അപ്പനൊരനുഗ്രഹം, മക്കള്‍ തന്‍ അഹങ്കാരം,
അപ്പന്‍ തന്നുള്ളിലെ വാത്സല്യമേറിടും.
അപ്പന്‍ പറയുന്നതൊക്കെയും നന്മയ്ക്കായ്
നന്മയല്ലാതൊന്നും ഉള്ളിലില്ലപ്പന്.
അപ്പനൊരല്പം കടന്നുപറഞ്ഞാലും,
ഉള്ളത്തിലിട്ടു നടക്കല്ലേ നിങ്ങള്‍
അപ്പന്റെ ശാസന നേര്‍വഴിക്കുള്ളത്.
അപ്പന്‍ തന്‍ വാത്സല്യമവര്‍ണ്ണനീയം.
അപ്പനില്ലാത്തവന്‍, തന്തയില്ലാത്തവന്‍,
പൊള്ളുന്ന വേദന എത്ര ദയനീയം!
അപ്പനെ കാത്തുകാത്തിരിക്കും മക്കള്‍, വഴിക്കണ്ണുമായ്
ഓര്‍ക്കുക മക്കളേ അപ്പന്‍ തന്‍ സ്‌നേഹം
എത്തിയാ കുഞ്ഞിപ്പൊതിയുമായപ്പന്‍,
ഓടിക്കിതച്ചു ചാരത്തണഞ്ഞിടും,
അപ്പന്റനുഗ്രഹം ഒപ്പമായ്ക്കൂട്ടുക.
നിങ്ങളെ നിങ്ങളായ് തീര്‍ത്തൊരീയപ്പനെ,
വേദനപ്പിക്കല്ലേ ജീവിതകാലത്തില്‍!
അപ്പന്റെ തോളിലുറങ്ങിയ നാളുകള്‍
കൈപിടിച്ചപ്പന്‍ നടത്തിയ വേളകള്‍
മറന്നിടല്ലേ ഈ ജീവിതവേളയില്‍
നീയും ഒരുനാള്‍ അപ്പനെന്നോര്‍ക്കുക.
ഉള്ളിന്റെ ഉള്ളിലാണപ്പന്‍ തന്‍ സ്‌നേഹം,
ഓര്‍ക്കുക നിന്നപ്പന്‍ അമ്മയ്ക്കു തുല്യമായ്,
പങ്കിട്ട സ്‌നേഹത്തിന്‍ വല്ലരിയല്ലോ നീ!
read more: https://emalayalee.com/writer/206