വസിച്ചിരുന്നു പണ്ട് പൊയ്കയില്‍ ഒരിടത്ത്
ഹംസങ്ങള്‍ രണ്ടും പിന്നെ സുഹൃത്തായൊരാമയും
നല്ല ചങ്ങതിമാരായി ജീവിച്ചുപോരും കാലം
വല്ലാത്ത വരള്ച്ചയാല് വറ്റിയാ തടാകവും
ചുറ്റിലുമുള്ള പൊയ്ക, നദിയും കുളങ്ങളും
വറ്റിപോയി ഒരു തുള്ളി കുടി നീര് ഇല്ലാതങ്ങ്
പറവജാതികളും ഒട്ടേറെ മൃഗങ്ങളും
വറവിന് ആധിക്യത്താല്‍ ചത്തുവീണവിടൊക്കെ.
മാരകമായുള്ളാരാ വരള്‍ച്ച നേരിടനായി
ചേര്‍ന്നവര്‍ ചിന്തിച്ചോരോ വഴികള്‍ ആലോചിച്ചു
ഒടുവില്‍ കണ്ടെത്തിയാ ഹംസങ്ങള്‍ ദൂരെ കാടിന്
നടുവില്‍ വെള്ളമൊട്ടും വറ്റാത്ത ജലാശയം.
പറന്നു പോയീടാമാ ഹംസങ്ങള്ക്കവിടേക്ക്
പറക്കാന്‍ പറ്റാത്താമ! അതൊരു ചോദ്യമായി?
തുമ്പുണ്ടായി ഒടുവിലാ ഹംസങ്ങള്ക്കൊരു മാര്‍ക്ഷം
കമ്പിലാമയെ തുക്കി പറത്തികൊണ്ടു പോകാന്‍
കടിച്ചു തുങ്ങീടേണം ഒടിയാത്തൊരു കമ്പിന്
നടുവില്‍ ആമയങ്ങ് മിണ്ടാതെ ഒരക്ഷരം.
കടിക്കും കമ്പിനറ്റം രണ്ടിലും ഹംസം രണ്ടും
കടിച്ചു പറന്നിടും ആമയുമായി അവര്‍.
പറന്നു ആമയുമായി ഉയര്‍ന്നു വാനിലൂടെ
നിറഞ്ഞ ജലാശയം നോക്കിയാ ഹംസം രണ്ടും.
വാനില്‍ അരങ്ങേറുന്ന വിസ്മയ കാഴ്ചകണ്ട്
മാനത്തു നോക്കി ജനം ആര്‍ത്തു വിളിച്ചു കൂവി
എന്തിനീ ജനമൊക്കെ വിളിച്ചു കൂവീടുന്നു
എന്തതെന്നറിയാനാ ആമയ്ക്കും വാഞ്ചയേറി
എന്തെന്ന് ചോദിപ്പാനായി വായൊന്നു തുറന്നാമ
ഹന്ത! പതിച്ചു ഭൂവില്‍ ചത്തുടന്‍ തലതല്ലി.
ഓര്‍ത്തിരുന്നെങ്കില്‍ ആമ ഹംസത്തിന് നിര്‍ദ്ദേശങ്ങള്‍
തീര്ത്തുമാ അപകടം തടയാന്‍ കഴിഞ്ഞേനെ.
ഉദ്ബോധരാക്കീടുന്നു ഈ കഥ നമ്മെയൊക്കെ
സദ്ഉപദേശങ്ങളെ പാലിപ്പാന്‍ ശ്രദ്ധയോടെ.
ENGLISH SUMMMERY: panchathanthram kathakal