Image

ജർമ്മൻ സ്കെച്ചുകൾ ( യാത്രാനുഭവം : ജാസ്മിൻ ജോയ് )

Published on 14 October, 2022
ജർമ്മൻ സ്കെച്ചുകൾ ( യാത്രാനുഭവം : ജാസ്മിൻ ജോയ് )

കാർമ്മൽ അക്കാദമി കോഡിനേറ്റർ, പഠനയാത്രയ്ക്കൊപ്പം വരാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ ആദ്യം എനിക്ക്  അത് അവിശ്വസനീയമായിത്തോന്നി. പിന്നീട് പ്രിൻസിപ്പാൾ യേശുദാസച്ചൻ തന്നെ നേരിട്ട് ചോദിച്ചപ്പോഴാണ് ഗൗരവത്തിൽ തന്നെയാണ് കാര്യങ്ങൾ എന്ന് ബോധ്യപ്പെട്ടത്.

യൂറോപ്പിലേക്ക് ഒരു യാത്ര എന്നും എന്റെ സ്വപ്നമായിരുന്നു. ജർമ്മനി, സ്വിറ്റ്സർലണ്ട്, ഫ്രാൻസ് എന്നിവയാണ് യൂറോപ്പിലെ ഇഷ്ടരാജ്യങ്ങൾ. ജർമ്മനിയിലേക്ക് പ്രിയ വിദ്യാർത്ഥികളുമായുള്ള ഒരു യാത്രയാകുമ്പോൾ ആഹ്ലാദം വാക്കുകൾക്കതീതം.

2018 ജൂൺ 10 - ന് നെടുമ്പാശ്ശേരി വഴി ജർമ്മനിയിലേക്ക് ഞങ്ങൾ യാത്രയാരംഭിച്ചു. ജൂൺ 23 - നാണ് തിരികെയെത്തിയത്.

അവിസ്മരണീയമായ സഞ്ചാര അനുഭവങ്ങൾ !

രണ്ടു ലോകയുദ്ധങ്ങളിൽ വില്ലൻ പക്ഷത്ത് നിൽക്കുകയും കൊടും നാശങ്ങളിൽ നിന്ന ഉയർത്തെഴുന്നേറ്റ് ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നായി മാറുകയും ചെയ്ത് ജർമനിയുടെ ചരിത്രം അമ്പരിപ്പിക്കുന്നതാണ്. മാർക്സ്, നിച്ചു, ഗെയ ബിഥോവൻ, സ്റ്റെഫി ഗ്രാഫ് തുടങ്ങി എണ്ണമറ്റ പ്രതിഭകൾക്ക് ജന്മം കൊടുത്ത ജർമ്മനി ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഏകാധിപതി ഹിറ്റ്ലറുടെയും നാടുകൂടിയാണല്ലോ. നമ്മുടെ മലയാളത്തിന് വേണ്ടി തന്റെ ധൈഷണിക ജീവിതം മുഴുവൻ സമർപ്പിച്ച ഹെർമൻ ഗുണ്ടർട്ടിന്റെയും നാട്,

ജർമ്മനി ജന്മം കൊടുത്ത പ്രഗത്ഭരെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ലോകത്തെ മാറ്റിമറിച്ചു. അങ്ങനെ നോക്കുമ്പോൾ യൂറോപ്പിന്റെ ഊർജ നിലയമാണ് ജർമനി . ജർമ്മനിയുടെ സംസ്കാരത്തേയും ആധുനിക വിദ്യാഭ്യാസരീതികളേയും ഹ്രസ്വമാ യെങ്കിലും മനസ്സിലാക്കുകയായിരുന്നു പഠനയാത്രയുടെ ലക്ഷ്യം. 

കാർമൽ അക്കാദമിയിലെ ജർമ്മൻ ഭാഷ പഠിക്കുന്ന 15 വിദ്യാർത്ഥികളും പ്രിൻസിപ്പൽ ഫാദർ യേശുദാസും സീമയും പിന്നെ ഞാനും അടങ്ങുന്ന സംഘമാണ് ജർമ്മനിയിലേക്ക് യാത്ര ചെയ്തത്.

സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ വിദ്യാർത്ഥികൾക്ക് ജർമ്മനി സന്ദർശിക്കാനുള്ള അവസരം ലഭിച്ചത്. ജർമ്മൻ വിദ്യാർത്ഥികളുടെ ഒരു സംഘം അധികം താമസിയാതെ കാർമൽ അക്കാദമിയും കേരളവും സന്ദർശിക്കും. 

ജർമ്മനിയിലെ ആത്മീയ സാമൂഹ്യരംഗത്ത് ശ്രദ്ധേയ വ്യക്തിത്വമായ ഫാദർ ലോയ സായിരുന്നു ഈ യാത്ര മികച്ച രീതിയിൽ ആസൂത്രണം ചെയ്തത്. മൂന്നാഴ്ച നീണ്ടുനിന്ന ജർമ്മൻ സന്ദർശനം അദ്ദേഹത്തിന്റെ നേതൃത്വ മികവിൽ സുഗമമായിരുന്നു.

നീണ്ട മണിക്കൂറുകൾ യാത്ര ചെയ്ത് ലോകത്തിലെ തന്നെ വലിയ എയർപോർട്ടുകളിലൊന്നായ ഫ്രാങ്ക്ഫർട്ടിലെത്തി. ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെ ആധുനിക സജ്ജീകരണങ്ങളും അതിന്റെ സങ്കീർണ്ണതകളും ഞങ്ങളെ അമ്പരിപ്പിച്ചു. പരിശേധനകളെല്ലാം കഴിഞ്ഞ് പുറത്ത് കടന്നപ്പോൾ ഞങ്ങളുടെ ഗൈഡും ആതിഥേയയുമായ ക്രിസ്റ്റീന ചുറു ചുറുക്കോടെ ഞങ്ങളെ കാത്തു നിന്നിരുന്നു. ജർമ്മൻ യാത്രയിൽ ക്രിസ്റ്റീന ഞങ്ങളുടെ സഹായിയും സഹയാത്രികയുമായി കൂടെയുണ്ടായിരുന്നു. ഞങ്ങളുടെ കുട്ടികളുടെ താമസം ഫിലിപ്സ് ബർഗ് സ്കൂളിലെ രക്ഷിതാക്കളുടെ വീടുകളിലായിരുന്നു. ഗുട്ടൻ ഹൈവില്ലേജിലെ വൃദ്ധദമ്പതികൾ താമസിക്കുന്ന ഭവനങ്ങളിലായിരുന്നു അദ്ധ്യാപകർ. 

സുന്ദരമായ ഈ ഗ്രാമത്തിൽ ജീവിക്കുന്ന വൃദ്ധ ദമ്പതികളായ ബാർബറയും റോളണ്ടുമാ യിരുന്നു എന്റെ ആതിഥേയർ, അവരുടെ ശാന്തസുന്ദരമായ ഭവനത്തിലായിരുന്നു എന്റെ മുന്നാഴ്ചത്തേയും താമസം.

ബാർബറയ്ക്കും റോളണ്ടിനും അഞ്ചു മക്കളാണ്. യൂറോപ്പിലെ രീതിയനുസരിച്ച് ചെറുപ്പ ത്തിലെ സ്വതന്ത്രരായി അവർ ഓരോ സ്ഥലത്ത് ജീവിക്കുന്നു. ഈ അപ്പച്ചനേയും അമ്മച്ചിയേയും കുറിച്ച് എഴുതാതിരിക്കാനാവില്ല. അത്ര സ്നേഹസമ്പന്നരാണവർ. രണ്ടു പേർക്കും എഴുപതിലധികം പ്രായമുണ്ടെങ്കിലും അവർ ഊർജ്ജസ്വലരായിരുന്നു. ഒരു സമ യവും വെറുതെയിരിക്കില്ല. ഈ പ്രായത്തിലും മണിക്കൂറുകൾ സൈക്കിൾ സവാരി നടത്തുന്നത് ബാർബറ അമ്മച്ചിയ്ക്ക് ഹരമാണ്. വിശ്രമജീവിതം, പലരാജ്യങ്ങളിലൂടെയുള്ള സഞ്ചാരം കൊണ്ട് അവർ ആഘോഷമാക്കുകയാണ്. ഇന്ത്യയുടെ മഹത്തായ ചരിത്ര ത്തെക്കുറിച്ചും സംസകാരത്തെക്കുറിച്ചും വലിയ മതിപ്പാണ് റോളണ്ട് അപ്പച്ചന് .

മൂന്നാഴ്ചകൾക്കുള്ളിൽ തന്നെ ഞങ്ങൾ തമ്മിൽ ഒരു ആത്മബന്ധം സ്ഥാപിച്ചു. സ്നേഹ ബന്ധത്തിന് ഭാഷ തടസ്സമല്ലെന്ന് അപ്പോഴാണ് മനസ്സിലായത്. ഇത് എന്റെ മാത്രം അഭി പ്രായമായിരുന്നില്ല. മറ്റുള്ളവർക്കും അവരുടെ ആതിഥേയരെക്കുറിച്ച് ഇതുതന്നെയായിരു ന്നു അഭിപ്രായം. ഇംഗ്ലീഷ് അറിയുന്നവർ ജർമനിയിൽ ഇപ്പോഴും കുറവാണ്. ഭാഷ, വിനിമയത്തിന് പലപ്പോഴും തടസ്സമായിരുന്നു. ജർമൻ കാർ അവരുടെ ഭാഷയെക്കുറിച്ച് ഏറെ അഭിമാനിക്കുന്നവരാണ്. റോളണ്ടിന്റെ വീടിന്റെ പരിസരം ഒരു പൂന്തോപ്പ് തന്നെയാണ്. ധാരാളം ചെടികൾ, മനോഹരങ്ങളായ പൂക്കൾ, വീടിനകത്തും ധാരാളം ചെടികളുണ്ടായിരുന്നു. സ്ട്രോബറി, ചെറി, ചീസ്, ജാം, വൈൻ, കേക്ക് ഇവയെല്ലാം അവരുടെ വീട്ടിൽ എപ്പോഴും സുലഭമായിരുന്നു. എന്റെ പരിചരണത്തിൽ അവർ കാണിച്ച ശ്രദ്ധയും കരുതലും എന്നെ അദ്ഭുതപ്പെടുത്തി. ചാരനിറത്തിലുള്ള ഒരു വയസ്സായ നായയും അവരുടെ കുടുംബാംഗമായിരുന്നു. ശാന്തനായ അവൻ പെട്ടെന്ന് തന്നെ എന്റെ ചങ്ങാതിയായി.

ജർമ്മനിയിലെ വിജനവും സുന്ദരവുമായ നിരത്തുകളിലൂടെ നടന്നപ്പോൾ പുസ്തകങ്ങളിൽ വായിച്ചിട്ടുള്ള ഈ രാജ്യത്തിന്റെ ചരിത്രമാണ് മനസ്സിലേക്ക് വന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം എല്ലാം പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ടി വന്നു ജർമ്മനിക്ക്, വിഭ ജിക്കപ്പെട്ട ഇരു ജർമ്മനികളും ഒന്നായപ്പോൾ ലോകത്തിലെ തന്നെ മികച്ച സാമ്പത്തികശക്തികളിലൊന്നായി ജർമനി. ഒരു ഫിനിക്സ് പക്ഷിയെപ്പോലെയാണ്, യുദ്ധം അവശേ ഷിപ്പിച്ച ചാരത്തിൽനിന്ന് ഈ രാജ്യം ഉയർത്തെഴുന്നേറ്റത്. സാഹിത്യം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, സംഗീതം എന്നീ മേഖലകളിലെല്ലാം ജർമനി ലോകത്തിന് മുമ്പിൽ ഇന്ന് തലയെടുപ്പോടെ നിൽക്കുന്നു. ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും ഉള്ള അഭയാർത്ഥികളുടെ കാര്യത്തിൽ ജർമനിക്ക് വളരെ ഉദാരമായ സമീപനമാണുള്ളത്. അച്ചടക്കത്തിലും പെരുമാറ്റരീതികളിലും ജർമ്മൻകാർ അതീവശ്രദ്ധാലുക്കളാണ് എന്ന് എനിക്കു തോന്നി, പൊതുവെ ജർമൻകാരെ അഹങ്കാരികളായാണ് ലോകം കണക്കാക്കു ന്നതെന്ന് കേട്ടിട്ടുണ്ട്. പക്ഷെ അടുത്ത് കഴിഞ്ഞാലാണ് അവരുടെ ആർജ്ജവത്തെകുറിച്ച് നമ്മൾ മനസ്സിലാക്കുന്നത്.

ജർമനിയിലെ വിഖ്യാതമായ ബ്ലാക്ക് ഫോറസ്റ്റ് സന്ദർശിക്കാനാണ് ഞങ്ങൾ ആദ്യദിനം പോയത്. ബ്ലാക്ക് ഫോറസ്റ്റ് മലമ്പ്രദേശമാണ്. കടുത്ത പച്ച നിറത്തിലുള്ള ദേവദാരു വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ് ഇരുണ്ട് കിടക്കുന്ന വനമുള്ളതിനാലാണ് ഈ ഗ്രാമം ബ്ലോക്ക് ഫോറസ്റ്റ് എന്നറിയപ്പെടുന്നത്. ധാതു നീരുറവകൾക്ക് പേരുകേട്ടതാണ് ബ്ലാക്ക് ഫോറസ്റ്റ്. ധാരാളം നാടോടികൾക്ക് പശ്ചാത്തലമൊരുക്കുന്ന ഈ ഇരുണ്ട വനം ജർമൻ ടൂറിസത്തെ പോലെ സാഹിത്യത്തേയും സ്വാധീനിച്ചിട്ടുണ്ട്. ആരേയും മോഹിപ്പിക്കുന്ന ഒരു ഭീതിജനകമായ വശ്യത ആ വനയാത്രയിൽ ഞങ്ങൾക്ക് ഉടനീളം അനുഭവപ്പെട്ടു.

ജർമൻ ക്ലാസ്സ് മുറികളിലെ അദ്ധ്യയനവും ഞങ്ങൾ അദ്ധ്യാപകർക്കും വിദ്യാർത്ഥി കൾക്കും ഒരുപോലെ ഉപകാരപ്രദമായിരുന്നു ജർമൻ വിദ്യാർത്ഥികളും ഞങ്ങളുടെ കുട്ടി കളും തമ്മിൽ വളരെ പെട്ടെന്നാണ് സൗഹാർദത്തിലായത, ഇന്ത്യക്കാരെ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആ സ്കൂൾ മുഴുവനും. ആ കുട്ടികൾ ഞങ്ങളെ കൗതുക ത്തോടെയാണ് നിരീക്ഷിച്ചത്. അവരുടെ പെരുമാറ്റവും രീതികളും വളരെ ഹൃദ്യ മായിത്തോന്നി, ഇന്ത്യൻസ് എന്ന് അവർ കേട്ടിട്ടുപോലുമില്ല എന്ന അറിവ്  ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. ക്ലാസ്സ് മുറിയിലെ പഠന സമ്പ്രദാങ്ങൾ ഞങ്ങൾ ശ്രദ്ധാ പൂർവ്വം നിരീക്ഷിച്ചു. പ്രകൃതിയുമായുള്ള ഒരു ജൈവബന്ധം ചെറുപ്രായത്തിലെ തന്നെ കുട്ടികളിൽ വളരുന്നു. ക്ലാസ്സ് മുറികൾ ആധുനികവും എന്നാൽ വളരെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിലുമാണ് നടന്നിരുന്നത്. നീന്തൽ ചെറുപ്രായത്തിലെ തന്നെ കുട്ടി കൾ പഠിക്കും. അതുപോലെ ഫയർ ഫോഴ്സ് പരിശീലവും നിർബന്ധമാണ്. നഴ്സറി വിദ്യാർത്ഥികളോടുള്ള പ്രത്യേക പരിഗണന എടുത്തു പറയേണ്ടതാണ്. കുരുന്നുകളുടെ ഫോട്ടോപോലും എടുക്കാൻ മറ്റുള്ളവരെ അനുവദിക്കാറില്ല. ആ കുരുന്നുകൾ ഭക്ഷണം കഴിച്ച് പാത്രം കഴുകി വെയ്ക്കുന്നതു കണ്ടപ്പോൾ അതിശയം തോന്നി. വളരെ ചെറിയ പ്രായത്തിലെ തന്നെ കുട്ടികളെ ശിക്ഷണങ്ങൾകൊണ്ട് സാധിക്കുന്നു. ജർമനി ഒരു ഫിനിക്സ് പക്ഷിയെപ്പോലെയാണ്, യുദ്ധം അവശേഷിപ്പിച്ച ചാരത്തിൽനിന്ന് ഉയർത്തെഴുന്നേറ്റത്. സാഹിത്യം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, സംഗീതം എന്നീ മേഖലകളിലെല്ലാം ജർമ്മനി ലോകത്തിന് മുമ്പിൽ ഇന്ന് തലയെടുപ്പോടെ നിൽക്കുന്നു. 

ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും ഉള്ള അഭയാർത്ഥികളുടെ കാര്യത്തിൽ ജർമ്മനിക്ക് വളരെ ഉദാരമായ സമീപനമാണുള്ളത്. അച്ചടക്കത്തിലും പെരുമാറ്റരീതികളിലും ജർമ്മൻകാർ അതീവശ്രദ്ധാലുക്കളാണ് എന്ന് എനിക്കു തോന്നി, പൊതുവെ ജർമൻകാരെ അഹങ്കാരികളായാണ് ലോകം കണക്കാക്കു ന്നതെന്ന് കേട്ടിട്ടുണ്ട്. പക്ഷെ അടുത്ത് കഴിഞ്ഞാലാണ് അവരുടെ ആർജ്ജവത്തെകുറിച്ച് നമ്മൾ മനസ്സിലാക്കുന്നത്.

 

ജർമ്മൻ ക്ലാസ്സ് മുറികളിലെ അദ്ധ്യയനവും ഞങ്ങൾ അദ്ധ്യാപകർക്കും വിദ്യാർത്ഥി കൾക്കും ഒരുപോലെ ഉപകാരപ്രദമായിരുന്നു ജർമ്മൻ വിദ്യാർത്ഥികളും ഞങ്ങളുടെ കുട്ടി കളും തമ്മിൽ വളരെ പെട്ടെന്നാണ് സൗഹാർദത്തിലായത് .

ഇന്ത്യക്കാരെ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആ സ്കൂൾ മുഴുവനും. ആ കുട്ടികൾ ഞങ്ങളെ കൗതുക ത്തോടെയാണ് നിരീക്ഷിച്ചത്. അവരുടെ പെരുമാറ്റവും രീതികളും വളരെ ഹൃദ്യ മായിത്തോന്നി.

ഇന്ത്യൻസ് എന്ന് അവർ കേട്ടിട്ടുപോലുമില്ല എന്ന അറിവ് ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. ക്ലാസ്സ് മുറിയിലെ പഠന സമ്പ്രദായങ്ങൾ ഞങ്ങൾ ശ്രദ്ധാ പൂർവ്വം നിരീക്ഷിച്ചു. പ്രകൃതിയുമായുള്ള ഒരു ജൈവബന്ധം ചെറുപ്രായത്തിലെ തന്നെ കുട്ടികളിൽ വളരുന്നു. 

ക്ലാസ്സ് മുറികൾ ആധുനികവും എന്നാൽ വളരെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിലുമാണ് നടന്നിരുന്നത്. നീന്തൽ ചെറുപ്രായത്തിലെ തന്നെ കുട്ടികൾ പഠിക്കും. അതുപോലെ ഫയർ ഫോഴ്സ് പരിശീലവും നിർബന്ധമാണ്. നഴ്സറി വിദ്യാർത്ഥികളോടുള്ള പ്രത്യേക പരിഗണന എടുത്തു പറയേണ്ടതാണ്. കുരുന്നുകളുടെ ഫോട്ടോപോലും എടുക്കാൻ മറ്റുള്ളവരെ അനുവദിക്കാറില്ല. ആ കുരുന്നുകൾ ഭക്ഷണം കഴിച്ച് പാത്രം കഴുകി വെയ്ക്കുന്നതു കണ്ടപ്പോൾ അതിശയം തോന്നി. വളരെ ചെറിയ പ്രായത്തിലെ തന്നെ കുട്ടികളെ ശിക്ഷണങ്ങൾകൊണ്ട് സാധിക്കുന്നു.

ജർമ്മനിയിലെ ഗതാഗത നിയമങ്ങൾ വളരെ കർക്കശമാണ്. ഏവരും ഈ നിയമങ്ങൾ അനുസരിക്കുന്നതിലും ജാഗ്രതയുള്ളവരാണ്. 

റോളണ്ട് അപ്പച്ചനുമായി ഒരു ദിവസം തുറന്ന ജീപ്പിൽ സവാരി ചെയ്യുകയായിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാൻ അപ്പച്ചൻ പറഞ്ഞെങ്കിലും ഞാനത് കാര്യമായി എടുത്തില്ല. കുറച്ച് കഴിഞ്ഞപ്പോൾ പോലീസ് കൈ കാണിച്ചു. സീറ്റ് ബെൽറ്റിടാൻ പറഞ്ഞത് എനിക്ക് മനസ്സിലായില്ലെന്ന് അവരോട് പറഞ്ഞ് റോളണ്ട് അപ്പച്ചൻ ഒരു കണക്കിന് രക്ഷപ്പെട്ടു.

ജർമ്മൻ ചരിത്രത്തിന്റെ ഗംഭീരങ്ങളായ അടയാളങ്ങളാണല്ലോ ഗോഥിക് മാതൃകയിലുള്ള നിർമ്മിതികൾ. ചില പള്ളികളും കൊട്ടാരങ്ങളും കാണാൻ പോയത് ഓർക്കുന്നു. മധ്യ കാല വാസ്തു ശില്പകലാ വിദ്യയുടെ മികച്ച ഉദാഹരണങ്ങളായിരുന്നു അവയെല്ലാം. ഈ കൊട്ടാരങ്ങളുടെയും പള്ളികളുടെയും പ്രൗഢി കണ്ട് നമ്മൾ വിസ്മയഭരിതരാകും. സാധാരണ പള്ളികളും ഞങ്ങൾ സന്ദർശിക്കുകയുണ്ടായി. ഈ ദേവാലയങ്ങളുടെ ലാളിതൃവും പരിശുദ്ധി കലർന്ന അന്തരീക്ഷവും എടുത്തു പറയേണ്ടതാണ്. ഒട്ടും ആഡംബര മില്ലാത്ത ആത്മീയ പ്രഭ ചൊരിഞ്ഞുകൊണ്ട് അവ അങ്ങനെ നിൽക്കുന്നു. ദേവാലയത്തിലെ വിശുദ്ധബലിയും ശുശ്രൂഷകളും ആത്മീയ പ്രകാശനത്തിന്റെ രംഗാവിഷ്കാരങ്ങ ളായി തോന്നി.

ഗ്രീക്ക്, റോമൻ ദേവതകളുടെ ഒരു മ്യൂസിയത്തിൽ പോയതും അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു. സീയൂസും ഹീരയും ഒളിമ്പിയയിലെ മറ്റ് ദേവതകളും അവിടെ ജീവിക്കുന്ന ശില്പങ്ങളായാണ്. തോന്നിപ്പിച്ചത്. മനുഷ്യന്റേയും ഭൂമിയുടേയും വിധി നിർണ്ണയിക്കുന്ന ഒളിമ്പിയയെപ്പോലെ ആ മാന്ത്രിക പരിവേഷമുള്ള മ്യൂസിയം തോന്നിപ്പിച്ചു.

വാഹനങ്ങളുടെ കാഴ്ചയിലൂടെ ചരിത്രം പറയുകയായിരുന്നു. സ്പെയർ എക്സിബിഷൻ സെന്റർ, പഴയ വിമാനങ്ങൾ, മോട്ടോർ കാറുകൾ, ബൈക്കുകൾ, ട്രക്കുകൾ എന്നി
വയുടെ വലിയൊരു ശേഖരം മ്യൂസിയത്തിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു.

ജർമ്മനിയുടെ അഭിമാനമാണല്ലോ പോർഷെകാർ . പോർഷെ, ജർമ്മനി ലോകത്തിന് നിർമ്മിച്ച് നൽകിയിട്ട് 60 വർഷമാകുന്നു. പോർഷെയുടെ നിർമ്മാണ കേന്ദ്രം സന്ദർശിച്ചത്. ലോകത്തിലെ തന്നെ പ്രശസ്തമായ ആഡംബര കാറുകളിലൊന്നായ പോർഷെയുടെ ചരിത്രവും ജൈത്ര യാത്രയും അറിയാൻ ധാരാളം സന്ദർശകർ ഇവിടെ എത്തുന്നു.

ജർമ്മനിയിലെ ട്രാഫിക് നിയമങ്ങളെക്കുറിച്ച് പറഞ്ഞല്ലോ, റോഡുകളിൽ ബൈക്കുകൾ അപൂർവ്വമാണ്. കാറുകളാണ് നിരത്തുകളിൽ കൂടുതലും. സൈക്കിൾ സവാരിക്കാർ ഏറെയുണ്ട്. സൈക്കിൾ സഞ്ചാരത്തിന് വേണ്ടിയുള്ള പ്രത്യേക പാതകൾ എവിടെയുമുണ്ട് അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ഇന്ധനം ലാഭിക്കാനും ആരോഗ്യം സംരക്ഷിക്കാനും ജർമ്മൻകാർ അവരുടെ ഗതാഗതത്തിന് സൈക്കിൾ ഉപയോഗിക്കുന്നു. 

ഒരു സമുദ്രത്തിന്റെ അഗാധതയിൽ ജീവിക്കുന്നതു പോലെയായിരുന്നു പ്രശസ്തമായ അക്വാ മ്യൂസിയത്തിലെ അനുഭവം . മത്സ്യങ്ങളും അനേകം കടൽ ജീവികളും നമ്മെ  സ്പർശിച്ചുകൊണ്ട് കടന്നു പോയതുപോലെ, കുട്ടികൾ ശരിക്കും ആസ്വാദിച്ച നിമിഷങ്ങ ളായിരുന്നു അത്. ഒരു മാന്ത്രികസ്വപ്നത്തിൽ നിന്ന് പുറത്തു കടക്കുമ്പോഴുണ്ടാകുന്ന നിരാശ പോലെയായിരുന്നു അക്വാ മ്യൂസിയത്തിൽ നിന്ന് ഇറങ്ങിയപ്പോൾ ഞങ്ങൾക്ക് തോന്നിയത്.

സ്പോർട്സിന് വലിയ പ്രാധാന്യം കൊടുക്കുന്ന രാജ്യമാണല്ലോ ജർമ്മനി. സ്പോർട്സ് രാജ്യമെന്നും പറയാം . 

ഒരു ടെന്നീസ് ക്ലബ് ഞങ്ങൾ സന്ദർശിച്ചു. അവിടെ കുട്ടികൾ ടെന്നീസ് പരിശീലിക്കുന്നത് കണ്ടപ്പോൾ ജർമനി ലോകത്തിന് സമ്മാനിച്ച സ്റ്റെഫിഗ്രാഫ്, ബോറിസ് ബെക്കർ എന്നീ വിഖ്യാത ടെന്നീസ് താരങ്ങളെ ഓർത്തു

ഭക്ഷണമായിരുന്നു എല്ലാവർക്കും പ്രശ്നമായത്. എരിവും പുളിയും ഒന്നും ചേർക്കാതെയുള്ള വിഭവങ്ങൾ നമ്മൾ മലയാളികൾക്ക് ഇഷ്ടപ്പെടുകയില്ലല്ലോ. ഒരു ഇന്ത്യൻ റസ്റ്റോറന്റിൽ കയറിയപ്പോൾ ഏവരും അഹ്ലാദിച്ചു. പക്ഷേ ഒരു യാത്ര പൂർണ്ണ മാവണമെങ്കിൽ രുചിഭേദങ്ങളും അറിയേണ്ടതുണ്ട്. ഭക്ഷണ വൈവിധ്യങ്ങളും നാം അനുഭവിക്കുന്നു.

പ്രകൃതിയുമായി ഇണങ്ങാനും സാഹസികതയ്ക്ക് ജീവിതത്തിൽ പ്രാധാന്യം കൊടു ക്കാനും അതു വഴി ആത്മവിശ്വാസം വർദ്ധിപ്പിക്കാനുമുള്ള വഴികൾക്ക് ജർമ്മൻകാർ പ്രത്യേക ശ്രദ്ധ കൊടുക്കുന്നു. ഞങ്ങളുടെ വനയാത്ര അത്തരത്തിലുള്ള ഒരു ശ്രമമായി രുന്നു. 
വന വൃക്ഷങ്ങളിൽ കെട്ടിയുണ്ടാക്കിയിട്ടുള്ള ഒരു പാതയിലൂടെ വേണം ഞങ്ങൾക്ക് സഞ്ചരിക്കാൻ . ഇടയ്ക്ക് ക്ലബിംഗ് സെന്റർ ഉണ്ട്. മുകളിലേക്ക് ഒന്നു മുതൽ പതിനാല് വരെയുള്ള ലെവലുകളും പിന്നിട്ട് മുകളിലേക്ക് കയറി. 
കാടിനെ അറിയാനും അനുഭവിക്കാനും ഇത്തരത്തിലുള്ള യാത്രകൾ നമ്മുടെ വനങ്ങളിലും സുരക്ഷിതമായി ഒരുക്കാവുന്നതേയുള്ളൂ.

റോളണ്ടും ബാർബറയുമൊരുമിച്ചുള്ള വനത്തിലൂടെ നടത്തിയ സൈക്കിൾ സഞ്ചാരം ഇപ്പോഴും ഓർമ്മകളിൽ ത്രസിപ്പിക്കുന്നു, അവരുടെ ഗ്രാമത്തിൽ നിന്ന് കുറച്ചകലെ യുള്ള വനത്തിലേക്കാണ് പോയത് . ഇരുണ്ട് , നിശബ്ദമായി കിടക്കുന്ന വനം. നമ്മുടെ കാടുകളിലെ പോലെയുള്ള വൃക്ഷ വൈവിധ്യങ്ങൾ യൂറോപ്യൻ വനങ്ങൾക്കി ല്ലാല്ലോ. പക്ഷേ, കാടിന്റെ മൗനവും വിജനമായ വനപാതയും നമ്മെ ഭീതിയുടെ ലോക ത്തേക്ക് കൂട്ടിക്കൊണ്ടുപോകും. 

നീണ്ടു നീണ്ടു പോകുന്ന കാട്ടുപാതയിലൂടെ കുറേ ദൂരം ഞാൻ ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടി . ചെന്നായ്ക്കൾ ഉള്ള വനമാണെന്ന് കേട്ടിരുന്നു.  അവ മനുഷ്യരെ ഉപദ്രവിക്കില്ല എന്ന ധൈര്യത്തിൽ ഞാൻ യാത്ര തുടർന്നു. കാടിന്റെ ഭാഷയും ലിപിയുമെല്ലാം അറിയണമെങ്കിൽ ഒറ്റയ്ക്ക് കാട്ടിലൂടെ സഞ്ചാരിക്ക ണമെന്ന് ആ കാടനുഭവത്തിലൂടെയാണ് എനിക്ക് മനസ്സിലായത്.

ജർമ്മനിയുടെ അയൽരാജ്യമായ ഫ്രാൻസും സന്ദർശിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കു ണ്ടായി. ഒരു ദിവസം മാത്രമാണ് ഞങ്ങൾ ഫ്രാൻസിൽ ചിലവഴിച്ചത്. 
ജർമ്മൻ - ഫ്രഞ്ച് അതിർത്തി നഗരമായ സ്റ്റുട്ട്ഗർട്ടിലേക്കായിരുന്നു യാത്ര. 

ജർമ്മനിയിൽ പൊതുവേ അച്ചട ക്കവും പ്രൗഡിയുമാണെങ്കിൽ ഫ്രാൻസിൽ പലതും ക്രമവിരുദ്ധമായാണ് തോന്നിയത്. 

ജർമ്മനിയിൽ ഒരു ഭിക്ഷാടകരെയും ഞങ്ങൾ കണ്ടില്ല. ഫ്രാൻസിൽ പലരേയും കണ്ടു. അവിടെ തെരുവ് കലാകാരൻമാർക്ക് ലഭിക്കുന്ന ആദരവ് ഞങ്ങളെ സ്പർശിക്കുകയു ണ്ടായി. 
ഗിറ്റാറിന്റെ തന്ത്രികൾ മീട്ടിയിരുന്ന ഒരു കലാകാരനെ കണ്ടപ്പോൾ കഥാപുസ്തകത്തിൽ നിന്നിറങ്ങി വന്ന കഥാപാത്രത്തെപ്പോലെയാണ് തോന്നിച്ചത്. 

സ്റ്റുട്ട്ഗർട്ടിലെ പുരാതനമായ ഒരു പള്ളിയിൽ പോയി മധ്യകാല പൗരാണികതയുടെ ഉത്തമ ഉദാഹര ണമായിരുന്നു ആ ദൈവാലയം. 

ഒരു നദിയിലൂടെ തികച്ചും സുന്ദരമായ കാൽപനിക പരിസരങ്ങളിലൂടേയുള്ള ബോട്ട് യാത്ര ഓർമ്മയിൽ മങ്ങാതെ നിൽക്കുന്നു.

ജർമ്മനിയിലെ ഞങ്ങളുടെ ആതിഥേയ നഗരത്തിലെ ഗവർണ്ണറെ കാണാൻ ഞങ്ങൾക്ക് അനുവാദം ലഭിച്ചിരുന്നു. 

വിദ്യാർത്ഥികളിൽ ചിലർ ഗവർണ്ണറോട് ജർമൻ ഭരണത്തെക്കു റിച്ചും സ്കൂൾ വിദ്യഭ്യാസത്തെകുറിച്ചും പല സംശയങ്ങളും ചോദിച്ചു. വളരെ സൗഹാർദ്ദപരമായിരുന്നു ഗവർണ്ണറുമായുള്ള കൂടിക്കാഴ്ച്ച ഇന്ത്യൻ വിദ്യാർത്ഥി സംഘത്തിന്റെ വരവും ക്യാമ്പും, സിറ്റി പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു. ജർമ്മൻ സ്കൂളിലാകട്ടെ ഇന്ത്യക്കാരുടെ വരവ് ഒരു ആഘോഷമായിരുന്നു.

ഫിലിപ്സ് ബർഗ് സ്കൂളിലെ ഫെയർവെൽ പാർട്ടി സ്മരണയിൽ തിളങ്ങി നിൽക്കുന്നു. വിടവാങ്ങൽ ചടങ്ങ് ഏറ്റവും പ്രൗഢമായ രീതിയിൽത്തന്നെ നടന്നു. 

മുതിർന്ന ജർമ്മൻ വിദ്യാർത്ഥികളെ ഞങ്ങൾ സാരി അണിയിപ്പിച്ചു. അവർക്ക് സാരി ഒരു അത്ഭുത വസ്തുത മായിരുന്നു. പൊട്ടുപോലെയുള്ള എല്ലാ ഇന്ത്യൻ ചമയങ്ങളും ഞങ്ങൾ ചാർത്തിക്കൊടുത്തു. 
കേരളത്തിന്റെ തിരുവാതിരകളിയാണ് ഞങ്ങൾ അരങ്ങത്ത് അവ തരിപ്പിച്ചത്. വൻ കരഘോഷവും ആർപ്പുവിളികളുമാണ് ജർമ്മൻ വിദ്യാർത്ഥികളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത്. പരിപാടിയുടെ അവസാനം, ഇന്ത്യൻ പതാക ജർമ്മൻ വേദിയിൽ ഉയർത്തിയപ്പോൾ അഭിമാനം കൊണ്ട് ഞങ്ങളുടെ ശിരസ്സുകൾ ഉയർന്നിരുന്നു.

വേർപിരിയൽ ഹൃദയഭേദകമായിരുന്നു. വിദ്യാർത്ഥികൾ തമ്മിൽ ചുരുങ്ങിയ ദിവസ ങ്ങൾക്കുള്ളിൽ തന്നെ ഒരു ആത്മബന്ധം സ്ഥാപിച്ചിരുന്നു. ആലിംഗനം ചെയ്ത് പിരിയുമ്പോൾ ഏവരും കരയുന്നുണ്ടായിരുന്നു.

ജർമ്മൻ വിദ്യാർത്ഥികൾക്കായിരുന്നു സങ്കടം ചെടികളും വിത്തുകളും ഫോട്ടോയും സമ്മാനിച്ച് അവർ ഞങ്ങളെ യാത്രയാക്കി. 

ജർമൻക്കാൻ അതിഥികൾക്ക് ഉപഹാരമായി നൽകുന്നത് ചെടികളും വിത്തുകളുമാണ്. പ്രകൃതിയെ പരിപാലിക്കേണ്ട തിന്റേയും വന്ദിക്കേണ്ടതിന്റേയും പ്രാധാന്യം വളരെ ചെറുപ്പത്തിലേ തന്നെ അവർ തിരിച്ചറിയുന്നു. 

റോളണ്ട് അപ്പച്ചനോടും ബാർബറ അമ്മച്ചിയോടും  ഞാൻ യാത്ര പറഞ്ഞു. അവർ രണ്ടുപേരും പല സമ്മാനങ്ങളും തന്ന് എന്നെ യാത്രയാക്കി. 

ബാർബറയും റോളണ്ടും അവരുടെ കുടുംബത്തിലെ അംഗത്തെപ്പോലെയാണ് എന്നെ കണ്ടിരുന്നത്. നിഷ്കളങ്കരായ നല്ല മനുഷ്യരുമായുള്ള ഹൃദയ ബന്ധം ഞാനിപ്പോഴും തുടരുന്നു.

അങ്ങനെ ധാരാളം അറിവും അനുഭവങ്ങളും തന്ന ഞങ്ങളുടെ ജർമ്മൻ സന്ദർശനം അവസാനിച്ചു. 

ജർമ്മനിയോട് വിദ്യാർത്ഥികളോട് അദ്ധ്യാപകരോട് സംഘാടകരോട് ഏവരും സ്നേഹത്തോടെ നന്ദിയോടെ യാത്ര പറഞ്ഞു. 

എന്നെങ്കിലും ഇനിയും കാണാം എന്ന ശുഭാപ്തി വിശ്വാസത്തോടെ ..

( ചാലക്കുടി കാർമ്മൽ അക്കാഡമിയിലെ മലയാളം അധ്യാപികയാണ്  ജാസ്മിൻ ജോയ് )

 

TRAVELOGUE- JASMIN JOY, TEACHER  CARMMEL ACADEMY ( I C S E ) CHALAKKUDY STUDENT EXCHANGE PROGRAMME GERMANY AND INDIA

ജർമ്മൻ സ്കെച്ചുകൾ ( യാത്രാനുഭവം : ജാസ്മിൻ ജോയ് )ജർമ്മൻ സ്കെച്ചുകൾ ( യാത്രാനുഭവം : ജാസ്മിൻ ജോയ് )ജർമ്മൻ സ്കെച്ചുകൾ ( യാത്രാനുഭവം : ജാസ്മിൻ ജോയ് )ജർമ്മൻ സ്കെച്ചുകൾ ( യാത്രാനുഭവം : ജാസ്മിൻ ജോയ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക