പുതിയ തലക്കഷണം -
ഡോ. വൽസമ്മയെ കിട്ടി. 28 വർഷത്തിനു ശേഷം..
ഡോ. കുഞ്ഞമ്മ ജോർജ്ജിന്റെ അനുഭവക്കുറിപ്പിന് ഉടൻ പ്രതിഫലം!
എഴുത്തിൽ പരാമർശിച്ച ഡോ.വൽസമ്മയെ കണ്ടെത്തി.
സുഹൃത്തായ ഡോ. മാത്യു. എം.സി.ആണ് ഇ - മലയാളിയുടെ ലിങ്ക് ഡോ. വൽസമ്മയ്ക്ക് അയച്ചു കൊടുത്തത്. 92-94 കാലഘട്ടത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ PG ആയിരുന്ന അനസ്തറ്റിസ്റ്റ് ഡോ. വൽസമ്മ ദുബായിൽ നിന്നും ഡോ. കുഞ്ഞമ്മയെ ഫോണിൽ വിളിച്ച് 45 മിനിട്ടോളം സംസാരിച്ചു. അന്ന് വിദേശത്ത് പോകുകയാണെന്ന് പറഞ്ഞ് വരുമ്പോൾ എന്തു കൊണ്ടുവരണം എന്ന ചോദ്യത്തിന് റീച്ചാർജ്ജബിൾ ടോർച്ച് എന്നല്ല, എമർജൻസി ലാമ്പ് എന്നാണ് താൻ പറഞ്ഞതെന്നാണ് വൽസമ്മ ഓർക്കുന്നതെന്നും അത് എന്തായാലും ഒരു ദിവസം പോലുമെടുക്കാതെ മണിക്കൂറുകൾക്കകം വൽസമ്മയെ കിട്ടിയല്ലോ എന്ന സന്തോഷമാണ് തന്റെ അൽഭുതമെന്ന് ഡോ. കുഞ്ഞമ്മ പറഞ്ഞു.
രാവിലത്തെ കുറിപ്പിലേക്ക്...
മെഡിക്കൽ ഡയറി- 1
നിങ്ങൾ എന്നെങ്കിലും അത്യാവശ്യം പ്രമാണിച്ച് stair case നെ അവഗണിച്ച് ഒരു ലിഫ്റ്റിൽ ചാടി കയറിയിട്ടുണ്ടോ ?
അതൊരിടത്തും നിൽക്കാതെ ഇങ്ങനെ മേൽപ്പോട്ടും കിഴ്പ്പോട്ടും ഓടിക്കളിച്ചിട്ടുണ്ടോ?
ഉണ്ടെങ്കിൽ അറിയാം ഞാനീ വിവരിക്കാൻ പോകുന്ന സംഭവത്തിന്റെ ഗൗരവം
.
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ഡേറ്റിനും ഡേയ്ക്കുമൊന്നും വലിയ പ്രസക്തിയില്ല എന്നാലും. ഉച്ചയൂണിനു ടിഫിൻ ബോക്സിൽ നോൺ വെജ് ഒന്നും കണ്ടില്ല, അതിനു പ്രസക്തി ഉണ്ട്, കാരണം ഞാനൊരു പക്കാ നോൺ വെജ് ആണല്ലോ. ഉണ്ടിട്ടൊന്നു ചായാമെന്നു വിചാരിച്ചതിൽ ആരും ദോഷം കാണരുത് പ്ലീസ്.
എനിക്കന്നു ട്വീന്റിഫോർ ഔർ അനേസ്തെഷ്യ ഡ്യൂട്ടി ആണ്. സഹ ഡ്യൂട്ടിക്കാരി, വത്സമ്മ എന്ന സീനിയർ PG .
ഇതിനു നല്ല പ്രസക്തി ഉണ്ട്. ഒരു അനേസ്തെഷ്യ ഡ്യൂട്ടി MO അങ്ങിനെ ഉണ്ടിട്ടു ചായാമെന്നു മോഹിക്കരുത്. എപ്പോൾ വേണേൽ എന്തു വേണേൽ ഓടി വരാം.! നടുവൊന്നു നൂർത്തിയില്ല , അതാ വന്നു ലേബർ റൂമിൽ നിന്നും ഒരു എമർജൻസി കാൾ. ഉടൻ വരണം, എമർജൻസി LSCS for കോർഡ് പ്രൊലാപ്സ്.
മലയാളത്തിൽ അങ്ങു പറയട്ടയോ?
കുഞ്ഞിന്റെ പൊക്കിൾ കൊടി vagina യിൽ കൂടി താഴേക്കു വീണിരിക്കുന്നു.
സമയം കഴിയും തോറും കുഞ്ഞിന്റെ ജീവന് ഭീഷണി കൂടിവരും . ഞങ്ങൾ എമർജൻസി OT യിൽ ഡ്യൂട്ടി റൂമിൽ. Gynaec ഓപ്പറേഷൻ തീയേറ്റർ അപ്പുറത്തെ ബിൽഡിംഗിൽ പത്താം വാർഡിന്റെ അറ്റത്ത് . നിങ്ങളിൽ ചിലർക്കെങ്കിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ ഈ ജ്യോഗ്രഫി പിടികിട്ടിക്കാണും. "വാ ഓട് വത്സമ്മേ, CS". ഞാൻ വത്സമ്മയെ അലെർട് ചെയ്തു, സ്പ്രിംഗ് പോലെ കോട്ടിൽ നിന്നും ചാടി എഴുന്നേറ്റു. നാലുകാലും പറിച്ച് എമർജൻസി കോംപ്ലക്സിന്റെ കോറിഡോർ വഴി ലിഫ്റ്റ് പിടിക്കാൻ അപ്പുറത്തെ ബിൽഡിങ്ങിന്റെ ലിഫ്റ്റ് ഏരിയയയിലേക്ക്.
ലിഫ്റ്റ് റെഡി, No ലിഫ്റ്റ് ഓപ്പറേറ്റർ. എന്തു ലിഫ്റ്റ് ഓപ്പറേറ്റർ, ഞങ്ങൾ തന്നെ മിച്ചം. ലിഫ്റ്റ് ബട്ടൺ രണ്ടാം നിലയിലേക്കുള്ളത് പ്രെസ്സ് ചെയ്തു. ഹാവൂ ഞങ്ങൾ ഒന്നു നിശ്വസിച്ചു. ഇനി വേഗം gynaec OT യിൽ എത്താം. വാണം വിട്ടതുപോലെ ലിഫ്റ്റ് പൊങ്ങി. ഞങ്ങൾ സെക്കന്റ് ഫ്ലോർ ഇറങ്ങാൻ കാലു നീട്ടി നിന്നു. എവിടെ!!
വന്ന സ്പീഡിൽ ലിഫ്റ്റ് താഴേക്ക്.!!ഈശ്വരാ പണി കിട്ടിയോ?
അടുത്ത പ്രാവശ്യം നിന്നേക്കും എന്ന് ഞങ്ങൾ.
Hopefully എന്നു ഞാൻ ആഡ് ചെയ്യുന്നു.
നാലഞ്ച് തവണ അനുസരണകെട്ട ലിഫ്റ്റ് ഇതു റിപീറ്റ് ചെയ്തു. പത്തിരുപതു കൊല്ലം മുൻപത്തെ കാര്യമാ, നോ മൊബൈൽ ഫോൺ or എനി ഫോൺ.. ഞങ്ങൾ ഉച്ചത്തിൽ കൂവുകയും ഗ്രില്ലിൽ ആഞ്ഞാഞ്ഞിടിയ്ക്കുകയും ചെയ്തു. ഗോൾഡൻ മിനിറ്റ്സ് ഓരോന്നായി അടർന്നു വീഴുന്നു. ദൈവമേ കുഞ്ഞിനും, തള്ളയ്ക്കും ഒന്നും വരുത്തരുതേ .. ഞാൻ നെഞ്ചുരുകി...
ഫൈവ് മിനിറ്റ്സ് ആരോ ഞങ്ങളുടെ വിവിധങ്ങളായ ശബ്ദം കേട്ടു. എങ്ങനെയൊക്കെയോ ഞങ്ങളെ പുറത്തു ചാടിച്ചു. വീണ്ടും ഓട്ടം. ഒരു വാർഡും, കോറി ഡോറും ഓടിതീർത്ത് gynaec OT യിൽ. വിതിൻ നോ ടൈം we fit ഇന്റു ഔർ തിയേറ്റർ ഡ്രസ്സ്. അതു നിർബന്ധമാ. Obstetrician എന്റെ നേരെ നോക്കി ആശ്വസിച്ചു. കോർഡ് പൾസ് ഉണ്ടോ ..?
ഞാൻ അമ്മയുടെ vagina യിൽ കയ്യിട്ടു നിൽക്കുന്ന gynaec പിജി യോടു ചോദിച്ചു. (പൊക്കിൾ കൊടി മേലേക്ക് തള്ളി വച്ച് ഇനിയും താഴേക്കു ഊർന്നു വീഴാതിരിക്കാൻ ഉള്ള പ്രക്രിയ )
സംശയം ആണു മാഡം..
ഞാൻ പറഞ്ഞു with in two മിനിറ്റ്സ് ഐ വിൽ induce the patient. ഒരു quick PAC. നോ cough, നോ dentures.ഫാസ്റ്റിംഗ് സിൻസ് ലാസ്റ്റ് ഫോർ hours ലഞ്ചിനു നാലു സ്പൂൺ കഞ്ഞി. ഫീഡിങ് ഹിസ്റ്ററി നോട് ബാഡ്...Can വെന്റിലേറ്റ് ആൻഡ് intubate . Rapid sequence induction, നോ വെന്റിലേഷൻ before ഇന്റുബേഷൻ. വത്സമ്മ ഫസ്റ്റ് attempt നു തന്നെ endotrachial tube trachea യിൽ ഇട്ടു. തുടങ്ങിക്കോളൂ ... ഞാൻ obstetrician നെ അലെർട് ചെയ്തു.
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ത്രീ മിനിറ്റ്സ് ബേബി ഔട്ട്.
Cried
ചിൽച്ചിൽ. ..
വൗ.. ഞാൻ തല കുടഞ്ഞു...
പാവം gynaec പിജി vagina യിൽ നിന്നു മെല്ലെ അവരുടെ ഫിസ്റ്റ് വെളിയിലാക്കി. അതു നീലിച്ചിരുന്നു, ചെറുതായി വിറയ്ക്കുന്നും ഉണ്ടായിരുന്നു. ഞാൻ പറഞ്ഞു.. സാരമില്ല, കൈ കഴുകി താഴേക്കു തടവു.. എന്തായാലും കുഞ്ഞു കരഞ്ഞൂലോ ... നമുക്കതു മതി....
ഇനി പറയൂ, ഒരത്യാവശ്യത്തിന് പോലും ലിഫ്റ്റ് ഓപ്പറേറ്റർ ഇല്ലാത്ത ഈ യന്ത്രത്തിൽ ഞാൻ കയറില്ല. നിങ്ങളോ?
തിരിച്ചു പോകുമ്പോൾ വത്സമ്മ എന്നോടു പറഞ്ഞു,
ഞാൻ exam കഴിഞ്ഞാൽ foreign പോകുന്നു. വരുമ്പോൾ മാഡത്തിന് എന്താണ് വേണ്ടത്.
പോയിട്ടല്ലേ .. ഞാൻ സംശയം പറഞ്ഞു.
അല്ല മാഡം എല്ലാം റെഡിയാ.
എങ്കിൽ എനിക്കൊരു rechargeable torch light കൊണ്ടു വന്നാൽ മതി..
വത്സമ്മ സമ്മതിച്ചു. വത്സമ്മ ഒരു സർവീസ് പിജി ആയിരുന്നു. നല്ലൊരു കുട്ടി. ഇത്തിരി പൊക്കംകൂടിയിട്ട് ഇരുനിറത്തിൽ. വത്സമ്മ foreign പോയി. പക്ഷെ ഞങ്ങൾ പിന്നെ ഒരിക്കലും കണ്ടിട്ടില്ല. ലോകത്തിൽ എവിടെയിരുന്നെങ്കിലും വത്സമ്മ ഇതു വായിച്ചാൽ ഞാനിപ്പോഴും ആ ടോർച് ചോദിക്കുന്നു.
വെറുതെ പറഞ്ഞതാട്ടോ. എനിക്കൊന്നു കണ്ടാൽ മതി.
പലരും പറയുന്നു എന്നോട് , മെഡിക്കൽ dairy എഴുതുവാൻ. ഇപ്പൊ കണ്ടോ. ഇതൊരുതരം colloquial മംഗ്ലീഷ് പോലെ..... എനിക്കിഷ്ടമായില്ല. പക്ഷെ സംഗതി എളുപ്പമാ കേട്ടോ.. ബൈ... ഫോർ നൗ ..
Dr. Kunjamma George