Read more: https://emalayalee.com/writer/242
ഹൈസ്കൂളിൽ ഫിസിക്സ് ആയിരുന്നു ലിസി ടീച്ചർ ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ചങ്ങനാശ്ശേരിക്കാരിയായിരുന്ന ടീച്ചറുടെ കോട്ടയം ഭാഷ തൃശൂർക്കാരിയായ എനിക്ക് കൗതുകം ഉണ്ടാക്കിയിരുന്നു. ടീച്ചർ വളരെ സ്ട്രിക്ട് ആണെന്ന് മുന്നേ പഠിച്ചിറങ്ങിയ കസിൻ സിസ്റ്റേഴ്സ് പറഞ്ഞു കേട്ട മുൻവിധിയോടെ ക്ലാസ്സിൽ ഇരുന്നതിനാൽ അത്ര അടുപ്പം അന്ന് ഞാൻ കാണിച്ചിരുന്നില്ല.എന്നാൽ എന്റെ സുഹൃത്ത് സുജിത , ലിസി ടീച്ചറെ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. ഒഴിവ് സമയങ്ങളിൽ അവൾ ടീച്ചറെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നത് കേട്ട് ഒരു സന്ദേഹത്തോടെ ഞാൻ ടീച്ചർ ശരിക്കും പാവമാണോ എന്നും ആലോചിച്ചു കൊണ്ടിരുന്നു
ഫിസിക്സ് മുഴുവൻ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നും സോളാർ സിസ്റ്റവും സോളാർ എനർജിയും സോളാറിന്റെയും പ്ലാനട്സ് ന്റെയും അതുപോലെ പലതിന്റെയും പിന്നിൽ ഉള്ള സത്യങ്ങളും ആർക്കും ശരിക്കും അറിയില്ല എന്ന് അന്നേ മനസ്സിലാക്കിയ ഞാൻ ആ സമയം ഭാവനയിൽ മിറിൻഡ , ഫ്രൂട്ടി വാങ്ങി കുടിക്കാനും ചിക്കൻ ബിരിയാണി കഴിക്കാനും ആലോചിച്ചു തയ്യാറെടുക്കുമ്പോൾ കുട്ടികളുടെ കണ്ണുകളിൽ നോക്കി അവർ ക്ലാസ്സ് ശ്രദ്ധിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കിയിരുന്ന ലിസി ടീച്ചർ ഭാവനയുടെ ലോകത്ത് വിരാജിക്കുന്ന എന്നെ "താൻ ഉത്തരം പറയെടോ " എന്ന് പറഞ്ഞു എഴുന്നേൽപ്പിച്ചു നിർത്തുമ്പോൾ ഭാവനയുടെ ഭാരം മൂലം പാതിയടഞ്ഞ എന്റെ മിഴികളെ ഞാൻ കഷ്ടപ്പെട്ടു തുറന്നു പിടിച്ചു കൊണ്ട് ടീച്ചറെ നോക്കും. ചോദ്യം ഒന്നും ഞാൻ കേട്ടിട്ടില്ല ഉത്തരവും അറിയില്ല. എന്റെ ഉണ്ടകണ്ണുകൊണ്ടുള്ള തുറിച്ചു നോട്ടം കണ്ട് ടീച്ചർ ചോദിക്കും എന്താടോ താൻ നോക്കി പേടിപ്പിക്കുവാണോ? ക്ലാസ്സ് ശ്രദ്ധിച്ചിരിക്കണം എന്നൊക്കെ പറയും . ഇത് സ്ഥിരം പരിപാടി ആയപ്പോൾ തീരുമാനിച്ചു ഇനിയും മുഴുവനും കണ്ടുപിടിക്കപ്പെടാത്ത ഫിസിക്സ് എന്ന് കരുതി പഠിക്കാതിരുന്നാൽ മാർക്ക് കുറഞ്ഞാൽ ടീച്ചറുടെ ചൂരൽ കഷായം കിട്ടും എന്ന് മനസ്സിലാക്കി ക്ലാസ്സിൽ ശ്രദ്ധിക്കാനും പഠിക്കാനും തുടങ്ങി. ഫിസിക്സ്‌ൽ 50 ൽ 46 മാർക്ക് വാങ്ങാൻ അങ്ങനെ സാധിച്ചത് ലിസി ടീച്ചറുടെ കണിശ സ്വഭാവം കാരണം മാത്രമായിരുന്നു.
.. 2022 ജൂലൈ 16 നു സംഘടിപ്പിച്ച റിയൂണിയനിൽ പങ്കെടുക്കാൻ അന്നത്തെ ലിസി ടീച്ചറെ ഞാൻ ഫോണിൽ വിളിച്ചപ്പോൾ അറിഞ്ഞു ടീച്ചർ തൃശൂർ വിട്ട് ഭർത്താവിന്റെ നാടായ ആലപ്പുഴയിലെ തകഴിയിലേക്ക് സ്ഥിരതാമസം ആക്കിയെന്നും ഞങ്ങളുടെ ജൂനിയർ ആയിരുന്ന ടീച്ചറുടെ മകൾ അമേരിക്കയിലാണെന്നും. നാലുതവണ അമേരിക്കയിൽ പോയി വന്ന ടീച്ചർ പറഞ്ഞു എനിക്കെന്റെ നാടു തന്നെയാണിഷ്ടം.ടീച്ചർ പാവമായിരുന്നോ എന്ന എന്റെ സന്ദേഹം അവിടെ തീർന്നു. അവിടെ നിന്നും പ്രവഹിച്ച സ്നേഹധാരയിൽ ടീച്ചർ പറഞ്ഞു എന്റെ മക്കളെ പോലെ തന്നെയാണ് എനിക്കെന്റെ വിദ്യാർത്ഥികൾ എല്ലാ ദിവസവും ഞാൻ പഠിപ്പിച്ച വിദ്യാർത്ഥികളെയും ഓർത്തുകൊണ്ട് ഞാൻ പ്രാർത്ഥിക്കുന്നു. പലപ്പോഴും പ്രതിസന്ധികളിൽ ജീവിതമവസാനിപ്പിക്കാനുള്ള ചിന്തകളിൽ നിന്നും ഒരു പക്ഷേ നമ്മെ രക്ഷിക്കുന്നത് ഇതുപോലെ നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മാതാപിതാക്കളും അധ്യാപകരുമായിരിക്കാം.
വർഷങ്ങൾക്കിപ്പുറം മലയാളി മനസ്സ് ഓൺലൈൻ പത്രത്തിലൂടെയും ആർഷഭാരതി, സംസ്കൃതി സർഗമാനസ്സo, കഥപുസ്തകം എന്നിങ്ങനെ പല ഗ്രൂപുകളിൽ ഞാൻ എന്റെ ഓർമ്മകളിൽ അഭിരമിക്കുമ്പോൾ പോയകാലം പൂത്തു തളിർത്ത വസന്തം പോലെയെന്നിൽ നിറയുന്നു.
പ്രിയപ്പെട്ട ലിസ്സി ടീച്ചർ എന്റെ പുസ്തകം വായിച്ചു Congrats.Njan vayichu.nannayirikkunnu. എന്ന അഭിപ്രായം പറഞ്ഞു. ഫോട്ടോ അയച്ചു തന്നു.ഒരുപാട് സ്നേഹം സന്തോഷം.
# book review by ormakkottile pakshi by lavely babu thekkethala