Image

ഓർമ്മയിലെ സ്നേഹധാര (ഓർമ്മ കുറിപ്പ്: ലൗലി ബാബു തെക്കെത്തല)

Published on 26 October, 2022
ഓർമ്മയിലെ സ്നേഹധാര (ഓർമ്മ കുറിപ്പ്: ലൗലി ബാബു തെക്കെത്തല)

https://emalayalee.com/writer/242

ഇന്ന് ഒക്ടോബർ 25 അപ്പന്റെ വേർപാടിന്റെ എട്ടാം വർഷം  ഇന്ന് തന്നെയാണ് ഒല്ലൂർ സെന്റ് ആന്റണി പള്ളിയിലെ മാലാഖയുടെ  പെരുന്നാൾ. അപ്പന്റെ അമ്മയുടെ ഇടവക  പള്ളിയാണ് ഒല്ലൂർ. എല്ലാ കൊല്ലവും ഞങ്ങൾ ഒല്ലൂർ പെരുന്നാളിന് പോകാറുണ്ട്. അപ്പച്ചൻ 2014 ഒക്ടോബർ 25 നു പെരുന്നാൾ ദിനത്തിൽ  മരിച്ചപ്പോൾ ബന്ധുക്കൾ പറഞ്ഞത് ഇങ്ങനെ അന്തോണി ഒരു മാലാഖയെ പോലെ നല്ല മനസ്സുള്ള ആളായതുകൊണ്ട് അവനെ  മാലാഖ തന്നെ  വന്നു കൊണ്ട് പോയിരിക്കുന്നു. സ്നേഹ നിധിയായ  എന്റെ അപ്പച്ചന്റെ ഒരു ഓർമ്മ ഇമലയാളി  പത്രത്തിലൂടെ  പങ്കു വെയ്ക്കുന്നു ഒപ്പം ഇമലയാളി പത്രത്തിന് എനിക്ക് അവസരം തന്നതിന്  നന്ദി  പറഞ്ഞു കൊണ്ട് ഞാൻ എന്റെ ഓർമ്മകളെ കുറിയ്ക്കട്ടെ 

പണ്ട് ഞാൻ 9thl പഠിക്കുമ്പോൾ ഒരു മാസം ഒരു സിനിമ ഉണ്ട് വീട്ടിൽ നിന്നും. എല്ലാവരും കൂടി. ഞങ്ങളുടെ അംബാസിഡർ കാറിൽ പോകും ഡ്രൈവറും മാനേജരുമായ ജോയ് ചേട്ടനും അപ്പനും ഇളയ  അനിയനും  ഫ്രണ്ട് സീറ്റിൽ
ഞാൻ അമ്മ അനിയത്തി രണ്ട് അനുജന്മാരും ബാക്ക് സീറ്റിൽ.സിനിമ കഴിഞ്ഞു ചിലപ്പോൾ ഫുഡ്‌ കഴിക്കാൻ കയറും . aliya & saphire ഇതാണ് രണ്ടു restaurant അപ്പന് ഇഷ്ടം
ചിലപ്പോൾ ഹോട്ടലിൽ പോകാതെ വീട്ടിലേക്ക് വണ്ടിയെടുക്ക് എന്ന് പറയും അന്നേരം എന്റെ മുഖം വാടും. എനിക്ക് ഹോട്ടൽ ഫുഡ്‌ വലിയ  ഇഷ്ടമായിരുന്നു.


അന്ന് ഫ്രൈഡ് റൈസ്, നൂഡിൽസ് ഒക്കെ ഇറങ്ങിയ കാലം
 ഞാൻ എങ്ങനെയും വണ്ടി ഹോട്ടലിൽ എത്തിക്കാൻ എന്ന് കരുതി അമ്മയോട് ചോദിക്കും. അമ്മേ ഹോട്ടലിൽ നിന്നും കഴിക്കാമെന്നു പറ 
 : അമ്മ  സ്വരം താഴ്ത്തി പറയും അപ്പനോട് ചോദിക്കാൻ
ഞാൻ പതുക്കെ അപ്പന്റെ സീറ്റിന്റെ ബാക്കിൽ എത്തി അപ്പന്റെ കഷണ്ടി  തലയിൽ ഞങ്ങളുടെ അഞ്ചു മക്കളുടെ  പേര് എഴുതാൻ തുടങ്ങും  പിന്നെ ഇടയ്ക്ക് വിരൽ കൊണ്ട് ഒരു കുത്തും. എന്താടി അപ്പൻ ചോദിക്കും
 അപ്പാ വണ്ടി സഫയിറിലേക്ക്  എടുക്കാൻ പറ
അപ്പൻ അമ്മയോട് പറയും  എന്താ ലില്ലി ചെയ്യണ്ടേ ഈ  കുറുമ്പി പെണ്ണ് ചോദിക്കുന്ന  കേട്ടില്ലേ
അമ്മ എന്നെ കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറയും  അവൾ. പറഞ്ഞത് പോലെ ചെയ്തോ  അല്ലെങ്കിൽ സ്വൈര്യം ഉണ്ടാവില്ല.
അതോടെ  വണ്ടി നേരെ സഫയറിലേക്ക്.

അവിടെ ഇരുന്ന് ബിരിയാണിയും നൂഡിൽസും ഫ്രൂട്ട് സാലഡ്മൊക്കെ കഴിക്കുമ്പോൾ അപ്പൻ സെന്റി ആയി  ചോദിക്കും  മോളിതൊക്കെ വലുതാകുമ്പോൾ  ഓർക്കുമോ... ഞാൻ  പറഞ്ഞു  പിന്നെ ഞാൻ ഓർക്കാതിരിക്കുമോ.. ഒരിക്കലും മറക്കാൻ ആവാത്ത...  മരിക്കാത്ത ഓർമ്മകളുമായി എന്നും മക്കളോടൊപ്പം അപ്പനുണ്ട്. ദൂരെയിരുന്നു കൊഞ്ചിച്ചും ശാസിച്ചും എന്നും കൂടെ ....

# Lovely babu thekkethala article

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക