ഒരു വിഭാഗം അമേരിക്കക്കാർ കോവിഡ് 19 ഫുള്‍ ബൂസ്റ്റര്‍ ഷോട്ട് എടുക്കുവാന്‍ അകാരണണായി വിസമ്മതിക്കുന്നു. ഒക്‌ടോബര്‍ 10 വരെയുള്ള കണക്കനുസരിച്ച് പ്രായമായ വെറും 4 ശതമാനം മാത്രംമാണ് ബിവലന്റ് ഷോട്ട് എടുത്തിരിയ്ക്കുന്നത്. ബൂസ്റ്റര്‍ ഷോട്ടിനോടുള്ള വിദ്വേഷവും നിസഹകരണവും അമേരിക്കയില്‍തന്നെ 75000 ത്തിലധികം ജനങ്ങളെ മരണത്തിലേയ്ക്കും അനേകലക്ഷങ്ങളെ അതിരൂക്ഷമായ രോഗാവസ്ഥയിലേക്കും എത്തിക്കുമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാസമ്പന്നരും സമ്പന്നരുമായ അമേരിയ്ക്കന്‍ പൗരാവലിയുടെ മൗഢ്യമായ ചിന്താഗതി അതിവേഗം യൂറോപ്യന്‍ യൂണിയനിലും ഇന്ത്യയടക്കമുള്ള മറ്റു രാജ്യങ്ങളിലും വ്യാപിക്കുമെന്നുറപ്പ് .
ഇന്ത്യയില്‍ കുട്ടികളടക്കം മൊത്തം 141.7 കോടി ജനതയില്‍ 94.9 കോടി ജനങ്ങളും അമേരിക്കയില്‍ മൊത്തം 33 കോടി ജനതയില്‍ 22.6 കോടിയും ബിവലന്റ് ബൂസ്റ്റര്‍ ഒഴികെ ഫുള്‍ ഷോട്ട് എടുത്തവരാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളെന്ന് അവകാശപ്പെടുന്ന ഇന്ത്യയും അമേരിയ്ക്കയും ആവശ്യമായ വാക്‌സിനേഷന്‍ എടുക്കുവാന്‍ സന്നദ്ധരായി എത്തുന്നവരെ അശേഷം വൈദ്യശാസ്ത്രമോ മരുന്നുകളുടെ ആക്ഷനോ റിയാക്ഷനോ അറിയാതെ നിരുത്സാഹപ്പെടുത്തുന്നതു കുറ്റകരമായി കരുതണം.
കൊറോണ വൈറസ് വ്യാപനം മൂന്നാം ശൈത്യകാലാവസ്ഥയിലേയ്ക്കുള്ള പ്രയാണത്തിന്റെ പ്രഥമപടിയിലെത്തിയെങ്കിലും പലരും ഡോക്ടര്‍മാരുടെയും മാദ്ധ്യമങ്ങളുടേയും നിര്‍ദ്ദേശങ്ങളെ നിശ്ശേഷം നിരാകരിക്കുന്നു. ഇന്ത്യയില്‍ 12 വയസിനു മുകളില്‍ 94 ശതമാനം പേർ ഒരു ഷോട്ട് എങ്കിലും കൊറോണ വൈറസ് വാക്‌സിനേഷന്‍ എടുത്തവരും 86 ശതമാനം പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തവരുമാണ്. അമേരിക്കയില്‍ 79 ശതമാനം ഒരു ഷോട്ട് എങ്കിലും വാക്‌സിനേഷന്‍ എടുത്ത്. ഫുള്‍ ഷോട്ട് എടുത്തവര്‍ 68 ശതമാനം ആണെന്നും അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
വൈറ്റ് ഹൗസിലെ കൊറോണ വൈറസ് കോര്‍ഡിനേറ്റര്‍ ഇന്ത്യക്കാരനായ ഡോക്ടര്‍ ആഷിഷ് ഝായുടെ ഹെല്‍ത്ത് കെയര്‍ വിജ്ഞാപനത്തില്‍ വാക്‌സിന്റെ ഗുണഗണങ്ങളും സുരക്ഷിതത്വവും വിവരിയ്ക്കുന്നതിനോടൊപ്പം എല്ലാവരുടെയും സുരക്ഷിതത്വത്തിന് വാക്‌സിന്‍ സ്വീകരിക്കണമെന്നാവശ്യപ്പെടുന്നു.
അമേരിക്കയില്‍ ഡിസംബര്‍ 12, 2020 മുതല്‍ ഫൈസറിന്റെയും ഡിസംബര്‍ 17, 2020 മുതല്‍ മോഡേണയുടെയും, ഫെബ്രുവരി 27, 2021 മുതല്‍ ജോണ്‍സണ്‍ & ജോണ്‍സന്റെയും കൊറോണ വൈറസ് വാക്‌സിനേഷന്‍ ആരംഭിച്ചു. ഇന്ത്യയില്‍ ജനുവരി 16, 2021 മുതല്‍ ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രാസെനകായുടെ കോവാക്‌സിന്‍ എന്ന പേരോടുകൂടിയുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു.
കൊറോണവൈറസ് വ്യാപനവും മരണഭീഷണിയും കുറഞ്ഞെങ്കിലും വൈറസ് വീണ്ടും ശക്തി പ്രാപിച്ച് നമ്മുടെ വംശനാശം സംഭവിക്കാതെ പരിരക്ഷിയ്ക്കുവാന്‍ ഓരോ വ്യക്തിയും സന്നദ്ധത പ്രകടിപ്പിക്കണം. ഉത്തരവാദിത്വബോധത്തോടെ 12 വയസിനധികമുള്ള ഏവരും നിര്‍ദ്ദേശാനുസരണം സെക്കന്റും, തേര്‍ഡും, ഫോര്‍ത്തും ഡോസ് വാക്‌സിനേഷന്‍ എടുക്കണം. ഏതാനും ആഴ്ചകളായി ഫിഫ്ത്ത് ഡോസും അമേരിയ്ക്കയില്‍ ആരംഭിച്ചതായി അറിയുന്നു.
കോവിഡ് 19 ന്റെ ബൂസ്റ്റര്‍ ബിവലന്റ് ഡോസ് മോഡേണയേയും ഫൈസര്‍ ബയോടെക്കിനേയും തേര്‍ഡ് റെഗുലര്‍ ഡോസ് ഷോട്ട് എടുത്ത് രണ്ടുമാസങ്ങള്‍ക്കുശേഷം മാത്രം കൊടുക്കുവാന്‍ കഴിഞ്ഞ ആഗസ്റ്റ് 31 ന് യു. എസ്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുവദിച്ചു. 2021 ലെ വിന്റര്‍ സീസണില്‍ പ്രതിദിനം ശരാശരി 400 ലധികം മരണങ്ങള്‍ സംഭവിക്കുവാനുള്ള മുഖ്യ കാരണം ബൂസ്റ്റര്‍ഡോസ് വാക്‌സിനേഷന്‍ സമയപരിധിയ്ക്കുള്ളില്‍ തന്നെ കൊടുക്കുവാന്‍ വൈകിയതുമൂലമാണെന്നു വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കൊറോണവൈറസ് ട്രാക്കർ വ്യക്തമാക്കി. അറിയപ്പെടാത്ത പ്രൈവറ്റ് ഹെല്‍ത്ത് വിദഗ്ദ്ധരുടെ അഭിപ്രായാനുസരണം രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരെ കൊറോണ വൈറസ് ബാധിയ്ക്കുകയില്ല എന്ന പ്രഖ്യാപനം ഇപ്പോള്‍ അബദ്ധമായി തോന്നുന്നു.
# covid full booster dose