ഓമല്ക്കിടാവെ, കുഞ്ഞിളം പൂവെ,
ആരാരോ നീയാരോരോ?
ആരും കൊതിക്കും ഭാഗ്യമല്ലേ നീ
നിന്നിളം ചുണ്ടിലെ പുഞ്ചിരിയേ,
അമ്മതന്‍ കണ്ണിലെ മുത്തായ മുത്തേ,
അമ്മ തന്നുള്ളില്‍ സുഖമായുറങ്ങി നീ
ഒന്‍പത് മാസവും ഒന്‍പത് ദിവസവും
അമ്മതന്‍ ചരടിനാല്‍ ഊട്ടിയുറപ്പിച്ചു
കാത്തുപരിപാലിച്ചൊരമ്മയല്ലേ!
കെട്ടൊക്കെ പൊട്ടിച്ചു വന്നില്ലേ ഭൂവിതില്‍
കുന്നായ്മകളൊന്നുമേ തീണ്ടിടല്ലേ!
ലോകത്തിന് നന്മകള് മാത്രം നീ ഉള്‍ക്കൊള്ളുക.
തിന്മയെ പാറ്റിക്കളയണേ നീ?
ഉള്ളത്തിലീശനെ ഉള്ക്കൊള്ളണേ നീ,
അച്ഛനുമമ്മയും കാട്ടുന്ന പാതയില്‍
നല്ലതു മാത്രം പകര്ത്തിടേണേ!
ലോകത്തിന് മായയില്‍ ഉഴലല്ലേ കുഞ്ഞേ നീ,
ചെഞ്ചിളം ചുണ്ടിലെ പാല്‍മണം കാക്കണേ!
ഓരോ പടികളും സൂക്ഷ്മമായ് വയ്ക്കുക.
ചിന്തുക ഈശന് തന് കണ്ണുകളെന്നും
കൂട്ടിനായുണ്ടെന്ന് കൂട്ടുക ഉള്ളത്തില്‍
അടിപതറാതെ മുന്നേറണേ നീ.
എപ്പഴുമെപ്പഴു മെന്നുമെന്നും.
# KAVITHA BY MARY MATHEW MUTTATH