പൂത്തുമ്പീ,
പൊന്നോണത്തുമ്പീ..
പൂവാലിത്തുമ്പീ
നീ കൂടെ പോരാമോ?
നീ കൂടെ പോരാമോ?
ഒരു വട്ടി പൂവുമായ്
അത്തം നാളിൽ
ഈ വഴി പോരാമോ?
ഈ വഴി പോരാമോ?
ചിങ്ങം പിറന്നേ
പൊന്നോണം വരുന്നേ
മാവേലിതമ്പ്രാന്റെ കൈയും
പിടിച്ചിതാ ഓണപ്പെണ്ണു വരുന്നേ..
പാടം കൊയ്യെടി പെണ്ണാളേ
തുമ്പച്ചോറു വിളമ്പണ്ടേ
വിളവെടുപ്പ് തുടങ്ങീല്ലേ
ഓണസദ്യ ഒരുക്കേണ്ടേ
കാളനും ഓലനും പപ്പടവും
കാലേ കൂട്ടി ചെയ്തോളൂ
തൂശനിലയിൽ വിളമ്പിക്കോളൂ...
മഞ്ഞണികസവുചുറ്റി
അണിവേണികൾ
തിരുവാതിരച്ചോടുമായിതാ
വന്നെത്തിയല്ലോ..
ചാണകം മെഴുകിയ തറയിലതാ
മുക്കൂറ്റിയും ചെത്തി,മന്ദാരവും
തുമ്പയും മുല്ലയും റോസയും
പൂപ്പട്ടിൻ കളം നെയ്തീടുന്നു..
ആ പൂക്കളനടുവിൽ
അഴകോടെയിതാ
ഓണത്തപ്പൻ ഇരുന്നീടുന്നൂ..
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
ഓലേഞ്ഞാലിക്കിളി ഓടി വായോ
ഊഞ്ഞാലാടാം ഓണം കൂടാം
ഓണമുണ്ണാൻ ഓടി വായോ..