ഹൈപ്പോകോൺട്രിയാസിസ്
ചിലയിടത്ത് ചിലർ ചിലരേക്കാൾ സമന്മാർ ആണ് എന്നത് നാം നിഷേധിച്ചിട്ട് ആവശ്യമില്ല. ചിലർ ചിലരോട് ചിലപ്പോഴൊക്കെ പലരാണ്.
ഹെൽത്ത് related anxiety ആണ് യഥാർത്ഥത്തിൽ ഹൈപ്പോകൺട്രിയാസിസ്. ഒരു തരം അർത്ഥമില്ലാത്ത ആകുലത തന്നെ.
എന്നാൽ നിരർത്ഥകമായ ഈ ആകുലത യാണ് ഇന്ന് ലോകത്തിൻ്റെ ജീവാത്മാവ്.
ഇടക്കൊന്നു പറഞ്ഞോട്ടെ; ഞാൻ ഇന്നാട്ടുകാരനേ അല്ല കേട്ടോ.
ഇന്നാട്ടുകാരനോ മറുനാട്ടുകാരനോ എന്നത് നമുക്ക് വിഷയീഭവിക്കേണ്ടതുണ്ടോ?! ഉണ്ടെന്ന് കട്ടായം. കാരണം അന്യൻ എന്നും ചളി.
നമ്മളോ! ഹും നമ്മളോടാനോ കളി?
എന്നാണ് ഹേ നീ നീയായത്! ഞാൻ ഞാനായത്? എടാ കുട്ടാ നിനക്ക് ഒന്ന്
ഞാനായിക്കൂടെ? ... തെറ്റ്. ഞാൻ നീ ആവുകയാണ് ആദ്യം വേണ്ടത്.
അച്ചടിപ്പിശാചുകൾ അരങ്ങ് തകർക്കുന്ന
രാജ്യക്രമത്തിൽ എല്ലാവരും മൂക്ക്
ചെത്തിക്കളയുക; ഒരു മുറിമൂക്കൻ രാജാവ് ഇന്ത്രപ്രസ്ഥനാവട്ടെ! ശുമ്പനായാലും ശുനകനായാലും...(ഈ പ്രയോഗം പാർലമെൻ്ററി അല്ലെന്ന് അറിയാം)
മതേതരത്വത്തിന് പ്രയോഗ തലത്തിൽ കുറച്ചെങ്കിലും മതമുണ്ട്. ജനാധിപത്യത്തിൽ "ജനം" കടുക് വറുക്കാൻ പോലുമില്ല.. ആധിപത്യം നീണാൾ... അതെ. ചിലേടത്ത് ചിലർ ചിലരെക്കാൾ സമൻമാർ ആണ്.
ഇവിടെ ആരാണ് കാപട്യം കാണിക്കുന്നത്? ഒന്നാമൻ ഞാൻ തന്നെ.
മുച്ചൂടും കപടമായ ഒരു സംസ്കൃതിയിൽ
ഒരാൾ മാത്രം അങ്ങനെ നല്ലപിള്ള ചമയേണ്ടതില്ല. ഏട്ടിലെ പശു ആണെങ്കിൽ പുല്ലു തിന്നുകയുമില്ല. ആർക്കും എന്തും വിളിച്ചു പറയാവുന്ന, എന്തും ആകാവുന്ന ഒരു വെള്ളരിക്കാ പട്ടണമാണ് നമ്മുടെ തട്ടകം എന്നറിയുക. ഇവിടെ ആർ എന്തായാലെന്ത്?!?!
എന്നും എപ്പോഴും സന്തോഷിക്കുക എന്നത് സൗഭാഗ്യം അല്ല തന്നെ.. അത് നിർഭാഗ്യം മാത്രം ആണ്. ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഫിൻലണ്ടുകാർ ആണ്. കണക്കനുസരിച്ച് ആത്ര തന്നെ ആത്മഹത്യ നടക്കുന്നതും അവിടെ തന്നെ. കാരണം ആഗ്രഹങ്ങൾ എല്ലാം നിറവേറി കഴിഞ്ഞാൽ പിന്നെ എന്ത് എന്ന മനസ്സിൻ്റെ ചോദ്യത്തിന് അവർക്കുത്തരം ഇല്ലായിരുന്നു. മുമ്പ് ഈ അവസ്ഥ ഡെൻമാർക്ക്കാർ നേരിടേണ്ടി വന്നിരുന്നു എന്നാണ് statistics.
അഥവാ സന്തോഷ സന്താപ സമ്മിശൃത
ജീവിതം ശുഭം സുന്ദരം.
തിരിയുന്നവന് തിരിയട്ടെ, അല്ലാത്തവൻ
വട്ടം തിരിയട്ടെ. ഭൂമി ഏതായാലും തിരിയുന്നുണ്ട്. കൂടെ നമ്മളും. കൂട്ടിന് ഒരു പാട് പേരുണ്ട്. ഒരുനാൾ കറക്കം നിലക്കും..... അന്ന് നിനക്ക് നീ മാത്രം.!
തപിക്കുന്ന മനസ്സോടെ തനിച്ചൊന്നു ചിന്തിക്കുക. നമുക്ക് നാമെ പണിവത് നാകം നരകവും അതുപോലെ.
hypocontriyasis