക്കി അങ്ങനെ കരുതി. എന്നാല്‍, അവരുടെ ഇണങ്ങിചേര്‍ന്ന ഹൃദയങ്ങളുടെ ആഴങ്ങളില്‍ കടന്നുചെന്നത്, പരസ്പരഭിന്നങ്ങളായ നിത്യതാല്പര്യങ്ങളാണെന്ന വസ്തുത രണ്ടുപേരും മനസ്സിലാക്കിയി ല്ല. അത് സ്നേഹത്തിന്‍റെ നേരിട്ടുള്ള ലംഘനമായി. ഉറച്ച വിശ്വസ്ഥതയുടെ വേരുകളെ ഇളക്കി. നീതിയുള്ള നിഷ്പക്ഷവീക്ഷണം മറച്ചു. ഐക്യത്തിന്‍റെ പ്രത്യാശയില്ലാത്തൊര വസ്ഥ. ഓസെയെ മുന്‍ നിഴലാക്കിയ അവളുടെ സേനഹം വേദനിച്ചു!
പുനരൈക്യത്തിനുവേണ്ടിയുള്ള പ്രത്യാശയും സഹകരണത്തിനായുണ്ടാകേണ്ട ക്ഷമയും മുറിഞ്ഞു. മാനസികമത്സരം വര്‍ദ്ധിച്ചു. പിന്നെയും ഒരുമാസം കൊഴിഞ്ഞു. വീണ്ടും നിക്കി ജോലിയില്‍ പ്രവേശിച്ചു. അപ്പോഴും, അവള്‍ വിളിച്ചില്ല. “ എന്നെ അവ ള്‍ പരീക്ഷിക്കുന്നു. എന്നെ മാത്രം സ്നേഹിച്ചവള്‍ക്ക് അതിന് മനസ്സൊരുക്കമുണ്ടായ ല്ലോ. അവള്‍ക്കുമുണ്ടോ ദുരൂപദേശകര്‍.” ഓസെ സംശയിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധിയില്‍ പ്രതീക്ഷകള്‍ അറ്റുപോകുന്നു. വീണ്ടും, പ്രബുദ്ധമനസ്സില്‍ മൂര്‍ച്ചയുള്ള വെറുപ്പ്. മുന്നില്‍ സങ്കടകരമായ സാഹചര്യം . അവളെ കാണരുതെന്ന് അഭിമാനം വിലക്കി. അപ്പോഴും സ്വയംപറഞ്ഞു.” എന്‍റെ നിക്കി കരുണയുള്ളവളാണ്. പിണക്കംമാറ്റി മടങ്ങിവരും.”വീണ്ടും ഒരുമാസം കൂടി പിന്നിലായതോടെ, ഓസെയുടെ ശുഭപ്രതീക്ഷയും മങ്ങി. മനസ്സിലും പ്രവര്‍ത്തിയിലും ഒട്ടും ഉത്സാഹമില്ല. നിക്കിയെ നേരില്‍കണ്ടു സംസാരിക്കാന്‍ പെട്ടെന്നൊരുപ്രചോദനം.
നിയമാനുസൃതവിവാഹത്തിനു വെളിയില്‍, നാല് വര്‍ഷത്തോളം നയിച്ച പുളക പ്രദമായ പ്രണയജീവിതത്തിലെ പ്രസാദരംഗങ്ങള്‍ ഓസെയുടെ മനസ്സില്‍ തെളിഞ്ഞു. ഊഷ്മളസൗഹൃദത്തിന്‍റെ പൂര്‍ണ്ണതയില്‍, നിക്കി നല്കിയ വിശ്വസ്ഥവാഗ്ദാനങ്ങള്‍ ഓര്‍മ്മി ച്ചു. സഹപ്രവര്‍ത്തകന്‍റെ കൂടെ അവള്‍ താമസിക്കുന്നുവെന്ന് അറിഞ്ഞു. സ്തബ്ധനായി. ശിക്ഷിക്കപ്പെട്ടവനായി. നിക്കിയുടെ പുതുവേഴ്ച് പരസ്യമായൊരു വെല്ലുവിളിയും ക്രൂ രമായ പ്രതികാരവുമാണെന്ന ധാരണ. എന്നിട്ടും, അവളെ നിത്യശത്രുവായി കാണാ നോ മനസ്സില്‍നിന്നും മാറ്റാനോ കഴിഞ്ഞില്ല. ദുഖവും നിരാശയും ബലഹീനനാക്കി!
“ അനുഭവങ്ങള്‍ പേക്കിനാക്കളായിരുന്നുവെന്നു കരുതണോ? അവളുടെ ഇമ്പമു ള്ള അധിനിവേശ ശക്തി എന്നെ കീഴടക്കി. മറ്റാര്‍ക്കും കൊടുക്കാഞ്ഞ ആത്മാവിന്‍റെ ആദ്യസ്നേഹവും അവളെടുത്തു. ജീവനും ജീവിതവും ഞാന്‍ നല്‍കി. എന്നിട്ടും, അ വളുടെ ഹൃദയരഹസ്യം കാണാന്‍ എനിക്ക് കഴിഞ്ഞില്ല.”അങ്ങനെ ഓസെ വിചാരിച്ചു. തന്‍റെ സ്നേഹവിശ്വാസങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന, വെന്തെരിക്കുന്ന ചിന്ത. പരമാര്‍ ത്ഥതയില്‍ കരുണയുടെ വിളക്ക് തെളിഞ്ഞു നില്ക്കുന്നു. ആശ്വാസത്തിനുവേണ്ടിയു ള്ള അന്വേഷിണം. അപ്പോഴും, വേദനയോടെ ഓസെ സ്വയം പറഞ്ഞു: “ അവളെ നശി പ്പിക്കരുത്. ഒട്ടും നോവിക്കയുമരുത്. അവള്‍ സന്തോഷത്തോടെ ജീവിക്കട്ടെ.”
പെട്ടെന്ന് അയാളുടെ വിചാരങ്ങള്‍ തെന്നിമാറി. നിന്ദയുടെ ക്രൂരമായ അടികൊണ്ട മനസ്സില്‍ കോപവും ക്രോധവും തിളച്ചുപൊന്തി. മരിച്ചുവീഴുന്നതിനു മുമ്പ്, ലക്ഷ്യം തെറ്റിയാലും ഇല്ലെങ്കിലും, ഒരു കാര്യം ചെയ്യണമെന്ന് തീരുമാനിച്ചു. അരുതെന്ന് മനസാക്ഷി വീണ്ടും വീണ്ടും വിലക്കി. എന്നിട്ടും, ഇറ്റ് കണ്ണീര്‍ കാണുവാനുള്ള ഉഗ്രമായ തൃഷ്ണ. അന്നോളം ഉറച്ചുനിന്ന ധാര്‍മ്മികബോധം ഇളകി. പകയുടെ പുകച്ചില്‍. മനനേ ന്ദ്രിയം മൂകമായി. കയ്യിലിരുന്ന ആയുധം കരുതലോടെ പ്രയോഗിച്ചു. കാത്തിരുന്നു.
ആകാംക്ഷയുടെ രണ്ട് മാസം ഇഴഞ്ഞു നീങ്ങി. വ്യാജരേഖ ചമച്ചു തൊഴിലുടമയെ തെറ്റിദ്ധരിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തുവെന്ന കുറ്റം ചുമത്തി, നിക്കിയെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു!
_______________________