Image

പഴയ കാരാപ്പുഴയും ഞാനും ( രാധാമണി രാജ് )

Published on 22 November, 2022
പഴയ കാരാപ്പുഴയും ഞാനും ( രാധാമണി രാജ് )

പേരിന്‍റെ സൂചനപോലെതന്നെ പകുതി കരയും പകുതി പുഴയും അതാണ് കാരാപ്പുഴയുടെ  ഒരു ചേല്.

അങ്ങനെ പ്ളാവിലക്കച്ചോടവും കഴിഞ്ഞുള്ള  രാത്രയിലെ മടക്കയാത്രയില്‍ ഇപ്പോള്‍ അച്ചനും അമ്മച്ചിയും പിന്നെ ഈ കുരുത്തംകെട്ടവളും ശാസ്താംകാവിലെത്തിയിരിക്കുന്നു.രണ്ട് പതിവിലക്കെട്ടുകള്‍ കൂടിയുണ്ട് അച്ചന്‍റെ തലയില്‍.

അന്ന് വെട്ടുകല്ലുകള്‍കൊണ്ട് കെട്ടിയ പതിനെട്ടുപടികള്‍ക്കും മുകളിലാണ് സ്വാമി അയ്യപ്പന്‍റെ അമ്പലം. ഇതു വഴി കടന്നുപോകുമ്പോള്‍ തലയൊന്നു വണങ്ങാതെ കടന്നു പോവുക എന്നത് വിശ്വാസങ്ങള്‍ക്കപ്പുറം  അറിയാതെതന്നെ ചെയ്തു പോകുന്നൊരു  ശീലമാണ്.  

സ്ക്കൂളില്‍ പോകുമ്പോള്‍ കയ്യെത്തുന്നിടത്തോളം പടികളില്‍ തൊട്ടുതൊഴുതും അവിടെയാരെങ്കിലും വെച്ചിരിക്കുന്ന ചന്ദനം കൊണ്ട് നെറ്റിയിലൊരു കുറിയുമൊാക്കെ ഇടാറുണ്ടായിരുന്നു. അതൊക്കെ വലിയൊരു സന്തോഷമാണ്. മണ്ഡലകാലമായാല്‍ മകരവിളക്കുവരെ ചിറപ്പും ഭജനയും പാട്ടുമൊക്കെയായി സന്ധ്യയില്‍ നാടുണരുന്നൊരു കാലം.

ഇന്ന് നടകളും അമ്പലവുമൊക്കെ പുതുക്കി മോടി കൂട്ടിയിരിക്കുന്നു. .. ഇതിന്‍റെ താഴെയായി  വലിയൊരാലും ആല്‍ത്തറയും ഉണ്ട്. കാറ്റുള്ളപ്പോള്‍ കാറ്റും ആലിലകളും ചേര്‍ന്നൊരുക്കുന്ന  ഒരു  താളമെന്നോ,  ഗീതമെന്നോഎന്താ പറയേണ്ടത് അതെത്രകേട്ടാലും മതിയാവില്ല.....

.
അന്ന്  ഇതിന്‍റെ തൊട്ടുതാഴെയായി ചെറിയ ഒരോലപ്പുരയുണ്ടായിരുന്നു. അവിടെ ഒരപ്പൂപ്പനും അമ്മൂമ്മയും മാത്രമാണ് താമസിച്ചിരുന്നത്. പകലുകളില്‍ ഭിക്ഷാടനത്തിന് പോയി സന്ധ്യയോടെ രണ്ടാളും ഇവിടെയെത്തുന്നു. വാതിക്കല്‍ മണ്ണെണ്ണവിളക്ക് കത്തിച്ചുവെക്കും. എന്തെങ്കിലും വെച്ചനത്തിയുണ്ടാക്കുന്നതിന്‍റെ പുക ഇരുട്ടിനോട് ചേരുന്നതും കണ്ടുനിന്നിട്ടുണ്ട്.

ചെറുപ്പത്തില്‍ ഇവര്‍ പിടിച്ചോണ്ടുപോകുമെന്ന് പറഞ്ഞുപേടിപ്പിച്ച് കുട്ടികളെ അനുസരിപ്പിക്കുന്നെരു  നാളുകൂടിയായിരുന്നു അക്കാലങ്ങള്‍.  ഇന്നത് കണ്ണുകളില്‍ വന്നുപൊഴിയുന്നൊരു നൊമ്പരമാണ്. ഇവിടെ നിന്നും   നേരെ താഴേക്കുള്ള വഴി കാരാപ്പുഴയുടെ  പടിഞ്ഞാറുഭാഗത്തുള്ളവര്‍ പോകുന്നതാണ്. ഏതെങ്കിലുമൊക്കെ വീട്ടുമുറ്റത്തുകൂടെയോ ചെറിയ നടച്ചാലു വഴിയോവേണ്ടിയിരുന്നു അന്ന് നടക്കാന്‍. ഇന്നതൊക്കെ മാറി പെെപ്പും   വഴിവിളക്കുകളും വന്നിരിക്കുന്നു...

കോട്ടയം ഭാരത് ആശുപത്രിയുടെ ഉടമയായിരുന്ന ഡോക്ടര്‍ വിശ്വനാഥന്‍റെ കുടുബവീട് ഇവിടെയാണ്. കൂടാതെ മക്കളെ ശ്രീചിത്രയില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞ് ശുപാര്‍ശ്വക്കത്തും തന്ന ഡോക്ടര്‍. വീരേന്ദ്രകുമാറും ഇവിടെയടുത്താണ്.

ശാസ്താംകാവില്‍നിന്നും കിഴക്കോട്ടുള്ള വഴിയില്‍  പണ്ട് കെരങ്ങച്ചനുള്ളൊരു വീടുണ്ടായിരുന്നു.സ്ക്കൂളില്‍പോകുംവഴി അതിങ്ങനെ തലേന്ന് പേനെടുക്കുന്നതു കാണാനും ആ വീട്ടിലെ കൂട്ടുകാരിയെ കൂട്ടാനും ആ തൊണ്ടില്‍ (  ഇടവഴി) കൂടെ പോകുമായിരുന്നു. അച്ചനറിഞ്ഞാല്‍ തല്ലൊറപ്പായതുകൊണ്ടതു വഴിയേ എന്നും പോകാറില്ല.

അതൊരു ആളനക്കം കുറഞ്ഞ വഴിയായിരുന്നു അന്ന്. ഇതിനടുത്താണ് അനിയന്‍റെ കൂട്ടുകാരന്‍ ദിനേശിന്‍റെ വീട്. വെളുത്തു മെലിഞ്ഞൊരുകുട്ടി രേണൂന്‍റമ്മേ രേണൂ ഇവിടെയുണ്ടോ എന്നു ചോദിച്ച് ഇടക്കൊക്കെ വരുമായിരുന്നു.

ഇന്ന്കുടുബമൊക്കയായികഴിയുന്ന്. ദിനേശിന്‍റെ അമ്മയും അമ്മച്ചിയും കൂട്ടുകാരായിരുന്നു. പില്‍ക്കാലത്ത് മാലതി ചേച്ചിയും മക്കളും പാലത്തറ എന്ന വീട്ടില്‍ നിന്നും ഇവിടെയടുത്ത് താമസത്തിനെത്തി. ഈ വീട്ടില്‍ ഞാന്‍ ടൂഷനെടുക്കാന്‍ പോയിട്ടുണ്ട്. ഇവരും ദിനേശനും ഒരു വീടുപോലെ കഴിയുന്നു. ടീച്ചറിന്‍റെ മൂത്തമകന്‍ ഇന്ദുലാലും മോള് സുമിത്രയും ഇംഗളണ്ടിലാണ്. ഇളയമകനായ ജയലാലിനൊപ്പമാണ് ചേച്ചിയുള്ളത്.

കാരാപ്പുഴയിലെ ആല്‍ത്തറക്കൂട്ടവും യൂറോപ്പിലെ കര്‍മ്മയും ചേര്‍ന്ന് അനിയൊരുക്കിയ   (അവാര്‍ഡുകിട്ടിയപ്പോള്‍) സ്വീ കരണത്തിന്‍റെ ചുക്കാന്‍ പിടിച്ചത് ഇന്ദുലാലായിരുന്നു.

ഇതിന്‍റെ കിഴക്കുഭാഗത്ത് അന്ന് പാറപൊട്ടിച്ച് കൊണ്ടുപോയപ്പോഴുണ്ടായ വലിയൊരു കുളമുണ്ട്,,പാറക്കുളമെന്നപേരില്‍.

കുട്ടിക്കാലത്ത് അമ്മച്ചിയോടൊപ്പം പാടത്തൂടെ നടന്നുവന്നാണ് ഇവിടെ അലക്കി കുളിച്ചിരുന്നത്, തോട്ടില്‍ ഓരുവരുന്നകാലം.  

ഒരുദിവസം വീട്ടിലറിയാതെ കൂട്ടുകാര്‍ക്കൊപ്പം ഇവിടെ വന്ന് പത പഠിക്കുന്നതിനിടക്ക്
ഒന്നുതീരാന്‍ തുടങ്ങിയതായിരുന്നു ഞാന്‍. പിന്നെങ്ങനെയോ ....

RADHAMANI RAJ MEMORIES KARAPUZHA KOTTAYAM

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക