Image

ശുനകമാഹാത്മ്യം (ജോസ് ചെരിപുറം)

Published on 19 September, 2022
ശുനകമാഹാത്മ്യം (ജോസ് ചെരിപുറം)

ആളുകള്‍ കണ്ടാലൊന്നു നോക്കുന്ന
നായയായിരുന്നെങ്കില്‍ ഞാന്‍
മ്രുഷ്ടാന്നം ഭുജിച്ചുത്സാഹത്തോടെ
ഉമ്മറപ്പടിവാതിലില്‍
വാലുമാട്ടി കിടന്നിടും കാവല്‍-
പ്പട്ടിയായിരുന്നെങ്കില്‍ ഞാന്‍!
കണ്ണില്‍ കാണുന്നതൊക്കെയുംനോക്കി
ഒച്ച വച്ച് കുരയ്ക്കുവാന്‍
പട്ടിയാണേലും പട്ടിക്കുണ്ടനുവാദവും കൂടെ കൂട്ടരും

മര്‍ത്ത്യനായ ഞാന്‍ ചുറ്റുപാടുകള്‍
പൂട്ടിയ തുടല്‍ പൊട്ടിക്കാന്‍
ഓര്‍ത്തുപോകുകില്‍ ഭ്രാന്തനായെന്നെ
മുദ്ര കുത്തുന്നു നാട്ടുകാര്‍.

മിന്നും മാലയുമില്ലാതെ കന്നിമാസത്തി-
ലോരോ നാളിലും
ഭാര്യമാരൊത്ത് ഊരുചുറ്റുന്ന
നായയെത്രയോ ഭാഗ്യവാന്‍

ഒന്നു മോങ്ങുവാന്‍ തക്കം നോക്കിയാ-
കല്‍പ്പക വൃക്ഷച്ഛായയില്‍
തൂങ്ങിനില്‍ക്കുന്ന നായയെ നോക്കി
തേങ്ങ വീഴുത്തുന്നു ആളുകള്‍

തേങ്ങ വീണീട്ടും ദണ്ഡമേല്‍ക്കാതെ
മോങ്ങിയും തലയാട്ടിയും
ചുറ്റുവട്ടത്തെ ദിവ്യനാകുമാ
നായയായിരുന്നെങ്കില്‍ ഞാന്‍ !

ഗുണപാഠം: പൊതിക്കാത്ത തേങ്ങ കൊണ്ട് നായയെ എറിയരുത് !

Join WhatsApp News
Sudhir Panikkaveetil 2022-09-19 13:35:30
മനുഷ്യരായി ജീവിക്കുന്നതിനേക്കാൾ ഇക്കാലത്ത് നായയാകുന്നതാണ് നല്ലതെന്നു കവിക്ക് തോന്നുന്നു. എന്തൊരു സ്വാതന്ത്ര്യമാണ് അവർ അനുഭവിക്കുന്നത്.
Raju Thomas 2022-09-19 20:22:15
ഇതു കലക്കി!
Raju Mylapra 2022-09-19 23:04:57
പണ്ടൊരു "തേങ്ങാ കവിത" സർഗ്ഗവേദിയിൽ ഉണ്ടാക്കിയ പൊല്ലാപ്പ് ഓർമ്മയിൽ വരുന്നു. ആസ്വദിച്ചു. പ്രിയ ജോസിന് അഭിനന്ദനങ്ങൾ.
ശുനക പുരാണം 2022-09-19 23:49:40
ശുനക പുരാണം : ശുനകൻ വെറും ശകുനം മുടക്കി. വാതിൽ പടിക്കൽ ചുരുണ്ടു കിടക്കും ശകുനം മുടക്കി. എന്നെക്കുറിച്ചു നിങ്ങൾ ഘോര ഘോരം ചർച്ച ചെയ്തു സർഗ വേദിയിൽ വിചാരവേദിയിൽ. എന്നാൽ ഒരിക്കലും വാതിൽ കാത്തുകിടന്ന എന്നെ നിങ്ങൾ വെറും ശകുനം മുടക്കി ശുനകൻ എന്ന് വിളിച്ചു. എന്നാൽ പൂച്ചകൾ അവർ വാതിൽ പടിയിൽ ഇരുന്നു മീശ മിനുക്കി. നിങ്ങൾ അവർക്കു ആദ്യം ഫുഡ് വിളമ്പി. മീശ മിനുക്കി സുഖിക്കും പൂച്ചയെ വേണോ അതോ വാതിൽ കാക്കും ശുനകനെ വേണോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക