കെ റയിലിന്റെ ശവപ്പെട്ടിക്ക് അവസാനത്തെ ആണിയടിച്ച് അന്ത്യശുശ്രൂഷ നല്‍കി കുഴിച്ചുമൂടാന്‍ തൃക്കാക്കര ജനം ഒരുങ്ങികഴിഞ്ഞു. തൃക്കാക്കരയില്‍ തപസ്സ് ചെയ്ത് മന്ത്രിപുംഗവന്‍മാര്‍ അടവുകള്‍ പലതും പയറ്റിയിട്ടും പണി പാലും വെള്ളത്തില്‍ കിട്ടിയിരിക്കുന്നു. അമേരിക്കയില്‍ നിന്നും സുഖവാസം കഴിഞ്ഞ് രാജകുമാരന്‍ അരയന്നങ്ങളുമായി വന്നിറങ്ങിയിട്ടും തോഴിമാര്‍ ചതിച്ചുവെന്നു പറയാം. പാലങ്ങളെല്ലാം വെള്ളത്തിലൊഴുകുന്ന കാഴ്ചയാണ് ഇഷ്ടനു കണ്‍കുളിര്‍ക്കെ കാണാന്‍ കഴിഞ്ഞത്.
തിരുതയെ വലയെറിഞ്ഞു പിടിച്ചിട്ടും വലകീറിയതല്ലാതെ ഒരു ഊപ്പയെ പോലും കിട്ടിയില്ലെന്നു പറയുമ്പോള്‍ ഇതിലും ഭേദം തുങ്ങിമരണമല്ലേ എന്ന് അറിയാതെ ജനം ചോദിച്ചുപോകുന്നതില്‍ അതിശയോക്തി ഇല്ലാതില്ല.
1987ല്‍ ജപ്പാനില്‍ കബറടങ്ങിയ കെ റയില്‍ എന്ന ശവത്തിന് ജീവന്‍ നല്‍കി കേരളത്തില്‍ കൊണ്ടു വന്നു് പള്ള വീര്‍പ്പിക്കാമെന്നു നിനച്ച മാന്യന്‍ മാര്‍ക്കെല്ലാം തികച്ചും പറ്റിയത് അമളി തന്നെ. അടവുകള്‍ പലതും പയറ്റി വര്‍ഗ്ഗീയ വിഷ മിറക്കിച്ച് പൂഞ്ഞാറിലെ കുട്ടികുരങ്ങനെ ക്കൊണ്ട് പലതും ചെയ്യിപ്പിച്ച് വാടിയ താമരക്ക് വെള്ള മൊഴിച്ച് വളര്‍ത്താമെന്ന് കരുതിയ തിരുമണ്ടന്‍മാര്‍ക്ക് ഒറ്റാലില്‍ കിടന്നതും പോയി തെക്കു നിന്നു വന്നതും പോയതു മാത്രമല്ല അണ്ടി കളഞ്ഞ അണ്ണാനെ പോലെഅലറികരയുന്നു ണ്ടാകാം. ഭൂരിപക്ഷം കുറഞ്ഞതു മാത്രമല്ല കെട്ടിവച്ച കാശും പോയത് നാണക്കേടായത് മിച്ചം. വാടിയ താമര ഇനിയും കിളിര്‍ക്കുമോ യെന്ന അവസാന പരിശ്രമവും വിജയിച്ചില്ലെന്നു മാത്രമല്ല കരിഞ്ഞ താമര കയത്തിലേക്കു കൂപ്പു കുത്തി യെന്നും പറയാം. ഇനി ഒരങ്കത്തിന് ബാല്യമുണ്ടോയെന്ന് തോന്നുന്നുമില്ല. ചിലമുതുകാള പശുവിനെ മെനക്കെടുത്തിക്കുന്ന തുപോലെയാണ് ഇവരുടെ കളികള്‍ . ജയിക്കണമെന്ന് ഇവര്‍ക്ക്ഒരു വിശ്വാസവുമില്ല . കുറച്ച് ചിക്‌ളി അടിച്ച് കേന്ദ്രത്തില്‍ നിന്നും മാറ്റി സുഖിച്ചു ജീവിക്കണം എന്നു മാത്രമാണ് ഇവരുടെ ഉദ്ദേശം. തോല്‍വിയെക്കുറിച്ച് എന്തു പറയുന്നുവെന്ന് ഇവരുടെ സ്ഥാനാര്‍ത്ഥി യോട് ചോദിച്ചപ്പോള്‍ സന്തോഷം കൊണ്ട് പല്ലിളിച്ചു കാണിക്കുന്നതാണ് കണ്ടത്. അതിന്റെ അര്‍ത്ഥം മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ ദുഃഖം കാണണമെന്നല്ലേ?
കോമഡിവീരന്‍ തോറ്റതിനാണ് ഇവരുടെ പല്ലിളികള്‍ . നല്ലൊരു ഡോക്ടറെ വിളിച്ച് നാണം കെടുത്തി യെന്നു മാത്രമല്ല കുറുക്കനെ നീലംമുക്കി രാജാവാക്കാന്‍ ശ്രമിച്ചു വെന്നും പറയാം. നീല പലതും ജനം കണ്ടുവെന്നത് സത്യമല്ലെങ്കില്‍കൂടി ദാമ്പത്യം കൂടി തകരുന്ന മട്ടിലേക്കാണ് വീട്ടിലേക്കുള്ള മടക്കയാത്ര. ഇനി അവിടെ ബോംബ് പൊട്ടുമോയെന്നു കണ്ടറിയാം .
പ്രസ്ഥാനത്തിനു വേണ്ടി കൊടി പിടിച്ചവനും പോസ്റ്റ് ഒട്ടിച്ച് അഹോരാത്രം പാര്‍ട്ടിക്കു വേണ്ടി പണിയെടു ത്തവനും സീറ്റു നല്‍കാതെ കുത്തകമുതലാളിമാരെ പൊക്കി ക്കൊണ്ടു നടക്കുന്നതാണ് ഇവരുടെ ദയനീയ പരാജയം. വികസനംഎന്ന് പറയുന്നത് കെ റയില്‍മാത്രമായി ചുരുങ്ങുമ്പോള്‍ കാര്‍ഷിക വ്യവസായങ്ങള്‍ക്കും കയര്‍ വ്യവസായ ത്തിനും കശുവണ്ടി വ്യവസായത്തിനും തിരശ്ശീലയിട്ടു കൊണ്ട് കള്ളുപ്രസ്ഥാനം വളര്‍ത്തു ന്നതാണോ വികസനം . പ്രവാസികളുടെ കാര്യം പണ്ടാരമടക്കി തീര്‍ത്തു മുണ്ടക്കോലു വെച്ചു . അവരുടെ പണം കൊണ്ടാണ് കേരളത്തിന്‍ ചക്രം ഇന്നു തിരിയുന്നത് എന്നിട്ടും അവര്‍ക്ക് ഇന്നും ആനുകൂല്യങ്ങളൊന്നുമില്ല . കൊറോണസമയത്ത് അവനെ സ്വഗൃഹത്തില്‍ പോലും കയറാന്‍ അനുവദിക്കാതെ നെട്ടോട്ട മോടിച്ച് രണ്ടാം കെട്ടിലെ മക്കളാക്കി അവഗണിച്ചു തള്ളി . ഒരു പെട്ടിക്കട പോലും തുടങ്ങിയാല്‍ കൊടി പൊക്കി പൂട്ടിക്കുക ' കൊടി പിടിച്ച് ഫാക്ടറികള്ളല്ലാം പൂട്ടിച്ച് നശിപ്പിച്ചു കേരളം ' കിറ്റെക്‌സ് സാബുവിനെ നശിപ്പിക്കാന്‍ പല പണിയും നോക്കിയെങ്കിലും അദ്ദേഹത്തിന്റെ വളയാത്ത നട്ടെല്ലിനു മുന്നില്‍ അവര്‍ മുട്ടുകുത്തി. കേരള ജനതയെ അദ്ദേഹം നേര്‍വഴിയില്‍ നയിക്കുമെന്നതില്‍ തര്‍ക്കമില്ല' .
ഇന്നു പാലങ്ങളെല്ലാം തകര്‍ന്നു വീണു കൊണ്ടിരിക്കുന്ന ദുരവസ്ഥയാണ് . കമ്പൂട്ടര്‍ വേണ്ട കൊയ്ത്ത് യന്ത്രം വേണ്ട ട്രാക്ടര്‍ വേണ്ട നോക്കു കൂലി മാത്രം മതിയെന്നു ചൊല്ലി കേരളത്തെ ചോരക്കളമാക്കി തല വെട്ടും കൈവെട്ടും നിത്യമാക്കി അഴിമതിയുടെ കൂത്തര ങ്ങാക്കി കേരളം ഭീകരതയുടെ നാടാക്കി മാറ്റി വിദേശി കളെപ്പോലും ഭയചികതരാക്കി ടൂറിസം മേഖല കൂടി സ്തംഭിപ്പിപ്പി ക്കുന്നു ബന്ദും ഹര്‍ത്താലും നിത്യവും മനുഷ്യനെ ഭാന്തനാക്കി ഗതാഗതം നിലപ്പിക്കുന്നു ചുരുക്കം പറഞ്ഞാല്‍ കേരളം കുട്ടി ച്ചോറാക്കി രസിക്കുന്നു. പി. എസ്സി നിയമനങ്ങള്‍ കാറ്റില്‍ പ്പറത്തി സ്വന്തം പാര്‍ട്ടി ക്കാരെ തിരുകി ക്കയറ്റി ഖജനാവു കൊള്ള യടിക്കുന്നു . ജനിക്കുന്ന ശിശു വിനു പോലും ഒരു ലക്ഷം കടമാക്കി കേരളത്തെ ശ്രീലങ്ക യാക്കി അവസാനം ഉടുതുണി മാത്ര മാക്കുമെ ന്നതില്‍ സംശയ മില്ല . കോണ്‍ഗ്രസ്സും കണക്കുതന്നെ തമ്മില്‍ ഭേദം തൊമ്മനെ ന്നു പറയാം . കേരളം മാറി മാറി ഭരിച്ച് ഇവര്‍ ഇന്നു പരസ്പരം പകപോക്കി ജനങ്ങളുടെ നികുതി പണം കൊള്ള യടിച്ചു തുലക്കുന്നു . സ്ത്രീകള്‍ക്കു പകല്‍ പോലും ഇറങ്ങി നടക്കാന്‍ പറ്റാത്ത നാടായി കേരളം അധപ്പതിച്ചു കഴിഞ്ഞു . കോണ്‍ഗ്രസ്സിന്റെ കാലവും കഴിഞ്ഞിരിക്കുന്നു. തമ്മില്‍ തല്ലി ആ പാര്‍ട്ടിയും നശിച്ചു കഴിഞ്ഞിരിക്കുന്നു . ഇനി ഒരു മൂന്നാം മുന്നണി യുടെ ആവശ്യകത ഏറി വന്നിരിക്കുന്നു. ബി.ജെ.പിയെ ഒരു മൂന്നാം മുന്നണി യായി കണക്കാക്കുന്നില്ല . അത് വെറു മൊരു വര്‍ഗ്ഗിയ വിഷം ചീറ്റുന്ന പാമ്പു കൂട്ടങ്ങള്‍ മാത്രം. അവറ്റകള്‍ക്ക് കേരളമണ്ണില്‍ ഒരിക്കലും ജീവനുണ്ടാവുകയില്ല. ആയതിനാല്‍ മുന്‍പ് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കൂലം കഷമായി ചിന്തിച്ച് ഒരു പുതിയ നന്‍മ നിറഞ്ഞ മുന്നണി കേരളത്തില്‍ വേരോടിയെങ്കില്‍ മാത്രമെ ഇനി കേരളം രക്ഷ പ്രാപിക്കുവാന്‍ സാധിക്കയുള്ളു .
വൃദ്ധന്‍മാരുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് തരം താണിരിക്കുന്നു. ഉമ്മന്‍ ചാണ്ടി ' എ.കെ. ആന്റണി, കെസി ജോസഫ് മുതലായ വൃദ്ധന്‍മാര്‍ അധികാരങ്ങള്‍ ഒഴിഞ്ഞ് പുറമെ നിന്നു പാര്‍ട്ടിയെ നയിക്കുന്ന തായിരിക്കും നല്ലത്. അറുപത്തഞ്ചു കഴിഞ്ഞവര്‍ സ്ഥാനമാന ങ്ങള്‍ യുവജനങ്ങള്‍ക്കു നല്‍കി പാര്‍ട്ടിയെ നയിക്കുകയാ ണെങ്കില്‍ ചിലപ്പോള്‍ കോണ്‍ഗ്രസ്സ് രക്ഷപെട്ടേക്കാം . എങ്കിലും ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥയില്‍ പുതിയ ഒരു മുന്നണി രൂപാന്ത രപ്പെടട്ടെ അതിനുള്ള വിത്തുകള്‍ വാരി വിതരട്ടെ . അങ്ങനെ കേരളം വീണ്ടും മാവേലി യുടെ നാടായി മാറട്ടെ
മോന്‍സി കൊടുമണ്‍