വ്യസനങ്ങളുടെ ഒരു നദി
പ്രക്ഷുബ്ധമായ
സാഗരത്തിലേക്ക്
ഒഴുകിപ്പടർന്നു..
നനഞ്ഞ സ്വപ്നങ്ങളുമായി
ഒരു ഏകാകിനി കടന്നു പോയി..
മധ്യാഹ്നം..
വൃശ്ചിക വെയിൽ വരയ്ക്കുന്ന ലിപികൾ,
പുതിയ കല്പനകൾ..
പക്ഷിമൊഴിയുമായി ഒരു തെന്നൽ. .
ചിറകാർന്ന സ്വപ്നങ്ങളുടെ ഗാഢാശ്ലേഷം..
ഇപ്പോൾ ഭൂപടത്തിൽ
റൂമിയുടെ കവിതകൾ മാത്രം
പ്രണയജീവിതത്തിൻ്റെ ശബ്ദരേഖ..