മത മൗലികത ആത്മീകതയെ വിഴുങ്ങുവാൻ സന്നദ്ധമാകുമ്പോൾ, മനുക്ഷ്യത്വത്തെയും ജൈവ ലോകത്തെ തന്നെയും കുരുതി കഴിക്കാൻ വെമ്പുമ്പോൾ, ഇങ്ങനെയും ചിന്തിക്കുന്നവർ ചിന്തിച്ചു പോ കും , " മതങ്ങൾക്കും ആചാരങ്ങൾക്കും അപ്പുറത്തു ...വെറുപ്പും സ്വാര്ഥതയുമില്ലാത്ത, സ്നേഹവും അനുകമ്പയുമുള്ള ഒരു ജീവിതത്തെ കുറിച്ച്...." . അവർ പ്രാർത്ഥിക്കും..."എന്നെ അയഥാര്ഥത്തില് നിന്ന് യാഥാർത്ഥത്തിലേക്കു നയിച്ചാലും, ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു നയിച്ചാലും , മരണത്തിൽ നിന്നും അനശ്വരതയിലേക്കു നയിച്ചാലും..." എന്ന്.
(ഉപനിഷത് ).
ആത്മീകത എന്താണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഭൗതീകമായ ശരീരവും പേറി, ഭൂമിയിൽ ജീവിക്കുന്ന ജീവിയിൽ, ജീവനോടൊപ്പം ആത്മാവും, കൂടാതെ അന്തർ ബോധവും (പ്രജ്ഞ) യും ഉണ്ടായിരിക്കും. ഭൗതീകമായ കാര്യങ്ങളിൽ നിന്നും വ്യത്യസ്തമായി ,ആത്മാവുമായോ, സാത്വീകമായോ (സത് ഗുണങ്ങളെ ഉൾക്കൊണ്ട്), തന്നെത്തന്നെയും, ലോകത്തെയും അറിയുകയാണ് ആത്മീയത എന്ന് തോന്നുന്നു. ആത്മീകത അദൃശ്യമാണ് എന്നാൽ അനുഭവവേദ്യമാണ്. ഭൗതീകത ദൃശ്യമാണ്, ഇന്ദ്രീയങ്ങളാൽ അനുഭവിച്ചറിയാവുന്നതാണ് .ദൈവത്തെയും സത് ഗുണങ്ങളെയും ഉപരിപ്ലവമായി മാത്രം കണ്ടു കൊണ്ട് ആചാരങ്ങളിലും വാക്കുകളിലും മാത്രം ഒതുക്കേണ്ടതാണോ ... നമ്മുടെ ജീവിതം, ജീവിതത്തിന്റെ ആത്മീകത? എങ്കിൽ അത് ലൗകീകത മാത്രമായിരിക്കും. ലൗകീക ജീവിതത്തിൽ ആണ് ആത്മീകത പരിപാലിക്കപ്പെടേണ്ടത്. ആത്മീകത ഒരു സഹജ വാസനയായി, ഒരു അനുഭവ മൂല്യമായി മനുക്ഷ്യരിൽ രൂപം കൊള്ളണം. വെറും പ്രകടനത്തിനല്ലാ, ആന്തരീക പ്രചോദനമാകണം . ഇച്ഛ പൂർവ്വകമല്ലാതെ, സ്വയമേയുള്ളതായി മാറണം. സ്വയം സംഭവിക്കണം. മറ്റൊരു ജീവി വേദനപ്പെടുന്നത് കാണുമ്പോൾ, എനിക്കും ആ വേദന എന്റെ ശരീരത്തിലും ഹൃദയത്തിലും അനുഭവപ്പെടണം, വ്യക്തി സമൂഹത്തിന്റെ ഒരു ഭാഗമാണ്.
പരാ-അപര ബന്ധത്തിൽ അതിനെ കാണണം. മറ്റൊരാളുടെ വേദന കാണുമ്പോൾ, "എനിക്ക് ഇങ്ങനെ വരാതിരിക്കുന്നതിനാൽ ദൈവത്തെ സ്തുതിക്കുന്നു.." എന്ന് പ്രാർത്ഥിക്കുന്നത് ആത്മീയതയായി കാണാൻ കഴിയില്ല.
ഇന്ന് ആത്മീകതയെ പ്രകടനമാക്കികൊണ്ടു, മത മൗലീകതയിലേക്കും മതതീവ്രവാദത്തിലേക്കും നീങ്ങുന്ന ദുഃഖകരമായ ദൃശ്യമാണ് പലയിടത്തും കാണുന്നത്. മനുക്ഷ്യരെ വിഭാഗിക്കാനും പാർശ്വവത്കരിക്കാനും സ്വാർത്ഥതയുടെ പൈശാചിക ശക്തികൾ ഉദ്‍ത്യമിച്ചുകൊണ്ടിരിക്കുന്നു. ആത്മീകത എന്ന അദൃശ്യ മേഖലയിലേക്ക് വഴികാണിക്കേണ്ട ഭൗതീക സ്ഥാപനകളാണ് "മതങ്ങൾ". മതങ്ങൾ സ്വന്ത നിലനിൽപ്പിനായി, സാമ്പത്തീക ഉന്നമനത്തിനായി മത്സരവും, വെറുപ്പും പ്രചരിപ്പിച്ചു, പിന്നാലെ പുതിയ ഐതീഹ്യങ്ങളും, വിശ്വാസാചാരങ്ങളും. ഉദാഹരണമായി, സെമിറ്റിക് വർഗ്ഗ്ങ്ങളുടെ ചരിത്രത്തിലേക്ക് കടന്നു ചെല്ലാം. മിത്തുകളെ മിത്തുകൾ ആയും, ഉദാ ഹരണങ്ങളെയും അലങ്കാര ങ്ങളെയും / രൂപകങ്ങളെയും അക്ഷരാർത്ഥത്തിൽ എടുക്കാതെയും ബുദ്ധിയും യുക്തിയും ഉപയോഗിച്ചു മനസിലാക്കേണ്ടി യിരിക്കുന്നു. സ്നേഹവും സത്യവും കരുണയും നീതിയോടെ നിലനിൽകേണ്ടി യിരിക്കുന്നു. ഇവ ആത്മീയതയുടെ അന്ത സത്തയുമാണ്. ഇത് മനുക്ഷ്യന് മനസ്സിലാക്കി തരാനാണ് യേശുക്രിസ്തുവും ശ്രീബുദ്ധനും ഒക്കെ ശ്രെമിച്ചതു. കാരണം, ആത്മീയത അനിവാര്യമാണ്, അതി നാൽ മതങ്ങളെ ശുദ്ധീകരിക്കേണ്ടത് ആവശ്യമാണ്. സത്യം വളച്ചൊ ടിച്ചു ഇല്ലായ്മ ചെയ്യുകയും, അസത്യത്തിനു 'മേക്കപ്പ്' ഇട്ടു പ്രശ്ചന്ന വേഷം നൽകി "സത്യം" ആയി കാണിക്കുകയും ചെയ്യുന്ന സമൂഹ ത്തിലെ പ്രവണതകളെ ഇല്ലായ്മ ചെയ്യാൻ മതവും ആത്മീയതയും ഒന്നിച്ചു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
# religion