Image

അമ്മ (മേരി  ജോർജ് നെടുങ്കല്ലേൽ)

Published on 08 May, 2022
അമ്മ (മേരി  ജോർജ് നെടുങ്കല്ലേൽ)

(അമ്മയുടെ ഓർമ്മയ്ക്കായി അമ്മയുടെ കവിത).

അമ്മയെന്ന  രണ്ടക്ഷരം

മർത്യമനസ്സിൽ മായാത്ത മുന്ദ്ര

അമ്മതൻ സ്നേഹമെന്തന്നറിയാത്ത

കുഞ്ഞിന് ജീവിതം ദുസ്സഹമെന്നറിഞ്ഞാലും

ജീവിതമാം പാതയിൽ വിജയം വരിക്കാൻ

അമ്മതൻ സൽമന്ദ്രം  കേട്ടെ കഴിയൂ

അമ്മതൻ വഴികൾ മക്കൾക്ക്

സൽപ്പാതയായിടും

സൽവൃത്തയായൊരമ്മക്കു

മാത്രമേ പാരിൽ നല്ലവരാം

മക്കളെ വാർത്തെടുക്കാൻ

കഴിയൂ എന്നറിഞ്ഞാലും നാം.

ഡോ. ആനി പോളിന്റെ  അമ്മ,മേരി  ജോർജ് നെടുങ്കല്ലേലിന്റെ    "പ്രത്യാശയുടെ  ജ്വാല മുഖം"  എന്ന അവരുടെ കവിതാസമാഹാരത്തിൽ നിന്ന്. ആദ്യത്തെ ചരമ വാർഷി കത്തിൽ (നവംബർ 2009 )  പ്രസിദ്ധീകരിച്ച താണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക