അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ലോകം അവസാനിക്കുക വെളളിയാഴ്ച ആയിരിക്കുമെന്ന് പഠിച്ചിട്ടുണ്ട്. അവസാനിക്കട്ടെ അല്ലാതിരിക്കട്ടെ,
വേദനകൾ മനസ്സിനെ അതിക്രൂരമായി
നൊമ്പരപ്പെടുത്തുന്ന നിമിഷാർദങ്ങളിൽ ഞാൻ ആകാശത്തേക്ക് വിരലുയർത്തി എൻ്റെ
കൊച്ചുമോനെ ഓർക്കാറുണ്ട്. Zamil zaman. The real cause of agony.
എന്നാൽ അവനാണോ ഈ കഥയിലെ നെരിപ്പോട്? അല്ലതന്നെ. അതൊരു പ്രതീകാത്മകതയാണ്.. കഥയിൽ ചോദ്യം ഇല്ല കേട്ടോ! വേറെയും
സ്നേഹക്കനികൾ ആയ കൊച്ചുമക്കളുണ്ട് എനിക്ക്. കുറെ വർണത്തുമ്പികൾ. ഭൂമിയിൽ എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന മുഖ്യ ഘടകം! Thehzeeb Ghani D/o Muhammed Ghani.
ഉള്ളത് പറയട്ടെ, എനിക്ക് - അല്ല എനിക്കും എൻ്റെ ഭാര്യക്കും കൂടി - കിട്ടിയ രണ്ടു 916 പവൻമാർക്ക് മരുമക്കൾ (പുത്രീപതികൾ) ആണ് :
1. ശിഹാബുദ്ദീൻ കോലോതുംതൊടി
2. മുഹമ്മദ് ഗനി ഖാൻ കുന്നാംകുലം.
രണ്ടും ഒന്നിനൊന്നു മെച്ചം.. കട്ടപ്പൊക!
ഒന്നാമൻ്റെ സീമന്തനാണ് Zamil Zaman, intelligent and smart but ... Every thing is "kya hei" for him.
രണ്ടാമൻ്റെ സീമന്തിയാണ് Thehzeeb, a bright and studious student. രണ്ടും കൂടിയാൽ എൻ്റെ വീട്ടിൽ 'കുഞ്ചൻ നമ്പ്യാർ' ചാടിവീഴും: "നകൃതം സുകൃതം കിഞ്ചിത് ബഹുധാ ദുഷ്കൃതം കൃതം"
മൂന്നാമൻ യൂസഫ് റഹ്മാനി S/o നസീം റഹ്മാനി ആൻ്റ് Dimithrina റഹ്മാനി. ബ്രിട്ടീഷ് 'ചാരക്കണ്ണ്' ഉള്ള ഇന്ത്യൻ ഒറിജിൻ. Loves in kerala; lives in Uk. A boy with very fascinating and loving charactors among Rehmanees as well as non-Rehmanees.
Zeba Zaman എന്ന ചക്കരമുത്ത് ആണ് നാലാം കനി. A comadian girl of Shihab Sameeha alliance.
അഞ്ചാമത് പഞ്ചാര തനുമോൾ, ഓമനത്വം തുളുമ്പുന്ന ആ മുഖ കമലം ചേന്ദമംഗല്ലൂരിലെ മറ്റേമ്മയുടെ തനിപ്പകർപ്പ് തന്നെ.
ആറും ഏഴും മരുമക്കൾ ഈ ലിസ്റ്റിലെ പുമ്പാറ്റകൾ തന്നെ. മർയം ഈമാൻ, Zaira Zaman. കളിക്കൊഞ്ചൽ കൊണ്ടും മുഖശ്രീ കൊണ്ടും ആരെയും മയക്കിയിരുത്തുന്ന കൊച്ചു തുമ്പികൾ!
അല്ലാഹുവേ നിനക്ക് സ്തുതി.
വറചട്ടിയിലെ പൊട്ടിത്തെറിക്കുന്ന കടുകുമണി ആരോടെങ്കിലും പരാതി പറയുമോ?
പറഞ്ഞാലും ആരെങ്കിലും കേൾക്കുമോ?
കേട്ടാലും..
നീറിപ്പുകയുന്ന മനസ്സിൻ്റെ അനിർവചനീയമായ
അതിനൊമ്പരം ഉൾക്കൊള്ളാൻ സന്മനസ്സ് കാണിക്കാൻ ആർക്കാണ് നേരം?
എന്താണ് വല്യുപ്പാ ഇത്രേം? ഒന്നുമില്ല പൊന്നെ, നീയുണ്ടല്ലോ കൂട്ടിന്. Agony is abated!
എന്താണ് നേരിപ്പോട് ആരാണ് നെരിപ്പോട്? അറിയില്ല; ആർക്കും ആരോടും കടപ്പാടോ സ്നേഹവായ്പോ ഇല്ലാത്ത കാലത്ത് ഒരു മെഴുകുതിരി സ്വയം ഉരുകിത്തീരുകയല്ലാതെന്ത്?!
ഇതൊരു ക്ലീഷെ ഡയലോഗ് മാത്രം! അതല്ലെങ്കിൽ തനി വട്ട്. അല്പം വട്ട് പലപ്പോഴും പലർക്കും ആരോഗ്യപ്രദം.
എനിക്ക് ഏതായാലും അതെ.
രണ്ടു ലഘു ഭ്രാന്തന്മാർ തമ്മിൽ കണ്ടുമുട്ടിയ അനുഭവം പറയാം.
ഒരുവൻ : അല്ലാ, എവിടെന്നാ.. കോഴിക്കോട്ന്നാണോ? അപരൻ: അല്ലല്ല ഞാൻ കോഴിക്കോട് ന്നാണ്.
രണ്ടു മുഴുഭ്രാന്തന്മാർ കണ്ടുമുട്ടിയപ്പോൾ
ഒരുവൻ : ഞാൻ നബിയാണ് കേട്ടോ, മറക്കേണ്ട. അപരൻ : അതിനു ഞാൻ അങ്ങനെ ഒരാളെ അയച്ചിട്ടില്ലല്ലോ..
ചിന്തിക്കുക അപരൻ അപ്പോ ആരായി?
ഉത്തരം കിട്ടിയില്ലെങ്കിൽ നിങ്ങൾക്ക് ഭ്രാന്ത് ഇല്ലെന്ന് ഉറപ്പ്. ഉത്തരം കിട്ടിയാലോ!
ഭ്രാന്തൻ ജയിച്ചു; നിങ്ങൾ എട്ടിൽ പൊട്ടി..
ഈ ക്ലീശേയിലെ അവസാന ചോദ്യം:
നാറാണത്ത് ഭ്രാന്തൻ ബുദ്ധിമാൻ ആവുന്നതിൽ നിങ്ങൾക്ക് എന്താ ചേദം?
നോക്കൂ, കണ്ണുനീർ കൊണ്ട് ഞാൻ ഒരുപാട് കഥകൾ എഴുതിയിട്ടുണ്ട്; ഇക്കഥയാവട്ടെ, ഇരട്ടക്കണ്ണീരു കൊണ്ടും.
ഓർമയിലെ നന്മസായൂജ്യം മറക്കാൻ എത്ര ശ്രമിച്ചിട്ടും ആവുന്നില്ല. ഹൃദയത്തോട് ചേർത്തു വെച്ച ഒരു വിദ്യാലയ സ്മരണയുടെ ശംഖൊലി നാദം പോലെ "കാലം പോയതറിഞ്ഞില്ലാ; വീണ്ടും തിരിച്ചു വന്നീടില്ലെന്നത് ഓർത്തില്ലാ,
മോഹമേ സ്വപ്നമേ ആശിച്ച് ഏറെ നിന്നു ഞാൻ"
യശോധവളമായ ഒരു കാലത്തിൻ്റെ നനവാർന്ന ഓർമകളെ താലോലിക്കാൻ
എന്നെ ഒന്നനുവദിക്കൂ സഹജരെ.
ഒന്നും ചേരുംപടി ചേർക്കാനറിയുന്നവൻ
അല്ല ഞാൻ. ഒന്നും ഒന്നും എനിക്ക് മൂന്നോ ഒന്നരയോ ആണ്. പോരാത്തതിന്
മനസ്സിൻ്റെ restlessness എന്നെ വല്ലാതെ വട്ടം കറക്കാറുമുണ്ട്. റബ്ബർ പാൽ കുടിച്ച മനുഷ്യൻ്റെ നടത്തവും!
ഓർത്തില്ല. ശരിയാണ്. ഓർക്കേണ്ടതൊന്നും ഓർത്തില്ല; മറക്കേണ്ടത് മറന്നുമില്ല, മറവി ഒരു വലിയ അനുഗ്രഹമാണ്. ഇല്ലായിരുന്നെങ്കിൽ മനുഷ്യരാശി എന്നോ മണ്ണടിഞ്ഞേനെ.
വളരെ ശൈശവത്തിൽ കാലയവനിക പുതക്കേണ്ടി വരുന്ന അരുമകളെ കുറിച്ചുള്ള ഓർമ നമ്മുടെ ജീവിതാന്ത്യം വരെ നിലനിന്നാൽ എന്നും പോട്ടിക്കരയേണ്ടി വരുമായിരുന്നില്ലേ?!
ഈ ഫിലോസഫി പക്ഷെ എൻ്റെ കാര്യത്തിൽ മാത്രം എന്തേ സക്രിയമാവുന്നില്ല? ജീവിതത്തെ നിർവചിച്ചേടത്ത് പറ്റിയ അമളി ആയിരിക്കുമോ? എന്തോ എനിക്കറിയില്ല.
ഞാൻ വീണ്ടും എൻ്റെ സ്നേഹക്കനികളുടെ കണ്ണാടി കവിളുകളിൽ മുത്തം ചാർത്തി.
അടുത്തും അയലത്തും, അകലത്തും ഉള്ള സ്നേഹത്തികളേ, ഈ വല്യുപ്പയെ വേദനിപ്പിക്കരുതേ..
ഒന്നിൽനിന്ന് മുറിഞ്ഞതാണ് അര. ആ അരയാവാൻ ആണ് എനിക്കിഷ്ടം. കണ്ണും കണ്ണും നേർക്കുനേരെ കാണുമ്പോൾ സത്യവും സ്വച്ചവും ആയ അഗ്നിസ്ഫുലിംഗങ്ങൾ കൂട്ടിമുട്ടുമ്പോൾ
അല്ലാഹുവാണ അവിടെ സ്നേഹപ്പൂക്കൾ
വിടരുക തന്നെ ചെയ്യും. ആ പൂക്കളേക്കാൾ പരിമളം അല്ലാഹുവിൻ്റെ സ്വർഗത്തിൽ മാത്രം.
പൊന്നു മക്കളെ, അല്ലാഹുവിനെ സർവദാ
ഓർക്കണേ, റസൂലുല്ലയെ സർവദാ
സ്നേഹിക്കണേ. എല്ലാ കാര്യങ്ങളിലും അദ്ദേഹത്തെ മാതൃകയാക്കണേ.
മരണത്തിൻ്റെ പാനപാത്രം ചുണ്ടോടടുപ്പിക്കപ്പെട്ടപ്പോൾ
ആയിഷ ബീവിയുടെ മടിയിൽ മുഖം അമർത്തി റസൂലുല്ല പ്രാർത്ഥിച്ചത് ഓർമയുണ്ടോ:
കരുണാവാരിധിയായ അല്ലാഹുവേ, എന്നെ നീ നിൻ്റെ സവിധത്തിലേക്ക് (റഫീകുൽ അഅല) ഉയർത്തേണമേ.
ഒരു തെറ്റ് പോലും ചെയ്തിട്ടില്ലാത്ത ആ പുണ്യപുങ്കവൻ അങ്ങനെ അല്ലാഹുവിനോട് യാചിച്ചെങ്കിൽ, തെറ്റുകളുടെ കൂമ്പാരം പേറി നടക്കുന്ന നാം എത്രയെത്ര പ്രാർത്ഥിക്കണം?!
എനിക്കറിയുന്നതെല്ലാം നിങ്ങൾക്ക്
അറിയുമായിരുന്നെങ്കിൽ നിങൾ ഒരിക്കലും ചിരിക്കുമായിരുന്നില്ല എന്ന തിരുമൊഴിയിൽ ഈ വിനീതൻ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.