ഉണ്ടായിരുന്നൊരു ക്ഷേത്രവും ചാരത്ത്
ഉണ്ടായിരുന്നൊരു വന്മരവും
ആ മരത്തില്‍ ചാടികളിച്ചൊരു വാനരന്‍
താമസിച്ചിരുന്നേറനാളുകളായി.
കണ്ടവനൊരുദിനമൊരു തച്ചന്‍
രണ്ടായി മരം അറക്കുന്നത്
കുത്തി വച്ചൊരാപ്പ് വിള്ളലില്‍ തച്ചന്‍
ഇത്തിരി ദൂരെ പോയ് വിശ്രമിക്കാന്‍
ചാടിയുടന്‍ മരകൊമ്പീന്നു വാനരന്‍
ചാടി, പിളര്‍ന്ന മരത്തടിയില്‍
ഓടിനടന്നതില്‍ അങ്ങോട്ടും ഇങ്ങോട്ടും
ചാടികളിച്ചതിലല്പ നേരം
ഏറി കൗതകം ആപ്പു കണ്ടവനുള്ളില്‍
ഊരി വലിച്ചെടുത്തതുടനെ.
വാലാ പിളര്‍പ്പില്‍ പെട്ടുപോയി വാനരന്‍
മേലോട്ടു ചാടിയതി വേദനയാല്‍.
വലിച്ചവന്‍ വാല് ശക്തിയില്‍ ഊരുവാന്‍
വലിച്ചപ്പോളറ്റം അറ്റുപോയി
നല്ലതല്ലെടുത്തു ചാട്ടമതൊന്നിനും
എല്ലാരുമാ സത്യം ഓര്‍ത്തിടേണം.
എവട്ടെയീ കഥാസാരങ്ങളേവര്‍ക്കും
തുവട്ടെ വെളിച്ചം ജീവിതത്തില്‍.
PANCHATHNTHRAM KAHA