ഈ ഭൂമിയില്‍ ജനിച്ചുവീഴുന്ന ഓരോ മനുഷ്യക്കുഞ്ഞും ദൈവത്തിന്റെ ദാനമാണെന്ന് വിശ്വസിക്കുന്ന മനുഷ്യന്‍ തന്നെ ആ കുഞ്ഞുണ്ടാകാന്‍ സ്ര്തീ പുരുഷന്മാര്‍ ഏര്‍പ്പേടേണ്ട കര്‍മ്മത്തെ പാപമായി കാണുന്നു. എന്തൊരു വിരോധാഭാസം!. മനുഷ്യന്‍ സെക്‌സ് എന്ന പാപം ചെയ്ത് പറുദീസ് നഷ്ടപ്പെടുത്തി എന്നാല്‍ കുഞ്ഞുങ്ങളെ സ്വന്തമാക്കി. യാതൊരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസങ്ങളുടെ ഇരയായി, കൂപമണ്ഡുകമായി കഴിഞ്ഞ മനുഷ്യരില്‍ നിന്നും ഇന്ന് അവന്‍ അറിവും വിദ്യയും നേടിയെങ്കിലും ആ പഴയ ഇരുണ്ടകാലത്തേക്ക് നോക്കിയിരുന്ന് പിച്ചും പേയും പറയുകയും സഹജീവികളെ താടി വച്ച തമ്പുരാനു (സാക്ഷാല്‍ ദൈവത്തിനു) വേണ്ടി കൊല്ലുകയും ചെയ്യുന്നു. ദൈവത്തിനു വേണ്ടി പാവം മ്രുഗങ്ങളെ കൊന്നിരുന്നു മനുഷ്യന്‍. നരബലിയും നടത്തിയിരുന്നു. ആ കാലത്തിലേക്ക് വീണ്ടും അവന്‍ തിരിച്ചുപോകുന്ന അവസ്ഥയാണു നമ്മള്‍ കാണുന്നത്.
ബലം പ്രയോഗിച്ച് മതം മാറ്റുന്നതും, മാറിയ മതത്തില്‍ നിന്നും വീണ്ടും പൂര്‍വ്വ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതും പാപമാണു്. കാരണം മതം ഒരു 'കച്ചവടമാണു്'' അവിടെ തല്‍പ്പരകക്ഷികള്‍ സമ്പാദ്യങ്ങള്‍ വാരികൂട്ടുന്നു. മതത്തിന്റെ ചങ്ങലയില്ലാതെ മനുഷ്യനു ജീവിക്കാന്‍ കഴിയണം. അതിനു അവന്‍ അവനെ തന്നെ തിരിച്ചറിയണം. ആകാശത്തിലോ അല്ലെങ്കില്‍ അദ്രുശ്യനായി ഭൂമിയിലോ കഴിയുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ദൈവത്തിനെ അന്വേഷിക്കുന്നതിനെക്കാള്‍ എത്രയോ നല്ലതാണു സ്വയം അന്വേഷിക്കുകയും കണ്മുന്നില്‍ കാണുന്നതു വിശസിക്കുകയും ചെയ്യുന്നത്.
പ്രസംഗവീരന്മാര്‍ പടച്ചുവിടുന്ന നുണയുടെ ഹിമാലയത്തില്‍ കുടുങ്ങി വിറച്ച് വിറച്ച് ചാവുന്ന മനുഷ്യനെ അവന്‍ വിശ്വസിക്കുന്ന ദൈവം പോലും രക്ഷിക്കയില്ല.
അന്ധവിശ്വാസികളായ ക്രുസ്താനികള്‍ വിശുദ്ധ പോള്‍ എന്നു വിളിക്കുന്ന പുണ്യാളനു ദൈവികമായ യാതൊരു ഗുണങ്ങളും ഉണ്ടായിരുന്നില്ല. അദ്ദേഹം മതഭ്രാന്തനായിരുന്നു. ഭ്രാന്ത് മനസ്സിന്റെ സമനില നഷ്ടപ്പെടുന്ന അവസ്ഥയാണു്. ഈ സമനില സ്വന്തം കാര്യങ്ങള്‍ നേടാന്‍ മാത്രമായി നഷ്ടപ്പെടുമ്പോള്‍ ഭൂമി തകിടം മറിയും. യേശുവിനെ തള്ളിപ്പറഞ്ഞ് നടന്ന ഈ അവസരവാദി തന്റെ മനസ്സാക്ഷി കുത്ത് മാറ്റാന്‍ പില്‍ക്കാലത്ത് അതിഭീകര മതഭ്രാന്തനായി മാറുകയാണുണ്ടായത്. യേശുവിനെ തള്ളിപ്പറഞ്ഞ് നടന്നതില്‍ നിന്നും വലിയ ദുരന്തമാണു അദ്ദേഹം വരുത്തിവച്ചത്. യേശുവിനു സ്വാര്‍ഥമോഹങ്ങള്‍ ഇല്ലായിരുന്നു. തന്റെ കീശ നിറയ്ക്കുക എന്ന ആശ ഉണ്ടാകുമ്പോഴാണു ദൈവം കച്ചവട ചരക്കായി ചന്തസ്ഥലങ്ങളില്‍ വിലപേശി വില്‍ക്കപ്പെടുന്നത്.
ബഹുമാന്യ മാത്തുള്ള അവര്‍കളും ശ്രീ അന്തപ്പനും തമ്മില്‍ ഇ-മലയാളിയില്‍ നടക്കുന്ന വാക്‌പോരാട്ടങ്ങള്‍ വളരെപേരൊന്നും ശ്രദ്ധിക്കുന്നില്ലെന്നുള്ളത് ഒരു വലിയ സത്യത്തെ വെളിപ്പെടുത്തുന്നു. അടിത്തറയില്ലാതെ കെട്ടിപ്പൊക്കിയ മതഭ്രാന്തിന്റെ ചീട്ടുകൊട്ടാരത്തില്‍ നിന്നും സത്യാന്വേഷികളായ വിദ്യാധരന്‍ മാസ്റ്റരും, അന്തപ്പനും അകലം പാലിച്ച് മിതമായി കാര്യങ്ങള്‍ അപഗ്രഥനം ചെയ്യുകയാണു. ശ്രീ മാത്തുള്ള അദ്ദേഹത്തിന്റെ വിശ്വാസം ശരിയെന്ന് വിശ്വസിക്കുകയും അതില്‍ ബന്ധിതനായി മറ്റുള്ളവരേയും ആ കുടുക്കില്‍പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.. അദ്ദേഹത്തോട് നമുക്ക് സഹതപിക്കാം. കാരണം അദ്ദേഹം വിശ്വസിക്കുന്നത് നൂറുശതമാനം ശരിയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മറിച്ച് വിദ്യാധരന്‍ മാസ്റ്റരും, അന്തപ്പനും പര്‍വ്വതത്തിനു മുകളില്‍ പറക്കുന്ന പരുന്തിനെപോലെയാണു. അവര്‍ എല്ലാം കാണുന്നു, കാണുന്നതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. മരുഭൂമിയില്‍ മരുപ്പച്ച കാണുന്നത് ശരിയെന്ന് ധരിച്ച് അതിന്റെ പുറകെപോയി കൊടുംചൂടില്‍ ചത്തുവീണ പാവങ്ങളെ ഓര്‍ക്കുക. മതം ദൈവത്തിന്റെ സ്രുഷ്ടിയല്ല. മലയാളികളുടെ പ്രിയങ്കരനായ വയലാര്‍ പാടി : മനുഷ്യന്‍ മതങ്ങളെ സ്രുഷ്ടിച്ചു., മതങ്ങള്‍ ദൈവങ്ങളെ സ്രുഷ്ടിച്ചു...'
ഭൂമിയില്‍ യാഥര്‍ത്ഥ്യബോധമുള്ള മനുഷ്യന്‍ അവനു ചുറ്റും സ്വര്‍ഗ്ഗം സ്രുഷ്ടിക്കുന്നു. ഈ ഭൂമി എത്രയോ സുന്ദരമാണു്. ഇനിയും മനുഷ്യനു കണ്ടുപിടിക്കാന്‍ കഴിയാത്ത എത്രയോ ദുരൂഹതകള്‍ ഈ പ്രപഞ്ചത്തില്‍ തിങ്ങിനില്‍ക്കുന്നു. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ ശാസ്ര്തജ്ഞനെ കൊന്ന് കളഞ്ഞവരാണു് നമ്മുടെ പൂര്‍വ്വികര്‍. ഇന്ന് കാലം എത്രയോ മുന്നോട്ട് നീങ്ങി.
ധാര്‍മ്മികമൂല്യങ്ങള്‍ അനുസരിച്ച് സത്യസന്ധമായ ജീവിതം അനുഷ്ഠിക്കുന്നവര്ക്ക് മതത്തേയും അത് നല്‍കുന്ന ആനന്ദത്തേയും പറ്റി ചിന്തിച്ച് കളയാന് സമയമില്ല. പ്രായോഗികതയുടെ പ്രകാശത്തില്‍ അന്ധവിശ്വാസം ഉരുകിപോകണം. പകരം കയ്യിലുള്ള വിളക്ക് കത്തിക്കാതെ ഇരുട്ടില്‍ തപ്പിതടയുകയും അപരന്റെ വെളിച്ചം കെടുത്തി തങ്ങളെപോലെ ഇരുട്ടില്‍ കഷ്ടപ്പെടുത്തുകയും ചെയ്യുന്ന മതപ്രസംഗകന്മാര്‍ ലോകത്തിന്റെ ശാപമാണു്. അവര്‍ മതം മാറ്റുന്നു. മതം മാറിയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന വ്യാമോഹത്തില്‍ അത് ചെയ്യുന്നവര്‍ നിരാശയുടെ അഗാധഗര്‍ത്തങ്ങളില്‍ പതിക്കുന്നു. ആ പടുക്കുഴിയില്‍ കിടന്നു ഗതികിട്ടാപ്രേതങ്ങളായി അലറുകയും കയ്യടിച്ച് പാടുകയും ചെയ്യുന്നു. ചിലര്‍ അതില്‍ നിന്നും രക്ഷപ്പെട്ട് വീണ്ടും പഴയ മതത്തിലേക്ക് ചാടുന്നു.
ഭൂമിയില്‍ സ്വര്‍ഗ്ഗം സ്രുഷ്ടിക്കുന്നവരെ, സ്രുഷ്ടിക്കാന്‍ നോക്കുന്നവരെ (വിദ്യാധരന്‍/അന്തപ്പന്‍) പഴിച്ച് കൊണ്ട് കുറുനരി നിലാവ് കണ്ട് ഓളിയിടുന്ന പോലെ മതഭ്രാന്തന്മാര്‍ പുലമ്പുന്നു. ഏതൊ ഇരുണ്ട താഴ്‌വരയില്‍ ഒട്ടിയ വയറുമായി ഓളിയിടുന്ന കുറുനരിയൂടെ പാഴ്‌വേലകൊണ്ട് നിലാവിന്റെ സൗന്ദര്യത്തിനോ, രാത്രിയുടെ മനോഹാരിതക്കോ കോട്ടം തട്ടുന്നില്ല. വിശുദ്ധ പോളിനെ കുറിച്ച് കൂടുതലായി പറയുകയാണെങ്കില്‍ അദ്ദേഹം യേശുവിനെ കണ്ടിട്ടില്ല. യേശുവിന്റെ സിദ്ധാന്തങ്ങളെ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ യേശുവിനെ ഉപയോഗിച്ച് തന്റെ ജല്‍പ്പനങ്ങളെ ജന മനസ്സില്‍ നിറക്കുക എന്ന ദൗത്യം അദ്ദേഹം പൂര്‍ത്തീകരിച്ചു. യേശു പ്രസ്ഥാനങ്ങളുടെ നേതാക്കളായ ജെയിംസ്, പീറ്റര്‍, ബര്‍ണബാസ്, ജോണ്‍ എന്നിവരുമായി അദ്ദേഹം സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടു. പീറ്ററിന്റെ പുറകെ നടന്ന് അന്തോക്യ വരെ പോയി അദ്ദേഹത്തെ ഭള്ള് പറഞ്ഞു. ജെറുശലേം സ്തംബങ്ങള്‍ എന്നറിയപ്പെടുന്ന ജോണ്‍, പീറ്റര്‍, ജെയിംസ്മായി അദ്ദേഹത്തിനു നിത്യശത്രുതയുണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാല ക്രുസ്ത്യന്‍ ലഘുലേഖകളില്‍ അവരുമായി സുഹ്രുബന്ധം വിശുദ്ധ പോളിനുണ്ടായിരുന്നതായി കാണുന്നു. അത് ഒരു നുണയാണു. കാരണം ഗലാത്രുകര്‍ക്കുള്ള കത്തുകള്‍ അത് വ്യക്തമായി പറയുന്നു.
കപടമായി കെട്ടിച്ചമച്ചുണ്ടാക്കിയ ഒന്നാണു അപ്പൊസ്തലനമാരുടെ പ്രവര്‍ത്തികള്‍,. ക്രുസ്തു മതത്തിനു ഒരു അടിസ്ഥാനമുണ്ടാക്കാന്‍ കരുതികൂട്ടി ചമച്ചതാണിത്. വായനക്കാരെ വിഡ്ഢികളാക്കാന്‍ വേണ്ടി അവ കാലക്രമത്തില്‍ എഴുതിയിരിക്കുന്നു. എന്നാല്‍ പോളിന്റേയും പത്രോസ്സിന്റേയും മരണത്തിനു 160 വര്‍ഷങ്ങള്‍ക്ക് ശേഷം എഴുതിയതാണിത്. മുഴുവന്‍ ബൈബിളും ഒരു കെട്ടുകഥയാണു. ഒരു നോവല്‍ പോലെ വായിക്കാന്‍ രസം പകരുന്ന ക്രുതി. അത് വിശുദ്ധമാണെന്ന് വിശ്വസിക്കുമ്പോള്‍ നിങ്ങള്‍ നിരാശപ്പേടുന്നു. മറ്റ് മതങ്ങളില്‍ നിന്നും ക്രുസ്തുമതത്തിലേക്ക് മാറിയവര്‍ ഭാരതത്തില്‍ വീണ്ടും പഴയ ജാതിയിലേക്ക് തിരിച്ച് പോകുന്നു എന്നത് ബൈബിള്‍ ആരൊ പറഞ്ഞ് വച്ച് കെട്ടുകഥയാണെന്ന എന്റെ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. തലമുറകളോളം മാറിയ മതത്തില്‍ കഴിഞ്ഞിട്ടും പൂര്‍വ്വമതത്തിലേക്ക് ഒരാള്‍ തിരിച്ച് പോകുന്നത് എന്തു കൊണ്ട്. ക്രുസ്തുമതം സ്വീകരിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന നുണ പൊളിയുന്നു എന്നത് തന്നെ. സ്വര്‍ഗ്ഗം ഇവിടേയാണു. പരസ്പര സ്‌നേഹം, കരുതല്‍, കരുണ ഇതൊക്കെ ഉണ്ടായില്ലെങ്കില്‍ ഉച്ചത്തില്‍ ഹലേലൂയ്യ എന്ന് അലറിയിട്ട് എന്ത് കാര്യം. ഈ ലോകത്തില്‍ ഭീകരപ്രവര്‍ത്തനത്തിനു പോഷണം നല്‍കിയത് ബൈബിളാണു്. അത് ലോകത്തിലെ മൂന്നു പ്രമുഖ മതങ്ങള്‍ക്ക് ജന്മം നല്‍കി. ഒന്നിനും ശാന്തിയും വിശുദ്ധിയും അവകാശപ്പെടാന്‍ യോഗ്യതയില്ല.
ഭീകരാന്തരീക്ഷം സ്രുഷ്ടിച്ച്‌കൊണ്ട് പ്രസ്തുത മതങ്ങള്‍ മതപരിവര്‍ത്തനം നടത്തി. ചരിത്രം പഠിക്കുമ്പോള്‍ നാം എന്താണറിയുന്നത്, ഈ ലോകത്തിലെ എല്ലാ തിന്മകളുടേയും ഉറവിടം ബൈബിളുമായി ബന്ധപ്പെട്ട മതങ്ങളില്‍ നിന്നുണ്ടായിയെന്നാണു്. ഇസ്ലാം തീവ്രവാദികളെ മാത്രം കുറ്റപ്പെടുത്തരുത്. എല്ലാറ്റിന്റേയും മൂല കാരണം ബൈബിളാണു്. നിര്‍ബന്ധിത മതപരിവര്‍ത്തനം ബൈബിള്‍ നടത്തി. ആധുനിക സാങ്കേതിക പുരോഗമനം, അച്ചടി മാദ്ധ്യമങ്ങളുടെ വളര്‍ച്ച കൊളോണിയല്‍ അധികാരത്തിനു ബൈബിള്‍ ലോകം മുഴുവന്‍ വിതരണം ചെയ്യാന്‍ അവസരം ലഭിച്ചു. അവര്‍ ബൈബിള്‍ കക്ഷത്തില്‍ വച്ച് തോക്കിലൂടെ, വാളിലൂടെ യേശുവിന്റെ സമാധാന സന്ദേശങ്ങള്‍ പരത്തി. യേശു വെറും പേരു മാത്രമായി. ആഢംഭര വസ്ര്തങ്ങള്‍ അണിഞ്ഞവര്‍ നിയമങ്ങള്‍ എഴുതി വച്ചു. ഒരു മേമ്പൊടി പോലെ അതില്‍ യേശുവിന്റെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു.ഇന്നീ ലോകത്തില്‍ ഒരു മതവും നല്ലതാണെന്ന് തെളിഞ്ഞിട്ടില്ല. പിന്നെ എന്തിനു വെറുതെ മതം മാറാനും പിന്നെ തിരിച്ച് പോകാനും പോകുന്നു. ഒരു മനുഷ്യായുസ്സില്‍ എത്രയോ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതില്‍ മനസ്സ് വയ്ക്കുകയല്ലേ്‌ള മനുഷ്യര്‍ ചെയ്യേണ്ടത്..