ഇടക്കാല തിരഞ്ഞെടുപ്പിന് ഇനി വെറും പതിനൊന്നു ദിനങ്ങൾ കൂടി. ഈ തിരെഞ്ഞെടുപ്പിൽ ഇരു പാർട്ടികളെയും നേരിടുന്ന പ്രധാന സംഗതി, ഏത് പാർട്ടി യു സ് കോൺഗ്രസ്സ് നയിക്കും. ഇപ്പോൾ രണ്ടു വിഭാഗങ്ങളും നിയന്ധ്രിക്കുന്നത് തലനാഴിര പിന്തുണയോടെ ഡെമോക്രാറ്റ്സ്. എന്നാൽ ആ അവസ്ഥ അപകടത്തിലോ എന്ന ചോദ്യം ഉയർന്നിരിക്കുന്നു.
അതുപോലതന്നെ ഡെമോക്രാറ്റ് പാർട്ടി നയിക്കുന്ന ഏതാനും സംസ്ഥാനങ്ങളിലെ ഗോവെർണർ അധികാര കസേരകളും നഷ്ടപ്പെടുമോ എന്ന ഭയത്തിൽ. അഭിപ്രായ വോട്ടുകൾ നടത്തുന്ന നിരവധി പ്രസ്ഥാനങ്ങൾ കാട്ടുന്നു പൊതുവെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഈ തിരഞ്ഞെടുപ്പിൽ പൊതുവെ ഒരു വെള്ളിരേഖ കാണുന്നു ഇന്ന് .നിഷ്പക്ഷത കാട്ടുന്ന വോട്ടർമാർ ഇപ്പോഴത്തെ രാജ്യത്തിൻറ്റെ പോക്കിൽ സന്തുഷ്ടരല്ല.
പ്രധാന കാരണങ്ങൾ വിലക്കയറ്റം, പട്ടണങ്ങളിലെ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം. കൂടാതെ തെക്കനതിർത്തിയിൽ ഇപ്പോൾ നടക്കുന്ന നിയമവിരുദ്ധമായ കുടിയേറ്റം. 2020 ൽ സംഭവിച്ച സമഗ്രമായ അധികാര കൈമാറ്റതിന്നുശേഴം പൊതുവെ ജീവിതം മെച്ചപ്പെട്ടോ എന്നചോദ്യത്തിന് പുരോഗതിയിൽ എന്നു പറയുവാൻ ഭരണ നേതാക്കൾക്ക് സാധിക്കുന്നില്ല.
ഊര്ജ്ജതയുള്ള ഒരു നേതാവും, കൂടാതെ ശുഭാപ്ത്തി ഏകുന്ന സന്ദേശവും ഇന്ന് ഡെമോക്രാറ്റ് പാർട്ടിക്കില്ല നേതാവ് ബൈഡൻ പൊതുവേദികളിൽ സംസാരിക്കുന്നതു തന്നെ ഒരു ജീവനില്ലാത്ത രീതിയിൽ പലപ്പോഴും അർത്ഥമില്ലാത്ത, തപ്പിത്തടഞ്ഞുള്ള വാക്കുകൾ പുറത്തുവരുന്നു.
ജനസമ്മതി നേടുവാൻ പ്രാപ്തരല്ലാത്ത നിരവധി സ്ഥാനാർത്ഥികൾ മത്സരരംഗത്തു. കഴിഞ്ഞ ദിനം പെൻസിയിൽവേനയിൽ നടന്ന സെനറ്റ് സ്ഥാനാർഥികളുടെ വാദപ്രതിവാദം കണ്ടവർക്ക് ഇത് മനസ്സിലായിക്കാണും.
ഡെമോക്രാറ്റ്സ് ചിന്തിച്ചിരുന്നത് ഡൊണാൾഡ് ട്രംപിനോട് പൊതുവെ നിഷ്പക്ഷ വോട്ടർമാർക്കുള്ള അപ്രീതി ചൂഷണം നടത്തുക അതിനായി മത്സരവേദിയിൽ ഇല്ലാത്ത ട്രംപിനെ നിരവധി കുറ്റാരോപണങ്ങളുടെ വെളിച്ചത്തിൽ പൊതുജന ശ്രദ്ധ തിരിക്കുക. തിരഞ്ഞെടുപ്പിനു ട്രംപിനെ ഏതെങ്കിലും രീതിയിൽ കോടതികയറ്റി ജയിലിൽ വിട്ടാൽ അത് ട്രംപ് വോട്ടർമാരെ കുപിതരാക്കും അവർ നിരവധി തിരഞ്ഞെടുപ്പുകളിൽ വോട്ടിങ് ബൂത്തുകളിൽ നിന്നും മാറിനിൽക്കും. അതും തൽക്കാലം വിജയിക്കുമെന്ന് തോന്നുന്നില്ല.
റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ നിയമിച്ച പരമോന്നത കോടതി സ്ത്രീയുടെ അവകാശമായ ഗര്‍ഭച്ഛിദ്രം തടഞ്ഞിരിക്കുന്നു. ഈയൊരു വാദഗതിയും വിജയിക്കുന്നതായി കാണുന്നില്ല. ഒട്ടുമുക്കാൽ സംസ്ഥാനങ്ങളിലും ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന നിയമങ്ങൾ പലേരീതികളിൽ നിലനിൽക്കുന്നു.ഒന്നും നിഷേധിക്കപ്പെടുന്നില്ല.
അവശേഷിക്കുന്ന ഏതാനും ദിനങ്ങളിൽ ദോലകഗതി ഡെമോക്രാറ്റ് പ്രാന്തത്തിലേയ്ക്ക്, ഒരു സുപ്രധാന ചലനം സൃഷ്ടിക്കുന്നതിന് നീങ്ങുമോ എന്നുചോദിച്ചാൽ സാങ്കല്പികo എന്നാൽ സംശയകകരo അസാദ്ധ്യo.
നേരത്തേയുള്ള വോട്ടിങ് നിരവധി സംസ്ഥാനങ്ങളിൽ മുന്നോട്ടു പോകുന്നു.കൂടാതെ ഇപ്പോഴും പ്രസിഡൻറ്റ് ബൈഡനിൽ നിന്നും ശുഭാപ്തി ഏകുന്ന ഒരു സന്ദേശവും കേട്ടിട്ടില്ല കണ്ടിട്ടില്ല.
# American by election review