READD MORE: https://emalayalee.com/writer/19
ഉണ്ടായിരുന്നൊരു വനത്തിനുള്ളിലായ്
കണ്ടാല്‍ സുന്ദരന്‍ കലമാനൊരെണ്ണം
ഉണ്ടായിരുന്നവനു ചില്ലപോല്‍ കൊമ്പുകള്‍
ഉണ്ടായിരുന്നു മെലിഞ്ഞതാം കാല്‍കളും.
വന്നവനൊരു ദിനം ചോലയ്ക്കരികിലായി
വന്നു ദാഹജലം മുത്തികുടിയ്ക്കുവാന്‍
മുതിര്‍ന്നതും ജലം മുത്തി കുടിയ്ക്കുവാന്‍
പ്രതിബിംബിച്ചു കണ്ടവന്‍ രൂപമതിലുടന്‍
കണ്ടതിലവനവന്‍ വശ്യമാം കൊമ്പുകള്‍
കണ്ടവനവന്റെ ശോഷിച്ച കാല്‍കളും
'തന്നെനിക്കീശ്വ്വരന്‍ വശ്യമീ കൊമ്പുകള്‍
തന്നതോ ഈ വെറും ശോഷിച്ച കാല്‍കളും'
പിറുപിറുത്തവന്‍ സൃഷ്ടാവിനോടങ്ങനെ
പിറുപിറുത്തങ്ങു നില്ക്കുന്നനേത്ത്
കേട്ടരികത്തവനൊരു മുരളുന്ന ശബ്ദം
കേട്ടവന്‍ ഞെട്ടി തലപൊക്കി നോക്കി.
നില്ക്കുന്നു തൊട്ടകലെയൊരു സിംഹം
നില്ക്കുന്നവനെ ഉറ്റു നോക്കികൊണ്ടങ്ങനെ
മിന്നല്‍ പോല്‍ കലമാന്‍ ചാടിയോടിയുടന്‍
പിന്നാലെ പാഞ്ഞതി വേഗമാ സിംഹവും
ഓടി കലമാന്‍ മെലിഞ്ഞ കാലിലതിവേഗം
ഓടി കുരുങ്ങിയാ കൊമ്പൊരു വള്ളിയില്‍/
കിണഞ്ഞു ശ്രമിച്ചവന്‍ കൊമ്പു വിടുവിയ്ക്കാന്‍
പിണഞ്ഞതു വീണ്ടും കുരുങ്ങിയാ വള്ളിയില്‍
ഓര്‍ത്തവനവന്റെ ഭോഷത്വ ചിന്തകള്‍
ഓര്‍ത്തവന്‍ ശോഷിച്ച കാലിന്‍ ഗുണങ്ങളും
'രക്ഷപ്പെട്ടോടി മെലിഞ്ഞെന്‍ കാലിലെന്നാല്‍
രക്ഷപ്പെടാനാവാതെ കുരുങ്ങി വശ്യമാകൊമ്പിലും
വന്നുടന്‍ വെളിപാടവനുള്ളിലങ്ങനെ
വന്നു ചാടിയുടന്‍ അവന്മേലാ സിംഹവും
ഉണ്ടോരോന്നിനും വ്യത്യസ്ഥ കര്‍മ്മങ്ങള്‍
രണ്ടിനേം തുല്യമായി ഗണിയ്ക്കുവാനാവില്ല
ഓര്‍ത്തു വയ്‌ക്കേണമീ കഥാസാരം ഏവരും
ഓര്‍ത്തിടേണം ഗുണദോഷങ്ങളുണ്ടേതിനെന്നും..
ചൊല്ലികൊടുക്കേണം പഞ്ചതന്ത്ര്വകഥ നിങ്ങള്‍
തെല്ലും വിടാതെ വരും തലമുറയ്‌ക്കൊക്കേയും.