''പപ്പയുടെ പുസ്തകം നേരിട്ട് തരണമെന്നാണ് എനിക്കാഗ്രഹം. ഞാന്‍ വരും.'' ഇത് കേട്ടപ്പോ മുതല് ഞാനാകെ വല്ലാതായി.
ദെെവമേ അതിനുള്ള എന്തര്‍ഹതയാണ് എനിക്കുള്ളത്...!
അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടാതെ പോയെങ്കിലും അദ്ദേഹം എല്ലാം കൊണ്ടും എത്രയോ ഉയരത്തിലാണ്.
പിന്നെ മറ്റൊന്ന് പ്രഫസറുടെയും ഡോക്ടറുടെയും മകനായി തിരുവനന്തപുരത്തു ജീവിച്ചൊരാള്‍..
ഞാനെങ്ങനെ ആ വരവോര്‍ത്ത് അങ്കലാപ്പില്ലാതിരിക്കും...?
SUNDARAM DHANUVACHAPURAM BOOK RADHAMANI RAJ
ആരെങ്കിലും ഇങ്ങോട്ട് വരുന്നുവെന്നറിയുമ്പോഴേ ഒത്തിരി സന്തോഷത്തോടൊപ്പം എനിക്കാകെ ഒരു വല്ലാത്ത വെപ്രാളവും തൊടങ്ങും.
ഇതൊരു സാധാരണ വീടല്ലല്ലോ. അറിവുകേടും നിസ്സഹായതകളും കാട്ടിക്കൂട്ടുന്ന ഓരോ പൊല്ലാപ്പുകളും പെടാപാടുകളും . അവര്‍ക്കെന്തു തോന്നും അവരെന്തുവിചാരിക്കും.....
അങ്ങനെ , സംസാരിച്ചുപോലും പരിചയമില്ലാത്തൊരാള്‍ തന്‍റെ അച്ഛനോടുള്ള പരിചയവും സ്നേഹവും തിരിച്ചറിഞ്ഞത് ഞാനെഴുതിയ ഒരു കുറിപ്പില്‍ നിന്നുമാത്രവും.
പിന്നെ കുറേ കഷ്ടപ്പെട്ട് ആളെ തിരിച്ചറിഞ്ഞ് നമ്പരുവാങ്ങിച്ചതും അദ്ദേഹത്തിന്‍റെ സുഹ്യത്തുക്കള്‍ മുഖേനെയാണ്. ഞാനോര്‍ക്കുന്നു. അക്ഷരങ്ങളുടെ ഒരു സഞ്ചാരപാത........പത്തുവര്‍ഷങ്ങളുടെ സഹോദര്യവും സൗഹ്യദവും മുറിഞ്ഞുപോയതും തലമുറയിലൂടെ വീണ്ടുമൊരു കണ്ടുമുട്ടലും.. അതേ എല്ലാത്തിനും സാക്ഷിയാകുന്നതും നിമിത്തമാകുന്നതും അക്ഷരങ്ങളും...
ഞാന്‍ കരുതിപേടിച്ചിരുന്നതൊക്കെയും വെറും തോന്നലുകളാവുകയും പൊഫസര്‍ സുന്ദരം ധനുവച്ചപുരം എന്ന വലിയ മനുഷ്യന്‍റെ മകന്‍ രതീഷ്സുന്ദരം .. അമ്മയെന്നോ ചേച്ചിയെന്നോ ..
അതേ മകനായും അനിയനായും കുറച്ചുസമയം വീണുകിട്ടി മടങ്ങുമ്പോള്‍ ഞാനോര്‍ത്തുപോയി
ദെെവമേ, ഞാനെന്തെങ്കിലും ജാടയിട്ടോയെന്ന്...