പുറപ്പാട് പുസ്തകത്തിൽ 7-12 അദ്ധ്യായങ്ങളിൽ 10 ബാധകളുടെ കഥകൾ കാണാം. ഇത്തരം ബാധകൾ
പ്രകൃതിപരമായി തന്നെ ഉണ്ടാകാൻ സാധ്യതകൾ ഉണ്ട്, അതിന് ദിവ്യതയോ ദൈവത്തിൻറ്റെ പ്രത്യേക ഇടപെടലോ ഒന്നും വേണ്ട.
ആൾജി, ആൾഗൾ, [പായൽ] വർഗത്തിൽ പെട്ട സൂഷ്‌മ ചെടികൾ വളക്കൂർ ഉള്ള വെള്ളത്തിൽ പെട്ടെന്ന് വർദ്ധിക്കുന്നു. കേരളത്തിൽ കാണുന്ന ആഫ്രിക്കൻ പായൽ, കുളവാഴകൾ ഒക്കെ ഇവയിൽപ്പെടും. ആൾഗൾ ബ്ലൂം എന്ന ഇത്തരം പ്രകൃതിദത്ത പ്രതിഭാസം ഇ ഭൂമിയിൽ എല്ലായിടത്തും കാണാം. കരയിൽനിന്നും വെള്ളത്തിൽ എത്തുന്ന വളം ആണ് ഇവയുടെ വർദ്ധനവിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. പച്ച, ചുവപ്പ് എന്നിങ്ങനെയുള്ള നിറത്തിൽ ആൾജിയെ കാണാം. വെള്ളത്തിലുള്ള ഓക്സിജൻ ഇവ വലിച്ചെടുക്കുന്നു. അപ്പോൾ വെള്ളത്തിലുള്ള ചെറിയ ജീവികൾ ഓക്സിജൻ ലഭിക്കാതെ മരിക്കുന്നു. വെള്ളം ഒഴുകാതെ കെട്ടിക്കിടക്കുന്ന കുളങ്ങളിൽ കുളിച്ചാൽ മനുഷർക്കും മരണം സംഭവിക്കാം. മാടൻ അടിച്ചു, ദേവതകൾ കോപിച്ചു എന്നൊക്കെ നമ്മൾ ഇത്തരം മരണത്തെ വിശദീകരിച്ചു. നൈൽ നദിയിൽ സംഭവിച്ചതും ആൾജി നിമിത്തം വെള്ളം ചുവപ്പ് നിറം ആയിമാറി. ചെറിയ ജീവികൾ ചത്ത് കരയിൽ അടിയുന്നു. അവ ചീഞ്ഞു അളിയുന്നു, അവയിൽ ഈച്ചകൾ മുട്ടയിടുന്നു. ഈച്ചകളെ തിന്നാൻ തവളകൾ, ചീഞ്ഞ മൽസ്യങ്ങൾ ഇല്ലാതാവുമ്പോൾ ഈച്ചകളും തവളകളും ചാവുന്നു, അവയുടെ പുഴുക്കളും ചെള്ള് മുതലായ ഷുദ്ര ജീവികളും വർദ്ധിക്കുന്നു. അവ മറ്റു മൃഗങ്ങളെ ആക്രമിക്കുന്നു. വെട്ടുകിളികൾ ഇന്നും ആഫ്രിക്കയിൽ ഉണ്ട്,അഗ്നി പർവ്വതങ്ങൾ പൊട്ടുമ്പോൾ ആകാശത്തിൽനിന്നും തീയും കല്മഴയും ചുറ്റുപാടും വീഴുന്നു. ഇതിൻറ്റെ ഒക്കെ പുറകിൽ ഒരു ദൈവീക ഇടപെടൽ ആവശ്യം ഇല്ല.
ഇജിപ്റ്റിലെ ബാധ -എന്ന് പുറപ്പാട് പുസ്തകത്തിൽ കാണുന്ന വിവരണം; പ്രകൃതിയിൽ സാധാരണ സംഭവിക്കുന്നവയുടെ പുറകിൽ ദൈവശക്തി ഉണ്ട് എന്നുള്ള അവകാശമാണ്. ഇ കഥ അവസാനിക്കുന്നത് ആചാരപ്രകാരം ആടിനെ അറുത്തു ഭക്ഷിക്കുന്നതിലാണ്. അപ്പോൾ ഇ കഥ ഉണ്ടാക്കിയത് ഇസ്രായേല്യരുടെ കശാപ്പിൻറ്റെ കുത്തക അവകാശം അവകാശപ്പെട്ട പുരോഹിതരാണെന്നു വ്യക്തമാകുന്നു. പിന്നീട് പുറപ്പാട് മുതൽ മലാഖി വരെയുള്ള പുസ്തകങ്ങൾ പുരോഹിതരുടെ സുഖ ജീവിതം സുരഷിതമാക്കുവാൻ എഴുതപ്പെട്ടവ എന്ന് കാണാം. ദൈവം പത്തു കൽപ്പനകൾ മാത്രമേ നൽകിയുള്ളൂ എന്ന് എഴുതിയതിനുശേഷം നൂറു കണക്കിന് കൽപ്പനകൾ പുരോഹിതർ എഴുതിച്ചേർത്തു. ഇവയെല്ലാം എഴുതിയത് വ്യജ പുരോഹിതരും കള്ള പ്രവാചകരും ആന്നെന്നും കാണാം. ഇവയിലെ പ്രധാന വിഷയം ദൈവമോ മനുഷരോ അല്ല; പുരോഹിതരുടെ ജീവിതം ആഡംബര പൂർണ്ണമാക്കാൻ അധ്വാനിക്കുന്ന ജനങ്ങൾ ബലിയും ഓഹരിയും പുരോഹിതർക്ക് കാഴ്ച്ചവെക്കണം എന്നതാണ്. ദൈവം കൽപ്പിച്ചു, ദൈവം കൽപ്പിച്ചു എന്ന് പുരോഹിതർ തുടരെ എഴുതി. ദൈവം പറഞ്ഞാൽ മനുഷർ അനുസരിക്കണം എങ്കിൽ, ഇ കൽപ്പിക്കുന്ന ദൈവം മറ്റു ദൈവങ്ങളെക്കാൾ ശക്തിമാൻ ആയിരിക്കണം. ആദിമ മനുഷരുടെ ചരിത്രം; ഗോത്ര ദൈവങ്ങളുടെ പേരിൽ, ദുർമന്ത്രവാദി പുരോഹിതർ നടത്തിയ നരഹത്യയാണ്. അതിനാൽ ഇസ്രായേൽ പ്രദേശങ്ങളെ പലപ്പോഴും ഭരിച്ചിരുന്ന മിസ്രെമ്യരുടെ ദൈവങ്ങളെ കീഴടക്കുന്ന ഒരു ദൈവത്തെ പുരോഹിതർ സൃഷ്ട്ടിച്ച കഥയാണ് മിസ്രെമിൽനിന്നുള്ള പലായനം. പുരോഹിതർ ദൈവത്തെ സൃഷ്ട്ടിച്ചു, ഇസ്രായേല്യരുടെ സമ്മതം ഇല്ലാതെ ഇ പുരോഹിത ദൈവം ഒരു ചെറു ഗോത്രത്തെമാത്രം തിരഞ്ഞെടുക്കുന്നു. അവരെ ഇസ്രാ -ഈൽ = ഈൽ ദൈവത്തിൻറ്റെ ജനം എന്ന് വേർ തിരിക്കുന്നു. അവർക്കു പ്രത്യേക ആഹാരം, വസ്ത്രം, ജീവിതരീതി എന്നുവേണ്ട ചെറിയ ചരടിൽ കെട്ടിയ നായ്ക്കളെപ്പോലെ യജമാന സ്നേഹം ഉള്ളവരാക്കുന്നു. ഇടക്കിടെ യാതൊരു കാരണവും ഇല്ലാതെ ദൈവജനത്തെ ശിക്ഷിക്കുന്നു. എന്നാൽ മെഡിറ്ററേനിയൻ പ്രദേശങ്ങളിലെ ചരിത്രം നോക്കിയാൽ, ഇസ്രായേൽ എന്ന പ്രത്യേക ജനം വെറും കെട്ടുകഥ എന്നുകാണാം. മിദ്യാന്യർ,യെബൂസ്യർ, എദോമ്യർ, ,മോവാഭ്യർ,അമ്മോന്യർ, ഫിലിസ്റ്റിയർ എന്നിങ്ങനെയുള്ള അനേകം ഗോത്രങ്ങളുമായി എബ്രായർ ഇടപഴകി, പരസ്പ്പരം വിവാഹം കഴിച്ചു ജീവിച്ചു എന്ന് കാണാം. എബ്രായരെ മറ്റുമുള്ളവരിൽനിന്നും വേർപിരിച്ചു ദൈവം തിരഞ്ഞെടുത്ത പ്രത്യേക ജനം ആക്കിയത് ബാബിലോണിൽനിന്നും തിരികെ എത്തിയ കുട്ടി പുരോഹിതരാണ്. കൗടല്യൻ,ഭിന്നലിംഗൻ, ...എന്നിങ്ങനെ പല കുറവുകൾ ഉള്ളവർ ദൈവ സന്നിധിയിൽ അടുക്കുവാൻ പാടില്ല എന്ന് ദൈവം കൽപ്പിച്ചു എന്ന് പുരോഹിതർ എഴുതി. എന്നിട്ടു മറ്റു ഗോത്രക്കാരുടെ പേരിൽ ഇതേ കുറ്റങ്ങൾ ആരോപിച്ചു. ലോത്തിനു സ്വന്തം പുത്രിമാരിൽനിന്നും ഉണ്ടാകുന്ന മോവാബിയർ, അമ്മോന്യർ എന്നിവരുടെ പേരിൽ അവർ വ്യജ കഥകൾ ഉണ്ടാക്കി; ലേവ്യർ എന്ന പുരോഹിത ഗോത്രത്തിനുമാത്രമേ ദൈവസന്നിധിയിൽ യാഗം അർപ്പിക്കുവാനുള്ള അവകാശം ഉള്ളു എന്നവർ വ്യജ സാഹിത്യം ഉണ്ടാക്കി. ന്യായാധിപൻമ്മാർ , പ്രവാചകർ, പുരോഹിതരെ അനുസരിക്കാത്ത രാജാക്കൻമ്മാർ എന്നിവരുടെ ഭരണകാലം ദൈവജനം കഷ്ടതകൾ അനുഭവിച്ചു; അതിനാൽ പുരോഹിതർ ദൈവ ജനത്തെ ഭരിക്കുന്ന രാജ്യം സ്ഥാപിക്കാൻ പുരോഹിതർ എഴുതിയ വ്യജമാണ് പഴയ നിയമം എന്നറിയപ്പെടുന്ന ഹീബ്രു ബൈബിൾ. പുരോഹിത രാജ്യത്തിൻറ്റെ സാഷാൽക്കാരം ആയിരുന്നു മക്കാബികൾ / ഹാസ്മോണിയൻ ഭരണം. റോമാക്കാർ ഇസ്രായേൽ പ്രദേശങ്ങൾ കീഴടക്കിയപ്പോൾ മക്കാബികൾ റോമാക്കാരുടെ കരം പിരിക്കുന്നവരായി. എന്നാൽ ഹെരോദ് മക്കാബികളിൽനിന്നും ഇ അധികാരം പിടിച്ചെടുത്തു.
ഹീബ്രു ബൈബിളിൽ കാണുന്ന ഗോത്രങ്ങളും അവയുടെ പിതാക്കൻമ്മാരും ഒക്കെ വെറും കെട്ടുകഥകൾ മാത്രമാണ്. അവയിൽ പറയുന്നതുപോലെ ഓരോ ഗോത്രങ്ങൾക്കും പ്രത്യേകം ഭുപ്രദേശങ്ങളും ഉണ്ടായിരുന്നില്ല. അബ്രഹാമിൻറ്റെ കാലം മുതൽ സ്ഥലങ്ങൾ വാങ്ങിയതും , മിസ്‌റേമിലേക്ക് ധാന്യം വാങ്ങാൻ പോയതും, യോസേഫിൻറ്റെ കാലശേഷം അവർ മിസ്‌റേമ്യർക്കു 400 വർഷം അടിമകളായതും, അവിടെ നിന്നും മിസ്രെമിർക്കു പത്തു ബാധകൾ വരുത്തി അടിമത്തത്തിനിന്നും മോചിപ്പിച്ചു, നാല്പതുവർഷം മരുഭൂവിൽ കറങ്ങി നടന്നു, അവസാനം യോശുവ പട പൊരുതി കനാൻ ദേശം സ്വന്തമാക്കി എന്ന വ്യജ കഥകൾ രചിച്ചത് ബാബിലോണിൽനിന്നും തിരികെ എത്തിയ പുരോഹിതരാണ്. അബ്രഹാമിൻറ്റെ കാലം മുതൽ ഇ ഭു പ്രദേശങ്ങൾ ദൈവ ജനത്തിനുവേണ്ടി ദൈവം വേർ തിരിച്ചു, അതിനാൽ ഇ ഭു പ്രദേശങ്ങളിൽ താമസിക്കുന്നവർ പുരോഹിതരുടെ ഇറച്ചിക്കൊതി മാറ്റാൻ കൊഴുത്ത മൃഗങ്ങളെ ദൈവത്തിനു ബലിയായി കൊണ്ടുവരണം എന്നവർ കൽപ്പിച്ചു. എന്നാൽ പൊതുജനം ഇവരെ അവഗണിച്ചു. അപ്പോൾ ശേമ ഇസ്രായേൽ! ഇസ്രായേലേ കേൾക്കു എന്ന് മോശ പറഞ്ഞു എന്ന് പുരോഹിതർ എഴുതി. എന്നിട്ടും 'കാളകൾ ബലിപീഠത്തിൽ എത്തിയില്ല. ഇസ്രായേല്യർ അവർക്കൊപ്പം താമസിക്കുന്ന മറ്റു ഗോത്രക്കാരുമായി വിവാഹം കഴിക്കുന്നു, അവരുടെ ആഹാരം ഭഷിക്കുന്നു അതൊക്കെയാണ് പുരോഹിതരെ അവർ തീറ്റി പോറ്റാത്തതിൻറ്റെ കാരണം എന്ന് പുരോഹിതർക്ക് തോന്നി. അതിനാൽ അവർക്കു പ്രത്യേക ഭക്ഷണ രീതികൾ ഉണ്ടാക്കി മറ്റുള്ളവരിൽനിന്നും അകറ്റി, മറ്റു സ്ത്രീകളെ വിവാഹം കഴിക്കുന്നതും വിലക്കി. {മായൻ പുരോഹിതരും ഇസ്രായേലിലെ ഇസ്ക്കരിയൊത്തുകളും ഇത്തരം മിഥ്യയിൽ ജിവിച്ചവരാണ്. അവർ ഇന്നില്ല. ഇന്നും ഇത്തരം തെറ്റിദ്ധാരണയിൽ പുരോഹിതർ വട്ടം കറക്കുന്ന ജനങ്ങളാണ് ബ്രാമണരും കന്യാനായക്കാരും.} കാരണം സ്ത്രീ വിരുദ്ധരായിരുന്ന പുരോഹിതർ കരുതി മറ്റു ഗോത്രക്കാരായ സ്ത്രീകളെ വിവാഹം ചെയ്തത് നിമിത്തമാണ് പുരോഹിതർക്ക് കൊഴുത്ത മിർഘങ്ങളെ ലഭിക്കാത്തതു എന്ന്. അതിനാൽ പുരോഹിത ആധിപത്യവും അവരെ അനുസരിക്കുന്ന ദൈവജനത്തിൻറ്റെ കഥയും അവർ എഴുതി.
ഇടക്കിടെ ഇത്തരം ദൈവം തിരഞ്ഞെടുത്ത സ്‌പെഷ്യൽ ജനത്തെ പുരോഹിതർ സൃഷിടിക്കാറുണ്ട്, അവരാരും ഇന്ന് ഇ ഭൂമിയിൽ ഇല്ല. കുറെ നാസികൾ, ബ്രാഹ്മണർ, കന്യാനായക്കർ മാത്രം ഇന്നും ഇത്തരം വ്യജ വിഡ്ഢിത്തം അവകാശപ്പെടുന്നു.
മിസ്രെമ്യരുടെ മേൽ ഇസ്രായേല്യരുടെ ദൈവം വരുത്തിയ ബാധകളുടെ സത്യാവസ്ഥ നോക്കാം: ഓരോ ബാധകളും മിസ്രെമ്യരുടെ ദൈവങ്ങളെ ഇസ്രായേല്യരുടെ ദൈവം പരാജയപ്പെടുത്തുന്നു എന്നതാണ്.
ബാധ # 1 -പുറപ്പാട് 7: 14-24 : നൈൽ നദിയിലെ വെള്ളം രക്ത നിറം / രക്തമായി മാറുന്നു . ഹാപ്പി {Hapi} എന്ന ഈജിപ്ഷ്യൻ പുരാണത്തിലെ ദൈവം അർദ്ധ നാരിശ്വരൻ/ നാരിശ്വരി - ആണ്. ഇത്തരം അവസ്ഥ പുരാതീന കാലം മുതൽ ചെടികളിലും മറ്റു മൃഗങ്ങളിലും ഇന്നും കാണാം. മനുഷരിൽ മാത്രം അല്ല ഇത്തരം ശാരീരിക അവസ്ഥ ഉള്ളത്. അത് പ്രകൃതിയിലെ ഒരു സാധാരണ അവസ്ഥയാണ്. അതിന് ദിവ്യത്വം കൊടുക്കുന്നത് അറിവ് കുറഞ്ഞത് നിമിത്തമാണ്. വലിയ വയർ, ഞാന്നു തൂങ്ങിയ മുലകൾ, അരക്കുചുറ്റും മാത്രമുള്ള വസ്ത്രം, വെപ്പ് താടി എന്നീ രൂപത്തിൽ ഹാപ്പിയെ കാണാം. നൈൽ നദിയിൽ ഇടക്കിടെ ഉണ്ടാവുന്ന വെള്ളപ്പൊക്കം; നദി തീരങ്ങളിൽ നല്ല വളക്കൂർ ഉള്ള എക്കൽമണ്ണ് നിക്ഷേപിക്കുന്നു. അതിനാൽ നല്ല വിളവ് കൃഷിയിൽനിന്നും ഈജിപ്പ്റ്റ്കാർക്ക് ലഭിച്ചു. മനുഷരുടെ മാത്രമല്ല മറ്റു ജീവ ജാലങ്ങളുടെയും ജീവൻ നിലനിർത്തുന്ന ഹാപ്പി അവരുടെ ഇഷ്ട്ട ദൈവം ആയിരുന്നു. 'ചതുപ്പു നിലങ്ങളിലെ പക്ഷികളുടെയും മൽസ്യങ്ങളുടെയും നാഥൻ', എന്നവർ ഹാപ്പിയെ വിശേഷിപ്പിച്ചു. നൈൽ നദിയുടെ പൂർണ്ണ നിയന്ത്രണം ഹാപ്പിയെ കീഴ്‌പ്പെടുത്തി ഇസ്രായേൽ ദൈവം ഏറ്റെടുത്തു എന്നതാണ് ഇവിടെ കാണുന്നത്. -തുടരും