Image

ചിത്ര കവിത (ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ് Published on 01 October, 2022
ചിത്ര കവിത (ജി. പുത്തന്‍കുരിശ്)

കണ്ടിടു നിങ്ങളെന്‍തോട്ടം
ഉണ്ടതില്‍ വെണ്ടയും പിന്നെ,

ചെണ്ടമുറിയന്‍ കപ്പേം
രണ്ടുമടുത്താണു നില്പൂ.

കാണുക പാവല്‍ നന്നായി
കാണുക ചേനയും കൂടെ.

ഒരിടത്ത് മരതക പച്ച മ
റ്റൊരിടത്ത് നിറം മഞ്ഞ.

ഒന്നിന് ഹേമന്തം കൂട്ട് മ
റ്റൊന്നിന് ശരത് കാലോം

കാണാം വൈരുദ്ധ്യം ഭൂവില്‍
കാണാം പലവിധത്തില്‍

ഉണ്ട് മനുഷ്യനും ശരത്കാലം
ഉണ്ടവന് ഹേമന്ത കാലോം

വന്നിടും ഋതുഭേദം
എന്നുമെങ്ങും ഇതുപോലെ

കാണാം പ്രകൃതിയെ നോക്കില്‍
കാണാ ഇതുപോലെ പലതും

നിന്നിടു നിങ്ങളൊരല്പം
നിന്നിട്ടീ കാഴ്ചകള്‍ കാണു.

Join WhatsApp News
Sudhir Panikkaveetil 2022-10-05 15:25:17
നമ്മൾ ചുറ്റും കാണുന്നതിൽ എല്ലാ കവിതയുണ്ട്. ചില ദൃശ്യങ്ങൾ നമ്മെ മോഹിപ്പിക്കുന്നു, ഭ്രമിപ്പിക്കുന്നു , അനുഭൂതി പകരുന്നു, അനുഭവങ്ങൾ തരുന്നു. ഒരു എഴുത്തുകാരൻ അത്തരം സമ്മിശ്രവികാരങ്ങളിലൂടെ കടന്നുപോകുമ്പോൾ അയാൾ കാണുന്നതിനെപ്പറ്റി എഴുതുന്നു. ചിത്രകവിതകൾ പണ്ട് മുതലേ ഉണ്ടായിരുന്നു. അതിലും പല ഭാവങ്ങളും, രൂപങ്ങളും എഴുത്തുകാർ കണ്ടെത്തി. ശ്രീ പുത്തൻ കുരിസിന്റെ രചനകളിൽ നിന്നും നമുക്ക് മനസ്സിലാക്കാം അദ്ദേഹത്തിന്റെ ഓരോ തുടിപ്പിലും കാവ്യസുന്ദരിമാരുടെ കാൽച്ചിലമ്പൊലിയുടെ കിലുക്കമുണ്ടെന്നു.ഇത് പക്ഷെ .കവിതയുടെ പ്രതലങ്ങളിൽ നിന്നും മാറി വെറുതെ താളത്തിൽ പറഞ്ഞുപോയ ആവിഷ്കാരരീതിയാണ്.
G. Puthenkurish 2022-10-05 19:51:25
🙏
FB friend 2022-10-05 23:38:17
ഇദ്ദേഹം FB യിൽ പോസ്റ്റ് ചെയ്യുന്ന നുറുങ്ങു കവിതകൾ കൊള്ളാം. താത്വകിമായ ചില ചിന്തകളെ പ്രകൃതിയിൽ സംഭവിക്കുന്ന കാര്യങ്ങളുമായി ചേർത്ത് ലളിതമായ ഭാഷയിൽ താളത്തിൽ എഴുതുമ്പോൾ ആശയം പെട്ടെന്ന് മനസ്സിൽ താങ്ങി നിൽക്കും . ഹേമന്തവും ശരത് കാലവും പ്രകൃതിയിലെന്നതുപോലെ മനുഷ്യനും സംഭിക്കുന്നു എന്ന ചിന്ത ഈ നുറുങ്ങു കവിതയിൽ കയറ്റി വച്ചിരിക്കുന്നു . അഭിനന്ദനം
goal 2022-10-06 23:40:55
quality my friends quality, not/ quantity should poet's goal be/ മേനി നൂറു വിളയിക്കുകയെന്നല്ല/ മേന്മയാവണം കവിതൻ ലക്ഷ്യം/
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക