Image

എന്റെ ജീവിതം (1) സി. ആന്‍ഡ്രു

Published on 26 September, 2022
എന്റെ ജീവിതം (1) സി. ആന്‍ഡ്രു

(ഒരേ വിഷയത്തെക്കുറിച്ച് രണ്ട് ഭാഷ്യം. ഒരു പരീക്ഷണമാണ്. വായനക്കാരുടെ  പ്രതികരണം പ്രതീക്ഷിക്കുന്നു)

എന്റെ ചായച്ചിത്രം പൂര്‍ത്തിയാകുന്നു
ചായക്കൂട്ട് തീര്‍ന്നു, തൂലിക തുമ്പും തേഞ്ഞു
ചിത്രലേന തുണിയും നിറഞ്ഞു
അതിരുകള്‍ ഇല്ലാത്ത ഈ ചിത്രം
ചട്ടക്കൂട്ടില്‍ തളയ്ക്കില്ല
ചില്ലിന്‍ ജയിലിലും  അടയ്ക്കില്ല

ചിത്രം തീരുമ്പോള്‍ (2)

എന്റെ ചായച്ചിത്രം തീര്‍ന്നപ്പോള്‍
ചായക്കൂട്ടുകള്‍ തീര്‍ന്നുപോയി
തൂലിക തുമ്പും തേഞ്ഞുപോയി
ചിത്രലേന തുണി നിറഞ്ഞു
ഇനിയും വരയ്ക്കുവതെങ്ങനെ  ഞാന്‍?
അതിരുകളില്ലാത്ത ചട്ടക്കൂട്ടില്‍
ഞാനാ ചിത്രത്തിനിടം കൊടുക്കും
വരച്ച് തീര്‍ന്നൊരു ചിത്രമതങ്ങനെ
കണ്ണിന്‍ മുന്നില്‍ തെളിയുമ്പോള്‍
വരയ്ക്കുവതെന്തിനു വീണ്ടും ഒരു പടം
മൂടുപടത്തില്‍ പൊതിയാനോ.

Join WhatsApp News
Sudhir Panikkaveetil 2022-09-26 16:08:52
ജീവിതത്തെക്കുറിച്ച് പലരും വ്യാഖ്യാനിച്ചിട്ടുണ്ട്. മതം പറയുന്ന ഉപദേശമാണ് ജനത്തിനിഷ്ടം മരിച്ചുചെന്നാൽ സ്വർഗ്ഗം. അത് കിട്ടണമെങ്കിൽ ഇവിടെ മതത്തെ പരിപാലിക്കുക പുരോഹിതരെ വഴങ്ങുക. നമ്മുടെ ജീവിതം നമ്മൾ തന്നെ വരയ്ക്കുന്ന ഒരു ചിത്രം. അത് തീരുമ്പോൾ (വയസ്സായാൽ) പിന്നെ വീണ്ടും വരയ്ക്കാൻ നിൽക്കാതെ സ്ഥലം വിടുക. ശ്രീ ആൻഡ്രുവിന്റെ ആശയങ്ങൾ ചിന്താര്ഹമാണ്.
G. Puthenkurishu 2022-09-26 20:12:48
ജീവിച്ചിരിക്കുമ്പോൾ സ്വന്തം ഛായാചിത്രം വരയ്ക്കാൻ കഴിയുന്നവൻ തികച്ചും അഭിനന്ദനം അർഹിക്കുന്നു . ഈ ജീവിതത്തെ കുറിച്ചുള്ള അവന്റെ ഉറപ്പ്, വ്യക്ത്തമായ ധാരണ അതെല്ലാം അതിൽ പ്രതിഫലിക്കുന്നു . ചിത്രം പൂർത്തിയായാൽ, തൂലികയുടെ തുമ്പ് തേഞ്ഞാൽ പിന്നെ അത് വച്ച് കൊണ്ടിരുന്നിട്ട് എന്ത് കാര്യം . അല്ല സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ വീണ്ടും വരയ്ക്കാം എന്ന വിചാരമുണ്ടെങ്കിൽ അത് പോക്കറ്റിൽ ഇട്ടേര്. ഇവിടമാണ് "ഇവിടമാണ് ഇതിഹാസ രൂപിയാം ഈശ്വരൻ ഇറങ്ങിയ തീരം ... " ഈ മനോഹര ഭൂമിയിൽ വീണ്ടും ഒരു ചിത്രകാരനായി അവതാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വെറുതെ മോഹിക്കുന്നു ഞാനും .
Vayanakaaran 2022-09-27 01:14:16
വരയ്ക്കാനും ചായം കൂട്ടാനും അറിയാത്തവർ അവരുടെ ചിത്രം വികൃതമാക്കുന്നതും കാണാം. ചിലർ ചായം തേച്ചു തേച്ചു നാട്ടിൽ പറയുന്നപോലെ ജീവിതത്തെ തേച്ച് കൊണ്ട് ജീവിക്കുന്നു. അമേരിക്കൻ മലയാളിക്ക് പള്ളിയും സംഘടനകളും ജീവ വായു. അതൊക്കെ തലവര അല്ലെ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക