ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ ചര്‍ച്ച 26 ന്
ജോര്‍ജ് നടവയല്‍Published on 24 July, 2012
ഫിലഡല്‍ഫിയ: സതീഷ് ബാബൂ പയ്യന്നൂര്‍ ജൂലൈ 26 വ്യാഴാഴ്ച്ച വൈകുന്നേരം 7:00
മണിക്ക് ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന
സാഹിത്യ ചര്‍ച്ചയില്‍ അതിഥിപ്രഭാഷകനാകും. ഫിലഡല്‍ഫിയയിലെ പമ്പാ ശാലയാണ്
സമ്മേളന വേദി. സതീഷ് ബാബൂ പയ്യന്നൂരിന്റെ ''പേരമരം'' എന്ന കഥയെക്കുറിച്ച്
ആസ്വാദന ചര്‍ച്ചയും നടക്കും.
ആറു ചെറുകഥാ സമാഹാരങ്ങളും പത്തു നോവലുകളുമടക്കം ഇരുപതു പുസ്തകങ്ങളുടെ
രചയിതാവാണ് സതീഷ് ബാബൂ പയ്യന്നൂര്‍. ''ദൈവം'' എന്ന കഥയ്ക്ക് കാരൂര്‍
അവാര്‍ഡും, ''സീന്‍ ഓവര്‍'' എന്ന കഥാ സമാഹാരത്തിന് എസ്. ബി ടി അവാര്‍ഡും
അബുദാബി ശ്ക്തി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കേരള ചലച്ചിത്ര അക്കാദമിയുടെയും
സാഹിത്യ അക്കാദമിയുടെയും മുന്‍ ഭരണ സമിതി അംഗവും കണ്ണൂര്‍ സര്‍വകലാശാലാ
സെനറ്റ് അംഗവുമാണ്.
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ അലക്‌സ് തോമസ് അദ്ധ്യക്ഷനാകും.
സാഹിത്യ സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു എന്ന് ട്രൈസ്റ്റേറ്റ്
കേരളാ ഫോറം ജനറല്‍ സെക്രട്ടറി ഫീലിപ്പോസ് ചെറിയാന്‍ (215-605-7310)
സെക്രട്ടറി ബോബീ ജേക്കബ് (610-331-8257) അറിയിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല